banner ad
October 1, 2014 By റംസിയ അഷ്‌റഫ് 0 Comments

റൂമി വില്‍പനക്ക്

rumi19-ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പലപ്പോഴും ആത്മീയതക്കപ്പുറം സുഖലോലുപതയാണ് തെരഞ്ഞെടുത്തത്. ഇത് അവനിലുണ്ടാക്കിയ തീവ്രമായ ആന്തരിക ശൂന്യതയും വിടവും നികത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരുന്നു.

തന്റെ ചുറ്റുപാടില്‍ നിന്നും സൗഹൗര്‍ദങ്ങളില്‍ നിന്നും അവനില്‍ നിന്നുതന്നെയും അനുഭവിക്കുന്ന ആത്മീയഭ്രംശത്തെ കുറിച്ച് അവനിന്ന് ബോധവാനാണ്. അത്‌കൊണ്ടുതന്നെ ആത്മീയത ‘റെഡിമെയ്ഡ്-പാക്കേജില്‍’ ലഭിക്കുന്ന ഇക്കാലത്ത് അവരതില്‍ ആകൃഷ്ടരായാല്‍ ഒരിക്കലുമവരെ കുറ്റം പറയാനാവില്ല. ഇത്തരം ആത്മീയാന്വേഷകരെ സംതൃപ്തരാക്കാന്‍ വിഖ്യാത സൂഫി മൗലാനാ ജലാലുദ്ദീന്‍ റൂമിയേക്കാള്‍ വലിയ ആത്മീയോറവിടമാകാന്‍ മറ്റാര്‍ക്കാണ് സാധിക്കുക?
13-ാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയായിരുന്നു ജലാലുദ്ദീന്‍ റൂമി. തന്റെ ആരാധനാകേന്ദ്രത്തിലെ ഒരു തൂണിന് ചുറ്റും വലയം ചെയ്ത് ഹര്‍ഷോന്‍മത്തമായ കവിതകള്‍ പാടി തനിക്കുചുറ്റുമുള്ളുവരെ ത്രസിപ്പിച്ച റൂമി ഇന്ന് അമേരിക്കയില്‍ ഏറ്റവുംകൂടുതല്‍ വായിക്കപ്പെടുന്ന സൂഫീ കവിയാണ്.
മരണപ്പെട്ടു ഏകദേശം 800 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനോഹരമായ തുര്‍ക്കിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും റൂമിയുടെ ആരാധകരുണ്ട്. ഈ ‘റൂമീതരംഗം’ വിശാലവും വ്യാപകവുമായ വ്യാപാരസാധ്യതകളെയാണ് തുറന്നിട്ടത്.
തങ്ങളുടെ തീവ്രമായ ആത്മീയ ദാഹമാണ് അമേരിക്കയില്‍ റൂമി പ്രചാരണത്തിന്റെ കാരണമെന്നാണ് അമേരിക്കന്‍ പീരിയോഡിക്കല്‍ പബ്ലിഷേഴ്‌സ് വീക്കിലിയുടെ എഡിറ്ററായ ഫിലിസ് ടിക്കിളിന്റെ അഭിപ്രായം.
‘ജനങ്ങള്‍ക്ക് റൂമീസ്വപ്നങ്ങളും റൂമീകാഴ്ചപ്പാടുകളുമുണ്ട്. അവര്‍ റൂമിയെ അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.’ റൂമി കവിതകളുടെ അവതാരകനും പരിഭാഷകനുമായ പേര്‍ഷ്യന്‍ വംശജനായ ശഹ്‌റം ശിവ പറയുന്നു. സാഹിത്യകമ്പോളത്തില്‍ കേവലമൊരു കവിതയല്ല, കിട്ടാന്‍ ഏറെ പ്രയാസമുള്ളതും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നതുമാണ് ഈ മിസ്റ്റികിന്റെ കവിതകള്‍. റൂമിയുടെ കവിതകകളോട് മാത്രം തൃപ്തിപ്പെടനാവാത്തവിധം വികസിച്ചിട്ടുണ്ട് അമേരിക്കക്കാരുടെ റൂമി പ്രണയം. അതുകൊണ്ട് തന്നെ കാവ്യസമാഹാരങ്ങള്‍, റൂമി കലണ്ടറുകള്‍, കോഫി കൂജകള്‍, തത്സമയ സംഗീതാവതരണങ്ങള്‍, സിനിമകള്‍, ഉത്സവങ്ങള്‍ തുടങ്ങി റൂമീമുദ്രണം ചെയ്ത ടീഷര്‍ട്ടുകള്‍ക്ക് പോലും അമേരിക്കയിലും ലോകത്തിന്റെ മറ്റുഭാഗത്തും വന്‍ ഡിമാന്റാണ്.
ജനപ്രിയ സംസ്‌കാരങ്ങളുടെ വ്യാപാരലോകത്തേക്ക് ഇവ ഇഴചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൂഫികളും ആത്മീയ നായകരും സാംസ്‌കാരിക പ്രതീകങ്ങളായി ഉയര്‍ന്നുവരികയാണ്.
റൂമീ പ്രകാശനത്തില്‍ ഞങ്ങള്‍ ലയിച്ചു എന്നാണ് സാന്‍ ബെര്‍ഡിനാടെയിലെ കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന റൂമി ഉത്സവത്തിന്റെ സംഘാടകന്‍ ലോണി ഫീല്‍ഡ് പറയുന്നത്. പുതുകാലത്തെ റൂമി ഉല്‍പന്നങ്ങളുടെ പ്രളയത്തെ ‘റൂമി പ്രകാശനം’ എന്നാണ് ‘എസ്സന്‍ഷ്യല്‍ റൂമി’ രചിച്ച ഡോ. ജയിംസ് ഫെസിമാന്‍ വിശേഷിപ്പിക്കുന്നത്. റൂമിയുടെ ആവിഷ്‌ക്കരണങ്ങള്‍ മനശ്ശാസ്ത്ര ചികിത്സാമേഖലയിലേക്ക് വികസിക്കുമെന്നും ഞാനെപ്പോഴും പാചകപുസ്തകവും റൂമി വാണിജ്യ വീഡിയോയും ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് തമാശ പറയായുറെണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു.
റൂമിയുടെ കലണ്ടറുകളും കോഫികൂജകളും യുവത്വത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനങ്ങളായി മാറിയിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പോലും ഈ റൂമീജ്വരം പിടിപെട്ടിട്ടുണ്ട്. റൂമിയുടെ ചിത്രങ്ങളും ഈരടികളും മുദ്രണം ചെയ്ത കാര്‍ഡുകള്‍ക്കിപ്പോള്‍ വന്‍ ഡിമാന്‍ഡ് തന്നെയാണ്. ആത്മീയാവരണമുള്ള ഈ പ്രണയത്തില്‍ ആരാണ് പ്രലോഭിതനാവാതിരിക്കുക…
കിഴക്കിലെ സൂക്ഷ്മാലുക്കളായ പണ്ഡിതര്‍ക്കുപോലും അത്ര രുചിക്കില്ലെങ്കിലും സൂഫിസത്തെ പരിചയപ്പെടുത്തുമ്പോള്‍ അതില്‍ ചില നവീകരണങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്.
‘റൂമി ദൈവബിംബമാണെങ്കില്‍ ഏത് വസ്ത്രം അണിയുമായിരുന്നു…. ലെമ്മി ഒരു സൂഫിയായിരുന്നെങ്കില്‍ ഏത് വസ്ത്രം അണിയുമായിരുന്നു’. മിസ്റ്റിസിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പരിചയപ്പെടുത്തുന്ന ഒരു പുതിയ ടീഷര്‍ട്ടിന്റെ പുറത്ത് എഴുതപ്പെട്ട വരികളാണിത്.
ധനികനും ദരിദ്രനും ഒരുപോലെ പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ റൂമി തന്റെ കവിതകള്‍ ആരാധനാലയങ്ങളില്‍ അവതരിപ്പിച്ചിരുന്നു. എന്നാലിന്ന് അതിസമ്പന്നാരായ ചിലര്‍ക്ക് മാത്രം പ്രാപ്യമായതും സംഗീതമിശ്രിതമായ കച്ചേരികളിലും ആഢംബരസദസുകളിലുമാണ് അവതരിപ്പിക്കപ്പെടുന്നത്.
സൂഫിധാരയെ കേന്ദ്രീകരിച്ചുള്ള സംഗീതാവതാരകരാണ് കോളമന്‍ ബര്‍ക്‌സും മെര്‍സന്‍ ദെദെയും. ടെന്നീസിയില്‍ ജനിച്ച കോള്‍മാന്‍ ബര്‍ക്ക്‌സ് ഗ്രാമി അവാര്‍ഡ് ജേതാവായ ഡേവിഡ് ഡാര്‍ലിംഗിനൊപ്പം സ്വന്തമായി പരിഭാഷപ്പെടുത്തിയ റൂമികവിതകള്‍ അവതരിപ്പിക്കുകയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ റുമിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
തുര്‍ക്കിയില്‍ ജനിച്ച മെര്‍സന്‍ ദെദെ പാരമ്പര്യസൂഫിസംഗീതത്തെ ആധുനിക സംഗീതോപകരണങ്ങളില്‍ അവതരിപ്പിക്കുന്ന കലാകാരനാണ്. അദ്ദേഹത്തിന്റെ മ്യൂസിക് ബാന്‍ഡായ ‘സീക്രട്ട് ടൈബി’ന്റെ അത്യാകര്‍ഷകമായ അവതരണങ്ങള്‍ ഇതിനകം ലോകശ്രദ്ധ പിടിച്ചുകഴിഞ്ഞു. ടെക്‌നോ ട്രൈബല്‍ ഹൗസ് എന്ന ഡിജെ ഗ്രൂപ്പില്‍ അര്‍ക്കിന്‍ അലന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.. പിന്നീട് 1995ല്‍ സൂഫിഡ്രീംസ് എന്ന ആല്‍ബത്തിലൂടെ മെര്‍സന്‍ ദെദെ എന്ന നാമത്തില്‍ രംഗപ്രവേശം ചെയ്തു. 2005-2007നിടയില്‍ 1.5 മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കുകയും ലോകത്തിന്റെ മിക്കഭാഗത്തും സംഗീതക്കച്ചേരി അവതരിപ്പിക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് വാട്ടര്‍, ബ്രീത്ത് എന്ന പേരുകളിലിറക്കിയ ആല്‍ബങ്ങള്‍ ബി.ബിസിയുടെ ലോകസംഗീതപട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യതുര്‍ക്കി കലാകാരനായി തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായി.
റൂമിയുടെ പുതിയ ജീവചരിത്രമായ ‘ഭൂതവും വര്‍ത്തമാനവും; വടക്കും പടിഞ്ഞാറും’ എന്ന പുസ്തകത്തിന്റെ രചയിതാവ് ഫ്രാങ്ക്‌ലിന്‍ ഡി ലൂയിസ് റൂമിയെ ജനപ്രിയമായി ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിക്കുന്നുണ്ട്. ജനപ്രിയസംസ്‌കാരം റൂമിപാഠങ്ങളെ എങ്ങനെയാണ് വീര്യം കെടുത്തുന്നതെന്നും ദുരുപയോഗം ചെയ്യുന്നതെന്നും ഞാന്‍ കാണുന്നു.
കൃത്യമായ ഉള്‍ക്കാഴ്ചയോടെയുള്ള പ്രചാരണവും സംസ്‌കാരരഹിതമായ സമകാലിക ഉഭപോഗവല്‍കൃത ഉപകരണങ്ങളും തീര്‍ച്ചയായും ദൈവികതയെ ഏകശിലാത്മകമാക്കിമാറ്റുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മഹാനായ റൂമി വിശ്രമിക്കുന്ന കൊന്‍യയില്‍ എല്ലാവര്‍ഷവും ദര്‍വീശുകളുടെ സംഗമം നടക്കാറുണ്ട്. ഉത്സവം ഡിസംബര്‍ പത്തിന് തുടങ്ങി 17 വരെ നീണ്ടുനില്‍ക്കും. റൂമിയുടെ വിയോഗദിനം വിവാഹരാത്രി എന്ന പേരിലും അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പ്രതിവര്‍ഷം പതിനായരത്തോളം റൂമീ അനുരാഗികള്‍ കൊന്‍യയിലെ സെന്‍ട്രല്‍ അനാറ്റോളിയന്‍ പ്രൊവിന്‍സിലേക്ക്പ്രവഹിക്കുന്നു.
ഈ ഉത്സവത്തിന് പങ്കെടുക്കണമെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യേണ്ടതുണ്ട്.
ദര്‍വീശുകള്‍ പ്രസിദ്ധമായ ഭ്രമണനൃത്തം അവതരിപ്പിക്കുന്നു. അവസാനരാത്രി (ഡിസംബര്‍ 17) റൂമി അനുവാചകരും സ്‌നേഹഭാജനങ്ങളും ഒരുക്കുന്ന ഭ്രമണനൃത്തസംഗമം ഒരു വേറിട്ട ഉത്സവം തന്നെയാണ്. അന്ന് അവിടെ വന്‍ജനാവലി് തടിച്ചുകൂടും. സാംസ്‌കാരികവും മതകീയവുമായ ഈ മേള തുര്‍ക്കിയുടെ കലയും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമാണ്. അതുപോലതന്നെ തുര്‍ക്കി ടൂറിസം വകുപ്പിനും റൂമിയുടെ വചനങ്ങള്‍ക്ക് വിഭാഗീയ രഹിതമായ ഒരു തലമുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികളില്‍ ഇങ്ങനെ കാണാം. ഞാന്‍ ക്രിസ്ത്യനോ ജൂതനോ മുസല്‍മാനോ മാന്ത്രികനോ കിഴക്കിന്റേതോ പടിഞ്ഞാറിന്റേതോ ഭൂമിയുടേതോ സമുദ്രത്തിന്റേതോ അല്ല. എന്റെ ദേശം ദേശരഹിതമാണ്. എന്റെ അടയാളം അടയാളരഹിതമാണ്. ഈ തത്വശാസ്ത്രമാണ് അന്താരാഷ്ട്രവാണിജ്യമാര്‍ക്കറ്റില്‍ അദ്ദേഹത്തിന് ഇടംനേടിക്കൊടുത്തത്. ഭൗതികാനുരാഗത്തെ നിരുത്സാഹപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്ത വ്യക്തി തന്നെ കമ്പോളവത്ക്കരിക്കപ്പെടുക എന്നത് തികഞ്ഞ വിരോധാഭാസമാണ്.

മൊഴിമാറ്റം: യൂനുസ് സലിം

Posted in: BLOGEMICS

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting