banner ad
August 25, 2012 By സയ്യിദ് മുഹമ്മദ് ഹുസൈന്‍ നൈനാര്‍ 0 Comments

അറബികള്‍ കണ്ടെത്തിയ ഇന്ത്യ

Kozhikode

സുഗന്ധവ്യഞ്ജനങ്ങളുടെ മാത്രം നാടായിരുന്നില്ല ഇന്ത്യ; മറിച്ച് സംസ്‌കാരങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും മണ്ണ് കൂടിയായിരുന്നു അത്. അറബ് സഞ്ചാരികള്‍ കച്ചവടത്തിന് മാത്രമായല്ല, വിജ്ഞാനത്തിനും വിവരങ്ങള്‍ക്കും വേണ്ടിയാണിവിടം സന്ദര്‍ശിച്ചത്. ഇന്ത്യയെക്കുറിച്ച് തന്മയത്വമുള്ള ഇത്തരം നിരവധി കണ്ടെത്തലുകള്‍ ഉണ്ട്. അറബ് സഞ്ചാരികളുടെ ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ഉള്‍കാഴ്ച നിറഞ്ഞ വിവരണങ്ങള്‍ ഇതിന്റെ സാക്ഷ്യമാണ്.

എ. ഡി ഏഴാം നൂറ്റാണ്ടിലാണ് ഇസ്‌ലാം അറബികളുടെ മതമായി മാറിയത്. ആത്മീയമായ ഈ ഉണര്‍ച്ച അറബികള്‍ക്കിടയില്‍ ശക്തമായ ഏകീകരണം കൊണ്ട് വന്നു. ഇത് കിഴക്ക് പേര്‍ഷ്യയും പടിഞ്ഞാറ് റോമും അടക്കമുള്ള അതിശക്തരായ എതിരാളികളെ കടപുഴക്കി അവിടങ്ങളില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാന്‍ അവരെ പ്രാപ്തരാക്കി. എ.ഡി 711 ല്‍ ബസറയില്‍ നിന്നുള്ള ഖാസിം താല്‍ക്കാലികമായി സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യയിലെ മുസ്‌ലിം കീഴടക്കലുകള്‍ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആഗമനത്തോടെ വാണിജ്യവും, സഞ്ചാരവും, സാഹസികതയും ഇന്ത്യയില്‍ വ്യാപകമായി. പതിനാലാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ തിരശീലയ്ക്കു പിന്നിലേക്ക് മാറ്റപ്പെടുകയും വ്യാപാരമേധാവിത്വം തകരുകയും ചെയ്യുന്നത് വരെ ഇതായിരുന്നു അവസ്ഥ. ഈ ഏഴു നൂറ്റാണ്ടോളം കരയിലെയും കടലിലെയും വ്യാപാരപ്രമുഖര്‍ മുസ്‌ലിംകളായിരുന്നു. വിവിധ സാമ്രാജ്യങ്ങളിലൂടെ ഗതാഗതസൗകര്യങ്ങള്‍ , സസ്യ-മൃഗ സമ്പത്ത്, നാവിക കര പാതകള്‍ എന്നിവയെക്കുറിച്ച് താല്‍പര്യപൂര്‍വം നിരവധി സഞ്ചാരികള്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടാത്ത നാടുകളിലെ അറിവുകളെ പ്രണയിച്ച അത്തരക്കാരുടെ വിവരണങ്ങള്‍ വിവിധ നാടുകളിലൂടെ അലഞ്ഞുതിരിഞ്ഞ് നിരവധിപേര്‍ സമാഹരിച്ചിട്ടുമുണ്ട്.

റോമന്‍ -ഗ്രീക്ക് സ്രോതസുകള്‍ എ.ഡി ആറാം നൂറ്റാണ്ടു വരെയുള്ള വിവരങ്ങള്‍ മാത്രമേ നമുക്ക് നല്‍കുന്നുള്ളൂ. എന്നാല്‍ അറബ് സഞ്ചാരികളുടെ വിവരണങ്ങള്‍  11 മുതല്‍ 14 ആം നൂറ്റാണ്ടുകള്‍ വരെയുള്ള സാമഗ്രികള്‍ നമുക്ക് ലഭ്യമാക്കും. ചൈനീസ് വിവരണങ്ങള്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യകാലങ്ങളില്‍ പരിമിതമാണ്. എ. ഡി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള വിവരസാകല്യങ്ങളുടെ ഏക ആശ്രയം അറബികള്‍ മാത്രമാണ്. പിന്നീടാണ് ചൈനീസ് ചരിത്രസൂചികകളും തുടര്‍ന്ന് ഒരു നൂറ്റാണ്ടിനു ശേഷം മാര്‍കോപോളോയുടെ പ്രശസ്തമായ യാത്രാവിവരണവും രചിക്കപ്പെടുന്നത്. അതിനാല്‍ തുടര്‍ന്ന് വരുന്ന കാലങ്ങളില്‍ അറബ് എഴുത്തുകാരെ മാത്രമാണ് നമുക്ക് ആശ്രയിക്കാന്‍ കഴിഞ്ഞത്. അതാണ് ഈ പഠനത്തിന്റെ പ്രസക്തിയും. ഇന്ത്യയുടെ ഭൂമിശാസ്ത്രവും ജനവിഭാഗങ്ങളെക്കുറിച്ചുമുള്ള തങ്ങളുടെ പഠനങ്ങള്‍ക്ക് വേണ്ടി ചില സമകാലിക പണ്ഡിതന്മാര്‍ അറബ് എഴുത്തുകാരെ ആശ്രയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ നിഗമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഈ എഴുത്തുകാരില്‍ നിന്ന് കിട്ടാവുന്ന മുഴുവന്‍ വിവരങ്ങളെയും ശേഖരിക്കാനും സമാഹരിക്കാനുമുള്ള ശ്രമങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഈ ഒരു വിടവ് നികത്താനുള്ള ശ്രമമാണ് ഇത്.

അറബികള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണ എന്തായിരുന്നു എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. കാരണം ഇന്ന് കാണുന്ന ഇന്ത്യയില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഇന്ത്യ എന്നതിന് അവരുടെ എഴുത്തുകളില്‍ തെളിവുണ്ട്. സൗകര്യത്തിനു വേണ്ടി സമകാലിക പണ്ഡിതര്‍ മധ്യ ദക്ഷിണേഷ്യ എന്നാണ് ഇന്ത്യയെ നിര്‍വചിക്കുന്നത്. ത്രികോണാകൃതിയിലുള്ള രണ്ട് ഭൂവിഭാഗങ്ങളായി ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്തരഭാഗത്തിന്റെ മുനമ്പ് ഏഷ്യാ ഭൂഖണ്ടത്തിന്റെ ഉള്ളറകളിലേക്ക് കയറിയിറങ്ങി വലിയ പര്‍വതനിരകളുമായി അതിര്‍ത്തിപങ്കിടുമ്പോള്‍ അതിന്റെ താഴ്ഭാഗം പര്‍വതങ്ങളില്‍ നിന്നുത്ഭവിച്ച്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന രണ്ട് നദികളായി വ്യാപിച്ച് കിടക്കുന്നു. രണ്ടാമത്തെ ത്രികോണം സാമാന്യം വലിപ്പമുള്ള പര്‍വതങ്ങളും നിരപ്പായ ഭൂപ്രദേശങ്ങളും ചെറിയ നദികളുമുള്ള ഒരു ഉപദ്വീപും. തെക്കേ ഇന്ത്യയെയും വടക്കേ ഇന്ത്യയെയും പ്രകൃതിപരമായി വിഭജിക്കുന്ന ഒന്നായാണ് ഗംഗാനദിയെ പ്രാചീനകാല എഴുത്തുകാര്‍ കണ്ടത്. എന്നാല്‍ ആധുനികകാല എഴുത്തുകാര്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യ പടിഞ്ഞാറ് നര്‍മദ നദിയില്‍ നിന്നും കിഴക്ക് മഹാനദിയിലേക്കുള്ള ഒഴുക്കാല്‍ വിഭജിതമായ രണ്ട് ത്രികോണഭാഗങ്ങളാണ്. അറബികള്‍ക്ക് പക്ഷേ ഇത്തരം തെക്ക് വടക്ക് വിഭജനങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അവര്‍ ഇന്ത്യയുടെ ഭൂവിശാലത മനസിലാക്കാതെ സിന്ധിനെ ഒരു പ്രത്യേകരാജ്യമായി പരിഗണിച്ചു. ധാരാളം എഴുത്തുകാരില്‍ ആറു പേര്‍ക്ക് മാത്രമാണ് രാജ്യത്തെ അതിന്റെ ഭൂപരപ്പ് മനസിലാക്കി വിവരിക്കാന്‍ കഴിഞ്ഞത്. സമകാലിക വിദേശ രചനകളില്‍ ഇന്ത്യയുടെ ധാരാളം പര്‍വതങ്ങളും നദികളും അടങ്ങുന്ന ഭൂപ്രകൃതിയെ പരിഗണിക്കുന്ന രചനകളാണിവ. ഇത്തരം രചനകളെ പ്രാദേശിക വിവരണങ്ങളുമായി താരതമ്യം ചെയ്യുന്നത് താല്പര്യജനകമാണെങ്കിലും ഇതര രചനകളുടെ അഭിപ്രായത്തെ നാം മാനിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്യുന്നു.

അദര്‍ ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച അറബ് ജോഗ്രഫേര്‍സ് നോളജ് ഓഫ് സതേണ്‍ ഇന്ത്യ (Arab Geographers knowledge of Southern India)  എന്ന പുസ്തകത്തില്‍ നിന്ന്

 

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting