banner ad
December 5, 2014 By ദര്‍വീശ്‌ 0 Comments

സാഹിത്യവും അധിനിവേശവും

laila

മുസ്‌ലിം രാഷ്ട്രങ്ങളിലെ കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് വേണ്ടി ബുദ്ധിജീവിപ്പണിയെടുക്കുന്ന നാറ്റീവ് ഇന്‍ഫോര്‍മര്‍മാരെക്കുറിച്ച് ഹാമിദ് ദബാശി തന്റെ Brown Skin,White Mask എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്. തങ്ങള്‍ ജനിച്ച പ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി വിദൂരങ്ങളിലുള്ള തൊലി വെളുത്ത മനുഷ്യര്‍ അനിവാര്യമായും ഇടപെടേണ്ടതുണ്ടെന്ന് നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന ഈ ബുദ്ധിജീവികളെ ദബാശി വിളിക്കുന്നത് Comprador Intellectuals എന്നാണ്.

ലൈല അബൂലുഗോദിന്റെ Do Muslim Women Need Saving? എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ ഭാഗം വികസിക്കുന്നത് അസ്ഹര്‍ നഫീസി, അയാന്‍ ഹിര്‍സി അലി തുടങ്ങിയ നേറ്റീവ് ഇന്‍ഫോര്‍മര്‍മാര്‍ നിര്‍വഹിക്കുന്ന ഈ കൂലിയെഴുത്തിനെ പൊളിച്ചടക്കിക്കൊണ്ടാണ്. റൈറ്റ്‌സ്, ചോയ്‌സ്, ഫ്രീഡം എന്നിങ്ങനെയുള്ള ആകര്‍ഷണീയമായ ലിബറല്‍ പദാവലികള്‍ ഉപയോഗിച്ച് കൊണ്ട് മുസ്‌ലിം പെണ്ണിന്റെ ജീവിത സാഹചര്യങ്ങളെ നോക്കിക്കാണുന്ന ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നത് വെളുത്ത, കൊളോണിയല്‍ ഫെമിനിസ്റ്റ് യുക്തിയെയാണ് എന്നാണ് ലൈല പറയുന്നത്. വിവിധങ്ങളായ നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇത്തരം പദാവലികള്‍ അപര്യാപ്തമാണെന്ന് അവര്‍ ഊന്നിപ്പറയുന്നുണ്ട്.

വിവിധങ്ങളായ മുസ്‌ലിം നാടുകളിലെ സ്ത്രീകളുമായി ഇടകലര്‍ന്ന് ജീവിക്കാന്‍ അവസരം ലഭിച്ച തനിക്കുണ്ടായ അനുഭവങ്ങളും പോപ്പുലര്‍ മീഡിയകളില്‍ നിര്‍വ്വഹിക്കപ്പെടുന്ന അവരുടെ പ്രധിനിധാനവും (Representation) തമ്മിലുള്ള വമ്പിച്ച അന്തരമാണ് ഈ പുസ്തകമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലൈല ആമുഖത്തില്‍ പറയുന്നുണ്ട്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളിലേക്കുള്ള കൊളോണിയല്‍ അധിനിവേശങ്ങളെയാണ് ഇത്തരം പ്രതിനിധാനങ്ങള്‍ സാധ്യമാക്കിയത്.

സ്വാതന്ത്ര്യമുള്ളവര്‍, ഇല്ലാത്തവര്‍; പുരോഗമനക്കാര്‍, യാഥാസ്ഥികര്‍; അപരിഷ്‌കൃതര്‍, ആധുനികര്‍; അവകാശങ്ങളുള്ളവര്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ള ലളിതവല്‍ക്കരണത്തില്‍ നിന്നും എലൈറ്റ് ഫെമിനിസ്റ്റുകള്‍ മോചനം നേടേണ്ടതുണ്ടെന്നാണ് ലൈല പറഞ്ഞുവെക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച് ഒരു ആത്മവിമര്‍ശനത്തിന് തയ്യാറെടുക്കുക എന്നാണവര്‍ ആവശ്യപ്പെടുന്നത്. ദര്‍വീശ്‌

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting