banner ad
October 30, 2014 By അന്‍വര്‍ മുഹമ്മദ് 0 Comments

ദായോം പന്ത്രണ്ടും എന്ന യാത്ര

Dayom Panthrandu

ജനകീയ സിനിമാ നിര്‍മ്മാണത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചരിത്രത്തില്‍ ഒഡേസ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണ്. അറുപതുകളിലും എഴുപതുകളിലും ജോണ്‍ എബ്രഹാമും സത്യന്‍ ഒഡേസയുമൊക്കെ വിസ്മരിക്കാനാവാത്ത സംഭാവനകള്‍ ചെയ്ത പ്രസ്ഥാനമായിരുന്നു ഒഡേസ. ഒഡേസ ജനങ്ങളുടെ പണം കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ച സിനിമകളുടെ കഥ മുതിര്‍ന്ന നമുക്ക് തലമുറ പറഞ്ഞുതരും.

ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ഫീച്ചര്‍ സിനിമ പ്രാധാന്യമര്‍ഹിക്കുന്നത് അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും അത് പ്രേക്ഷകരിലേക്കെത്തിച്ച രീതികൊണ്ടുമാണ്. റിലീസിങ്ങ് തിയേറ്ററുകള്‍ ഏറ്റെടുക്കാതെ വന്നപ്പോള്‍ ഒഡേസയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്ക് നേരിട്ട് സിനിമ കാണാനുളള അവസരമൊരുക്കിയാണ് ദായോം പന്ത്രണ്ടും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. ഫിലിം സൊസൈറ്റികളിലും പ്രത്യേകം സ്ജ്ജീകരിച്ച ഓഡിറ്റോറിയങ്ങളിലുമാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ച് അവാര്‍ഡുകള്‍ നേടിയ ഹര്‍ഷദിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്

665468_403613543041773_2104154196_o

ഒരു പ്രത്യേക തരം കളിയാണ് ദായോം പന്ത്രണ്ട്. ജയപരാജയങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ പറ്റാത്ത ഒരു തരം കളി. ഒരു സിനിമ നിര്‍മിക്കാന്‍ ഉദ്ദേശിച്ച് അഞ്ച് പേര്‍ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മുത്തോറന്‍ എന്ന ആദിവാസി അവര്‍ക്കിടയിലെത്തുമ്പോഴുണ്ടാകുന്ന കോണ്‍ഫ്‌ലിക്ടുകളെ പങ്കുവെക്കുന്ന റോഡ് മൂവി എന്ന ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമ മുഖ്യധാരാ സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്നും മാറി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ സംസ്‌കാരത്തിന്റെയും ഉദ്വേഗത്തിന്റെയും മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. പല തരത്തില്‍ പൊളിറ്റിക്കലാവാന്‍ ശ്രമിക്കുന്നുണ്ട് സിനിമയിലെ ദൃശ്യങ്ങള്‍.

തന്റെ കുടുംബത്തെ അന്വേഷിക്കുന്ന മുത്തോറന്റെ കഥ തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുന്ന ബോസും (അബു) കൂട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങളെ ഒരു ദിവസത്തെ യാത്രയിലൂടെ ചിത്രീകരിക്കാനാണ് ഹര്‍ഷദ് ശ്രമിച്ചത്. എന്നാല്‍ ദീര്‍ഘയാത്രയില്‍ ഉണ്ടാകുന്ന മുഷിച്ചിലും ക്ഷീണവും ഈ സിനിമയിലും പ്രക്ഷകന് അനുഭവപ്പെടുന്നുണ്ട്.

ശക്തമല്ലാത്ത സംഭാഷണങ്ങള്‍കൊണ്ടാവാം സിനിമ പലപ്പോഴും യാത്രയില്‍ വഴുതിവീഴുന്നു. കണ്ണന്‍ പട്ടേരിയുടെ ക്യാമറയും അഖിലിന്റെ സംഗീതവും തരക്കേടില്ല. എഡിറ്റിങ്ങില്‍ അങ്ങിങ്ങനെ മുഴപ്പ് ഫീല്‍ ചെയ്യുന്നു.
കഴിയും വിധം കഥ പല വിഷയങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting