banner ad

ചലച്ചിത്രം

ദി ബ്ലാക് ഹെന്‍ : നേപ്പാളി സിനിമയിലെ പുതു വിസ്മയം

ദി ബ്ലാക് ഹെന്‍ : നേപ്പാളി സിനിമയിലെ പുതു വിസ്മയം

ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ്, […]

December 29, 2015 അംബുജാക്ഷന്‍ 0 Comments Read More →
കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഉണ്ടായ പ്രധാന അവകാശവാദങ്ങളിലൊന്ന്. തീര്‍ച്ചയായും അവ മുഹ്‌സിന്റെ സുഹൃത്തുക്കളും ആരാധകരും ഉയര്‍ത്തിയ അവകാശവാദമാകാം. എന്നാല്‍ യഥാര്‍ത്ഥ മലപ്പുറം എന്നൊന്നില്ല എന്നിരിക്കെ ഇത്തരം അവകാശവാദങ്ങളില്‍ അര്‍ത്ഥമില്ല എന്നു കാണാം. കെ.എല്‍10 പത്തിലെ മലപ്പുറം […]

August 26, 2015 മുഹമ്മദ് ഷാ. എസ് 0 Comments Read More →
മാജിദ് മജീദി കണ്ട പ്രവാചകന്‍

മാജിദ് മജീദി കണ്ട പ്രവാചകന്‍

പ്രവാചക ജീവിതത്തെക്കുറിച്ച മാജിദ് മജീദിയുടെ സിനിമക്കായ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒന്ന്, പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയെ ആവിഷ്‌കരിക്കുന്ന സിനിമകളെടുക്കുന്ന മാജിദ് മജീദിയുടെ പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ച ആഖ്യാനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രണ്ട്, പ്രവാചകജീവിതത്തെക്കുറിച്ച് ഇതിന് മുമ്പ് സിനിമയെടുത്ത മുസ്തഫ അക്കാദ് യുദ്ധരംഗങ്ങളായിരുന്നു പ്രധാനമായും ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകജീവിതത്തിന്റെ സൂക്ഷമമായ അടരുകളെയാണ് മാജിദ് മജീദി ആവിഷ്‌കരിക്കുന്നത്. ഒരു നടനായും ഷോര്‍ട്ട്ഫിലിം […]

February 12, 2015 സഅദ് സല്‍മി 0 Comments Read More →
2014 ലെ മികച്ച അഞ്ച് സിനിമകള്‍

2014 ലെ മികച്ച അഞ്ച് സിനിമകള്‍

Interstellar, Christopher Nolan സൂപ്പര്‍ റിയലിസവുമായി അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ക്രിസ്റ്റഫര്‍ നൊലാന്റെത്. സ്വപ്‌നങ്ങളെക്കുറിച്ച സിനിമയായ inception നോട് കൂടിയാണ് നൊലാന്റെ ജൈത്രയാത്ര തുടങ്ങുന്നത്. നൊലാന്റെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് interstellar. ഭൂമിയും അതിലെ വിഭവങ്ങളുമെല്ലാം നശിച്ച് തുടങ്ങുമ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മനുഷ്യരാശിയുടെ ഭാവിക്ക് വേണ്ടി നടത്തുന്ന യാത്രയാണ് interstellar. The Prsident, Mohsen Makhmalbaf  മുഹ്‌സിന്‍ മക്മല്‍ബഫിന്റെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയാണ് The President. ഏകാധിപത്യങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന വയലന്‍സിനെക്കുറിച്ചുമാണ് ഈ സിനിമ […]

January 2, 2015 നവാസ് മച്ചിങ്ങല്‍ 0 Comments Read More →
ദായോം പന്ത്രണ്ടും  എന്ന യാത്ര

ദായോം പന്ത്രണ്ടും എന്ന യാത്ര

ജനകീയ സിനിമാ നിര്‍മ്മാണത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചരിത്രത്തില്‍ ഒഡേസ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണ്. അറുപതുകളിലും എഴുപതുകളിലും ജോണ്‍ എബ്രഹാമും സത്യന്‍ ഒഡേസയുമൊക്കെ വിസ്മരിക്കാനാവാത്ത സംഭാവനകള്‍ ചെയ്ത പ്രസ്ഥാനമായിരുന്നു ഒഡേസ. ഒഡേസ ജനങ്ങളുടെ പണം കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ച സിനിമകളുടെ കഥ മുതിര്‍ന്ന നമുക്ക് തലമുറ പറഞ്ഞുതരും. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ഫീച്ചര്‍ സിനിമ പ്രാധാന്യമര്‍ഹിക്കുന്നത് അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും അത് പ്രേക്ഷകരിലേക്കെത്തിച്ച രീതികൊണ്ടുമാണ്. റിലീസിങ്ങ് തിയേറ്ററുകള്‍ ഏറ്റെടുക്കാതെ വന്നപ്പോള്‍ […]

October 30, 2014 അന്‍വര്‍ മുഹമ്മദ് 0 Comments Read More →
ഹദിയ: അനശ്വര പ്രണയത്തിന്റെ സമ്മാനം

ഹദിയ: അനശ്വര പ്രണയത്തിന്റെ സമ്മാനം

ഹദിയ എന്നാല്‍ സമ്മാനമെന്നര്‍ത്ഥം. എല്ലാം നശിക്കുകയും നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കുകയും ചെയ്യും എന്ന ഖുര്‍ആന്‍ വചനത്തിലൂടെയാണ് ഹദിയ എന്ന മലയാള ഹ്രസ്വ സിനിമ ആരംഭിക്കുന്നത്. ചെറുകഥാകൃത്ത് ഷാജിഹനീഫിന്റെ വിടരാന്‍ കൊതിച്ചത് എന്ന കഥയില്‍ കെ. എസ് കൃഷ്ണദാസ് ഒരു സിനിമ കണ്ടെടുക്കുകയായിരുന്നു. മുഖ്യധാരാസിനിമയില്‍ ആര്‍ട്ട് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന ഇ്‌ദ്ദേഹത്തിന്റെ ആദ്യ ഷോര്‍ട്ട് ഫിലിമാണ് ഇത്. സ്വാഭാവികമായും ആര്‍ട്ട് ഡിസൈനിങ്ങിന്റെ മികവ് സിനിമയിലുടനീളം കാണാനുണ്ട്. പുഴക്കടവില്‍വെച്ച് താന്‍ കണ്ട വ്യക്തിക്ക് തന്റെ ഉമ്മയോടുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ നിഗൂഢതയില്‍ പൂത്തുലയുന്ന […]

October 29, 2014 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →
ഹൈദര്‍ രചിച്ച കാശ്മീരിന്റെ ദുരന്ത കാവ്യം

ഹൈദര്‍ രചിച്ച കാശ്മീരിന്റെ ദുരന്ത കാവ്യം

കാശ്മീരിന്റെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളും അതിര്‍ത്തി കാക്കുന്ന ദേശക്കൂറുള്ള പട്ടാളക്കാരുമാണ് ഇന്ത്യന്‍ സിനിമയില്‍ മിക്കപ്പോഴും ചിത്രീകരിക്കപ്പെട്ടത്. മഞ്ഞുമലകളും തടാകങ്ങളും താഴ്‌വരകളുമുള്ള ഭൂമിയിലെ സ്വര്‍ഗം എന്നാണ് കാശ്മീരിനെപ്പറ്റി കേട്ടുകേള്‍വിയുള്ളത്. വെടിയുണ്ടകളുടെ ശബ്ദം മാത്രം കേട്ട് നേരം പുലരുന്ന ഒരു ജനതയുടെ അരക്ഷിതാവസ്ഥയെപ്പറ്റിയും അത്രതന്നെ നമ്മള്‍ കേട്ടിട്ടുണ്ട്.  കാണാതായ കുട്ടികളും അമ്മമാരും ബലാത്സംഗത്തിനിരയായ സത്രീകളും എത്രവട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായി. കാശ്മീര്‍ പൊളിറ്റിക്‌സ് ചിത്രീകരിക്കാന്‍ വേണ്ടി ശ്രമിച്ച സിനിമകള്‍ സെന്‍സര്‍ബോര്‍ഡിന്റെ എഡിറ്റിങ്ങിനിരയാവാതെ റിലീസ് ചെയ്തിട്ടില്ല. ജബ് തക്‌ഹേ ജാന്‍, മിഷന്‍ കാശ്മീര്‍, ദില്‍സേ, […]

October 28, 2014 അന്‍വര്‍ മുഹമ്മദ് 0 Comments Read More →
ദാവത്തേ ഇഷ്ഖ് : ഒരു ഇന്ത്യന്‍ കഥ

ദാവത്തേ ഇഷ്ഖ് : ഒരു ഇന്ത്യന്‍ കഥ

‘പ്രണയത്തിന്റെ വിഭവം’ അല്ലെങ്കില്‍ ‘പ്രണയത്തിലേക്കുള്ള വിളി’ എന്നൊക്കെയാണ് ‘ദാവത്തേ ഇഷ്ഖ്’ എന്നതിന്റെ അര്‍ത്ഥം. അര്‍ത്ഥത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളൊക്കെ നടന്നു. ദോ ദൂനി ചാര്‍, ഇഷ്ഖ്‌സാദേ എന്നീ സിനിമകളുടെ സംവിധായകനായ ഹബീബ് ഫൈസലിന്റെ പുതിയ ചിത്രമായ ദാവത്തേ ഇഷ്ഖ് ദേശവും പ്രണയവും ഭക്ഷണവും മാത്രമല്ല, സാമൂഹ്യപ്രസക്തമായ സ്ത്രീധനത്തേയും കൈകാര്യം ചെയ്യുന്നു. ഭക്ഷണവും സ്ത്രീധനവും ബോളിവുഡ് സിനിമയില്‍ മുന്‍പ് പലതവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്്. ഇന്ത്യന്‍ സാഹചര്യത്തില്‍ കണ്ടുവരുന്ന സാമാന്യപ്രശ്‌നത്തിലൂടെ തന്നെയാണ് സിനിമ ആരംഭിക്കുന്നത്. ഹൈദരാബാദിലെ മധ്യവര്‍ഗ കുടുംബത്തിലെ അബ്ദുല്‍ഖാദര്‍ (അനുപം […]

October 16, 2014 അന്‍വര്‍ മുഹമ്മദ് 0 Comments Read More →
ആത്മാവിന്റെ സംഗീതം

ആത്മാവിന്റെ സംഗീതം

ചില സിനിമകള്‍ ജീവിതത്തിന്റെ അനേകം അടരുകള്‍ വായിക്കാന്‍ നമ്മെ അനുവദിക്കുന്നു. അയഞ്ഞ ഒരു കഥാഘടന ഉപയോഗിച്ച് വാചാലമായ കാവ്യാത്മക ആഖ്യാനത്തിലൂടെയാണ് അവരിത് സാധിക്കുന്നത്. ഒരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ എളുപ്പവും നിരൂപണം ചെയ്യാന്‍ പ്രയാസകരവുമാണവ. ഏതാണ്ട് അസാധ്യം എന്ന് പറയാം. രൂപഭദ്രതയുടെ സങ്കീര്‍ണതകള്‍ക്കപ്പുറത്ത് ഫ്രെയിമുകളിലേക്ക് നമ്മെ പിടിച്ചിരുത്തുന്ന അപൂര്‍വ്വം സിനിമാക്കാരുടെ വര്‍ഗത്തില്‍പ്പെടുന്നു ടെറന്‍സ് മാലിക്ക്. ‘ബോധധാരാസങ്കേതം’ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമക്കാരനാണ് അദ്ദേഹം. തികഞ്ഞ ആത്മവിശ്വാസത്തോടെയും പലപ്പോഴും പൂര്‍ണമായും വെളിപ്പെടുത്താനാകാത്ത തരത്തിലും നിഗൂഡമായ പ്രഹേളികകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഉപയോഗിച്ചു. ‘ടു […]

October 18, 2013 എം. നൗഷാദ് 0 Comments Read More →
ചാഞ്ഞിരുന്ന് ക്യാമറ പിടിക്കുമ്പോള്‍

ചാഞ്ഞിരുന്ന് ക്യാമറ പിടിക്കുമ്പോള്‍

ഉമിത്തീപോലെയാണ് അരുണ്‍കുമാര്‍ അരവിന്ദന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. പ്രേക്ഷമനസ്സിലേക്ക് പതിയെ കത്തിക്കയറുന്ന ചിത്രം. കേരളീയ സാമൂഹികജീവിതത്തിലെ ചില ഏടുകള്‍ തുറന്നിട്ടിരിക്കുകയാണ് ഈ ചിത്രത്തില്‍. 1940 മുതല്‍ 2013 വരെയുള്ള കേരളീയ ജീവിതഭൂമികയിലെ ചിന്തോദ്ദീപകവും സങ്കീര്‍ണ്ണവുമായ പല രാഷ്ട്രീയപ്രശ്‌നങ്ങളും സ്പര്‍ശിച്ചുണര്‍ത്തുകയാണ്  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.  വ്യത്യസ്തതലങ്ങളിലൂന്നി ക്യാമറയിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാതകള്‍ വായിച്ചെടുക്കുകയാണ്. കേരളത്തിന്റെ എട്ട് പതിറ്റാണ്ടിലൂടെ കറങ്ങുന്ന ക്യാമറ ഇരുണ്ടതും തെളിഞ്ഞതുമായ നിരവധി ‘ഭയപ്പാടുകളും ആശങ്കകളും നിരാശകളും അടയാളപ്പെടുത്തുന്നു. സമകാലീന കേരളീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി […]

July 16, 2013 കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting