banner ad
October 15, 2014 By സിയാവുദ്ധീന്‍ സര്‍ദാര്‍ 0 Comments

ആശയങ്ങള്‍ കടംകൊണ്ട രാജ്യം

Proud-Pakistanis

വിരസമായ ഒരു പ്രയോഗമുണ്ട ്:
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകള്‍ക്ക് ഇസ്ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിന് ഒരു മുസ്ലിം രാജ്യം എന്ന നിലക്കാണ് പാക്കിസ്ഥാന്‍ ഉടലെടുക്കുന്നത്. ദശലക്ഷം ജനങ്ങള്‍ തങ്ങളുടെ ജീവിതവും അഭിമാനവും ത്യജിച്ചതിന് ശേഷം ഇന്ത്യ വിഭജിക്കുകയും പാക്കിസ്ഥാന്‍ മൂവ്‌മെന്റ് ഇസ്ലാമിക പ്രത്യശാസ്ത്രത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് രൂപപ്പെടുകയും ചെയ്തു. ഇസ്ലാമിക ജീവിതത്തിന്റെ സമകാലിക പ്രാമുഖ്യത്തെ എടുത്തുകാണിക്കാനായിരുന്നു അത്.
ആവര്‍ത്തിച്ചുപറയുന്ന മറ്റൊരു പ്രയോഗം:
കൊളോണിയല്‍ ഭരണകൂടത്തില്‍ നിന്നും സമ്പന്നരായ ചില കുടുംബങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്ത സൈനിക സ്വേച്ഛാധിപത്യരാജ്യമാണ് പാക്കിസ്ഥാന്‍ . അവിടെ ഇസ്ലാം ഒരു ഫലിതമെന്നോണം അവതരിപ്പിക്കപ്പെട്ടു. ചിന്തയിലും പ്രവര്‍ത്തനത്തിലും അഴിമതിയും അപകര്‍ഷതാബോധവും നിറഞ്ഞതും സാമൂഹ്യനീതി ഇല്ലാത്തതുമായ ഒരു സമൂഹമാണിത്.

ഈ സാമാന്യോക്തിക്കപ്പുറം ചരിത്രത്തിന്റെ ചാപല്യങ്ങളാല്‍ നഷ്ടപ്പെട്ടുപോയ മഹത്തരമായ ഒരു സ്വപ്‌നമുണ്ട്. സമകാലിക മുസ്ലിംകള്‍ക്ക് പാക്കിസ്ഥാന്‍ പ്രധാനപ്പെട്ട ഒരു വിപ്ലവമായിരുന്നു. പക്ഷേ അതിന്റെ ഗതി തുടര്‍ന്നു പോയില്ല. ത്യാഗങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ല. വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായില്ല.

എന്താണ് പിഴച്ചത്. മൗലികമായ അതിന്റെ മാതൃകയില്‍ നിന്നും വല്ലതും ചോര്‍ന്നുപോയോ. വിപ്ലവാദര്‍ശങ്ങളെ നയിച്ചവര്‍ക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞുവോ. പാക്കിസ്ഥാന്‍ മാതൃകയില്‍ നിന്നും നമുക്കെന്താണ് പഠിക്കാനാവുന്നത്. ഒരുപക്ഷേ അതിലും പ്രധാനമായി പാക്കിസ്ഥാന്റെ പരാജയം വിജയത്തിന്റെ മാറ്റൊലിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലേ.

സത്യത്തില്‍ ഒന്നും അബദ്ധമായിരുന്നില്ല. എല്ലാം വേണ്ടപോലെയാണ് നടന്നത്. പാക്കിസ്ഥാന്‍ ഇന്ന് രാഷ്ട്രീയക്രമക്കേടിലായിട്ടുണ്ടെങ്കില്‍ അത് അതിന്റെ സ്ഥാപകരുടെ പിഴവുകൊണ്ടായിരുന്നില്ല. മറിച്ച് അവരുടെ സഹപ്രവര്‍ത്തകര്‍ ആ ആശയം തെറ്റായ ഒരു കൂട്ടം ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായിരുന്നു. അതേ ആശയം മതേതര കാഴ്ചപ്പാടോട് കൂടി അവതരിപ്പിക്കുകയായിരുന്നെങ്കില്‍ പാക്കിസ്ഥാനിലെ ജനങ്ങളുടെ നിഷ്‌കളങ്കതയും ശക്തിയും കഴിവുമെല്ലാം നിലനില്‍ക്കുകയും പാക്കിസ്ഥാന്‍ ആഘോഷിക്കപ്പെട്ട ഒരു വിജയമാകുകയും ചെയ്യുമായിരുന്നു.
പ്രശ്‌നത്തില്‍ ഇസ്ലാമിന്റെ ലോകവീക്ഷണത്തെ ഒരു മതേതര കാഴചപ്പാടിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ആശയങ്ങളും സങ്കല്‍പ്പങ്ങളുമായി അവതരിപ്പിക്കുമ്പോള്‍ മാത്രമേ സാര്‍ത്ഥമാവുകയുള്ളൂ. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യവിടുന്ന ചരിത്രത്തിന്റെ ദയാസന്ധിയില്‍ പാക്കിസ്ഥാന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്ന ഒന്നും മുസ്ലിം ലോകത്തെവിടെയുമുണ്ടായിരുന്നില്ല. പാക്കിസ്ഥാന്‍ ആശയം എത്രയോ ദൂരം പിന്നിട്ടിരുന്നു. കിഴക്കിന്റെ കവിയും ദാര്‍ശനികനുമായിരുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ആവിഷ്‌ക്കരണത്തില്‍ വരികയും മുഹമ്മദലി ജിന്ന യാഥാര്‍ഥ്യവല്‍ക്കരിക്കുകയുമായിരുന്നു പാക്കിസ്ഥാന്‍. ഇരുവരും ദീര്‍ഘദര്‍ശികളായിരുന്നു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ആരോഗ്യപരവും സാംസ്‌കാരികപരവുമായ ഒരു മുന്നേറ്റത്തിനുള്ള സാധ്യത കുറവാണെന്ന് ഇഖ്ബാല്‍ കണ്ടു. ജിന്ന അത് കുറച്ചുകൂടി വ്യക്തമായി കണ്ടു. മുസ്ലിംകളുടെ വിശ്വാസവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യക്കകത്ത് ബ്രിട്ടീഷുകാരുടെയും ഹിന്ദുക്കളുടെയും മുസ്ലിംങ്ങള്‍ക്കെതിരെയുള്ള ക്രൂരത വര്‍ധിച്ചു. പുറത്ത് ഓട്ടോമന്‍ സാമ്രാജ്യവും കലീഫ ഭരണകൂടവും നശിച്ചു. അതുകൊണ്ട് ഏകീകൃതമായ ഒരു മുസ്ലിം രാജ്യം എന്നതല്ലാതെ ജിന്നക്ക് മറ്റൊരു വഴിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭയും കഠിനാധ്വാനവും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു മാതൃരാജ്യം രൂപീകരിക്കുന്നതിന് നിദാനമായി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും ഹിന്ദു അധിനിവേശത്തില്‍ നിന്നും മുസ്ലിംകളെ രക്ഷിക്കുമ്പോള്‍ മുഴുവനായി ഇസ്ലാമിനു വേണ്ടി ജിന്ന അവരെ സമര്‍പ്പിച്ചില്ല. പല കാരണങ്ങള്‍ കൊണ്ടായിരുന്നു അദ്ദേഹം അങ്ങനെ ചെയ്യാതിരുന്നത്. പടിഞ്ഞാറുമായി ഒരു ഇഷ്ടാനിഷ്ട ബന്ധമായിരുന്നു ജിന്നക്കുണ്ടായിരുന്നത്. പടിഞ്ഞാറിന്റെ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായരിക്കില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മരണക്കിടക്കിയില്‍ നിന്നും അദ്ദേഹം പറഞ്ഞതിങ്ങനെ:
”ഇന്ന് ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് പടിഞ്ഞാറിന്റെ സാമ്പത്തിക ക്രമം എന്നു നമ്മളില്‍ പലര്‍ക്കും ഒരു അത്ഭുതമായി തോന്നുന്നു. യഥാര്‍ഥത്തില്‍ അത് മാനവിക സമൂഹത്തിന് ഒരു പരിഹാരമല്ല. ആഗോളതലത്തിലെ സംഘര്‍ഷങ്ങള്‍ ഉന്‍മൂലനം ചെയ്യുന്നതിലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള നീതി നടപ്പാക്കുന്നതിലും ഇത് പാടേ പരാജയമാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ഉത്തരവാദികള്‍ യഥാര്‍ഥത്തില്‍ പടിഞ്ഞാറാണ്. പടിഞ്ഞാറന്‍ ലോകത്തിന്റെ യന്ത്രവത്ക്കരണവും വ്യാവസായികവൈദഗ്ധ്യവും ഇന്ന് ചരിത്രത്തിലിടം നേടിയിട്ടുണ്ട്. പടിഞ്ഞാറിന്റെ സാമ്പത്തിക തത്വവും പ്രയോഗവും ആശയസമ്പുഷ്ടരായ ജനങ്ങളെ സൃഷ്ടിക്കുകയോ സന്തോഷം പകരുകയോ ചെയ്യില്ല. നമുക്ക് നമ്മുടേതായ ശൈലിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യസമൂഹത്തിനും സാമൂഹ്യനീതിക്കും തുല്യത നല്‍കുന്ന ഇസ്ലാമിക സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രമമാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് മുസ്ലിംകളായ നമ്മള്‍ മനുഷ്യകുലത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനും സാമ്പത്തികസുരക്ഷക്കും വേണ്ടി സമാധാനത്തിന്റെ സന്ദേശമടങ്ങുന്ന ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്”.
1948-ല്‍ ജിന്ന ഇങ്ങനെ പറഞ്ഞത് പിന്നീട് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം എന്നോ അല്ലെങ്കില്‍ ഒരു നവ അന്തര്‍ദേശീയ സാമ്പത്തിക ക്രമം എന്നോ പറയുന്നതിലേക്ക് അനുചിതമായി. അതുവരെ ജിന്ന, ഇസ്ലാമിനെ ഒരു പടിഞ്ഞാറന്‍ പ്രയോഗമായ’പ്രത്യയശാസ്ത്രം’ എന്നും പാക്കിസ്ഥാന്‍ പടിഞ്ഞാറന്‍ തരത്തിലുള്ള ദേശരാഷ്ട്രമാണെന്നും അവതരിപ്പിക്കുകയായിരുന്നു.
പാക്കിസ്ഥാന്റെ ശരിയായ കാഴ്ചപ്പാടിനെ നടപ്പില്‍ വരുത്തുന്നതിനുള്ള ബൗദ്ധികമായ സമ്പത്ത് ജിന്നക്കില്ലായിരുന്നു. ചില പാരമ്പര്യ പണ്ഡിതന്‍മാര്‍ ജിന്നക്കു പകര്‍ന്നുനല്‍കിയ ആശയങ്ങളും സങ്കല്‍പ്പങ്ങളും വളരെ അമ്പരപ്പിക്കുന്നതും അത് അവരുടെ ബൗദ്ധിക ശേഷിയുടെ നിയന്ത്രണത്തിനുള്ളില്‍ മാത്രം വരുന്നതുമായിരുന്നു. ഉദാഹരണത്തിന് മൗലാനാ അബുല്‍ അഅ്‌ലാ മഅ്ദൂദിയെ എടുക്കാം. ആദ്യം പാക്കിസ്ഥാന്‍ ഒരു തെറ്റായ ആശയമാണെന്ന് അദ്ദേഹത്തിനു തോന്നി. പിന്നീട് അത് യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തി. ഒരു ഇസ്ലാമിക രാജ്യത്തിലേക്ക് ഭരണകൂടത്തെ പരിഷ്‌ക്കരിക്കുന്നതിനെത്തെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നെ അദ്ദേഹം ജനാധിപത്യത്തെ തിരഞ്ഞെടുക്കുകയും അത് നടപ്പിലാവാതെ വന്നപ്പോള്‍ ഒരു സൈനിക സ്വേച്ഛാധിപത്യമാണ് നല്ലത് എന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു. ഒരു പക്ഷേ പാരമ്പര്യ പണ്ഡിതന്‍മാരില്‍ ഏറ്റവും ബുദ്ധിമാനായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദ് പക്ഷേ ജിന്നക്കു പകരം ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കൂടെ നിന്നു. ഒരു കൂട്ടം ഉലമാക്കള്‍ ബിസ്മില്ലാഹ് എന്നതിന്റെ വിവര്‍ത്തനത്തെപ്പറ്റിയും പുതിയ രാജ്യത്ത് നിഷിദ്ധമായ പദ്ധതികള്‍ നടപ്പിലാക്കുന്നത് അല്ലാഹുവിന്റെ പരമാധികാരത്തോട് എത്രമാത്രം തതുല്യമാകും എന്നതിനെപ്പറ്റിയും വ്യാധി കൊള്ളുകയായിരുന്നു.
രാഷ്ട്രീയക്കാരേക്കാളും ഉലമാക്കളേക്കാളും ഉദ്യോഗസ്ഥഭരണകൂടത്തിലായിരുന്നു ജിന്നക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹം ഭരണം നടത്താന്‍ സിവില്‍ സര്‍വീസിനെയാണ് ഏല്‍പിച്ചത്. എന്നാല്‍ ഒരു കൊളോണിയല്‍ സ്‌റ്റേറ്റിന്റെ പകര്‍പ്പിലേക്ക് അത് മാറുകയായിരുന്നു. ബ്രിട്ടീഷ് പാര്‍ലിമെന്റ് രൂപകല്‍പന ചെയ്ത 1935-ലെ ഇന്ത്യന്‍ ഗവണ്‍മെന്റ് ആക്ടിനെ അനുനയിച്ചുകൊണ്ടുള്ള ഭരണകൂടശിലയായിരുന്നു പാക്കിസ്ഥാന്റേത്.
പാക്കിസ്ഥാന്റെ ശൈശവകാലത്ത് ഇന്ത്യയില്‍ നിന്നുമുള്ള സാമ്പത്തികവും രാഷ്ട്രീയപരവുമായ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുന്നതില്‍ സിവില്‍ സര്‍വീസ് വിജയം കണ്ടു. പാക്കിസ്ഥാന്റെ ദേശീയത എന്ന ലക്ഷ്യത്തില്‍ അത് വിശ്വസിച്ചു. 1949-ലെ പാക്കിസ്ഥാന്റെ നിയമസഭയില്‍ ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ പ്രസംഗിച്ചത് രാഷ്ട്രീയക്കാരുടെ ആലോചനകള്‍ മാത്രമല്ല ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ വികാരങ്ങളും പ്രതിഫലിക്കുന്നതായിരുന്നു.
”മുസ്ലിംകള്‍ക്ക് അവരുടെ മതവിശ്വാസകാര്യങ്ങളെ പിന്തുടര്‍ന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. സ്റ്റേറ്റ് ഒരു നോക്കുകുത്തിയായി നില്‍ക്കില്ല. കാരണം അത് രാജ്യത്തിന്റെ ആദര്‍ശങ്ങളെ പാടേ നിഷേധിക്കുന്നതിനു തുല്യമാണ്. യഥാര്‍ഥ ഇസ്ലാമിക സമൂഹം എന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് ഇതിന്റെ ആശയങ്ങളെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്.”
പക്ഷേ എങ്ങനെയാണ് സ്റ്റേറ്റ് ഇത് ചെയ്തത്. അത് പറഞ്ഞു തരാന്‍ ലിയാഖത്ത് അലിഖാന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. തീര്‍ച്ചയായും അദ്ദേഹത്തെ പിന്തുടര്‍ന്നവര്‍ക്കോ സിവില്‍ സര്‍വീസിനോ അതിനെപ്പറ്റി ഒരു സൂചനയുമില്ല.
ഉദ്യോഗസ്ഥഭരണകൂടത്തിന് എങ്ങനെയാണ് സ്‌റ്റേറ്റ് നിര്‍മ്മിക്കേണ്ട് എന്നറിയില്ല. സ്‌റ്റേറ്റിന്റെ സംവിധാനങ്ങളെ ഉപയോഗിച്ച് മാത്രമേ അതിന്റെ പ്രവര്‍ത്തനം നടക്കുകയുള്ളൂ. സ്‌റ്റേറ്റില്ലാതെ ഒന്നും പ്രവര്‍ത്തിക്കുകയില്ല തന്നെ. ഇസ്ലാമിക ഭരണകൂടത്തിന്റെ ഗുണവും ദോഷവും രാഷ്ട്രീയപ്രവര്‍ത്തിക്കിടയില്‍ ചര്‍ച്ചാവിഷയമായി. സിവില്‍ സര്‍വീസ് പടിഞ്ഞാറന്‍ ദേശരാഷ്ട്രത്തിന്റെ മാതൃകയില്‍ ഒരു ആധുനിക സ്റ്റേറ്റ് തുടങ്ങാനും തീരുമാനിച്ചു.
ഗ്രീസിലെ സ്വതന്ത്രരാഷ്ട്രനഗരങ്ങളുടെ മാതൃകയില്‍ നിന്നാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ആശയങ്ങള്‍ ഉടലെടുക്കുന്നത്. ആധുനിക പടിഞ്ഞാറന്‍ രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്നത് സോക്രട്ടീസിന്റെ തത്വപ്രകാരമുള്ള ‘ജസ്റ്റ് സ്റ്റേറ്റ്’ എന്നതാണ്.
സോക്രട്ടീസിനും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായ തത്വജ്ഞാനികള്‍ക്കും ‘മാതൃകാ രാജ്യം’് മൂന്ന് തരത്തിലുള്ള പൗരന്‍മാര്‍ക്കുവേണ്ടിയാണ് രൂപപ്പെടുന്നത്. ആദ്യത്തേത് സാധാരണ ജനങ്ങള്‍, കര്‍ഷകര്‍, സ്റ്റേറ്റിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന കച്ചവടക്കാര്‍ തുടങ്ങിയവരാണ്. രണ്ടാമത്തേത് സ്റ്റേറ്റിനെ സംരക്ഷിക്കുകയും നിയമങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്ന സൈന്യമാണ്. മൂന്നാമത്തേത് നിയമനിര്‍മാതാക്കളായ ഭരണകര്‍ത്താക്കളും സംരക്ഷകരുമാണ്. സ്റ്റേറ്റിന്റെ നിലനില്‍പിന് വേണ്ടി മൂന്ന് വിഭാഗവും നിലനില്‍ക്കേണ്ടതുണ്ട്. ഗ്രീക്ക് സ്റ്റേറ്റിനെ സംബന്ധിച്ച് ‘ജനങ്ങള്‍’ എന്നതും ‘പൗരന്‍മാര്‍’ എന്നതും പൂരകമാണ്. ഗ്രീക്കുകാര്‍ക്ക് ജനാധിപത്യമെന്നത് പ്രഭുവാഴ്ചയായി തോന്നുന്നു. ജനങ്ങള്‍ സ്‌റ്റേറ്റിന്റെ സ്വതന്ത്രാവകാശികളാണ്. ജനസംഖ്യയുടെ പത്തിലൊന്നിലധികം ആളുകള്‍ മാത്രമേ അവരുള്ളൂ. രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന അടിമകളും ദാസന്‍മാരും ചേര്‍ന്ന ഭൂരിപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ പൊരുള്‍ വളരെ ചെറുതാണ്.
ഗ്രീക്കിന്റെ അതേ ആവരണമാണ് ആധുനിക സ്റ്റേറ്റ് അണിഞ്ഞിരിക്കുന്നത്. പാക്കിസ്ഥാന്‍ ഈ മാതൃകയെ സ്വീകരിക്കുകയായിരുന്നു. ഒരു വ്യത്യാസമാണുണ്ടായിരുന്നത്. നിയമവും ക്രമവും നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച സൈനികശക്തിയായിരുന്നു അത്. അത്തരം ഒരു സ്റ്റേറ്റിന്റെ നിയമസാധുതയെ ഉറപ്പുവരുത്താന്‍ പാക്കിസ്ഥാന്റെ പ്രത്യശാസ്ത്രം ശ്രമിച്ചു.
പാക്കിസ്ഥാന്‍ സ്ഥാപകരുടെ സങ്കല്‍പ്പത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വേറിട്ട ഒരു രാഷ്ട്രം എന്ന സ്വപ്‌നമായിരുന്നു. സ്വതന്ത്രപൂര്‍വ്വ കാലഘട്ടത്തിലും പാക്കിസ്ഥാന്റെ തുടക്കത്തിലും ഈ രാജ്യം ഇസ്ലാമിക പ്രത്യശാസ്ത്രത്തെ പുല്‍കുകയായിരുന്നു. പിന്നീട് ‘ഇസ്ലാമിക പ്രത്യയശാസ്ത്രം’ എന്നത് ‘പാക്കിസ്ഥാന്‍ പ്രത്യയശാസ്ത്ര’മെന്നതിന്റെ പര്യായമായി. രണ്ടിലും പ്രത്യയശാസ്ത്രമെന്നത് ആശയങ്ങളും സങ്കല്‍പ്പങ്ങളും എന്നതില്‍ നിന്ന് ഇസ്ലാമികമായി ചെയ്യേണ്ടതും ചെയ്യേണ്ടാത്തതവും എന്ന പട്ടികയിലേക്ക് വരികയും ചെയ്തു. സ്വാഭാവികമെന്നാണം ചിലര്‍ക്ക് ഇസ്ലാമിന് വേണ്ടി നിലനിന്ന പാക്കിസ്ഥാന്റെ ദേശീയ വികാരങ്ങളും ഇസ്ലാമിക വികാരങ്ങളുമായി ആശങ്കകളുണ്ടായി. പാക്കിസ്ഥാന്റെ നേതാക്കളായ സിക്കന്തര്‍ മിര്‍സ മുതല്‍ അയ്യൂബ്ഖാന്‍ വരെയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും സിയാവുല്‍ഹഖും ‘പാക്കിസ്ഥാന്റെ പ്രത്യയശാസ്ത്രം’ (ഈ പ്രയോഗം കൊണ്ടുവന്ന ജിന്നയും) എന്നുപയോഗിച്ചത് അവരുടെ കിരാതപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുവാന്‍ വേണ്ടിയായിരുന്നു. ഇതിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം ഭൂട്ടോ പരിചയെപ്പെടുത്തുിയ ‘ഇസ്ലാമിക സമാജവാദ’മായിരുന്നു. ഇതിനെ അദ്ദേഹം ന്യായീകരിച്ചത് ഈ ആശയത്തെപ്പറ്റി ജിന്ന പറയുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു.
സ്റ്റേറ്റ് എന്ന പോലെ ‘പത്യയശാസ്ത്രം’ എന്നതും ഒരു പടിഞ്ഞാറന്‍ സങ്കല്‍പ്പമാണ്. സ്റ്റേറ്റ് എന്ന വ്യവഹാരത്തിലെ യുക്തിയും വ്യാകരണവും പാക്കിസ്ഥാന്റെ മുഖ്യധാരയില്‍ ഇടം പിടിച്ചിരുന്നു. അത് രൂപാന്തരപ്പെടുന്നതും അങ്ങനെയാണല്ലോ. ഫ്രഞ്ച് തത്വശാസ്ത്രജ്ഞനായ ഡെസ്ട്യൂട് ഡി ട്രേസി ആവിഷ്‌ക്കരിച്ച ‘പ്രത്യയശാസ്ത്രം’ അര്‍ത്ഥമാക്കുന്നത് ‘ആശയങ്ങളുടെ ശാസ്ത്രം’ എന്നതാണ്. ഒരാളുടെ മുന്‍വിധിയും പക്ഷപാതിത്വവും മുന്‍നിര്‍ത്തിയാണ് ഇത് രൂപപ്പെടുന്നത്. അനുഭവങ്ങളിലൂടെയുണ്ടാകുന്നതാണ് ജ്ഞാനം എന്നു ഡി ട്രേസി വിശ്വസിച്ചു. പ്രത്യയശാസ്ത്രം അദ്ദേഹത്തിന് ഒരു തരത്തിലുള്ള മതനിരപേക്ഷമായ മതമാണ്. ഈ ആശയം വ്യാപകമാവുകയും ആശയങ്ങളുടെ ശാസ്ത്രമെന്നതിലുപരി ഒരു തരത്തിലുള്ള വിശ്വാസങ്ങള്‍, ആശയങ്ങള്‍, മൂല്യങ്ങള്‍, വികാരങ്ങള്‍ എന്നതിലേക്ക് സൂചിപ്പിക്കുന്നതുമായി. മാര്‍ക്‌സും മാന്‍ഹീമും ഈ ആശയത്തിന് അവരുടേതായ നിറം പകര്‍ന്നു.
മാര്‍ക്‌സ് പ്രത്യയശാസ്ത്രത്തെ ഭരണവര്‍ഗത്തിന്റെയും ബൂര്‍ഷാസികളുടെയും നിക്ഷിപ്ത താത്പര്യങ്ങളെ ബന്ധപ്പെടുത്തി അവതരിപ്പിച്ചു. ഇതിന് ഒരു ജനവിരുദ്ധമായ സ്വഭാവം കൈവന്നു. മാര്‍ക്‌സിസ്റ്റുകള്‍ എപ്പോഴും പ്രത്യയശാസ്ത്രത്തെ വെളിച്ചത്തു കൊണ്ടുവരികയും സുതാര്യമാക്കുകയും ചെയ്തു.
മാന്‍ഹീം ആ പ്രയോഗത്തെ വ്യതിചലിച്ച മനോഭാവങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാവുന്ന ഒന്നായി അവതരിപ്പിച്ചു. അദ്ദേഹം പ്രത്യയശാസ്ത്രത്തെ സ്ഥാപിതവര്‍ഗത്തിന്റെ യാഥാസ്ഥിതികമായ പ്രതികരണമായാണ് പ്രതീകവത്ക്കരിക്കച്ചത്.
അപ്പോള്‍ ഐഡിയോളജി എന്നത് ഇസ്ലാമിന് വിരോധാഭാസമാണ്. ഇത് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ശക്തിയല്ല മറിച്ച് അടിച്ചമര്‍ത്തമലിനുള്ള ശ്രമമാണ്. ഇസ്ലാം ചിന്തയേയും വിശകലനത്തേയും സ്വാഗതം ചെയ്യുകയാണ്, അല്ലാതെ അനുഗരണമോ വൈകാരികതയോ രാഷ്ട്രീയ കവര്‍ച്ചയോ നടത്തുകയല്ല. പ്രത്യയശാസ്ത്രം അബദ്ധങ്ങളേയും തെറ്റുകളെയും നിര്‍നിര്‍ത്തുമ്പോള്‍ ഇസ്ലാം തുറന്ന സമീപനത്തോട് കൂടി അബദ്ധങ്ങളെ സമീപിക്കുന്നതോടൊപ്പം അവയെ തിരുത്താനുള്ള ശ്രമവും നടത്തുന്നു. ഇസ്ലാം പ്രത്യയശാസ്ത്രത്തിന്റെ പരിധിക്കുള്ളിലേക്ക് വരുന്നില്ല.
പാക്കിസ്ഥാന്‍ രൂപീകരണത്തില്‍ ഇസ്ലാം നിര്‍വഹിച്ചതെന്താണെങ്കിലും അത് ദേശരാഷ്ട്രം, പ്രത്യയശാസ്ത്രം എന്നിവയാല്‍ ഘടികാരസമാനമായി പാശ്ചാത്യരാഷ്ട്രത്തിന്റെ ലളിതാനുകരണത്തിലേക്ക് വഴി ചേര്‍ന്നു. അപ്പോള്‍ പാക്കിസ്ഥാന് തെറ്റൊന്നും സംഭവിച്ചില്ല. അതെന്താണോ ആഗ്രഹിച്ചത് അത് യാഥാര്‍ഥ്യമായി.
പാക്കിസ്ഥാനു വേണ്ടിയുള്ള പ്രചോദനം ഇസ്ലാമായിരുന്നെങ്കിലും അത് സമകാലിക ഇസ്ലാമിക സ്‌റ്റേറ്റ് എന്ന ചിത്രമായി അവതരിപ്പിക്കുകയായിരുന്നു. ഇസ്ലാമിനെ പ്രത്യയശാസ്ത്രത്തോട് സന്ദുലനപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാനീ ബുദ്ധിജീവികള്‍ മുല്ലമാരെപ്പോലുള്ള സ്ഥാപിതതാത്പര്യക്കാരുടെ കൂടെ നിന്ന് ഇസ്ലാം ഒരു പ്രതികരണശക്തിയാണ് എന്നു പറയുകയായിരുന്നു. ഇസ്ലാമും പാക്കിസ്ഥാന്‍ ആദര്‍ശവും ഒന്നായി അവതരിപ്പിക്കുകയും സ്ഥാപിതതാത്പര്യങ്ങള്‍ക്കനുകൂലമായും ജനവിരുദ്ധമായും ഈ പ്രത്യയശാസ്ത്രത്തെ നടപ്പില്‍ വരുത്തുകയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പാക്കിസ്ഥാന്‍ ഒരു സ്വേഛാധിപത്യ രാഷ്ട്രമാവുകയും അവിടെ ജനസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമായിരുന്നു. ആര്‍ക്കാണ് അങ്ങനെ ഒരു രാഷ്ട്രത്തെ വേണ്ടത്.
ഒരു പള്ളിയില്‍ ജോലിയെടുക്കുന്ന ഇമാം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ ഉലമ വരെയുള്ള പാക്കിസ്ഥാന്റെ പാരമ്പര്യ നേതാക്കള്‍ സങ്കുചിത മനോഭാവമുളളവരും മര്‍ക്കടമുഷ്ടിക്കാരും പ്രാചീനരും തീവ്ര ചിന്താഗതിക്കാരും അവസരവാദികളുമായവരായിരുന്നു. അവര്‍ക്ക് ഇസ്ലാം കടമെടുക്കാനും കൊടുക്കാനും വില്‍ക്കാനും പറ്റുന്ന വ്യക്തിസ്വത്തായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പാക്കിസ്ഥാന്റെ പരാജയം നടന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഈ ഉലമാക്കളായിരുന്നു. അതിന്റെ മൊത്തം ചരിത്രമെടുത്താല്‍ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും സമകാലികവീക്ഷണമുള്ള ഇസ്ലാമിനെയും കുറിച്ച് പഠിച്ച, എതിര്‍ക്കപ്പെടാത്ത ഒരു പണ്ഡിതനും പാക്കിസ്ഥാന് സ്വന്തമായിട്ടുണ്ടായിട്ടില്ല എന്നു കാണാം.
സിയാവുല്‍ ഹഖിന്റെ ഇസ്ലാമിക വത്ക്കരണം പോലെ, ഇസ്ലാമികഭരണത്തില്‍ നിന്നും പാക്കിസ്ഥാന്‍ ഒരു ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്നതിലേക്ക് വരുമ്പോള്‍ ശരാശരി പാക്കിസ്ഥാന്‍കാരന്‍ അതില്‍ ഭയപ്പെട്ടുപോകുന്നതില്‍ അത്ഭുതമൊന്നുമില്ല. ഒരു ചിത്രമെടുക്കുക : അധികാരിത്തിലിരിക്കുന്ന ഒരു സൈനിക ഭരണാധികാരി ഇസ്ലാമിനെ മൊത്തമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അയാള്‍ ആദ്യം പരിചയപ്പെടുത്തുന്നത് ഇസ്ലാമിക ശിക്ഷാ രീതകളെപ്പറ്റിയായിരിക്കും (ഇസ്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും അതില്‍ തന്നെയായിരിക്കും). വ്യത്യസ്ത ഉലമാക്കളും ഇസ്ലാമിക പാര്‍ട്ടികളും ആ ഭരണാധികാരിയുടെ ഗവണ്‍മെന്റ് വരാനാഗ്രഹിക്കുകയും അദ്ദേഹത്തിന്റെ ചെയ്തികളെ അഭിനന്ദിക്കുകയും ചെയ്യും. അദ്ദേഹം സ്ത്രീകള്‍ അപ്രധാനികളാണെന്നു പ്രസ്താവിക്കുകയും ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ ഉപദേശക സമിതിയെ നിയമിക്കുകയും വ്യത്യസ്ത ശരീഅത്ത് കോടതികള്‍ തുടങ്ങി അതില്‍ ശിക്ഷകള്‍ നടപ്പിലാക്കുകയും ചെയ്യും. ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ ഇത്രയും പോരെ.
കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ പാക്കിസ്ഥാന്റെ ഭാവി എങ്ങനെയായിരിക്കും.
സമകാലിക യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാന്‍ പറ്റാത്ത പാരമ്പര്യപണ്ഡിതന്‍മാരും തങ്ങളുടെ അപകര്‍ഷകതാ ബോധത്തില്‍ നിന്നും അതിജീവിക്കാനാവാത്ത ആധുനികപണ്ഡിതന്‍മാരും ബ്രിട്ടീഷ് രാജിന്റെ രീതിയില്‍ രാജ്യത്തിന്റെ ഭരണകാര്യങ്ങളെ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥഭരണകൂടവും സ്വന്തം ജനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സൈന്യവും നിലനില്‍ക്കുന്ന രാജ്യത്തിന് പകരം പാക്കിസ്ഥാന്‍ ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. ഒരുപക്ഷേ വളരെ കഴിവും ബുദ്ധിയുമുള്ള ഒരുപാട് കഴിവുകളുള്ള ഒരുപാട് പാക്കിസ്ഥാനികള്‍ ഇന്ന് ലോകത്തുണ്ട്. ഇത് വിമുഖമായ ഒരഭിപ്രായമല്ല. ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും സാ്പത്തികവിദഗ്ധരും ഡോക്ടര്‍മാരും അധ്യാപകബുദ്ധിജീവികളും പുരോഗമനവാദികളുമായ ഒരുപാട് പേര്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ബഹുമാനമര്‍ഹിക്കുന്നവിധം പ്രവര്‍ത്തിക്കുന്നുണ്ട. യു.എസിലും കാനഡയിലും ബ്രിട്ടനിലും ലോകബാങ്കിലും അമേരിക്കയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലും സമ്പന്നമായ അറേബ്യന്‍ രാജ്യങ്ങളിലും സൗത്താഫ്രിക്കയിലും ഫിജിയിലുമൊക്കെ പാക്കിസ്ഥാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാക്കിസ്ഥാനല്ലാത്ത ലോകത്തിന്റെ മറ്റു പലയിടങ്ങളിലുമാണ് പാക്കിസ്ഥാനീബുദ്ധിജീവികളുടെ കേന്ദ്രങ്ങളുള്ളത്. പാക്കിസ്ഥാന്റെ പ്രത്യയശാസ്ത്രം പക്ഷേ ഇസ്ലാമുമായി യോജിച്ചുപോകില്ല. പാക്കിസ്ഥാന്റെ മുഖ്യധാരാവിഷയങ്ങളെപ്പറ്റി ഒരു പുനര്‍വിചിന്തനം നടത്തുമ്പോള്‍ മാത്രമാണ് നല്ല ഒരു പാക്കിസ്ഥാനിലേക്കെത്തുകയുള്ളൂ.
pakistan_wallpaper_by_mu6_by_mu6-d3l8d3x

പക്ഷേ ഈ മുഖ്യധാരാവിഷയങ്ങളെപ്പറ്റി ചര്‍ച്ചക്കെടുക്കുമ്പോള്‍ അവസാനം അത് ഒരു ഇസ്ലാമിക സ്‌റ്റേറ്റ്് എ്ന്നതിനെ ന്യായീകരിക്കുന്നവിധമാകുന്നു. ഇസ്ലാമികവും അനിസ്ലാമികവും നീതിയും അനീതിയും എന്നൊക്കെയുള്ളത് ഒടുക്കം ഇസ്ലാമിക് സ്‌റ്റേറ്റ് എ്ന്നിതിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. മുസ്ലിംലോകത്തെ ധിഷണാശാലികളും ആധുനികപണ്ഡിതരും ഉലമാക്കളുമൊക്കെക്കൂടിച്ചേര്‍ന്ന നമ്മള്‍ ഒരു മാസ്മരിക സൂത്രവാക്യം ഇതിന് പകരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പഞ്ചാബിലെ ഇസ്ലാമിക് റീകണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ആദ്യമേധാവിയായിരുന്ന മുഹമ്മദ് അസദ്, ദി പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഗവണ്‍മെന്റ് ഇന്‍ ഇസ്ലാം എ്ന്ന തന്റെ പുസ്തകത്തിന്റെ മുഖവുരയില്‍ പാക്കിസ്ഥാന്‍ പിറന്ന ഉടനെ അവിടെ ഇസ്ലാമിക് സ്റ്റേറ്റ് വേണമെന്ന് ആരും ഊഹിച്ചിരുന്നില്ലെന്നു പിന്നീടാണ് അത്തരമൊരു ചിന്തയുണ്ടായതെന്നും പറയുന്നു.
”ഭരണഘടനയുടെ ബാഹ്യരൂപം എന്നത് എല്ലാ അര്‍ത്ഥത്തിലും ഇസ്ലാമികപരമായിരിക്കണം. അത് പ്രാവര്‍ത്തികമാക്കുകയും വേണം. നമ്മുടെ സാമൂഹ്യസമ്പ്രദായത്തില്‍ മനുഷ്യവികാസത്തിന്റെ ഘട്ടങ്ങളിലുുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ് ഏറ്റവും അനുയോജ്യമായത് ഇസ്ലാമാണ്. എന്നിരുന്നാലും നിലവിലുള്ള ഇസ്ലാമികസാഹിത്യങ്ങള്‍ നമ്മുടെ പ്രശ്‌നങ്ങ്ള്‍ക്ക് പരിഹാരമാകില്ല. ആദ്യനൂറ്റാണ്ടുകളിലെ മുസ്ലിം പണ്ഡിതന്‍മാര്‍-പ്രത്യേകിച്ച അബ്ബാസിയ്യ ഭരണകാലത്തിലെ- ഇസ്ലാമിന്റെ രാഷ്ട്രീയനിയമത്തെപ്പറ്റി നമുക്ക് നല്‍കിയ അറിവുകള്‍ പ്രാദേശികവും വ്യവസ്ഥിതിപരമായുമുള്ള കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ പറ്റാത്ത വിധത്തിലാണുണ്ടായത്. പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇസ്ലാമിക സ്റ്റേറ്റിനെ നിലനിര്‍ത്താന്‍ ശക്തിയുള്ളതല്ല അത്. യഥാര്‍ഥ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള ഇസ്ലാമികരാജ്യം സ്ഥാപിക്കാന്‍ പക്ഷേ ആധുനിക മുസ്ലിം പണ്ഡിതന്‍മാരുടെ ഈ വിഷയത്തിലുള്ള പഠനങ്ങളും കൃതികളും പരസ്പര വൈരുദ്ധ്യമായത് കൊണ്ട് അതും യോജിക്കില്ല. അതായത് പാരമ്പര്യപണ്ഡിതന്‍മാരുടെയും ആധുനികപണ്ഡിതന്‍മാരുടെയും കൃതികളൊന്നും തന്നെ തൃപ്തികരമായ ഒരുപാക്കിസ്ഥാന്‍ നിര്‍മിക്കാനുള്ള അടിസ്ഥാനസങ്കല്‍പങ്ങളൊന്നും തന്നില്ല എന്നു വരുന്നു”. മുഹമ്മദ് അസദ് ഈ വരികളെഴുതിയ അന്ന് തൊട്ട്ിന്നോളം ഒരു മാറ്റവും വന്നില്ല. ഇസ്ലാം എ്ന്ന പ്രത്യയശാസ്ത്രത്തിലേക്കും ഇസ്ലാമിനെ പ്ാക്കിസ്ഥാന്റെ രീതിയിലേക്കും രൂപപ്പെടുത്താനായിട്ടില്ല. എങ്ങിനെയാണ് ഇത് സാധ്യമാവുക.
പാക്കിസ്ഥാനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിചിത്രഭാവനയിലേക്ക് നയിക്കുമ്പോള്‍ തന്നെ അത് എന്നും നിലനില്‍ക്കുന്നതാവുന്നതെങ്ങിനെ എന്നുകൂടി ആലോചിക്കേണ്ടിവരുന്നു. പാക്കിസഥാന്റെ നിലനില്‍പ്പിന് ഇസ്ലാം നിയമസാധുത തേടും. ഇസ്ലാം രാജ്യത്തിന്റെ അധികാരക്രമാമാകുമ്പോള്‍ പാക്കിസ്ഥാന്റെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കില്ല.
ഇസ്ലാമിക് സ്റ്റേറ്റ് എ്ന്ന വലിയ ലക്ഷ്യം വെക്കുന്നതിന് പകരം ഇസ്ലാമിന്റെ ഭിന്നവും വ്യക്തവുമായ ചില ആവിഷ്‌ക്കാരങ്ങളെ യാഥാര്‍ഥ്യവത്ക്കരിക്കുന്നതായിരിക്കും നല്ലത്. ഇസ്ലാമികപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും പക്ഷേ നീതിയും സഹനവും നിലനിര്‍ത്തുന്നതോടൊപ്പം സാമ്പത്തികവിതരണത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും വശം ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ധിഷണാശാലികളും പണ്ഡിതന്മാരും കൂടിച്ചേര്‍ന്ന് സമകാലികയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടും നീതിയും സൗഹൃദവും നിലനിര്‍ത്തി അതിലധിഷ്ഠിതമായ നയങ്ങളെ ആവിഷക്കരിക്കുമ്പോള്‍ സ്വാഭാവികമായും ഈ രാജ്യം ഇസ്ലാമികമാവുന്നു.
പാക്കിസ്ഥാന്റെ യഥാര്‍ഥലക്ഷ്യം എന്നു പറയുന്നത ഏത് മുസ്ലിം സമുദാത്തിന്റെയും പോലെ ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു ജനസമൂഹത്തിന്റെ നിര്‍മ്മാണമെന്നതാണ്. ഇസ്ലാമിന്റെ ആശയസംഹിതകളായ അദ്ല്‍ (നീതി), ഖിലാഫ (ഭാരവാഹിത്വം), ഷൂറ (കൂടിയാലോചന), ഇസ്തിസ്‌ലാഹ് (പൊതുതാല്‍പര്യം) തുടങ്ങിയവയുടെ പ്രകാശനമാണ് ഈ തത്വങ്ങള്‍. എത്ര വിശുദ്ധരമായ മുസ്ലിംകളും ഭക്തരും ഉള്‍പ്പെട്ടതാണെങ്കിലും ചുരുങ്ങിയ ഈ അടിസ്ഥാന തത്വങ്ങളെ പാകപ്പെടുത്തി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ഇസ്ലാമികം എന്നു പറയാന്‍ പറ്റില്ല.
രാഷ്ട്രീയപരവും സാമൂഹ്യപരവും സാമ്പത്തികപരവുമായ ഇസ്ലാമിന്റെ യഥാര്‍ഥ ലക്ഷ്യം നീതിയാണ്. നീതിയില്ലാത്ത മുസ്ലിം സമൂഹത്തിന്റെ അവസ്ഥ ശോചനീയമായിരിക്കും. ഇസ്ലാമിന്റെ ധാര്‍മ്മികനീതിയെ പൂര്‍ത്തീകരിക്കണമെങ്കില്‍ ഭൗതികജീവിതത്തിലൊരുക്കുന്ന സാഹചര്യങ്ങള്‍ നീതിനിഷ്ഠമായിരിക്കണം. നിയമത്തിനുമുന്നില്‍ സ്ത്രീയും പുരുഷനും ഒരുപോലെയാണ്. പൗരന്‍മാരുടെ ഭൗതികമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുമ്പോള്‍ മാത്രമേ നീതിപൂര്‍വ്വമായ സമൂഹം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ.
ഖിലാഫ, ഇസ്തിലാഹ്, ഷൂറ തുടങ്ങിയവയവയുടെ സംയോജനമായ അദ്ല്‍ (നീതി) കൈവരുമ്പോള്‍ യഥാര്‍ഥ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിച്ച മുസ്ലിം സമുദായത്തെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയും. ദൈവപ്രതിനിധി (ഖിലാഫ) അവന്റെ മതത്തിന്റെ ഉത്തരവാദിയാണ്. പരലോകത്തിന്റെ ഉത്തരവാദി മാത്രമല്ല, മറിച്ച് അവന്‍ ഇഹലോകത്തിന്റെയും ഉത്തരവാദിയാണ്. ഈ ഉത്തരവാദിത്തം പൊതുതാത്പര്യത്തെയും (ഇസ്തിസ്‌ലാഹ്) കുറിക്കുന്ന പ്രയോഗമാണ്. ഇസ്തിസ്ലാഹ് എല്ലാ പൊതുനയത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും സാമ്പത്തിക പരിഷ്‌കരണത്തിന്റെയും മാര്‍ഗതത്വമാണ്. തനിക്കാവശ്യമുള്ളതിനേക്കാള്‍ ഭൂമി സ്വന്തമാക്കി വെച്ച ഒരു ജന്‍മി തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം അത് നീക്കിവെക്കുമ്പോള്‍ അത് ഇസ്തിസ്‌ലാഹ് എന്ന സങ്കല്‍പ്പത്തോട് കലഹിക്കുന്നു. പ്രകൃതിയെ മലിനപ്പെടുത്തുകയും ഒഴുകുന്ന പുഴയെ കൊല്ലുകയും ചെയ്യുന്ന ഒരു വ്യവസായിയുടെ ഫാക്ടറിയും ഇസ്തിസ്ലാഹിന്റെയും ഖിലാഫയുടെയും അനുശാസനത്തിനെതിരാണ്. അതായത് ഷൂറ(കൗണ്‍സില്‍)യുടെ സങ്കല്‍പ്പത്തിലുള്ള ഗവണ്‍മെന്റ് മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുകയും വേണ്ടവിധത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ അത് എന്നും നിലനില്‍ക്കും. ഷൂറ എന്നത് സ്വയം നിയമങ്ങള്‍ പാസാക്കി അംഗീകരിക്കുന്ന ഒരു കൂട്ടം ആളുകളല്ല. മറിച്ച് അത് സമുദായത്തോടൊന്നങ്കം ആലോചിച്ചു കാര്യങ്ങള്‍ ചെയ്യും. സമൂഹത്തിലെ എല്ലാവരുടെയും അഭിപ്രായത്തെ മാനിക്കാതെ ഭരണം കൈയാളുന്നത്, മുഹമ്മദ് അസദ് ചൂണ്ടിക്കാട്ടിയ പോലെ അത് മുസ്ലിം സമൂഹത്തിന്റെ മേലുള്ള അധിനിവേശമാണ്. അത്തരത്തില്‍ ഇസ്ലാമിനെ അടിച്ചേല്‍പ്പിക്കുന്നവര്‍ സമുദായത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങും.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ഇസ്ലാമിന്റെ കണക്കില്‍ പരമാധികാരമെന്നത് ദൈവമാണെന്ന് ഒരു മുസ്ലിമും അംഗീകരിക്കാതിരിക്കുന്നില്ല. ജനങ്ങളുള്‍പ്പെടാത്ത രാഷ്ട്രീയപ്രക്രിയ എന്നതല്ല അതിനര്‍ത്ഥം. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ മാര്‍ഗ്ഗദര്‍ശിയെന്നതും മതം പ്രധാനമാണെന്നും ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഒരു കൂട്ടം ആളുകള്‍ ആശയങ്ങളുടെ സ്വത്തവകാശമേറ്റെടുത്ത് ഇസ്ലാമിക നിയമങ്ങളും അനുശാസനങ്ങളും ജനങ്ങളുടെമേല്‍ നടപ്പിലാക്കുന്നത്? വ്യത്യസ്ത ഗ്രൂപ്പുകള്‍ ഇങ്ങനെ പല ലക്ഷ്യങ്ങള്‍ക്കും വേണ്ടി ബദല്‍ വഴികള്‍ സ്വീകരിക്കുന്നു.
അന്‍സാരി കമ്മീഷന്‍ റിപ്പോര്‍ട്ട് ഒഴിച്ചുള്ള ആശയങ്ങള്‍ രൂപീകരിച്ച പാക്കിസ്ഥാനി ബുദ്ധിജീവികളുടെ ഉദ്യമങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കലയെയും സര്‍ഗാത്മകതയെയും ടെലിവിഷനെയും നിശബ്ദമാക്കുകയും ചിന്തകളെ അടിച്ചമര്‍ത്തുകയും ചെയതത് വളരെ വിഡ്ഢിത്തമാണ്. അത്തരം ഉദ്യമങ്ങള്‍ തലതിരിഞ്ഞ പ്രവര്‍ത്തനവും ഇസ്ലാമിനെ അധിക്ഷേപിക്കുന്നതുമായിരിക്കും.
മൊഴിമാറ്റം: അന്‍വര്‍

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting