അല്‍ബിറൂനി: പ്രണയവും പ്രയാണവും
അവരെ പ്രണയബദ്ധരാക്കിയതെങ്കിലും. ഖവാരിസ്മിലെ രാജാവ് അബ്ദുല്‍ നാസര്‍ മന്‍സൂറിന്റെ വാനനിരീക്ഷണകേന്ദ്രത്തില്‍ വെച്ചാണ് മുഹമ്മദ് ബ്‌ന് അഹ്മദ് അബൂറയ്ഹാന്‍ അല്‍ബിറൂനി (973-1048)രാജാവിന്റെ സഹോദരി റെയ്ഹാനയുടെ മനം കവര്‍ന്നത്. ലേഡി റെയ്ഹാന എന്ന പേരില്‍ പില്‍ക്കാലത്ത് പ്രശസ്തയായ അവര്‍ നക്ഷത്രങ്ങളെ പ്രണയിച്ച അല്‍ബിറൂനിയുടെ ഹൃദയവും കവര്‍ന്നെടുത്തു.പക്ഷെ റെയ്ഹാനയുടെ വിവാഹം ഗുര്‍ഗന്‍ജിലെ ഗവര്‍ണറും പിതാവിന്റെ അമ്മാവന്റെ മകനുമായ അലിയുമായി നിശ്ചയിച്ചിരുന്നു. രാജാവ് വാക്കു പാലിച്ചു. റെയ്ഹാനയെ അലിക്കു തന്നെ വിവാഹം ചെയ്തു കൊടുത്തു. രാജഭരണം അലിയുടെ കുടുംബത്തിലേക്ക് വന്നു. വര്‍ഷങ്ങളോളം നീണ്ട ക്രൂരമായ ഭരണം കാഴ്ച വെച്ച ഗവര്‍ണര്‍ ഒടുവില്‍ വാനനിരീക്ഷണ കേന്ദ്രം കത്തിച്ചു കളഞ്ഞു.
ഭൗതികശാസ്ത്രജ്ഞന്‍ , ഗണിതശാസ്ത്രജ്ഞന്‍ , വാനനിരീക്ഷകന്‍ , ബഹുഭാഷാപണ്ഡിതന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുണ്ടായിരുന്ന അല്‍ബിറൂനിയുടെ ജീവചരിത്രകാരനാണ് മുഹമ്മദ് കാമിയാര്‍ . അല്‍ബിറൂനിയുടെ പുസ്തകങ്ങളുടെ ഒരു ലഘുചരിത്രം(bibliography ) മുമ്പ് അദ്ദേഹം രചിച്ചിരുന്നു. അല്‍ബിറൂനിയുടെ ജീവചരിത്രവും ഭൂമിശാസ്ത്രവും സംബന്ധിച്ച എല്ലാ കൃതികളുടെയും അവലംബകൃതികളുടെയും വിവരണം ഒരേ തലക്കെട്ടിനു കീഴില്‍ നല്‍കിയ ഗ്രന്ഥമായിരുന്നു അത്. അറബിയിലും പേര്‍ഷ്യനിലും ഇംഗ്ലീഷിലുമുള്ള 183ഓളം അല്‍ ബിറൂനി കൃതികളുടെ ലഘുവിവരണമാണിത്. യൂറോപ്യരേക്കാള്‍ 500 വര്‍ഷങ്ങള്‍ക്കു മുമ്പ് പര്‍വതങ്ങളുടെ ഉയരം അതിന്റെ നിഴലിനെ അളന്നു കണക്കാക്കി അമേരിക്കയെ കുറിച്ചു സംസാരിച്ച ബഹുമുഖപ്രതിഭയായ അല്‍ബിറൂനിയുടെ പ്രണയവും ജീവിതവും മുഹമ്മദ് കമിയാറിന്റെ ബ്രില്ല്യന്റ് ബിറൂനിയില്‍ കാവ്യാത്മകമായി കോറിയിട്ടതു പോലെ വേറെ ഒരാളും രേഖപ്പെടുത്തിയിട്ടില്ല. ജാക്‌സണ്‍വില്ലയിലെ ഫ്‌ലോറിഡ കമ്മ്യൂണിറ്റി കോളേജില്‍ പ്രൊഫസറായ അദ്ദേഹം ഇതിന് ഇന്റര്‍നെറ്റില്‍ നിന്നുള്ള റഫറന്‍സുകളും നല്‍കി.
എന്നാല്‍ ഇതിന്റെ പരിമിതികളെ കമിയാര്‍ തിരിച്ചറിഞ്ഞു. ‘മേല്‍ സൂചിപ്പിച്ച ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായകരമാവുന്ന തീര്‍ത്തും സാങ്കേതികമായ ഒരു ഗ്രന്ഥമായിരുന്നു. ഭൂമിശാസ്ത്രം, മധ്യകാലഗവേഷണം, ഇസ് ലാമികനാഗരികത എന്നിവയില്‍ ഗൗരവമായി പഠിക്കുന്നവര്‍ക്കു മാത്രമേ അത് ഉപകാരപ്പെടുക. സാധാരണജനങ്ങള്‍ക്കു ദഹിക്കുന്ന ഒന്നായിരുന്നില്ല ജീവചരിത്രഗ്രന്ഥസൂചിക. ഈ സാഹചര്യത്തിലാണ് പുതിയൊരു ജീവചരിത്രം എഴുതാന്‍ ഞാന്‍ തുനിഞ്ഞത്. ലോകചരിത്രത്തിലെ മഹാനായ ഒരു പണ്ഡിതന്റെ ജീവിതത്തിന്റെ സരസമായ ഒരു വിവരണമാണ് ഈ ഗ്രന്ഥം വായനക്കാര്‍ക്കു നല്‍കുന്നത്. മധ്യകാലത്തിന്റെ ഇരുണ്ട ആകാശങ്ങളെ ജ്വലിപ്പിച്ച ശാസ്ത്രജ്ഞന്റെ അതിജീവനകഥ.’ കമിയാര്‍ പറയുന്നു.
ഒരു നോവലിലൂടെയുള്ള ഒരു യാത്രയുടെ അനുഭവം നല്‍കുന്ന രീതിയിലാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. അല്‍ബിറൂനിയെ കുറിച്ചു പറയാനാണ് കമിയാര്‍ ഇത് എഴുതിയതെങ്കിലും വായനക്കാരന് മടുപ്പ് വരാത്ത രീതിയിലാണ് ഇതിലെ ആഖ്യാനങ്ങള്‍ . അല്‍ബിറൂനി റെയ്ഹാന രാജകുമാരിക്ക് മൂസാ അല്‍ ഖവാരിസ്മിയെ കുറിച്ച് വിവരിച്ചു കൊടുക്കുന്ന ഭാഗം ഇത്തരുണത്തില്‍ പറയത്തക്കതാണ്. ആസ്‌ട്രോലാബ് (സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ അകലം കണ്ടുപിടിക്കാനുള്ള ഉപകരണം) കണ്ടുപിടിച്ചതാരാണ്? റെയ്ഹാന ചോദിച്ചു. അല്‍ബിറൂനിയുടെ മറുപടി: ‘നമ്മുടെ പട്ടണത്തില്‍ 780 CE ല്‍ ജനിക്കുകയും, ബാഗ്ദാദില്‍ 850 ല്‍ മരണപ്പെടുകയും ചെയ്ത മുഹമ്മദ് ഇബ്‌നു മൂസ ഖവാരിസ്മിയാണ് അത് കണ്ടു പിടിച്ചത്. ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ കാലങ്ങളില്‍ ഒന്നായ മഅ്മൂനിന്റെയും,
മുഅ്തസിമിന്റെയും ഖിലാഫത്തിന് കീഴിലാണ് ബാഗ്ദാദില്‍ അദ്ദേഹം ജീവിച്ചത്. ലോകത്തിലെ ആദ്യത്തെ ആള്‍ജിബ്ര ബുക്ക് അദ്ദേഹം ആണ് രചിച്ചത്. വ്യത്യസ്ത ഗണിത ശാസ്ത്ര സമവാക്യങ്ങളുടെയും, നിയമങ്ങളുടെയും, സൂത്രവാക്യങ്ങളുടെയും ഒരു സമാഹാരം ആയിരുന്നു അത്. ലോകത്തിനു അല്‍ഗോരിതം സംഭാവന ചെയ്തത് അദ്ദേഹം ആണ്. വ്യത്യസ്ത നഗരങ്ങളുടെ സ്ഥാനം കണ്ടെത്തിയതും അദ്ദേഹം തന്നെ. ടോളമിയുടെ തെറ്റുകളെ തിരുത്തിയത് അദ്ദേഹം ആയിരുന്നു. നമ്മുടെ നഗരത്തില്‍ ജീവിച്ച ഒരു പണ്ഡിതന്‍ എന്നാ നിലയില്‍ നമുക്കഭിമാനിക്കാവുന്ന സംഭാവനകളാണ് അദ്ദേഹം ലോകത്തിനു നല്‍കിയത്. പത്തൊന്‍പതാം അധ്യായത്തില്‍ അല്‍ റാസിയും, അല്‍ ബിറൂനിയും തമ്മിലുണ്ടായിരുന്ന ബന്ധം അരിസ്‌റ്റോട്ടിലും ആയുള്ള ഒരു സംവാദത്തിലൂടെ വിവരിക്കുന്ന ഭാഗവും ശ്രദ്ധേയമാണ്. അല്‍ ബിറൂനി ഇബ്‌നു സീനക്ക് അരിസ്‌റ്റോട്ടിലിന്റെ ദര്‍ശനങ്ങളുമായി ബന്ധപെട്ട 18 ചോദ്യങ്ങള്‍ അയച്ചു. അതിലൊന്ന് ഐസ് വെള്ളത്തിന് മുകളില്‍ ഒഴുകുന്നത് എന്ത് കൊണ്ട് എന്നായിരുന്നു. ഇബ്‌നു സീനയെ പ്രധാനപ്പെട്ട ഒരു ശാസ്ത്രഞ്ജന്‍ ആയി അല്‍ ബിരൂനി കണക്കാക്കിയിരുന്നില്ല എന്നാണു ഈ ചോദ്യം സൂചിപ്പിക്കുനത്.
തുര്‍ക്കി ബദാഇനുകളെ വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒരു ഉദ്ധരണിയും ഇല്ലാതെ ഗ്രന്ഥകാരന്‍ പലപ്പോഴും പതിവ് വാര്‍പ്പ് മാതൃകകളില്‍ (stereotyping) വീണു പോകുന്നുണ്ട്. ബദാഇനുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഇപ്രകാരമാണ്. ‘അവര്‍ പുരുഷന്മാരുടെ കഴുത്തറുക്കുകയും വയര്‍ പിളര്‍ത്തുകയും ചെയ്യുമായിരുന്നു. യുവതികളെ ബലാല്‍സംഗം ചെയ്യുകയും തട്ടിയെടുത്ത് അടിമച്ചന്തകളില്‍ വില്‍ക്കുകയും ചെയ്തു. ഗ്രാമവാസികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തില്ലായിരുന്നെങ്കില്‍ ഈ കാട്ടുവാസികള്‍ കൂടുതല്‍ രക്തം ചൊരിയുമായിരുന്നു. ചിലപ്പോള്‍ വൃദ്ധരെയും സ്ത്രീകളെയും കുതിരയോട് ചേര്‍ത്ത് കെട്ടി
വലിച്ചിഴച്ച് ഭീകരമായി കൊലപ്പെടുത്തുമായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ വായുവിലെറിഞ്ഞു താഴേക്ക് വരുമ്പോള്‍ അവരുടെ ശരീരം വാള് കൊണ്ട് ചെദിക്കുമായിരുന്നു. കുഞ്ഞുങ്ങളെ അമ്മാനമാടി തലക്കടിച്ചു കൊല്ലുക അവരുടെ പതിവായിരുന്നു. ക്രൂരമായ ലൈംഗികാനന്ദത്തിനു വേണ്ടി മാത്രം അവര്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തു. മൃഗങ്ങളേക്കാള്‍ അധപതിച്ചവരായിരുന്നു അവര്‍ . ദുര്‍ഗന്ധം വമിച്ചിരുന്ന ആ കാട്ടുവാസികള്‍ക്ക് കാരുണ്യം എന്താണെന്ന് അറിയുമായിരുന്നില്ല’. രേഖീയമായ ആഖ്യാനവും അമിതമായ മെലോഡ്രാമയും പലപ്പോഴും പുസ്തകത്തിന്റെ തീക്ഷ്ണതയെ കുറയ്ക്കുന്നുണ്ട്.
ഇബ്ന്‍ ബതൂത്തയെയോ മാര്‍കോ പോളോയെയോ പോലെ ഒരു സഞ്ചാരിയായിരുന്നില്ല അല്‍ ബിറൂനി. യാത്രക്കിടയില്‍ ഒരിടത്ത് താമസിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഒരിക്കലും പരിഗണന നല്‍കാത്ത ഗ്രാമീണ അന്തരീക്ഷം അദ്ദേഹത്തിന് സഹിക്കാനാവുമായിരുന്നില്ല. നഗരങ്ങളും വാനനിരീക്ഷണ കേന്ദ്രങ്ങളും അദ്ദേഹം നിരന്തരം സന്ദര്‍ശിച്ചു. വിജ്ഞാനത്തിനുള്ള അന്വേഷണം അദ്ദേഹത്തെ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇബ്ന്‍ ബതൂത്തയുടെ ജീവിതത്തിന്റെ ഈ വശവും പുസ്തകം മനോഹരമായി വിവരിക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ബിറൂനിയെക്കുറിച്ച എഴുത്തുകാരന്റെ ജീവചരിത്ര ഗ്രന്ഥസൂചികയെക്കുറിച്ച വിവരങ്ങള്‍ ആഖ്യാനത്തിലേക്ക് കടന്നു വരുന്നുണ്ട്. കാനോന്‍ മസോദിക്കസ് അല്‍ ബിറൂനിയുടെ അസ്‌ട്രോണമിയിലെ അതുല്യമായ സംഭാവനയാണ്. ഒരു രാജാവിന്റെ പേര് തലക്കെട്ടില്‍ തന്നെ കൊടുക്കുന്ന ബിറൂനിയുടെ ഒരേ ഒരു പുസ്തകമാണിത്. മഹ്മൂദിനേക്കാള്‍ സുല്‍ത്താന്‍ മസൂദിനോട് ബിറൂനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സുല്‍ത്താന്‍ മസൂദ് ഒരിക്കല്‍ അല്‍ ബിറൂനിയോട് വ്യത്യസ്ത സീസണുകളിലെ രാപ്പകലുകളുടെ ദൈര്‍ഘ്യത്തെക്കുറിച്ച് ചോദിച്ചു. അല്‍ബിറൂനി അതിന് സരസമായി മറുപടി പറയുകയും ലളിതമായി അതിനൊരു വിവരണം എഴുതുകയും ചെയ്തു. സുല്‍ത്താന്‍ സന്തുഷ്ടനായി. സുല്‍ത്താന് സമര്‍പ്പിച്ച ആ പുസ്തകം കണ്ട മസൂദ് അല്‍ബിറൂനിക്ക് വെള്ളിയുടെ ഒരു കൂമ്പാരം തന്നെ സമ്മാനമായി നല്‍കി.
മെഡിസിനെ തന്റെ ശാസ്ത്രീയ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് അദ്ദേഹം മാറ്റി നിര്‍ത്തിയില്ല.ഗ്രീക്ക് ഇന്ത്യന്‍ മെഡിസിനെക്കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നു. ‘കിതാബു സെയ്ദന’ ബിറൂനി എഴുതിയ അവസാനത്തെ പുസ്തകമാണ്. മലേറിയ ബാധിച്ച് ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം എഴുതിയ ഗ്രന്ഥമാണിത്. മരുന്നുകളെക്കുറിച്ചുള്ള സമഗ്രമായ ഒരു പുസ്തകമാണിത്. മരുന്നിന്റെ ഉപയോഗം, പരിശോധന, ആവര്‍ത്തനം, ശേഷി, പ്രകൃതിദത്ത മരുന്നുകള്‍ എന്നിവയെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. മരുന്നുകളുടെ ശരിയായ നാമങ്ങളെക്കുറിച്ചും അതിന്റെ യഥാര്‍ത്ഥ അറബി, ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃത പേരുകളും ബിറൂനി നല്‍കുന്നുണ്ട്.
കിതാബുല്‍ ഹിന്ദിന്റെ (The book of India) പേരിലാണ് ബിറൂനി ഏറെ പ്രശസ്തനായത്. എഡ്വേര്‍ഡ് സചാവു ഇത് വിവര്‍ത്തനം ചെയ്യുകയും 1887 ല്‍ ലണ്ടനില്‍ ഇത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയെക്കുറിച്ച ഗവേഷണം എന്നാണ് അല്‍ ബിറൂനി തന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്. ഖവാരിസ്മില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹം സംസ്‌കൃതവും ഇന്ത്യയെ കുറിച്ച പരാമര്‍ശങ്ങളടങ്ങിയ മുഴുവന്‍ പുസ്തകങ്ങളും വായിച്ചിരുന്നു. ഹിന്ദു ഗോളശാസ്ത്രം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഒരു അവലംബവും ലഭിക്കാതെ അദ്ദേഹം നിരാശനായി. ഇന്ത്യയെ കുറിച്ച മുസ്‌ലിം സ്രോതസ്സുകള്‍ പക്ഷം പിടിക്കുന്നവയായിരുന്നു. ഇന്ത്യയം മോശമായാണ് മുസ്‌ലിംകള്‍ കണ്ടിരുന്നത്. ബിംബാരാധകരായ ജനങ്ങള്‍ വസിക്കുന്ന പിന്നാക്ക പ്രദേശമായാണ് ഇന്ത്യയെ അവര്‍ മനസിലാക്കിയത്. സുല്‍ത്താന്‍ മഹ്മൂദ് 1020 ല്‍ ഇന്ത്യയിലേക്ക് തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചതോടെ ഉപഭൂഖണ്ഡത്തിലെ ഈ ജനങ്ങളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാനുള്ള കാരണവും ഇതായിരുന്നു. ജീവിതാന്ത്യത്തില്‍ ലേഡി റൈഹാനക്ക് വേണ്ടി ഗോളശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെ മനസ്സിലാക്കല്‍ (Understanding Basics of the Art of Astronomy) എന്ന ഗ്രന്ഥം രചിച്ചു.
അല്‍ തഫ്ഹീം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആ ഗ്രന്ഥം മധ്യ കാലത്തെ ഒരു പണ്ഡിതന് ആര്‍ജിക്കാവുന്നതില്‍ ഏറ്റവും വലിയ നേട്ടമാണ്. ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയുകയും ശൈലിയിലാണ് ഈ പുസ്തകവും രചിക്കപ്പെട്ടിരിക്കുന്നത്. എന്താണ് ജോമെട്രി, എന്താണ് കോണ്‍ തുടങ്ങിയ ലളിതമായ ചോദ്യങ്ങളിലൂടെ പുസ്തകം വികസിക്കുന്നു. എന്നാല്‍ ഹൊമാലി വാദിക്കുന്നത് ഒരു ഇറാനിയന്‍ രാജ്ഞിക്ക് വേണ്ടി ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ പുസ്തകമാണെങ്കില്‍ പോലും നമ്മുടെ കാലത്തും പൂര്‍ണമായും മനസിലാകാത്ത പല വിഷയങ്ങളും ഇതിലുണ്ട്. തന്റെ പ്രിയതമയോടുള്ള സ്‌നേഹം അല്‍ ബിറൂനിക്ക് തന്റെ വൈജ്ഞാനിക ദാഹത്തില്‍ നിന്നും വേര്‍പെടുത്താവുന്ന ഒന്നല്ല.
Translator: സാദിഖ് പി.കെ
Connect
Connect with us on the following social media platforms.