ഷീര്‍ കുറുമ
ചേരുവകള്‍
പാല്‍ 1 ലിറ്റര്‍
വെര്‍മിസെല്ലി 100 ഗ്രാം
നെയ്യ് 1 ടേബിള്‍ സ്പൂണ്‍
പിസ്ത 2 ടേബിള്‍ സ്പൂണ്‍ (ചെറുതായരിഞ്ഞത്)
ബദാം 2 ടേബിള്‍ സ്പൂണ്‍ (ചെറുതായരിഞ്ഞത്)
ഉണക്കമുന്തിരി 25-30 എണ്ണം
ഉണക്ക ഈത്തപ്പഴം 25 ഗ്രാം
കുങ്കുമപ്പൂവ് ഒരു നുള്ള്
പഞ്ചസാര 6 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
നെയ്യ് ചൂടാക്കി അതില്‍ വെര്‍മിസെല്ലിയിട്ട് ചെറുതായി വറുക്കുക. ബ്രൗണ്‍ നിറം ആയി വരുമ്പോള്‍ ചെറുതായി മുറിച്ചു ഉണക്ക ഈത്തപ്പഴവും മുന്തിരിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് ഒരു ടേബിള്‍ സ്പൂണ്‍ ബദാമും പിസ്തയും ചേര്‍ക്കുക. ശേഷം പാല്‍ ചേര്‍ത്ത് കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. പിന്നീട് പഞ്ചസാര ചേര്‍ക്കുക. ശേഷം ബാക്കിയുള്ള പിസ്തയും ബദാം പരിപ്പും ചേര്‍ത്ത് അലങ്കരിക്കുക. ഇത് കട്ടിയായി ഇരിക്കണമെന്നുണ്ടങ്കില്‍ കുറച്ച് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കാം.
വിഭവവിശേഷം
ഡ്രൈ നട്‌സുകളാല്‍ സമ്പന്നമായ ഷീര്‍കുറുമയുടെ രുചി ഞാന്‍ ആദ്യമായി അറിഞ്ഞത് ഒരു ഹൈദരാബാദി കൂട്ടുകാരിയില്‍ നിന്നും ആണ്. നോമ്പുതുറകളിലും സല്‍ക്കാരങ്ങളിലും പലപ്പോഴും അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണത്രെ ഈ ഷീര്‍ കുറുമ. ഒരു നോമ്പുതുറയില്‍ അവര്‍ തന്ന രുചിയേറും ഷീര്‍ കുറുമയുടെ റെസിപ്പിയാണിത്. കാല്‍സ്യവും ഫൈബറും ഇരുമ്പും എല്ലാം അടങ്ങിയിട്ടുള്ള ഒരു ഉഗ്രന്‍ പായസം എന്നു തന്നെ പറയാം.
ഷെജി നൗഫല്‍ രചിച്ച നോമ്പ് തുറ വിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്