banner ad

പുസ്തകം

മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍

മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍

എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് The Power of Religion in Public Space. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത് കുടുംബം അടക്കമുള്ള […]

January 8, 2016 കെ. അഷ്‌റഫ്‌ 0 Comments Read More →
ലിബറലിസത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം

ലിബറലിസത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം

ലബനാനിലെ ഒരു അറബ്‌-ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ജോസഫ് മസദ്, എഡ്വേര്‍ഡ് സൈദിന്റെ കീഴില്‍ പഠിക്കുകയും ഫലസ്ത്വീന്‍, പശ്ചിമേഷ്യ, ഓറിയന്റലിസം തുടങ്ങിയ മേഖലകളില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത അക്കാദമിക പണ്ഡിതനാണ്. രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ മസദിന്റെ ഡിസയറിംഗ് അറബ്‌സ് എന്ന പുസ്തകം അക്കാദമിക ലോകത്ത് മാത്രമല്ല, നവ രാഷ്ട്രീയത്തിന്റെ മേഖലയിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ആ പുസ്തകത്തില്‍ മസദ് ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍, പാശ്ചാത്യ ലൈംഗിക രാഷ്ട്രീയം എങ്ങനെയാണ് അറബ് മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിക്കുന്നത്, അതിനോട് അറബ് മുസ്‌ലിം ലോകത്തെ […]

November 26, 2015 കെ. അഷ്‌റഫ് 0 Comments Read More →
മ്യാന്‍മറും റൊഹീങ്ക്യന്‍ മുസ്‌ലിംകളും

മ്യാന്‍മറും റൊഹീങ്ക്യന്‍ മുസ്‌ലിംകളും

മ്യാന്‍മര്‍ എന്ന് അറിയപ്പെടുന്ന ബര്‍മയില്‍ നിന്നും രക്തരൂക്ഷിതമായ കലാപങ്ങളും പീഢനങ്ങളും കാരണം അവിടം വിട്ടോടി പോകാന്‍ നിര്‍ബന്ധിതരായ ജനതയുടെ സ്വപനങ്ങളുടെയും, പോരാട്ടത്തിന്റെയും, ഓര്‍മകളുടെയും സാക്ഷ്യപ്പെടുത്തലാണ് ”Forced to Flee: Visual Stories by Refugee Youth from Burma’ എന്ന അതിശക്തമായ 196 രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം. ബര്‍മയിലെ 135 ലേറെ വരുന്ന വംശജാതികളില്‍ ഒന്നാണ് റോഹിങ്ക്യകള്‍. വടക്കന്‍ റഖീന്‍ സ്‌റ്റേറ്റില്‍ ഏകദേശം 8 ലക്ഷം റോഹിങ്ക്യകളാണ് താമസിക്കുന്നത്. ഒരു ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്ന റോഹിങ്ക്യകള്‍ രാജ്യത്തെ […]

November 19, 2015 ഇര്‍ഷാദ്‌ 0 Comments Read More →
ഇസ്‌ലാമും ലിബറല്‍ വായനകളും

ഇസ്‌ലാമും ലിബറല്‍ വായനകളും

സഹിഷ്ണുത, ന്യൂനപക്ഷാവകാശം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളുടെ കേന്ദ്രമായി യൂറോപിനെയാണ് ഇന്ന് മിക്കവാറും ലോകം നോക്കികാണുന്നത്. ഈ ലിബറലിസത്തിന്റെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇസ്‌ലാമാണ്. അസഹിഷ്ണുതയുടെയും, സ്ത്രീവിരുദ്ധതയുടെയും, ക്രൂരതയുടെയും പ്രതിഛായയാണ് അതിന് ലിബറലിസം കല്‍പിച്ചു നല്‍കിയിട്ടുള്ളത്. ഇസ്‌ലാമിനെ മറുവശത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് യൂറോപിന് മികവുറ്റ ജനാധിപത്യമായും സഹിഷ്ണുതയുടെ കേന്ദ്രമായും, മനുഷ്യസ്‌നേഹികളായും, സ്വവര്‍ഗാനുഭാവികളായും മുഖം സ്വീകരിക്കാന്‍ കഴിഞ്ഞതെന്ന് ഇസ്‌ലാം ഇന്‍ ലിബറലിസം എന്ന പുസ്തകത്തില്‍ ജോസഫ് മസദ് പറയുന്നു. ഇസ്‌ലാമിന്റെയും ലിബറലിസത്തിന്റെയും ചരിത്രം പറയല്‍ മസദിന്റെ താല്‍പര്യത്തില്‍ പെട്ടതല്ല. ഇസ്‌ലാമിനെ ഏകരൂപമായ ഒരു […]

September 10, 2015 ദര്‍വീശ് 0 Comments Read More →
ഇറാന്‍ വിപ്ലവവും ഇസ്‌ലാമിക ചിന്തയും: ശരീഅത്തി-സൊറോഷ് സംവാദം

ഇറാന്‍ വിപ്ലവവും ഇസ്‌ലാമിക ചിന്തയും: ശരീഅത്തി-സൊറോഷ് സംവാദം

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ഭാഗമായ രണ്ടു ബുദ്ധിജീവികളുടെ സൈദ്ധാന്തിക സമീപനങ്ങള്‍ പഠിക്കുന്നത് വിപ്ലവാനന്തര ഇറാന്‍ എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചില വ്യത്യസ്തമായ ധാരണകള്‍ പകര്‍ന്നു നല്‍കാന്‍ സഹായിക്കുമെന്ന് കരുതുന്നു. അലി ശരീഅതി (19331977), അബ്ദുല്‍ കരീം സൊറോഷ് (1945 ) എന്ന രണ്ടു ബുദ്ധിജീവികള്‍ ഇറാനിലെ ഇസ്‌ലാമിക ചിന്തയുടെ രണ്ടു കാലത്തെ മാത്രമല്ല രണ്ടു വ്യത്യസ്തമായ ദിശകളെയും ഊന്നലുകളെയും അതിലേറെ ഇസ്‌ലാമിക ചിന്തയിലെ പുത്തന്‍ സംഘര്‍ഷങ്ങളെയും കാണിച്ചുതരുന്നു. ഏറെപ്രധാനമായി തോന്നുന്നത് ഈ വ്യത്യസ്തതകള്‍ പഠിക്കുന്നത് ശീഈ […]

June 2, 2015 കെ. അഷ്‌റഫ് 0 Comments Read More →
ഹിഷാം മത്തര്‍:  ഈഡിപ്പല്‍ ഭയങ്ങളുടെ രാഷ്ട്രീയം

ഹിഷാം മത്തര്‍: ഈഡിപ്പല്‍ ഭയങ്ങളുടെ രാഷ്ട്രീയം

സ്പാനിഷ് നോവലിസ്റ്റായ ബോര്‍ഗസിനെക്കുറിച്ച സംഭാഷണത്തിനിടക്കാണ് ഞാന്‍ ഹിഷാം മത്തറിനെ ശ്രദ്ധിക്കുന്നത്. ഞാന്‍ ഹിശാം മത്തറിനെ മനസ്സിലാക്കുന്നത് ബോര്‍ഗസ് എന്ന ഗ്രന്ഥകാരന്റെ പ്രതീക്ഷകളെ പരോക്ഷമായി ഉള്‍ക്കൊള്ളുന്ന (Implied Reader) വായനക്കാരനായാണ്. New Yorker Fiction Podcast എന്ന വെബ്‌സൈറ്റിന് വേണ്ടി shakespeare’s memory എന്ന ബോര്‍ഗസിന്റെ ചെറുകഥ ഹിഷാം മത്തര്‍ വായിക്കുമ്പോള്‍ ബോര്‍ഗസ് തന്നെയാണോ അത് വായിക്കുന്നത് എന്ന് നമുക്ക് തോന്നിപ്പോകും. അത്രമേല്‍ മനോഹരമാണ് അദ്ദേഹത്തിന്റെ അവതരണം. ഹിഷാം മത്തറിന്റെ ആദ്യത്തെ നോവലായ In the country of […]

April 29, 2015 ഷമീര്‍ കെ.എസ്‌ 0 Comments Read More →
അല്ലാമാ ഇഖ്ബാലിന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍

അല്ലാമാ ഇഖ്ബാലിന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍

കൊളോണിയല്‍ ഇന്ത്യയിലെ മുസ്‌ലിം ബുദ്ധിജീവികളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണ് അല്ലാമാ ഇഖ്ബാല്‍. പ്രാസംഗികന്‍, എഴുത്തുകാരന്‍, കവി, സംഘാടകന്‍, തത്വചിന്തകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായിരുന്നു അദ്ദേഹം. Political Philosophy of Muhammad Iqbal: Islam and Nationalism in Late Colonial India എന്ന പുസ്തകത്തിലൂടെ ഇഖ്ബാലിന്റെ ഫിലോസഫിയുടെ രാഷ്ട്രീയമാനത്തെക്കുറിച്ചന്വേഷിക്കുകയാണ് ഇഖ്ബാല്‍ സിംങ് സെവാ ചെയ്യുത്. പ്രധാനമായും മൂന്ന് ചട്ടക്കൂടുകള്‍ വികസിപ്പിച്ചാണ് ഇഖ്ബാലിന്റെ രാഷ്ട്രീയ വീക്ഷണത്തെ സെവാ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുത്. ഇഖ്ബാല്‍ ജീവിച്ച കാലത്തെയും പ്രദേശത്തെയുമാണ് അദ്ദേഹം […]

April 14, 2015 അഷ്‌റഫ് കെ 0 Comments Read More →
ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത്

ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത്

ബീമാപള്ളി വെടിവെപ്പിന് ആറാണ്ട് തികയുകയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി. ‘ബീമാപ്പളളി പോലീസ് വെടിവയ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും’ എന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ബീമാപ്പളളിയില്‍ സംഭവിച്ചതെന്ന് […]

March 17, 2015 ഹാഷിര്‍. കെ 0 Comments Read More →
നീതിനിഷേധത്തെ സംബന്ധിച്ച കുറിപ്പുകള്‍

നീതിനിഷേധത്തെ സംബന്ധിച്ച കുറിപ്പുകള്‍

ഭീകരതക്കെതിരായ യുദ്ധം എന്ന പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടുന്ന എഴുത്തുകള്‍ ഇപ്പോള്‍ ധാരാളമായി വന്ന്‌കൊണ്ടിരിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവര്‍ തന്നെയാണ് അവ എഴുതുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്വാണ്ടനാമോ തടവറയിലെ അനുഭവങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ട് മുമ്പ് എഴുതപ്പെട്ട Guantanamo Diary: The detainees and the stories they told me പോലെയുള്ള പുസ്തകങ്ങളില്‍ നിന്ന് മുഹമ്മദ് സ്‌ലാഹി എഴുതിയ Guantanamo diary എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് അതിന്റ ആത്മകഥാ സ്വഭാവമാണ്. ലാരി സിംസിന്റെ […]

February 9, 2015 0 Comments Read More →
കൂഫയുടെ പാരമ്പര്യം

കൂഫയുടെ പാരമ്പര്യം

കൂഫയില്‍ പോവുകയോ യൂഫ്രട്ടീസിലെ വെള്ളം രുചിച്ച് നോക്കുകയോ ചെയ്തയ്തിട്ടില്ലാത്തവര്‍ ഖുര്‍ആനെ വായിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനായ മുതവക്കിലിന്റെതാണ് ഈ വാക്കുകള്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും കളിത്തൊട്ടിലായാണ് അദ്ദേഹം ഇറാഖിനെ കാണുന്നത്. ഒരു കാലത്ത് അറിവിന്റെയും അന്വേഷണങ്ങളുടെയും കേന്ദ്രമായിരുന്നു ഇറാഖ്. പണ്ഡിതന്‍മാര്‍ നിറഞ്ഞ് നിന്നിരുന്ന നാടായിരുന്നു അത്. യൂറോപ്പിന് മുമ്പ് തന്നെ അത്തരം കാര്യങ്ങളില്‍ ഏറെ മുമ്പിലായിരുന്നു ഇറാഖ്. 370 ഓളം വരുന്ന പ്രവാചക അനുയായികള്‍ എട്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ കാലുകുത്തിയത് മുതല്‍ […]

January 9, 2015 നാഫിഹ് വാഫി 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting