banner ad

ലേഖനം

ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍

ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍

എങ്ങനെയാണ് ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കറുത്തവര്‍ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍ പുതിയ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയല്ലേ വേണ്ടത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍കൊണ്ട് സജീവമാണ് ആഫ്രോ അമേരിക്കന്‍ ചിന്തയും ആക്ടിവിസവും. എലിജാ മുഹമ്മദ്, മാല്‍കം എക്‌സ്, മാര്‍ടിന്‍ ലുതര്‍ കിംഗ് ഒക്കെ മതത്തിലൂടെ ഇതിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഇന്നും കറുത്തവരുടെ പീഡിതാവസ്ഥ അങ്ങനെ തന്നെ തുടരുന്നു. […]

December 15, 2015 ദര്‍വീശ്‌ 0 Comments Read More →
മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും

മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും

ഗസ്സയിലും ഇറാഖിലും സിറിയയിലും കൊല്ലപ്പെടുന്നത് മനുഷ്യരല്ലേ? പീഡനത്തിനിരയാവുന്ന മനുഷ്യരെ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടോ? മനുഷ്യരക്തം എല്ലായിടത്തും ഒരുപോലെയല്ലേ ഒഴുകുന്നത്? ഗസ്സ, ഇറാഖ്, സിറിയന്‍ പ്രശ്‌നം ഒക്കെ മനുഷ്യാവകാശ പ്രശ്‌നമല്ലേ? കിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന സംസാരങ്ങളുടെ ഭാഗമായി വരുന്ന പ്രതികരണങ്ങളുടെ ചില സാമ്പിളുകള്‍ ആണിത്. തീര്‍ച്ചയായും ഹിംസയുടെ കഥകള്‍ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും കാണുമ്പോഴും ഒക്കെ വായനക്കാര്‍ അനുഭവിക്കുന്ന വേദന, വിഷമം, ദുഃഖം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ പ്രധാനമായി കാണേണ്ടതുണ്ട്. വാര്‍ത്തകളുടെ […]

December 11, 2015 അഷ്‌റഫ് മുഹമ്മദ്‌ 0 Comments Read More →
മെര്‍നീസി ഉയര്‍ത്തിയ ചോദ്യങ്ങള്‍

മെര്‍നീസി ഉയര്‍ത്തിയ ചോദ്യങ്ങള്‍

ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതന്‍ നടത്തിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് ഞാന്‍ ഫാത്തിമ മെര്‍നീസി അന്തരിച്ച വാര്‍ത്ത കേള്‍ക്കാനിടയാകുന്നത്. മെര്‍നീസിയുടെ പുസ്തകങ്ങള്‍ കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടതാണ്. അവരെഴുതിയ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. The veil and the Male Elite എന്ന പുസ്തകമാണ് അതിലൊന്ന്. മതപരവും സാസംസ്‌കാരികപരവുമായ ചില പ്രധാന പദപ്രയോഗങ്ങള്‍ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടതിനാല്‍ ആ പുസ്തകം വിവാദമാവുകയുണ്ടായി. കേരള ഹൈക്കോടതി ആ പുസ്തകം […]

December 7, 2015 ഷമീര്‍.കെ.എസ്‌ 0 Comments Read More →
മെര്‍നീസിയുടെ ചിന്താലോകം

മെര്‍നീസിയുടെ ചിന്താലോകം

ആധുനികകാലത്ത് മുസ്ലിം സ്ത്രീപഠനങ്ങള്‍ ഒരു പ്രധാന രാഷ്ട്രീയ / സൈദ്ധാന്തികപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തികളില്‍ ഒരാളാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ഫാത്തിമ മെര്‍നീസി. 1990കള്‍ക്കുശേഷം, അക്കാദമികമേഖലയിലും രാഷ്ട്രീയപ്രവര്‍ത്തനമേഖലയിലും ശക്തമായ മുസ്ലിം സ്ത്രീരാഷ്ട്രീയത്തിന്റെ ആദ്യകാല സൈദ്ധാന്തിക ശബ്ദങ്ങളിലൊന്നാണ് മെര്‍നീസി. സ്ത്രീവാദവും സ്ത്രീജീവിതവും എന്നത് കൊളോണിയല്‍ പിന്തുടര്‍ച്ചയുള്ള വെളുത്ത പാശ്ചാത്യ സ്ത്രീവാദത്തിന്റെ വീക്ഷണകോണുകളില്‍മാത്രം കേന്ദ്രീകരിച്ചുകണ്ടിരുന്ന കാലത്താണ് മുസ്ലിം സ്ത്രീകളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പുതിയൊരു ഫെമിനിസ്റ്റ് ചിന്ത അവര്‍ മുന്നോട്ടുവെച്ചത്. ഇസ്ലാമിക സമൂഹങ്ങളിലെ ആണ്‍കോയ്മ വായനകളില്‍ തളച്ചിട്ടിരുന്ന മുസ്ലിം സ്ത്രീജീവിതങ്ങളെ, […]

December 4, 2015 ഉമ്മുല്‍ ഫായിസ 0 Comments Read More →
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒ.ബി.സി ത്വരകം

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒ.ബി.സി ത്വരകം

കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ ദേശിയ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ത്രയാക്ഷര-ചുരുക്കെഴുത്തുകളില്‍ സവിശേഷ സ്ഥാനമുണ്ട് ഒ.ബി.സി (ഇതര പിന്നാക്ക ജാതികള്‍) എന്നതിന്. യു.പി.എ (യുണൈറ്റഡു പ്രോഗ്രസ്സീവ് അലയന്‍സ്), എന്‍.ഡി.എ (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) തുടങ്ങിയ രണ്ട് ചുരുക്കെഴുത്തുകളാണ് ഔപചാരിക ഭരണത്തിന്റെ കടിഞ്ഞാണ്‍ തിരിച്ചതെങ്കില്‍, ഈ കാലഘട്ടത്തിലെ നമ്മുടെ രാഷ്ട്രവ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഒ.ബി.സികള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ വന്‍വിജയം ജാതി രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ചു എന്ന് ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി. കാരണം […]

November 9, 2015 സതീഷ് ദേശ്പാണ്ഡെ 0 Comments Read More →
ഇസ്രയേല്‍ പുതിയ ഗോലിയാത്ത്

ഇസ്രയേല്‍ പുതിയ ഗോലിയാത്ത്

വെറുപ്പിന്റെ പുസ്തകമെന്നു ജെറുസലേം പോസ്റ്റ് അടക്കമുള്ള സയണിസ്റ്റ് മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയ കൃതിയാണ് മാക്‌സ് ബ്ലുമെന്തല്‍ എഴുതിയ ഗോലിയാത്ത്: ലൈഫ് ആന്റ് ലോതിംഗ് ഇന്‍ ഗ്രേറ്റര്‍ ഇസ്രയേല്‍ (നാഷന്‍ ബുക്‌സ് 2013). 512 പേജുള്ള ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഇസ്രയേല്‍ ആന്തരികമായി അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ചയാണ്. 73 അധ്യായങ്ങളിലൂടെ, ഇസ്രയേല്‍ എങ്ങനെയാണ് സ്വയം ഗോലിയാത്ത് ആയി പരിവര്‍ത്തിക്കപ്പട്ടതെന്നു മാക്‌സ് ബ്ലുമെന്തല്‍ വിശദീകരിക്കുന്നു. ആധുനിക ഇസ്രയേല്‍ രാഷ്ട്രം അവര്‍ കരുതുന്നപോലെ വേദപുസ്തകത്തിലെ അടിച്ചമര്‍ത്തപ്പെട്ട ദാവീദിന്റെ പിന്‍ഗാമികള്‍ അല്ലെന്നു സമര്‍ഥിക്കുന്ന […]

November 3, 2015 ദര്‍വീശ് 0 Comments Read More →
ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥിയായ ലിന അബൂജെറാദ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പ്രതീകമായി തീര്‍ന്ന ഐലാന്‍ കുര്‍ദിയെ അനുസ്മരിച്ചെഴുതിയ കവിതയിലൂടെയും ചിത്രത്തിലൂടെയുമാണ്. അമ്മാനില്‍ ജനിച്ച ലിന, അവരുടെ മൂന്നാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി. ഫലസ്തീന്‍ വംശജയെങ്കിലും ഇന്നേ വരെ ഫലസ്തീന്‍ കാണാന്‍ കഴിയാത്ത ഇവരുടെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത് ഫലസ്തീനിലെ യഫ്ഫയിലാണ്. ‘അബൂ ജെറാദ കുടുംബത്തിന്റെ വേരുകള്‍ യഫ്ഫയിലാണെങ്കിലും 1948 ലെ ആക്രമണത്തെ തുടര്‍ന്ന് എന്റെ വല്ല്യുപ്പ നാബ്‌ലുസിലേക്ക് […]

October 29, 2015 അഹമ്മദ് ഫായിസ്‌ 0 Comments Read More →
പ്രതിഷേധത്തിന്റെ രാഷ്ട്രീയം

പ്രതിഷേധത്തിന്റെ രാഷ്ട്രീയം

പ്രശസ്ത ദലിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: ‘1950 മുതല്‍ 2010 വരെയുള്ള മറാത്തി കവിതയെക്കുറിച്ചുള്ള ഒരു സമാഹാരം തയാറാക്കാന്‍ എന്നോട് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത ഡ്രാഫ്റ്റ് അവര്‍ മൂന്നു വര്‍ഷം മുമ്പ് സ്വീകരിച്ചു. പക്ഷേ, അക്കാദമി ആ പുസ്തകം പ്രസിദ്ധീകരിച്ചില്ല. ഞാന്‍ റാവുവിനോടും കിമ്പാനെയോടും ഇതിനെപ്പറ്റി ചോദിച്ചു. കിമ്പാനെ പറയുന്നത് ചില മറാത്തി കവികള്‍ എന്റെ പേര്‍ എഡിറ്ററായി വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്നാണ്. അതുകൊണ്ട് ഞാന്‍ എഡിറ്ററായി വരാന്‍ ഇഷ്ടപ്പെടാത്തവരുടെ പേര്‍ […]

October 27, 2015 കെ. അഷ്‌റഫ് 0 Comments Read More →
വലത് പക്ഷവും നവമാധ്യമങ്ങളും

വലത് പക്ഷവും നവമാധ്യമങ്ങളും

2004ല്‍ നാം കണ്ടത് തിരഞ്ഞെടുപ്പു പ്രവചനങ്ങളെയെല്ലാം പിന്തള്ളി കേന്ദ്രത്തില്‍ വാഴുകയായിരുന്ന എന്‍.ഡി.എ. ഭരണകൂടത്തെ ജനം വോട്ട് ചെയ്ത് പുറത്താക്കുന്നതാണ്. ജനം വിലക്കയറ്റത്തിന്റെയും ദാരിദ്ര്യത്തിന്റെയും വിഷമവൃത്തത്തില്‍പ്പെട്ട് ഉഴലുമ്പോള്‍ മുഴക്കിയ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയത്. വോട്ടര്‍മാര്‍ അതുമൊരു തിരഞ്ഞെടുപ്പ് തട്ടിപ്പു മാത്രമായി കണ്ടു. എന്നാല്‍, ‘ഇന്ത്യ തിളങ്ങുന്നു’ എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രഛന്നമായ ഒരനുഗ്രഹമായിരുന്നു എന്നു വിശ്വസിക്കാന്‍ ന്യായമുണ്ട്. പരമ്പരാഗതമായി ബി.ജെ.പി. ഒരു സാങ്കേതികവിദ്യക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. 1980കളില്‍ രാജീവ്ഗാന്ധി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയപ്പോള്‍ […]

October 14, 2015 സെയ്ഫ് അഹ്മദ് ഖാന്‍ 0 Comments Read More →
അറബ്- വിപ്ലവ വ്യവഹാരങ്ങളിലെ സ്വരഭേദങ്ങള്‍

അറബ്- വിപ്ലവ വ്യവഹാരങ്ങളിലെ സ്വരഭേദങ്ങള്‍

അറബ് വസന്തന്താനന്തരമുണ്ടായ സൈദ്ധാന്തിക ചര്‍ച്ചകള്‍ സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിന്നും മാറി വിവിധ വൈരശക്തികളുടെ രാഷ്ട്രീയ വടംവലികളെ കുറിച്ചായത് അത്ഭുഭതകരമാണ്. അറബ് ലോകത്ത് വിപ്ലവം നടത്തിയ ജനങ്ങള്‍ ഈ ചര്‍ച്ചയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. എന്നുമാത്രമല്ല, അന്ത്യത്തിന്റെ സൂചനകളില്ലാത്ത യുദ്ധത്തില്‍ അവര്‍ വെറും കൊലയാളികളും ഇരകളുമായി മാറ്റപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, 2011ന്റെ തുടക്കത്തില്‍ അറബികള്‍ ചെറുതായി ഐക്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. വിപ്ലവത്തിന്റെ രക്തവും പൊടിയുമേറ്റ് ഒരുതരത്തിലുള്ള ദേശീയവികാരം വളര്‍ന്നു. അവര്‍ തങ്ങളുടെ പ്രാഥമികമായ ദേശീയ സ്വത്വത്തെയും […]

October 7, 2015 ദര്‍വീശ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting