ബാബാസാഹേബിന്റെ പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ല. സുസംഘടിതമായ ക്രിക്കറ്റ് ടീമിന്റെ വിജയം കണ്ട് നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ എന്നും, അവരുടെ ബൗളര്‍മാര്‍ എന്നും വിജയഭേരിമുഴക്കുന്ന കുട്ടികളെപോലെ നമ്മള്‍ ആശിച്ചതിനാല്‍ അത് ഉണ്ടാവുകയായിരുന്നു.
ചരിത്രകാരിയായ ആയിഷാ ജലാലിന്റൈ അഭിപ്രായത്തില്‍ വിഭജനാനന്തരം വളരെ ഗൗരവമുള്ളതും രാഷ്ട്രീയവ്യാജോക്തി നിറഞ്ഞതുമായിരുന്നു. പാക്കിസ്ഥാന്‍ എന്ന ആശയം അതിന്റെ അവ്യക്തതകളും വൈരുദ്ധ്യങ്ങളും പോരായ്മകളുമുള്ള ഭൂരാഷ്ട്രത്തിലേക്ക് പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ഉണ്ടായോക്കാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ അവരുടെ ‘Jinnah The Sole: Spokesman’ ലൂടെ നമ്മോട് പറയുന്നു. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷദേശീയതയുടെ ദുരിതങ്ങളേറെയും അനുഭവിക്കേണ്ടി വരിക. കാരണം തീവ്ര-മൃദു-ഉദാര ഹിന്ദുത്വവാദികളും മതനിന്ദ നിയമം, ഹൂദൂദ് ഓര്‍ഡിനന്‍സ് തുടങ്ങിയ ആയുധങ്ങളുമായി ഔദ്യോഗിക വല്‍ക്കരിക്കപ്പെട്ട ഇസ്ലാമും ചേര്‍ന്ന് അവിടെ കാര്യങ്ങള്‍ രക്തകലുഷിതമാക്കുകയാണ്.
ഈ അവസ്ഥ ഉണ്ടാകുമെന്നു നേരത്തേ സൂചന നല്‍കുകയും മുസ്ലീംങ്ങള്‍ക്ക് പാക്കിസ്ഥാന്‍ എന്നത് ഭരണഘടന അനുവദിക്കില്ലെന്ന കാരണത്താല്‍ ഇന്ത്യയെ വിഭജിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ചിന്തിച്ചവരില്‍ ഒരാളും ദളിത് നേതാവും ഇന്ത്യന്‍ ഭരണഘടനാശില്‍പിയുമായിരുന്നു ബാബാ സാഹേബ് അംബേദ്കര്‍. എന്നാല്‍ ഫാസിസ്റ്റ് രീതിയും അധാര്‍മ്മികവുമല്ലാതെ പാക്കിസ്ഥാന്‍ രൂപപ്പെടുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല ‘പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ വിഭജനം’ എന്ന തന്റെ നിരീക്ഷണ പ്രബന്ധത്തില്‍ അദ്ദേഹം ഈ വിഷയം ന്യൂനപക്ഷരാകാവുന്നവരുടെ പക്ഷത്ത് നിന്നുകൊണ്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. ‘പാക്കിസ്ഥാന്‍ ആശയം പിറന്നാല്‍ അവിടെ യാതൊരു വിധ വര്‍ഗീയ പ്രശ്‌നങ്ങളുമുണ്ടാകരുത്. ഏതൊരാളും പാക്കിസ്ഥാനില്‍ നിന്നു പ്രതീക്ഷിക്കുന്ന ധര്‍മ്മം ഇതാണ്. ഇന്ത്യയിലെപ്പോലെ വര്‍ഗ്ഗീയകലഹങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പിന്നെ എന്തിനാണ് പാക്കിസ്ഥാന്‍. വര്‍ഗ്ഗീയ പ്രശ്‌നങ്ങളില്‍ നിന്നു മുക്തമാണെങ്കില്‍ മാത്രമേ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്യപ്പെടുകയുള്ളൂ. നേര്‍ക്കുനേര്‍ സംഘര്‍ങ്ങള്‍ ഉണ്ടാക്കുന്ന ഭൂരിപക്ഷമോ ന്യൂപക്ഷമോ ഇല്ലാത്ത ക്യത്യമായ അതിര്‍ത്തിയിലുള്ള ഒരു വംശീയ രാഷ്ട്രം ഉണ്ടാക്കുക എന്നതാണ് വര്‍ഗ്ഗീയസംഘര്‍ങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം.” പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും കുറിച്ച് : ”പഞ്ചാബിലെയും ബംഗാളിലെയും അമുസ്ലീംങ്ങളായ ന്യൂനപക്ഷങ്ങളോട് സുരക്ഷയില്‍ ത്യപ്തിപ്പെടണമെന്നു പറയുന്നത് പ്രായോഗികമല്ല. ഹിന്ദു ഭൂരിപക്ഷ ഏകാധിപത്യത്തിന്റെ സംരക്ഷണത്തില്‍ ത്യപ്തിപ്പെടാന്‍ മുസ്ലീംങ്ങള്‍ തയ്യാറെല്ലെങ്കില്‍ എന്ത് കൊണ്ട് മുസ്ലീം ഭൂരിപക്ഷ ഏകാധിപത്യത്തില്‍ ത്യപ്തരാവാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു? നിങ്ങള്‍ ഞങ്ങളെ ഭരിക്കേണ്ടെന്ന് മുസ്ലീംങ്ങള്‍ ഹിന്ദുസംരക്ഷകരോട് പറയുന്നെങ്കില്‍ സേഫ്ഗാര്‍ഡ്‌സിനാല്‍ ത്യപ്തരാവാന്‍ ആവശ്യപ്പെടുന്ന മുസ്ലീംങ്ങളോട് പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കള്‍ക്ക് ആ വാദം തിരിച്ചു ചോദിക്കാവുന്നതാണ്.”
പ്രസിദ്ധീകരിക്കപ്പെട്ട് നാലു വര്‍ഷത്തിനുശേഷം ഖാഇദെ ആസാം ജിന്ന മഹാത്മാഗാന്ധിയോട് വായിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് പറയപ്പെടുന്ന ബാബാസാഹേബ് അംബേദ്കറുടെ പുസ്തകം വിഷയങ്ങളെപ്പ്റ്റിയുളള ഒരു അഭിഭാഷകന്റെ സൂക്ഷ്മ ഗവേഷണങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. ഹിന്ദു മഹാസഭ ഉന്നയിച്ച പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ അനുഭവിച്ചേക്കാവുന്ന രാഷ്ട്രീയ, സാമൂഹിക മതപരമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ആ പുസ്തകത്തിലൂടെ അംബ്‌ദേക്കര്‍ ഉദ്ദേശിച്ചത്. ആള്‍ ഇന്ത്യ മുസ്ലീം ലീഗിന്റെ ലാഹോര്‍ റെസല്യൂഷന്‍ മുസ്ലീംങ്ങള്‍ക്ക് പ്രത്യേക സ്വതന്ത്രരാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിന്റെ ധാര്‍മ്മികവും പ്രായോഗികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ലാഹോര്‍ സൊലൂഷന്‍ ഹിന്ദു ക്യാമ്പില്‍ ഉണ്ടാക്കിയ തെറ്റിധാരണകള്‍ക്ക് ഉത്തമ ഉദാഹരണമാണ് ധര്‍മ്മനിരാസവു വിഭജനമെന്ന അബദ്ധവും എന്ന ഗാന്ധിജിയുടെ പ്രസ്താവന. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ വേര്‍തിരിവും വിഷയത്തിന്റെ യൂറോപ്പ്യന്‍ അനുഭാവവും ഉപയോഗിച്ചാണ് ഗാന്ധിജിയുടെ പ്രസ്താവനക്ക് അദ്ദേഹം മറുപടി നല്‍കിയത്. കഴിഞ്ഞ 150 നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്പില്‍ വിഭജനത്തിലൂടെ കടന്നു പോകാത്ത വളരെ കുറച്ചു രാജ്യങ്ങളെ ഉള്ളൂ. ഒരു രാഷ്ട്രത്തിന്റെ വിഭജനം ധാര്‍മ്മികമോ അധാര്‍മികമോ അല്ലെന്നു ഇതു കാണിക്കുന്നു. അത് ‘unmoral’ ആണ്. പാപത്തിനു അതിലൊരു സ്ഥാനവുമില്ല. അത് സാമൂഹികമോ രാഷ്ട്രീയമോ സൈനികമോ ആയ ചോദ്യമാണ്.പാകിസ്ഥാന്‍ ആവശ്യത്തിലൂടെ ഉന്നയിക്കപ്പെട്ട എന്തിന് പാകിസ്ഥാന്‍ എന്ന ചോദ്യത്തിന് അദ്ദേഹം ന്യായീകരണം നല്‍കുന്നത് തുര്‍ക്കിയുടെയും ചെക്കോസ്ലാവാക്യയുടെയും അനുഭവങ്ങളും ഏണസ്റ്റ് റെനെ പോലുള്ള ചിന്തകരുടെ ദേശീയതക്കുറിച്ചുള്ള ആശയങ്ങളും ഉപയോഗിച്ചാണ്. അതേ സമയം, സൗത്ത് ആഫ്രിക്കയിലെയും കാനഡയിലെയും അനുഭവങ്ങളും പ്രമുഖ ചിന്തകന്മാരുടെ വാദങ്ങളും മുമ്പോട്ട് വെച്ച് അദ്ദേഹം വിഭജനമല്ലാതെ സ്വാഭാവിക ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് ഖാഇദേ ആസാമിനോടും ലീഗിനോടും പറയുന്നു. മുറിച്ചു മാറ്റപ്പെട്ടതും പരസ്പര വിരുദ്ധവുമായ ഇരു സമുദായങ്ങളെയും ചേര്‍ത്തു പിടിക്കുന്ന ഘടകങ്ങള്‍ കണ്ടുപിടിക്കാന്‍ (തേടാന്‍) അദ്ദേഹം നിര്‍ദേശിക്കുന്നു. അദ്ദേഹം പറയുന്നു: ‘ഇരു കൂട്ടര്‍ക്കുമിടയില്‍ സമാനമായ പല സമ്പ്രദായങ്ങളും ആചാരങ്ങളും ആരാധനകളും ഉണ്ടെന്നുള്ളതും ഹിന്ദുക്കളെയും മുസ്ലീംകളെയും വിഭജിക്കുന്ന സമ്പ്രദായങ്ങളും ആചാരങ്ങളും ആരാധനകളും ഉണ്ടെന്നുള്ളതും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല, ഏതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നതാണ് ചോദ്യം. സമാനതകള്‍ക്ക് ഊന്നല്‍ നല്‍കുകയാണെങ്കില്‍ ഇന്ത്യയെ വിഭജിക്കേണ്ട കാര്യമില്ല. വൈരുദ്ധ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ വിഭജനമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല’. നിയമപരമായ വാദമെന്ന രീതിയില്‍ ചില വാദങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വിഭജനം ഇന്ത്യന്‍ സാഹചര്യത്തില്‍ അത് മനസ്സിലാക്കാന്‍ പ്രയാസമാണ്. പാകിസ്ഥാന്‍ നിര്‍ദ്ദേശം ഹിന്ദുമഹാസഭക്ക് അംഗീകരിക്കാന്‍ കഴിയുന്നതാണെന്ന് അദ്ദേഹം എഴുതാന്‍ കാരണം മുസ്ലീംങ്ങളും ഹിന്ദുക്കളും ഇന്ത്യന്‍ സേനയില്‍ ഉണ്ടായിരിക്കേ ഉദാഹരണത്തിന് അഫ്ഗാനിസ്ഥാന്‍ പോലൊരു രാഷ്ട്രം ഇന്ത്യയെ ആക്രമിച്ചാല്‍ സേനയിലെ മുസ്ലിംകള്‍ക്ക് ഇന്ത്യയ്ക്കു വേണ്ടി പ്രതിരോധിക്കാന്‍ കഴിയുമോ? എന്ന് അദ്ദേഹം ചോദിക്കുന്നു. അക്രമികള്‍ മുസ്ലിംകള്‍ ആയിരിക്കേ അവര്‍ക്കെതിരെ നില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പോരാടുമോ? ഇത് വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്? മുസ്ലിംകളുടെ രാഷ്ട്ര വിധേയത്വത്തോടുള്ള സംശയകരമായ ഈ സമീപനം വിഭജനശേഷം പോലും അവരുടെ ദേശീയ വികാരത്തെ ഉറപ്പിച്ചതായി വിശ്വസിക്കാന്ട നാം നിര്‍ബന്ധിക്കപ്പെടുന്നു. പാക്കിസ്ഥാന്‍ ബാറ്റസ്മാന്‍ ഷാഹിദ് അഫ്രിദിയുടെ ബാറ്റിങ്ങ് പ്രകടനം കണ്ട ആഹ്ലാദം പ്രകടിപ്പിച്ച യുവാക്കളെ അറസ്‌ററ് ചെയ്ത സംഭവത്തെക്കുറിച്ച് നരേന്ദ്രമോദിയെപ്പോലുള്ള ഹിന്ദു ദേശീയ വാദികളുടെ മുസ്ലീംങ്ങളുടെ പാക്കിസ്ഥാന്‍വിധേയത്വത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ നാം കേള്‍ക്കാറുണ്ട്. പാക്കിസ്ഥാന്‍ അനുകൂല രേഖകളുമായി ആരെങ്കിലും അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു കഴിഞ്ഞാല്‍ പിന്നെ നാം കൂടുതല്‍ ഒന്നും അന്വേഷിക്കാളില്ല.
ഐക്യത്തെ തടയുന്ന ചില കാര്യങ്ങള്‍ മുസ്ലീംങ്ങളുടെ മനസ്സിലുണ്ടെന്ന ബാബാസഹേബ് പറയുന്ന എന്റെ ഭക്ഷണം എന്റെ രാജ്യത്താണ് (my bread is where my country is) എന്നത് മുസ്ലീംഗങ്ങള്‍ക്ക് ചിന്തിക്കാനേ കഴിയില്ല. എവിടെയാണോ ഇസ്ലാമിക ഭരണമുള്ളത് അതാണ് അവന്റെ രാജ്യം ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അവന്റെ മാത്യരാജ്യമായി ഇന്ത്യയെ ഉള്‍കൊള്ളാനോ ഒരു ഹിന്ദുവിനെ അവന്റെ ബന്ധുവായോ സുഹ്യത്തായോ കാണാനോ അവന്റെ ബന്ധുവായോ സുഹ്യത്തായോ കാണാനോ ഇസ്ലാമിനെ അവനെ അനുവദിക്കാന്‍ കഴിയില്ല. അദ്ദേഹം എഴുതുന്നു അത് കൊണ്ടായിരിക്കണം മഹാനായ ഇന്ത്യക്കാരനും യഥാര്‍ത്ഥ വിശ്വാസിയുമായി മൗലാനാ മുഹമ്മദ് അലി ഇന്ത്യയില്‍ അല്ലാതെ ജറുസലേമില്‍ മറവു ചെയ്യപ്പെടാന്‍ തെരഞ്ഞെടുത്തത് രാഷ്ട്രീയത്തിലെ മുസ്ലീം അധോലോകവല്‍ക്കരണം രക്തം മരവിപ്പിക്കുന്ന ദാരുണ മാപ്പിളകലാപം എന്നും അദ്ദേഹം വിശേഷിപ്പിച്ച മുസ്ലീം അധിനിവേശങ്ങളുടെ അദ്ദേഹത്തിന്റെ വിശദീകരണം വായിച്ചതിനുശേഷം ഒരാള്‍ ഇത് വായിച്ചാല്‍ ഇസ്ലാമിക സമൂഹത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകള്‍ ഒരു പരിധിവരെ തെറ്റായിരുന്നുവെന്നും ആ നിഗമനത്തിലെത്താന്‍ ബാബാസഹേബ് ആശ്രയിച്ച ഉറവിടങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ അത് മാത്യകാപരമായിരുന്നില്ലെന്നും കാണാം. ജലാലുദ്ദീന്‍ അഫ്ഗാനി ഖണ്ഡിച്ചിച്ചുള്ള വില്യം മൂയര്‍, മുറെ ടൈറ്റസ്, ഏണസ്റ്റ് റെനന്‍ തുടങ്ങീയവരുടെ ഇസ്ലാംമില്‍ പരിഷ്‌കാരമോ ശാസ്ത്രീയതയോ ഇല്ലെന്നു വിമര്‍ശഗ്രന്ഥങ്ങളാണ് അദ്ദേഹം ആശ്രയിച്ചിട്ടുള്ളത്.
നമുക്ക് തുടക്കത്തിലേക്കു തിരിച്ചുവരാം പാക്കിസ്ഥാന്‍ ഇല്ലാതിരിക്കുമായിരുന്നില്ല. മുസ്ലീം സമൂഹത്തിന്റെ ഭാഗമായിക്കൊണ്ട് അംബേദ്ക്കര്‍ ഉന്നയിച്ച സാമൂഹിക അരക്ഷിതാവസ്ഥയെ പാക്കിസ്ഥാന്‍ നേരിട്ടിരുന്നുവെങ്കില്‍ അതിനെക്കാളേറെ നന്നായേനെ. ചെയ്ത കാര്യങ്ങളോര്‍ത്ത് ആഹ്ലാദിക്കാന്‍ ഏറെ കാര്യങ്ങളൊന്നുമില്ല. ഹൂദൂദ് ഓര്‍ഡിനന്‍സും മതനിന്ദനിയമവും മതനിന്ദക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും ശിയ, അഹ്മദിയ്യ മുസ്ലീംങ്ങളോടു സ്ത്രീകളോടും ഉള്ള സമീപനങ്ങളും അംബ്‌ദേക്കര്‍ സമൂഹത്തിന്റെ മുമ്പില്‍ വെച്ച വെല്ലുവിളികള്‍ക്ക് തെളിവാണ്.
മൊഴിമാറ്റം: ഇപി സയ്യിദ് ശിഹാബ്
Connect
Connect with us on the following social media platforms.