banner ad
October 28, 2014 By ഹാമിദ് ദബാശി 0 Comments

പുസ്തകങ്ങളെക്കുറിച്ച് തന്നെ

images

വാഷിംഗ്ടന്‍ ഡിസി യിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിലേക്ക് ഈയടുത്ത് ഒരു പ്രഭാഷണം നടത്തുന്നതിന് വേണ്ടി എന്നെ ക്ഷണിക്കുകയുണ്ടായി.  A Thousand Years of the Persian Book എന്ന തലക്കെട്ടില്‍ നടക്കുന്ന ഒരു എക്‌സിബിഷനോടനുബന്ധിച്ചായിരുന്നു പ്രഭാഷണം. കൈയ്യെഴുത്തുപ്രതികള്‍ മുതല്‍ പുതിയ പുസ്തകങ്ങള്‍ വരെ അടങ്ങിയ ആ എക്‌സിബിഷന്‍ പേര്‍ഷ്യന്‍ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച അന്വേഷണമായിരുന്നു എന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. അവര്‍ പറയുന്നു: ‘ഈ എക്‌സിബിഷന്‍ ഇറാന്റെയും പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന അഫ്ഗാന്റെയും താജിക്കിസ്ഥാന്റെയും സമ്പന്നമായ സാഹിത്യ പാരമ്പര്യത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരും എന്നത് തീര്‍ച്ചയാണ്.’

‘ദ വേള്‍ഡ് ഓഫ് പേര്‍ഷ്യന്‍ ലിറ്റററി ഹ്യൂമനിസം’ എന്ന എന്റെ പുതിയ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ഞാന്‍ സംസാരിച്ചത്. പേര്‍ഷ്യന്‍ ലിറ്റററി ഹ്യൂമനിസത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചാണ് ഞാന്‍ ഊന്നിപ്പറഞ്ഞത്. വിവിധങ്ങളായ സാമ്രാജ്യങ്ങളുടെ ഏറ്റവും വലിയ ഔദ്യോഗിക ഭാഷയായി ഒരുപാടുകാലം പേര്‍ഷ്യന്‍ നിലനിന്നിട്ടുണ്ട്‌.
അത്‌പോലെ ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും ദേശീയഭാഷയുമായിരുന്നു അത്. മാത്രമല്ല, ഇന്ത്യന്‍ ഉപപൂഖണ്ഡത്തിലും ഈ ഭാഷ ഒരു നിറഞ്ഞ സാന്നിധ്യമായിരുന്നു.

എന്റെ പ്രഭാഷണത്തിന് തൊട്ട് മുമ്പ് ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിലെ എക്‌സിബിഷന്റെ ക്യുറേറ്ററായ ഹിറാദ് ദിനെവരിയോടൊപ്പം അവിടെയുള്ള പുസ്തകങ്ങള്‍ കാണാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഫിര്‍ദൗസിയുടെ ഷാഹ്നാമ മുതല്‍ ഫെറക്‌സാദിന്റെ കവിതകള്‍ വരെ അടങ്ങിയ പുസ്തകങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്.

ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ അധികൃതര്‍ പറയുന്നത് കാണുക: “ലൈബ്രറിയിലെ ആഫ്രിക്കന്‍ ആന്‍ഡ് മിഡിലീസ്റ്റ് ഡിവിഷനിലെ പേര്‍ഷ്യന്‍ കളക്ഷനില്‍ നിന്നാണ് എക്‌സിബിഷനു വേണ്ടിയുള്ള 75 പുസ്തകങ്ങളും തെരഞ്ഞെടുത്തിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന അഫ്ഗാനിലെയും താജിക്കിസ്ഥാനിലെയും സമ്പന്നമായ സാഹിത്യ പാരമ്പര്യത്തെ അവ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരും എന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്”.

ഈ എക്‌സ്ബിഷനിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉള്ളില്‍ കടക്കാന്‍ കഴിയില്ല. അവിടെ വരുന്ന ആളുകളുമായി ഒരകലം പാലിച്ച് കൊണ്ടാണ് എക്‌സിബിഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രദര്‍ശനത്തിന് വേണ്ടി മാത്രമുള്ളതാണ് ഇവിടെയുള്ള പുസ്തകങ്ങള്‍ എന്നതാണ് ഈ എക്‌സിബിഷന്റെ  ഏറ്റവും വലിയ പ്രത്യേകത.

” Do not touch ” എന്ന് എല്ലായിടത്തും എഴുതി വെച്ചിരുന്നു. എക്‌സിബിഷനിലേക്കുള്ള പ്രവേശനകവാടത്തിലെ ചില്ലുകള്‍ക്കിടയിലൂടെ ഷാഹ്നാമയുടെ തുറന്ന് വെച്ച കയ്യെഴുത്തുപ്രതികള്‍ വായിക്കുമ്പോള്‍ നിരോധിക്കപ്പെട്ട ഒരു കാര്യം ചെയ്യുമ്പോഴുള്ള  സുഖം എനിക്കനുഭവപ്പെട്ടു. ചുമരുകളിലെല്ലാം അവിടെയുള്ള പുസ്തകങ്ങളെക്കുറിച്ച ചെറിയ തോതിലുള്ള വിവരണങ്ങള്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. വായിക്കാന്‍ പാകത്തിലുള്ളവയായിരുന്നു അവ. എന്നാല്‍ അവിടെ പ്രദര്‍ശനത്തിന് വെച്ച പുസ്തകങ്ങള്‍ വിലക്കപ്പെട്ട കനിയായിരുന്നു.

Unpacking My Library: A Talk about Book Collecting എന്ന തന്റെ പ്രബന്ധത്തില്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതുന്നു. ‘ഒരു പുസ്തക പ്രേമിയുടെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പുസ്തകം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണത്. അവന്റെ നിലനില്‍പ്പ് തന്നെ മറ്റുപല കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. തന്റെ അധികാരവുമായി ബന്ധപ്പെട്ട വളരെ നിഗൂഢമായ ബന്ധമാണ് അതിലൊന്ന്. വസ്തുക്കളെ ഉപയോഗിക്കാതെ അതിന്റെ സൗന്ദര്യത്തെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ബന്ധമാണ് മറ്റൊന്ന്’. 227511_503366539695710_818501379_n

ബെഞ്ചമിന്‍ ഇവിടെ പറയുന്നത് പുസ്തകങ്ങള്‍ വായിക്കാതെ ശേഖരിച്ചു വെക്കുന്നതിനെക്കുറിച്ചാണ്. തുടര്‍ന്നദ്ദേഹം ഓരോരുത്തരും ജീവിതസമ്പാദ്യമെന്നോണം വിലമതിക്കുന്ന പേര്‍സണല്‍ ലൈബ്രറികളെക്കുറിച്ചെഴുതുന്നുണ്ട്. ‘മാജിക് സര്‍ക്കിള്‍’ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഒരു എക്‌സിബിഷനിലെ നിരത്തിവെച്ച പുസ്തകങ്ങള്‍ വീക്ഷിക്കുക എന്നതും ഒരു പബ്ലിക്ക് ലൈബ്രറിയിലെയോ പേര്‍സണല്‍ ലൈബ്രറിയിലെയോ പുസ്തകങ്ങള്‍ വീക്ഷിക്കുക എന്നതും തീര്‍ത്തും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. എന്നാല്‍ ഈ രണ്ട് സന്ദര്‍ഭങ്ങളിലും നമ്മുടെ മുമ്പില്‍ കാണുന്ന പുസ്തകങ്ങളെ ഒന്ന് തലോടാനും പേജുകള്‍ക്കിടയിലൂടെ ഒന്നോടിച്ച് പോകാനും തൊട്ടടുത്ത് കാണുന്ന ബെഞ്ചിലിരുന്ന് വായിച്ച് നോക്കാനും നാം വെമ്പല്‍ കൊള്ളാറുണ്ട്. അതേസമയം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പുസ്തകങ്ങളെ ഈ രീതിയില്‍ സമീപിക്കുന്നത് അബദ്ധമാണ്. പ്രത്യേകിച്ച്, സെക്യൂരിറ്റി ഗാര്‍ഡുകള്‍ നമ്മെത്തന്നെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുമ്പോള്‍.

Habent sua fata libelli  (Books have their destiny): ഈ ലാറ്റിന്‍ വാക്യത്തെ ബെഞ്ചമിന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘ഈ വാചകങ്ങള്‍ ഒരുപക്ഷെ പുസ്തകങ്ങളെ കുറിച്ച് പൊതുവായ അര്‍ത്ഥത്തില്‍ പറഞ്ഞതാകാം. അതിനാല്‍ തന്നെ The Divine Comedy, Ethics, The Origin of the Species തുടങ്ങിയ പുസ്തകങ്ങള്‍ക്ക് അവയുടേതായ ഭാഗധേയമുണ്ടായിരിക്കാം. എന്നാല്‍ പുസ്തകങ്ങള്‍ ശേഖരിച്ച് വെക്കുന്ന ഒരാള്‍ ഈ ലാറ്റിന്‍ വാക്യത്തെ വ്യത്യസ്തമായാണ് ഡിഫൈന്‍ ചെയ്യുന്നത്. അയാളെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങള്‍ക്ക് മാത്രമല്ല, പുസ്തകങ്ങളുടെ കോപ്പികള്‍ക്ക് വരെ അവയുടേതായ ഭാഗധേയമുണ്ട്. ഈയര്‍ത്ഥത്തില്‍, ഒരു കോപ്പിയുടെ വളരെ പ്രധാനപ്പെട്ട ഭാഗധേയം എന്നത് ആ വ്യക്തിയോടുള്ള, അയാളുടെ പുസ്തക ശേഖരണത്തോടുള്ള അതിന്റെ ഇടപാടാണ്’.

ഏതൊരു സ്‌കോളറെയും പോലെത്തന്നെ എനിക്കും പുസ്തകങ്ങളുമായി വൈകാരികമായ ബന്ധമാണുള്ളത്. വീട്ടില്‍ ഏകാന്തനായി പുസ്തകങ്ങളെ തൊട്ടും തലോടിയും ചിലവഴിക്കുന്ന സുന്ദരമായ നിമിഷങ്ങളെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ചില്ലരമാലയില്‍ ഭദ്രമായി അടുക്കിവെച്ചിരിക്കുന്ന പുസ്തങ്ങളെ നോക്കിനില്‍ക്കുക എന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്.

എക്‌സിബിഷനില്‍ അടുക്കി വെച്ചിരിക്കുന്ന പഴയ പുസ്തകങ്ങള്‍ തങ്ങളുടെ  ഓര്‍മകളെ അമര്‍ച്ച ചെയ്തവരാണ്. പുതിയ പുസ്തകങ്ങള്‍ക്കാകട്ടെ, പങ്കുവെക്കാന്‍ യാതൊരു ഓര്‍മകളുമില്ല. അവക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുമായിരുന്ന, അവയുടെ ഒളിച്ച് വെച്ച ആഗ്രഹങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ പകരുമായിരുന്ന കരങ്ങളുടെ മൃദുലമായ സ്പര്‍ശനങ്ങളാണ് അവക്ക് തടയപ്പെട്ടത്. അവിടെയുള്ള കൈയ്യെഴുത്ത്പ്രതികള്‍ തങ്ങളെ വായിച്ചവരെയും ഓര്‍ത്തവരെയും തേടുന്നുണ്ട്. പുതിയ പുസ്തകങ്ങളാകട്ടെ പാകമാകാത്ത പഴങ്ങളെപ്പോലെയാണ്. ഓര്‍മകള്‍ നശിച്ച, ആത്മാവില്ലാത്ത ഒരു ഡമ്മിയെപ്പോലെ അവ ചില്ലരമാലയില്‍ ഭദ്രമായിരിക്കുകയാണ്‌.

മൊഴിമാറ്റം: ദര്‍വീശ്‌

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting