banner ad

ആഹാരം

ഭക്ഷണവും സംഗീതവും

ഭക്ഷണവും സംഗീതവും

ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ്. […]

October 1, 2014 ബാസിത് 0 Comments Read More →
മുഹമ്മദ് അസദിന്റെ കാപ്പി, അയ്‌ല അല്‍ഗാറിന്റെ ബക്‌ലാവ

മുഹമ്മദ് അസദിന്റെ കാപ്പി, അയ്‌ല അല്‍ഗാറിന്റെ ബക്‌ലാവ

ബാംഗ്ലൂരിലെ ഒരു ഞായറാഴ്ച. കച്ചവടക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും കൊണ്ട് വീര്‍പ്പുമുട്ടുന്ന തെരുവുകള്‍ , ഉണര്‍ന്നിരിക്കുന്ന നിശാക്ലബുകളും സദാചാരപോലിസുകാരും തുടങ്ങി ഞായറും ബാംഗ്ലൂരും ഒന്നിക്കുമ്പോള്‍ ഉണരുന്ന ഒരുപാട് ചിത്രങ്ങള്‍ . ഞങ്ങള്‍ പതിവ് പോലെ അടുക്കള കൈയ്യേറി. വാള്‍സ്ട്രീറ്റ് കൈയ്യടക്കലിനോളം പ്രാധാന്യമുള്ള സംഭവമൊന്നുമല്ല അത്. എന്നാലും പാചകം ചെയ്ത് തിന്നുക എന്നത് ഒരു നല്ല കാര്യമാണ്, വിശേഷിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ . ഞങ്ങളെന്നാല്‍ ഞാനും റേച്ചലും. ഞങ്ങളുടെ അടുക്കളയില്‍ മേല്‍ക്കോയ്മക്ക് വേണ്ടി അവളുടെ കേരളീയ രുചിയും എന്റെ ഹൈദരാബാദന്‍ […]

October 4, 2012 നൂര്‍ജഹാന്‍ ബാനു 0 Comments Read More →
ഷീര്‍ കുറുമ

ഷീര്‍ കുറുമ

ചേരുവകള്‍ പാല്‍                        1 ലിറ്റര്‍ വെര്‍മിസെല്ലി            100 ഗ്രാം നെയ്യ്                         1 ടേബിള്‍ സ്പൂണ്‍ പിസ്ത                      2 ടേബിള്‍ സ്പൂണ്‍ (ചെറുതായരിഞ്ഞത്) ബദാം                        2 ടേബിള്‍ സ്പൂണ്‍ (ചെറുതായരിഞ്ഞത്) ഉണക്കമുന്തിരി          25-30 എണ്ണം ഉണക്ക ഈത്തപ്പഴം    25 ഗ്രാം കുങ്കുമപ്പൂവ്             ഒരു നുള്ള് പഞ്ചസാര               6 ടേബിള്‍സ്പൂണ്‍ പാകം ചെയ്യുന്ന വിധം നെയ്യ് ചൂടാക്കി അതില്‍ വെര്‍മിസെല്ലിയിട്ട് ചെറുതായി വറുക്കുക. ബ്രൗണ്‍ നിറം ആയി വരുമ്പോള്‍ ചെറുതായി മുറിച്ചു ഉണക്ക ഈത്തപ്പഴവും മുന്തിരിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് […]

October 2, 2012 ഷെജി നൗഫല്‍ 0 Comments Read More →
മുഹമ്മറ: ആലെപ്പോയുടെ തനിരുചി.

മുഹമ്മറ: ആലെപ്പോയുടെ തനിരുചി.

ബിലാദ് അല്‍ ഷാം അഥവാ സിറിയ എന്നത് നാവിലെപ്പോഴുമൊരു ഓട്ടോമന്‍ രുചി ബാക്കിയാക്കുന്ന സ്ഥലമാണ്. രാജ്യത്തിനു Levant and Levantine Cuisine എന്ന പേരുള്ളതു തന്നെ ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച ഭക്ഷണമികവിന്റെ ഗാഥയിലൂടെയാണ്. മെസ്സെ അഥവാ പടിഞ്ഞാറേഷ്യന്‍ ലഘുഭക്ഷണം, പ്രസിദ്ധമായ അറേബ്യന്‍ സാലഡ് താബുലെഹ്, വെസ്റ്റ് ഏഷ്യന്‍ ‘ഡിപ്’(ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഷ്ണിച്ചു ചേര്‍ത്ത രുചിയേറിയ മിശ്രിതം) ഹുമ്മുസ്, ബാബാ ഗനൗശ്  (മുട്ടയുടെ വെള്ള പാളികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം) എന്നിവയെല്ലാം ലെവന്റൈന്‍ പാചകശാലയുടെ ഭാഗങ്ങളാണ്. പരമ്പരാഗതമായ പാചകസമ്പത്തിലൂടെ ഉദയം കൊണ്ട ലെവന്റൈന്‍ […]

July 25, 2012 ഫായിദ വാണിമേല്‍ 0 Comments Read More →
അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ

അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ

കുത്തക കമ്പനികള്‍ നല്‍കുന്ന വിഷ പാനീയങ്ങളുടെ മായാലോകത്ത് കുരുങ്ങി കിടക്കുന്ന നിങ്ങളിലെത്ര പേര്‍ ഖഹ്‌വയുടെ രുചിയറിഞ്ഞിട്ടുണ്ട്? അധികമാരും അറിയാനിടയില്ല. ഒരുപക്ഷേ പ്രവാസികള്‍ക്ക് ഏറെ സുപരിചിതമായേക്കാം ഈ പാനീയം. മണലാരണ്യത്തിന്റെ ദാഹമറിഞ്ഞവര്‍ക്കു മുമ്പില്‍ പലപ്പോഴും ഒരു സ്വര്‍ഗീയ പാനീയത്തിന്റെ പരിവേഷത്തോടെ കടന്നുവരുന്ന ഈ സ്‌പെഷ്യല്‍ അറേബ്യന്‍ കോഫി ഔഷധ സമൃദ്ധവുമാണ്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാക്കപ്പെട്ട അറേബ്യന്‍ സല്‍ക്കാര വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത അംഗമാണ് ഖഹ്‌വ. പാചകത്തില്‍ നൈപുണ്യവും കൈപുണ്യവും ഒത്തുചേര്‍ന്നാല്‍ ആര്‍ക്കും രുചിയാര്‍ന്ന […]

June 6, 2012 എ ഷാഹിദ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting