banner ad

പുസ്തകം

തുരുമ്പെടുക്കാത്ത യാത്രാവിവരണങ്ങള്‍

തുരുമ്പെടുക്കാത്ത യാത്രാവിവരണങ്ങള്‍

ഇസ്‌ലാം ഇന്ററാക്ടീവിനു വേണ്ടി ഇബ്‌നു ബത്തൂത്തയെകുറിച്ചുള്ള ഫീച്ചര്‍ തയ്യാറാക്കുമ്പോള്‍ മെറോക്കൊയിലെ മാരിനിദ് വംശത്തിലെ അന്നത്തെ സുല്‍ത്താനായിരുന്ന അബൂഇനാന്‍ ഫാരിസിന്റെ ഔചിത്യബോധത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു പോയി. മഹാനായ യാത്രികനെ അനുഗമിക്കുവാനും അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തിയെടുക്കുവാനും മുഹമ്മദ് ഇബ്‌നു ജൂസയിനെ ചുമതലപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് ‘ഭാഷ രാകിമിനുക്കുന്നതിലും തെളിമയുറ്റതാക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാനും അത് വായനക്കാരുടെ അഭിരുചിക്കിണങ്ങുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുവാനു’മായിരുന്നു. ഇക്കാര്യത്തില്‍ പരിണതപ്രജ്ഞനായ ഇബ്‌നു ഖല്‍ദൂന്റെ വാക്കുകള്‍പോലും അദ്ദേഹം ഗൗനിച്ചില്ല. എന്തുകൊണ്ടാണ് രാജാക്കന്‍മാര്‍ ചരിത്ര വിവരണങ്ങളോട് […]

August 27, 2012 കെ.എസ് ഷമീര്‍ 0 Comments Read More →
ഹിപ്-ഹോപ്പിന്റെ ഭാഷാശാസ്ത്രം

ഹിപ്-ഹോപ്പിന്റെ ഭാഷാശാസ്ത്രം

സമി ആലിം ഒരു ഭാഷാ ശാസ്ത്രജ്ഞനാണ്. കുറെക്കൂടി വ്യക്തമായി സംഗീത നിരൂപകനായ ജെനീവ സ്മിതര്‍മാന്റെ വാക്കുകള്‍ ഉപയോഗിച്ച് പറഞ്ഞാല്‍ അദ്ദേഹം ഒരു ഏറ്റുമുട്ടല്‍ ഭാഷാശാസ്ത്രജ്ഞനാണ് (Compat Linguist). സമി ആലിമിന്റെ ഹിപ്‌ഹോപ്പിനെക്കുറിച്ചുള്ള മൂന്നാമത്തെ പുസ്തകമാണ് Roc the Mic Right: The Language of Hip Hop Culture. ഏറ്റുമുട്ടല്‍ ഭാഷാ ശാസ്ത്രജ്ഞന്‍ എല്ലായ്‌പ്പോഴും ഔദ്യോഗിക ധാരയിലെ വീഴ്ചകളെയാണ് അന്വേഷിക്കുന്നത്. അല്ലെങ്കില്‍ ഭാഷാ ക്ലാസ് റൂമുകളിലെ നിര്‍ദ്ദേശക ശാസ്ത്രമാണ് അവരുടെ പരിഗണനാ വിഷയം. നമ്മുടെ ഇംഗ്ലീഷ് അധ്യാപകന്മാര്‍ […]

July 26, 2012 കെ.എസ് ഷമീര്‍ 0 Comments Read More →
സമന്വയ വിദ്യാഭ്യാസം; ഒരു മലേഷ്യന്‍ അനുഭവം

സമന്വയ വിദ്യാഭ്യാസം; ഒരു മലേഷ്യന്‍ അനുഭവം

മതബൗദ്ധികര്‍ എന്ന് നാം ലളിതമായി വിളിക്കുന്ന മത ആചാര്യന്‍മാരും ബദല്‍ വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികരുമാണ് വിദ്യാഭ്യാസ തത്വശാസ്ത്രത്തെ ആഴത്തില്‍ പഠിച്ച രണ്ടു വിഭാഗക്കാര്‍. അറിവിന്റെ മതേതര ഉദാര പാരമ്പര്യം വിദ്യാഭ്യാസത്തിന്റെ ആത്മീയവും സത്തമീമാംസാപരവുമായ  വശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്ന് മാത്രമല്ല ഉപയോഗിതാവാദ, തൊഴില്‍ കാഴ്ച്ചപ്പാടുകളില്‍ വേരൂന്നിയത് കൊണ്ടു തന്നെ അവയ്ക്ക് കേവലം ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളു. എന്ത് എന്നതിനേക്കാള്‍ എങ്ങനെ എന്നതില്‍ ഊന്നുന്നത് കൊണ്ടുതന്നെ അവയ്ക്ക് വിദ്യാഭ്യാസമെന്ന് നാം വിളിച്ചു പോരുന്ന നിര്‍മ്മിതിയെ ചോദ്യം ചെയ്യാന്‍ […]

June 26, 2012 റസീന ആയിശ 0 Comments Read More →
യേശു: ഒരു ഇസ്‌ലാമിക വായന

യേശു: ഒരു ഇസ്‌ലാമിക വായന

പുസ്തക നിരൂപണം വെള്ളം (Water) യേശു ഒരു നാള്‍ വെള്ളത്തിനു മീതെ നടന്നു. ‘അങ്ങേയ്ക്ക് എങ്ങിനെയിത് സാധിക്കുന്നു?’ ശിഷ്യന്‍മാര്‍ അദ്ദേഹത്തോട് ചോദിച്ചു. ‘എന്റെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട്’ യേശു മറുപടി പറഞ്ഞു: ‘കരുത്തുറ്റ വിശ്വാസം ഞങ്ങള്‍ക്കുമുണ്ടല്ലോ’. ശിഷ്യന്മാര്‍ ആരാഞ്ഞു. ‘കല്ലും മണ്ണും സ്വര്‍ണ്ണവും നിങ്ങളുടെ കണ്ണുകളില്‍ ഒന്നാണോ?’ ‘അല്ല’, അവര്‍ മറുപടിയേകി. അദ്ദേഹം പറഞ്ഞു (അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞെന്ന്‌ ഞാന്‍ കരുതുന്നു): ”എന്റെ കണ്ണില്‍ അവയെല്ലാം ഒന്നു തന്നെയാണ്.” യേശു വീണ്ടും പറഞ്ഞു: ”ആദാമിന്റെ മകന് കണികയോളം ഭാരമുള്ള […]

June 6, 2012 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting