റെയ്ഹാന കേസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മുര്‍ത്തസ്സാ സര്‍ബന്ധിയെ വധിച്ചതിന്റെ പേരില്‍ ഇറാനിലെ റയ്ഹാന ജബ്ബാരിയെ തൂക്കിക്കൊന്നിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച തികയുകയാണ്. ഈ കേസ് ശരീഅയുമായി ബന്ധപ്പെട്ടതിനാലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഇറാനായതിനാലും മാധ്യമങ്ങള്‍ക്കിടയില്‍ ഇതിന് വമ്പിച്ച കവറേജാണ് ലഭിച്ചത്. എല്ലാ ക്രിമിനല്‍ കേസുകളെയും പോലെത്തന്നെ പ്രാധാന്യമുള്ള ഒരു കേസാണിത്.അതിനാല്‍ തന്നെ മുന്‍ധാരണകളില്‍ നിന്നും സാമാന്യവല്‍ക്കരണത്തില്‍ നിന്നും അകന്ന് നില്‍ക്കേണ്ടത് അനിവാര്യമാണ്. കാരണം നമുക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളെല്ലാം തന്നെ വളരെ പരിമിതമാണ്. മാത്രമല്ല, തെരുവില്‍ നിന്ന് ഒരു പെണ്ണിനെ വലിച്ചിഴച്ച് കൊണ്ട് വന്ന് ഇറാന്‍ തൂക്കിലേറ്റി എന്ന പോലെയാണ് മാധ്യമങ്ങള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത്.
ഞങ്ങളിവിടെ റെയ്ഹാനയുടെ അഡ്വക്കറ്റിന്റെയും കോടതിയുടെയും സ്‌റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.( ഇംഗ്ലീഷില്‍ നിങ്ങള്‍ക്കത് വായിക്കാം) ഈ കേസിന്റെ രണ്ട് വശവും അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വായനക്കാര്‍ക്ക് സ്വന്തമായി ഒരു നിഗമനത്തില്‍ എത്തിച്ചേരാനാകും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ശരീഅ നിയമത്തിന്റെ മറ്റൊരു ക്രൂരമായ മുഖമായാണ് ആളുകള്‍ ഈ കേസിനെ നോക്കിക്കണ്ടത്. അനീതിയും അക്രമവും എല്ലാ നിയമ സംവിധാനങ്ങളിലും നടക്കാറുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെയാണിത്. എല്ലാ നിയമസംവിധാനങ്ങളും പ്രാധാന്യപൂര്‍വ്വം പരിഗണിക്കേണ്ട മുഖ്യവിഷയങ്ങളിലേക്കാണ് റെയ്ഹാന കേസും വിരല്‍ ചൂണ്ടുന്നത്.
റെയ്ഹാനക്ക് സ്വയം പ്രതിരോധത്തിന് അവസരം നല്‍കാത്ത ഒരു കേസാണിതെന്നാണ് പൊതുവെ ആരോപണമുയര്‍ന്നത്. എന്നാലിത് ശരിയല്ല. ഈ കേസ് തീരാന്‍ തന്നെ ഏഴ് വര്‍ഷമെടുത്തിട്ടുണ്ട്. മാത്രമല്ല, കൊല മുന്‍കൂട്ടി തീരുമാനിച്ചതല്ലായിരുന്നുവെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ചെയ്തതെന്നുമുള്ള റെയ്ഹാനയുടെ വാദത്തെ അനൗചിത്യം എന്ന് പറഞ്ഞ് കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. അത്‌പോലെത്തന്നെ തന്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊല ചെയ്യാന്‍ വേണ്ടി കരുതിയതല്ല എന്ന വാദവും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. (ഇറാനിലെ സ്ത്രീകള്‍ സ്വയംരക്ഷക്ക് വേണ്ടി ആയുധങ്ങള്‍ കരുതാറുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് റയ്ഹാനയുടെ വക്കീല്‍ ഇതിനെ പ്രതിരോധിച്ചത്.)
ഇവിടെ വധശിക്ഷക്കിരയാകേണ്ടി വന്നിരിക്കുന്നത് ഒരു പെണ്ണിനാണ്. പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് റൈഹാന്‍ ഏര്‍പ്പെട്ടത് എന്ന് തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണ്. ശിക്ഷക്കിരയായ ഒരു സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത് ശരിയായ രീതിയല്ല. ഇവിടെ ആരോപണമുന്നയിക്കപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീക്കെതിരെയാണ് എന്നതും പരിഗണിക്കേണ്ട വിഷയമാണ്. പ്രോസിക്ക്യൂഷനും റെയ്ഹാനയുടെ അഡ്വക്കറ്റും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഒരു ജഡ്ജി തന്നെ റെയ്ഹാനയുടെ അഡ്വക്കറ്റിന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
ഇതെഴുതുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നത് കൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച സൂക്ഷമമായ ഒരു വിശകലനം നടത്തുക എന്നത് അപ്രായോഗികമാണ്. അതിനാല്‍ തന്നെ ഈ വിഷയത്തെക്കുറിച്ച രണ്ട് വശവും അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ( ഇന്ററാക്റ്റീവിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ അത് നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.)
റെയ്ഹാനയുടെ കത്ത് ഞങ്ങളിവിടെ പ്രസ്ദ്ധീകരിക്കുന്നില്ല. കാരണം ഈ ഇഷ്യൂ അതിന്റെ ശരിയായ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കുന്നതിന് അത് തടസ്സമാകും എന്ന് ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ തനിക്ക് നീതി ലഭിക്കും എന്ന റെയ്ഹാനയുടെ വര്‍ത്തമാനത്തെ നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്. വധശിക്ഷ വിധിക്കുന്ന നിയമപാലകരെല്ലാം ഈ വസ്തുത ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. നിയമപാലകര്‍ക്ക് തട്ടിക്കളിക്കാനുള്ള ഒന്നായി ശിക്ഷാവിധികള്‍ മാറുന്നതിനെതിരെ നാം ജാഗ്രത പുലര്‍ത്തുക എന്നത് അനിവാര്യമാണ്.
Connect
Connect with us on the following social media platforms.