ഒരു ഫിലിം മേക്കറുടെ നോവലെഴുത്ത്
ഒട്ടുമിക്ക സിനിമാ സംവിധായകരും ക്യാമറകളുടെയും വിഷ്വലുകളുടെയും ലോകത്ത് ജീവിക്കുന്നവരാണ്. തിരക്കഥയില്‍ അനിവാര്യമായും വരുത്തേണ്ട മാറ്റങ്ങള്‍ക്കു വേണ്ടി മാത്രമേ അവര്‍ പേനയെടുക്കാറുള്ളൂ. അതേസമയം കീസ് ലോവ്‌സ്‌കിയെയും ചാര്‍ളി ചാപ്ലിനെയും പോലുള്ള ജീനിയസ്സുകള്‍ ഓര്‍മ്മക്കുറിപ്പുകളെഴുതിയിട്ടുണ്ട്.
നോവലിസ്റ്റുകള്‍ തിരക്കഥാകൃത്തുകളാവുക എന്നത് സാധാരാണമാണ്. വില്ല്യം ഫോക്‌നര്‍, ജോണ്‍ സ്‌റ്റെയ്ന്‍ബെക്ക്, ട്രൂമാന്‍ എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ ചിലരാകട്ടെ, നോവലില്‍ തന്നെ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അതേ സമയം, അവരുടെ നോവലുകള്‍ സിനിമയാക്കുമ്പോള്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടാറുണ്ട്. കോര്‍മാക് മെക്കാര്‍ത്തിയുടെ ഓസ്‌കാര്‍ നേടിയ നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍, റോഡ് തുടങ്ങിയ സിനിമകള്‍ ക്രിട്ടിക്കുകള്‍ക്കിടയിലും ബോക്‌സോഫീസിലും നല്ല വിജയമായിരുന്നു. എന്നാല്‍ അദ്ദേഹം കൗണ്‍സിലര്‍ എന്ന സിനിമക്ക് വേണ്ടി ഒരിക്കല്‍ മാത്രമാണ് തിരക്കഥ എഴുതിയത്. നോവലിസ്റ്റായ മൈക്കല്‍ ക്രൈട്ടന്‍ പര്‍സ്യൂട്ട് എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന് എഴുത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടി വന്നു.
എന്നാല്‍, ഒരേ സമയം തന്നെ സിനിമാ സംവിധാനത്തിലും നോവല്‍ രചനയിലും കഴിവു തെളിയിച്ച പ്രതിഭയാണ് ഡേവിഡ് ക്രോണെന്‍ബര്‍ഗ്. നോവലെഴുത്തിന്റെ ഘട്ടത്തില്‍ തന്റെ പ്രധാനപ്പെട്ട ഫിലിം പ്രോജക്റ്റുകളെല്ലാം മാറ്റി വെക്കാന്‍ തയ്യാറായി എന്നതാണ് ഡേവിഡ് ക്രോണെന്‍ബര്‍ഗിനെ വ്യത്യസ്തനാക്കുന്നത്.
‘കണ്‍സ്യൂമ്ഡ്’ എന്ന തലക്കെട്ടോട് കൂടിയ ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ ഒരു എഴുതപ്പെട്ട സിനിമയാണ്. ക്രോണെന്‍ബര്‍ഗില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ചേരുവകളും അടങ്ങിയ ഒരു പുസ്തകമാണിത്. ഇതിന്റെ ആശയം വയലന്‍സാണ് (ക്രോണെന്‍ബര്‍ഗിന്റെ ‘ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന സിനിമയെപ്പോലെ വയലന്‍സിനെ അതിന്റെ പ്രക്ഷുബ്ദതയില്‍ ഉപയോഗിച്ച് കൊണ്ട് ഡീകണ്‍സ്ട്രക്റ്റ് ചെയ്യുക എന്നതാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെങ്കിലും). ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രകാശിതമാകുന്ന ആന്തരിക ലോകത്തെക്കുറിച്ച അപഗ്രഥനമാണിത്. വയലന്‍സ് കാണുന്നതും വായിക്കുന്നതും ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ പുസ്തകം ഒരു നല്ല അനുഭവമായിരിക്കില്ല.( വിമര്‍ശന ബുദ്ധിയോടെ കാണുകയാണെങ്കില്‍ പോലും).
മൊഴിമാറ്റം: ദര്‍വീശ്
Connect
Connect with us on the following social media platforms.