banner ad
October 18, 2014 By ഖാലിദ് അനീസ് അന്‍സാരി 0 Comments

രണ്ട് പളളികളുടെ കഥ

Muslims-in-India

രണ്ട് മുസ്ലിം പള്ളികളുടെ തകര്‍ച്ചയുടെ വാര്‍ഷികങ്ങളാണ് ഇതിനിടെ കടന്നുപോയത്. ഒന്ന്് വളരെ അറിയപ്പെടുന്നതും രണ്ടാമത്തേത്് അത്രത്തോളം അറിയപ്പെടാത്തതും. രണ്ടാമത്തേത് ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലുള്ള ജാതീയമായ ഉച്ചനീചത്വങ്ങളെപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.
1992-ല്‍ ഡിസംബര്‍ 6-ന് ഹിന്ദു വലതുപക്ഷ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങളിലേക്ക് നയിച്ചു.
കാലങ്ങളായി നമ്മള്‍ താലോലിക്കുന്ന ഇന്ത്യന്‍ മതേതരത്വവും ഗാന്ധിജിയുടെ സര്‍വമത സമഭാവനയും ഭരണകക്ഷികളുടെ ഉപയോഗത്തിനായി മാറിക്കൊണ്ടിരുന്നു. അക്കാലം മുതല്‍തന്നെ ഇന്ത്യന്‍ അക്കാദമിക്ക് സമൂഹം സെക്കുലറിസത്തെക്കുറിച്ച കുറിച്ച് വളരെ വിപുലമായ സംവാദങ്ങള്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്നു. ഉത്തരാധുനികവും സാമുദായികവുമായ കാഴ്ച്ചപ്പാടിലുളള വിമര്‍ശനങ്ങള്‍ ഇത്തരം ബൗദ്ധിക ചര്‍ച്ചകളുടെ ഫലമായി ഉയര്‍ന്ന് വരുന്നു. ഇതിനു മുമ്പ് അക്കാദമിക വരേണ്യ സമൂഹം കടന്ന് ചെന്നിട്ടില്ലാത്ത വിഷയങ്ങളെപ്പറ്റി വിശകലനം ചെയ്യാം.
1991 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണവുമായി ബന്ധപ്പെടുത്തിയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ചില എഴുത്തുകാര്‍ വായിക്കുന്നത്. ഇത്തരം വിശകലനങ്ങള്‍ തൊഴിലാളി വര്‍ഗത്തെ വിഭജിക്കാനും ഒതുക്കാനുമുളള ഭരണവര്‍ഗ്ഗത്തിന്റെ ഏകാധിപത്യ- ഫാഷിസ്റ്റ് പ്രവണതകാളായാണ് അവതരിപ്പിച്ചത്. ഈ കാഴ്ച്ചപ്പാട് അംഗീകരിച്ചാല്‍ തന്നെ ഇത്തരം ഒരു വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം ഒരു തൊഴിലാളിവര്‍ഗം ഇവിടെ നിലനിന്നിരുന്നോ എന്നതാണ് ചോദ്യം. ഇതിന്റെ മറ്റൊരു വായന വി.പി സിംഗ് ഉയര്‍ത്തി കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷന്റെ പ്രസക്തിയെ കുറിച്ചാണ്.
ഒറ്റ രാത്രി കൊണ്ട് അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹികനീതിയുടെ മിശിഹയായി വി.പി സിംഗ് മാറുന്നു. അതേ സമയം വടക്കേ ഇന്ത്യയിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട യുവാക്കള്‍ സ്വയം തീകൊളുത്തി തെരുവിലിറങ്ങുന്ന കാഴ്ച്ചയും നാം കണ്ടു. ഇതിനെ കുറിച്ച് ഗെയ്ല്‍ ഓംവെദ് നീരിക്ഷിച്ചത് ജനാധിപത്യത്തിനെതിരെയുളള ബ്രാഹ്മണ കലാപം (twice-born against democracy) എന്നായിരുന്നു. പൊതുമേഖലാ തൊഴിലിടത്തില്‍ ഉയര്‍ന്ന ജാതിവര്‍ഗത്തിന്റെ കുത്തകവല്‍കരണത്തെ പിടിച്ച് കുലുക്കുന്ന ഈ സംഭവം എന്ത് കൊണ്ടാണ് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോവുന്നത്. 2001 ല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ മുന്നില്‍ വി.പി സിംഗ് നടത്തിയ പ്രസ്താവനയില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.’ എല്‍.കെ അദ്ധ്വാനി 1990 ല്‍ നടത്തിയ രഥയാത്ര മണ്ഡല്‍ കമ്മീഷനെ എതിര്‍ക്കാനുളളതായിരുന്നു. ഈ റിപ്പോര്‍ട്ടിനെ പിന്തുണച്ചാല്‍ ബി.ജെ.പി ക്ക് മധ്യവര്‍ഗത്തിന്റെ പിന്തുണ നഷ്ട്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. മണ്ഡല്‍ കമ്മീഷനെ എതിര്‍ക്കാനുളള വഴി മതപ്രശ്‌നത്തെ ഉയര്‍ത്തി കൊണ്ടുവരിക എന്നുളളതാണ്.” ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ ഒരു കാര്യം വ്യക്തമായി. ഇന്ത്യയില്‍ വരാനിരിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ മതസ്വത്വങ്ങളില്‍ ഊന്നുകയും അതിലൂടെ ജാതിപരലും ലിംഗപരവുമായ ഐഡന്റിറ്റികളെ കേന്ദ്രീകരിച്ചു നടക്കേണ്ട ചര്‍ച്ചകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മതസ്വത്വങ്ങള്‍ എകശിലാത്മകമാണെന്ന് വരുത്തിതീര്‍ത്തു. എന്തുകൊണ്ടാണ് ‘സമുദായം’ എന്ന സങ്കല്‍പ്പത്തെ മതപരമായ കോണിലൂടെ മാത്രം നിര്‍വ്വച്ചിക്കപ്പെട്ടത് എന്ന് മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.
ബിഹാറിലെ ദലിതരും പിന്നാക്ക ജാതിക്കാരുമായ മുസ്ലിംകള്‍ അടങ്ങുന്ന പസ്മന്താ പ്രസ്ഥാനത്തിന്റെ നേതാവായ അലി അന്‍വര്‍ 2007 ലെ സമ്മേളനത്തില്‍ പറഞ്ഞതിതാണ്: ‘ ഹം ശൂദര്‍ ഹേ ശൂദര്‍…. ഭാരത് കേ മൂല്‍നിവാസി ഹേ… ബാദ്‌മേ മുസല്‍മാന്‍ ഹേ’ (ഞങ്ങള്‍ ആദ്യം ശൂദ്രരരാണ് പിന്നീട് മത്രമേ മുസ്ലിംലികളാവുന്നുളളു). ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സങ്കല്‍പത്തെയാണ് ഈ പ്രസ്താവനയിലൂടെ തകിടം മറിച്ചത്. മതപരമായ ഐഡന്റിക്കുമേല്‍ ജാതിക്ക് പ്രാധാന്യം കൊടുക്കുന്നതിലൂടെ അന്‍വര്‍ ചെയ്യുന്നത് ഭൂരിപക്ഷമായ (ബഹുജന്‍) മാറുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിനുശേഷം അഷ്‌റഫിയ്യ മുസ്ലിംകള്‍ ഇവരെ താഴ്ന്ന ജാതിക്കാരായിത്തന്നെ തുടര്‍ന്നും പരിഗണിക്കുന്നുവെന്നതാണ് അലി അന്‍വര്‍ പറയുന്നത്. ദലിത് മതം മാറിയാന്‍ അര്‍സല്‍ മുസ്ലിംകള്‍ എന്ന് വിളിക്കുന്നു. ശൂദ്രരാണെങ്കില്‍ അജ്‌ലഫ് മുസ്ലികംള്‍ എന്നാണ് വിളിച്ചിരുന്നത്. ഓരോ ജാതികളും ആ ജാതിക്കകത്ത് നിന്ന് മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളൂ എന്ന് ഉലമാക്കള്‍ ശാഠ്യം പിടിക്കുന്നതിലൂടെ ജാതിഘടനയെ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇസ്ലാമില്‍ നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് മൂന്ന് നിരീക്ഷണങ്ങളുണ്ട്. ഒന്ന്-വാളിന്റെ മതം, രണ്ട്- രാഷ്ട്രീയ രക്ഷാകര്‍ത്തൃത്വത്തിന്റെ മതം, മൂന്ന്- സാമൂഹിക പരിവര്‍ത്തനത്തിന്റെ മതം. ഇതില്‍ അവസാനം പറഞ്ഞതിനെയാണ് മുസ്ലിം വരേണ്യ വിഭാഗങ്ങള്‍ വളരെ താല്‍പര്യപൂര്‍വ്വം സ്വീകരിച്ചത്. വളരെ ചുരുക്കി പറഞ്ഞാല്‍, ഹിന്ദു ജാതിവ്യവസ്ഥിതിയുടെ അടിത്തട്ടില്‍ കഴിഞ്ഞിരുന്ന അധഃസ്ഥിതവിഭാഗം ഇസ്‌ലാമിന്റെ സമഭാവന നിറഞ്ഞ ആശയത്തിലേക്ക് വരുന്നത് ബ്രാഹ്മണീയമായ അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു. പേര്‍ഷ്യന്‍ രേഖകള്‍ വായിച്ച ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് പരമ്പരാഗത മുസ്‌ലിം പണ്ഡിതന്മാര്‍ ഇന്ത്യയില്‍ ഇസ്ലാമിനെ അവതരിപ്പിക്കുമ്പോള്‍ സാമൂഹിക സമത്വമെന്ന ആശയത്തിനേക്കാള്‍ ഏക ദൈവ വിശ്വാസത്തിനാണ് ഊന്നല്‍ കൊടുത്തത്. സാമൂഹിക വ്യവസ്ഥതിയില്‍ അവരുടെ പദവി മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് മതം മാറിയതെങ്കിലും അത് നടന്നില്ല. മാത്രമല്ല പരിവര്‍ത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന അപമാനം അല്ലെങ്കില്‍ പദവി അതില്‍ മാറ്റമുണ്ടായില്ല.
2005-ലെ ബീഹാര്‍ ഇലക്ഷനില്‍ മുസ്ലിംകള്‍ക്കിടിയല്‍ ഉയര്‍ന്നുവന്ന ഈ ജാതി സംഘടനക്ക് (പസ്മന്താമൂവ്‌മെന്റ്) രാഷ്ട്രീയമായ പ്രാധാന്യം ഉണ്ടായിരുന്നു. ലാലുപ്രസാദ് യാദവ് മുന്നോട്ട് വെച്ച് മുസ്ലിം – യാദവ സംഖ്യം അഥവാ പുരോഗമന മുസ്ലിം യാദവ സംഖ്യത്തിനെതിരെയാണ് അലി അന്‍വര്‍ നിലയുറപ്പിച്ചത്. താഴ്ന്ന ജാതിക്കാരായ മുസ്ലിംകള്‍ നിതീഷ് കുമാറിനാണ് വോട്ട് നല്‍കിയത്. പ്രശസതനായ ഒരു പത്രപ്രവര്‍ത്തകന്‍ ‘ന്യൂനപക്ഷത്തെ ഇല്ലാതാക്കിയവന്‍’ എന്നാണ് അലി അന്‍വറിനെ വിശേഷിപ്പിച്ചത്. വരേണ്യ മുസ്‌ലിംകളെ പരിപോഷിപ്പിച്ച് നിറുത്തിയത് ഉര്‍ദു, ഏകീകൃത വ്യക്തിനിയമം അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ നിന്ന് മാറി പസ്മന്താ മൂവ്‌മെന്റിലൂടെ അലി അന്‍വര്‍ വികസനം, ജീവിത സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ സമുദായം എവിടെ നില്‍ക്കുന്നു എന്നതിനാണ് ഊന്നല്‍ നല്‍കിയത്. മറ്റൊരു ദിലിത മുസ്ലിം നേതാവായ ഹിജാസ് അലി വളരെ പ്രകോപനപരമായ വാദഗതിയാണ് മുന്നോട്ട് വെച്ചത്. ‘ബാബരി മസ്ജിദ് നിങ്ങള്‍ എടുത്തുകൊള്ളുക. ഞങ്ങള്‍ ആര്‍ട്ടിക്കള്‍ 341 തന്നാല്‍ മതി’ 1951-ലെ പ്രസിഡന്റിന്റെ ഓര്‍ഡര്‍ പ്രകാരം ആര്‍ട്ടിക്കള്‍ 341 ല്‍ പരാമര്‍ശിച്ചിരുന്ന അഹിന്ദുക്കളായ താഴ്ന്ന ജാതിക്കാരെ ഷെഡ്യൂള്‍ കാസ്റ്റില്‍ നിന്ന് ഒഴിവാക്കി. ഇതിലൂടെ വലിയൊരു നഷ്ടമാണ് അഹിന്ദുക്കളായ താഴ്ന്ന ജാതിക്കാര്‍ക്കുണ്ടായത്. അലി അവര്‍ ഇതേ വിഷയം ഉയര്‍ത്തിപ്പിട്ടിച്ചുകൊണ്ടാണ് പറയുന്നത്. ‘ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് മുസ്ലിംകള്‍ക്കിടയിലുള്ള സാമ്പത്തിക വിവേചനം, തൊഴിലില്ലായ്മ എന്നിവക്കാണ്, മുല്ലാമാരില്‍ നിന്നും പള്ളികളില്‍ നിന്നും ഈ സമുദായത്തെ ഞങ്ങള്‍ക്കേറ്റെടുക്കണം’.
പിന്നാക്ക മുസ്ലിം ദലിതരും കൂടി ഇന്ത്യന്‍ ജനസംഖ്യയുടെ 75 ശതമാനം വരും. മേല്‍ ജാതിക്കാരായ അഷ്‌റഫിയ്യ മുസ്ലിംകളുടെ രാഷ്ട്രീയത്തെ പരിഗണിക്കുമ്പോള്‍ അത് നിലനില്‍ക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് കൂടെയല്ല. പസ്മന്ത മൂവ്‌മെന്റ് പറയുന്നു. 1990 കളില്‍ വ്യക്തികളും സംഘടനകളും അഷ്‌റഫിയ്യ വിഭാഗത്തിന്റെ താല്‍പര്യത്തെയാണ് സംരക്ഷിച്ചത്. (ഇംറത്ത് ഇ ഷറഇയ്യ, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയത്തുല്‍ ഉലമ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി, ആള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ) തുടങ്ങിയ സംഘടനകള്‍ ഇവര്‍ക്കൊപ്പമായിരുന്നു. ഇതിനെതിരെ പസ്മന്താ മൂവ്‌മെന്റ് ഉയര്‍ത്തിവിട്ട പ്രശ്‌നത്തിനെതിരെ നുഗൂഢമായ നശ്ബദത നിലനിര്‍ത്തുകയും പസ്മന്താ മൂവ്‌മെന്റ് ഉയര്‍ത്തിവിട്ട പ്രശ്‌നത്തിനെതിരെ നിഗൂഢമായ നിശബ്ദത നിലനില്‍ക്കുകയും പസ്മന്താ മൂവ്‌മെന്റ് മുസ്ലിംകളെ ജാതിയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ജാതി ഇസ്ലാമിന് എതിരാണ് എന്ന് പറയുകയും ചെയ്തു. ദൈവശാസ്ത്രവും സാമൂഹ്യശസ്ത്രവും തമ്മിലുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിഷയമായിട്ടാണ് ഈ ആരോപണത്തിന് പസ്മന്താ മൂവ്‌മെന്റ് മറുപടി പറയുന്നത്. യാഥാര്‍ത്ഥ്യത്തില്‍ ഇന്ത്യന്‍ മുസ്ലിം സമുദായത്തിനിടയില്‍ ജാതിയുണ്ട്. ഇതിന് തെളിവായി ധാരാളം ലഭ്യമാണ്. 2006 ലെ നവംബറില്‍ ഇറങ്ങിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിസ്ഥാനത്തില്‍ മുസ്ലിംകളെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഒന്ന്, അഷ്‌റഫ്. രണ്ട്, അജ്‌ലഫ്, മൂന്ന്, അര്‍സല്‍. അതായത് മുന്നോക്കക്കാര്‍, പിന്നോക്കക്കാര്‍, താഴ്ന്ന പിന്നോക്കക്കാര്‍.
ജീവിക്കുന്ന മതം
ഇന്ത്യയിലെ താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ നടന്ന ഈ സംഭവത്തെ പരിഗണിക്കുമ്പോള്‍, അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഭവമാണ്. 2007 ഡിസംബര്‍ 6 (ഇതിന്റെ തിയ്യതിയില്‍ ഒരു സാമ്യതയുണ്ട്. കാരണം മുസ്ലിംകള്‍ താഴ്ന്ന ജാതിക്കാരായ മുസ്ലിംകളുടെ ആറ് വീടുകള്‍ തീയിട്ടു. രാംബൂര്‍ – ഭരിയ്യ വില്ലേജില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് മീര്‍സ് – പത്താന്‍സ് തുടങ്ങിയ മേല്‍ജാതി മുസ്ലിംകള്‍ താഴ്ന്ന ജാതിക്കാരായ അന്‍സാരി – മന്‍സൂരി (ഇവരിലധികപേരും കൂലിവേലക്കാരാണ്) കളോട് പള്ളിയില്‍ അവസാനത്തെ വരിയില്‍ നില്‍ക്കാന്‍ പറഞ്ഞു. ഇതിനെതുടര്‍ന്ന് താഴ്ന്ന ജാതി മുസ്ലിംകള്‍ ചെറിയൊരു പള്ളി നിര്‍മ്മിച്ചു. ഇത് ഉയര്‍ന്ന ജാതി മുസ്ലിംകളുടെ വെറുപ്പിന് കാരണമാകുകയും പള്ളി അവര്‍ തകര്‍ക്കുകയും ചെയ്തു.
രാബൂര്‍ – ബരിയ്യ വില്ലേജില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. താഴ്ന്ന ജാതിക്കാരനായ ഒരു മുസ്ലിമിന്റെ മകളുടെ കല്യാണത്തിന് വരന്‍ എത്തിചേര്‍ന്നത് മാരുതി കാറിലായിരുന്നു. എന്നാല്‍ പ്രശ്‌നമതല്ല. വരന്‍ മേല്‍ജാതി മുസ്ലിംകളുടെ മുമ്പിലൂടെയാണ് വണ്ടി ഓടിച്ചിരുന്നത്. താന്തോന്നികളായ മേല്‍ജാതിക്കാരുടെ സമനില തെറ്റുകയും അവര്‍ വരന്റെ ആളുകളെ അക്രമിക്കുകയും ഭക്ഷണത്തിന്‍മേല്‍ മണ്ണിടുകയും ചെയ്തു. ഇതൊരു വലിയ പോലിസ് കേസായിമാറിയില്ല. കാരണം പോലിസുകാരന്‍ ഒരു മേല്‍ജാതി മുസ്ലിമായിരുന്നു.
പള്ളി തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആ ഗ്രാമത്തിലെ ആളുകളുമായി അഭിമുഖം നടത്തുകയും മുഹമ്മദ് ഇദ്‌രീസ് എന്ന വ്യക്തിയുമായാണ് അഭിമുഖം നടത്തിയത്. അവരുടെ അടുത്ത ബന്ധവുമായ സ്ത്രി അവനോട് ചോദിച്ചു ‘എന്തുകൊണ്ട് നിന്റെ പേരിന്റെ കൂടെ സയ്യിദ് എന്ന് ചേര്‍ത്തുകൂടാ’ അവള്‍ താല്‍പര്യപൂര്‍വ്വം സംസാരിച്ചുതുടങ്ങി. അന്‍സാരികളെകുറിച്ച് സംസാരിച്ചപ്പപ്പോള്‍ അധഃപതിച്ചവര്‍ അഥവാ ഒഴിവാക്കപ്പെടേണ്ടവര്‍ എന്ന അര്‍ഥത്തിലാണ് അവള്‍ സംസാരിച്ചു തുടങ്ങിയത്. ഇദ്‌രീസ് പറഞ്ഞു. ഞങ്ങള്‍ സയ്യിദ് ബുരുതാരി ജാതിയില്‍ പെട്ടതാണ്. മുസ്ലിം സമുദായത്തിനുള്ളിലെ ബ്രാഹ്മണന്മാരപ്പോലെയാണ്. ഇവിടെയാണ് നമ്മുടെ സമത്വത്തെകുറിച്ച് അവര്‍ ചോദ്യങ്ങളുയര്‍ത്തുന്നത്.
ദലിത് – ദലിത് സംഖ്യം
ഈ കഥകള്‍ നമ്മോടെന്താണ് പറയുന്നത്. രംബൂര്‍ – ബരിയ്യ പള്ളികളുടെ തകര്‍ച്ച മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ജാതീയവും വര്‍ഗ്ഗപരവുമായ ഘടനകളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്നു. മുസ്ലിം സമുദായത്തെക്കുറിച്ച് ഇന്ത്യന്‍ മുഖ്യധാര നിര്‍മിച്ച ഏകശിലാധാരണകളെ വെല്ലുവിളിക്കുന്നു. ഏല്ലാ മുസ്ലിംകളും ഞങ്ങള്‍ക്കെതിരെ ഒന്നിച്ചിരിക്കുന്നുവെന്ന ഹിന്ദു വൈകാരിക രാഷ്ട്രീയം ഉയര്‍ത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ യുക്തിയെ ഇത് തകര്‍ക്കുന്നു. ക്ഷേത്രപ്രവേശനം ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ തരത്തിലുള്ള അനൈക്യങ്ങള്‍ ഉണ്ടായതുപോലെ മുസ്ലിം സമുദായത്തിനിടയില്‍ പള്ളി രാഷ്ട്രീയവും മത്സരാധിഷ്ടിതവുമായ ഇടമാക്കി മാറ്റുന്നു.
മതമെന്നത് ശുദ്ധസങ്കല്‍പ്പമാണെങ്കിലും ജീവിതാനുഭവങ്ങളില്‍ അവ എപ്പോഴും കളങ്കിതമാണ്. സമുദായത്തിനകത്തെ ഉയര്‍ന്ന വിഭാഗങ്ങള്‍ തങ്ങള്‍ക്കനുസരിച്ച് മതപ്രതീകങ്ങളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുമ്പോള്‍ മേല്‍കോയ്മയില്ലാത്ത വിഭാഗങ്ങള്‍ അതിനെ ചെറുക്കുന്നതിന് വേണ്ടി പുതിയ പ്രതീകങ്ങളെ കണ്ടെത്തുകയും വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഇമാറത്തെ ശരിയ്യ തുടങ്ങിയ മുസ്ലിം മുഖ്യധാര സംഘടനകള്‍ 1996 ജൂലൈയില്‍ ബീഹാറിലെ ബോച്പൂര്‍ ജില്ലയില്‍ ബദാനി കൂട്ടക്കൊലനടന്നപ്പോള്‍ നിശബ്ദത പാലിച്ചത്. ഈ സംഭവത്തില്‍ സ്വകാര്യ ഫ്യൂഡല്‍ സേന ആറ് മുസ്ലിംകളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഉന്നതജാതി മുസ്ലിമിന്റെ ഭാവനയില്‍ ദലിത് മുസ്ലിംകളുടെ എണ്ണം ഒരിക്കലും കടന്നുവരാത്തതുകൊണ്ടോ? അതോ അവര്‍ രണ്ടാംകിട മുസ്ലിമായതുകൊണ്ടോ? ഈ സംഭവത്തോട് വളരെ നിശബ്ദമായാണ് മുസ്ലിം നതൃത്വം പ്രതികരിച്ചത്. ഹിന്ദുനേതൃത്വം മുസ്ലിംകളോട് കാണിക്കുന്നുവെന്നുപറയുന്ന അതേ വിവേചനം തന്നെയാണ് മുസ്ലിം ഉന്നതജാതി നേതൃത്വം കീഴ്ജതി മുസ്ലിമനോട് ചെയ്യുന്നത്. ഇതൊരു പുതിയ പ്രതിഭാസമല്ല. ഈയടുത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ 1946 ല്‍ പാക്കിസ്ഥാന്‍ വാദത്തെ എതിര്‍ത്തതിന്റെ പേരില്‍ താഴ്ന്ന ജാതി മുസ്ലിംകള്‍ താഴ്ന്ന ജാതി മുസ്ലിംകളുടെ വീടും പള്ളികളും തകര്‍ത്തിരുന്നു. വിഭജനകാലത്ത് തഴ്ന്ന ജാതി മുസ്ലിംകള്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയും ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയ മേല്‍ജാതി സംഘടനയായ മുസ്ലിം ലീഗിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.
വിഷയത്തിന്റെ സത്തയെടുത്തു പറയുമ്പോള്‍ പിന്നാക്ക ജാതികള്‍ സാമൂഹ്യപരമായ വംശഹത്യയില്‍ നിന്ന് രക്ഷനേടാന്‍ ഇസ്‌ലാമിലേക്കും ക്രസ്ത്യാനിറ്റിയിലേക്കും ബുദ്ധമതത്തിലേക്കും മതം മാറിയതു പോലെ ചരിത്രത്തില്‍ മേല്‍ജാതി ഹിന്ദുക്കള്‍ ഭരണകര്‍ത്താക്കളില്‍ നിന്നുമുള്ള ലാഭം പറ്റാന്‍ വേണ്ടി മതം മാറുകയും ചെയ്തിട്ടുണ്ട്. മുഗള്‍ ഭരണകാലത്ത് ഇസ്‌ലാമിലേക്കും വെള്ളക്കാരുടെ കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ ക്രസ്ത്യാനിറ്റിയിലേക്കും നടന്ന മതം മാറ്റം ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇങ്ങനെ മതം മാറിയ ഉന്നതജാതി ഹിന്ദുക്കള്‍ മുസ്ലിംമാവുമ്പോള്‍ തങ്ങള്‍ക്ക് ഹുന്ദുജാതി വ്യവസ്ഥതയിലുണ്ടായിരുന്ന സാസംകാരിക മുലധനമുപയോഗിച്ച് ഇസ്ലാമിനെ വരുതിയല്‍ നിറുത്തുകയും ഇസ്‌ലാമിന്റെ മൗലിക വ്യാഖ്യാനങ്ങളെ ജാതിവ്യവസ്ഥിതിയുടെ ശ്രേണിബദ്ധമായ ഘടനകള്‍ക്കുള്ളില്‍ തളച്ചിടുകയും ചെയ്തിരുന്നു. ദലിത് മുസ്ലിംകളുടെ പസ്മന്താ പ്രസ്ഥാനം മേല്‍ജാതി മുസ്ലിമിന്റെ ഇസ്‌ലാമിക വ്യാഖ്യാനത്തെയാണ് അട്ടിമറക്കാന്‍ ശ്രമിക്കുന്നത്. പസ്മന്താ നേതാവായ അലി അന്‍വര്‍ ഒരഭിമുഖത്തില്‍ പറയുന്നത് ഞങ്ങള്‍ ദലിത് മുസ്ലിംകള്‍ യഥാര്‍ത്ഥ വിശ്വാസികളായ മുസ്ലിംകളാണ് എന്നാണ്. ഞങ്ങള്‍ ഇസ്ലാമിനെ ഗൗരവത്തിലെടുക്കുന്നു. അതുകൊണ്ട് തന്നെ സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളും. അതുകൊണ്ട് സാമൂഹ്യ വിഭജനങ്ങളെയും മേല്‍ – കീഴേ തട്ടുകളെയും എതിര്‍ക്കുന്നു. ഞങ്ങള്‍ ദലിത് മുസ്ലിംകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ എതിര്‍ക്കുന്നവര്‍ ഇസ്ലാമിലെത്തിയ സാമൂഹിക അസമത്വത്തേയും അനുകൂലിക്കുന്നു. രാബൂര്‍ – ബൈരിയ്യ പള്ളി തകര്‍ത്ത മേല്‍ജാതി മുസ്ലിംകള്‍ അടിസ്ഥാനപരമായി മുസ്ലിം സമുദായത്തിനകത്തെ സങ്കീര്‍ണതകളും വിള്ളലുകളുമാണ് കാണിക്കുന്നത്. ഇതൊരു ഏക ഉമ്മത്തിന്റെ മുന്നേറ്റത്തിന്റെ കഥയല്ല. മറിച്ച് അതിനകത്ത് നിലനില്‍ക്കുന്ന വിഭജന രേഖകള്‍ കൂടിയാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ച പലതരത്തിലുള്ള സംവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എന്നാല്‍ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ബീഹാറിലെ അതിവിദൂരമായ ഗ്രാമത്തില്‍ തകര്‍ന്ന പള്ളിയെക്കുറിച്ചാണ്. ഭാവിയില്‍ ഇത് മതങ്ങസ്വതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇടയില്‍ അര്‍ത്ഥവത്തായ ഐക്യദാര്‍ഢ്യത്തിന് നിദാനമാകുമെന്നാണ് കരുതുന്നത്. ഈയടുത്ത് പാറ്റ്‌നയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ പറയുന്നതിങ്ങനെയാണ്. ‘എല്ലാ ദലിതരും ഒന്നാണ്. അത് ഹിന്ദുവാകട്ടെ മുസ്ലിമാകട്ടെ’. ഇത്തരത്തിലുള്ള മുദ്രവാക്യങ്ങള്‍ വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ ശുഭസൂചകങ്ങളാണ്.

മൊഴിമാറ്റം: ഹാഷിര്‍ കെ മുഹമ്മദ്‌

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting