ഇസ്ലാമിക ഫാഷന്‍: ഒരു വിപ്ലവാത്മക തിരഞ്ഞെടുപ്പ്
‘ഇസ്ലാമിക് ഫാഷനും ഫാഷന്‍ വിരുദ്ധതയും’ എന്ന പുസ്തകം ഇസ്ലാമിക ഫാഷന്റെ പ്രവണതകളേയും ചമയങ്ങളേയും വ്യക്തിത്വത്തേയും കേന്ദ്രീകരിച്ച് എഴുതപ്പെട്ടതാണ്. മനുഷ്യന്റെ ആഗ്രഹങ്ങളുടെ കച്ചവടവല്‍കരണവും സ്ത്രീ ശരീരത്തിന്റെ കൂസലില്ലാത്ത ആഘോഷങ്ങളും നടത്തുന്ന ഒരു വ്യവസാമെന്ന നിലക്കും പൗരസ്ത്യര്‍ മനസ്സിലാക്കിയ പോലെ സര്‍വ്വവ്യാപിയായ സാംസ്‌കാരിക കോളനിമനോഭാവമെന്നനിലക്കും ഫാഷനെപ്പറ്റിയുള്ള വ്യവഹാരങ്ങളില്‍ ഇസ്ലാമിക് ഫാഷന്‍ ഒരു അബദ്ധമായാണ തകര്‍ച്ചയായാണ് വികസിച്ചുവന്നത്.
ഞാന്‍ ഈ നിരൂപണം എഴുതികൊണ്ടിരിക്കുമ്പോള്‍, നേരിട്ടു ബന്ധമില്ലെങ്കിലും ഈ പ്രശ്‌നത്തോട് സാമ്യമുള്ള ഒരു സംഭവം ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിലെ നഗരങ്ങളുടെ മുസ്ലിം പേരുകള്‍ മതേതര ഹിന്ദു പേരുകള്‍ ആയി പുനര്‍നാമകരണം ചെയ്യണമെന്ന് ചില വലതുപക്ഷ വ്യാഖ്യാതാക്കള്‍ വാദിക്കുന്നുണ്ട്. അവരില്‍ ചിലര്‍ ഇസ്ലാമിക് ബാങ്കിംഗിനെ ഇസ്ലാമിക് സ്റ്റേറ്റിനോട് ബന്ധപ്പെടുത്തി പരിഹസിക്കുന്നു. ഇസ്ലാമിനോട് ഭയമുള്ളവര്‍ക്ക് മാത്രമല്ല ഇസ്ലാമിനെ സ്‌നേഹിക്കുന്നവര്‍ക്കും ‘ഇസ്ലാമിക്’ എന്ന പദത്തെ വിശേഷണമായി ഉപയോഗിക്കുന്നതില്‍ താല്‍പര്യമില്ല. നിങ്ങള്‍ ഒരിക്കലും ഇസ്ലാമിക ഫാഷിസം എന്നോ ഇസ്ലാമിക മതമൗലികവാദം എന്നോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. അവര്‍ക്ക് നമ്മള്‍ ഇസ്ലാമിക് ഫാഷന്‍ എന്ന വാക്ക് എറിഞ്ഞു കൊടുത്താല്‍ ഈ രണ്ടു കലഹങ്ങളും ഒരേ രീതിയില്‍ തന്നെ പ്രതികരിക്കും.
ബുര്‍ഖിനി എന്ന വസ്ത്രം കണ്ടുപിടിച്ചപ്പോള്‍ ഇന്ത്യയിലെ വലതുപക്ഷ ഇസ്ലാമികവിരുദ്ധരുടെ പക്ഷത്ത് നിന്ന് പ്രതീക്ഷച്ച പോലെ തന്നെ കലാപങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഉണ്ടായി. എമ്മാ ടാര്‍ലോ, അന്നലീസ് മൂര്‍സ് എന്നിവര്‍ എഡിറ്റ് ചെയ്ത ‘ഇസ്ലാമിക് ഫാഷനും ഫാഷന്‍ വിരുദ്ധതയും’ എന്ന പുസ്തകത്തില്‍ പിയ കാള്‍സണ്‍ മിന്‍ഗാന്‍തി ആ വസ്ത്രത്തിന്റെ ചരിത്രത്തെ കുറിച്ചും അതുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്. ”മുസ്ലിം സ്ത്രീകള്‍ക്ക് അവര്‍ കണക്കാകിയ പാതിവ്രത്യത്തിന്റെ മുറകളില്‍ വിട്ടുവീഴ്ച വരുത്താതെ തന്നെ മറ്റുള്ളവരെ പോലെ പൊതുസ്ഥലങ്ങളിലും പുറമേയും നീന്താനുള്ള ഒരു മാര്‍ഗമായി തുടങ്ങിയതാണ്.” ബുര്‍ക്കയും ബിക്കിനിയും ഒന്നിച്ചു ചേര്‍ത്ത് പേരുനല്‍കിയ ബുര്‍ക്കിനി മുസ്ലിം സ്ത്രീകള്‍ പങ്കെടുത്ത സ്‌പോര്‍ട്‌സിന്റെയും ഗയിമുകളുടെയും പശ്ചാതലത്തിലാണ് 2003-ല്‍ അഹേദ സനെട്ടി ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ട് പ്രാധാന്യം അര്‍ഹിക്കുന്നത്.
യുറോപ്പില്‍ ഈ വസ്ത്രത്തിനോട് പൊതുവേയുള്ള പ്രതികരണം പ്രതീക്ഷിച്ചരീതിയില്‍ തന്നെയായിരുന്നു. ”യൂറോപ്പിന്റെ പൊതുമൂല്യങ്ങളുടെയും നാട്ടുനടപ്പുകളുടെയും മേലുള്ള ഒരു ഭീഷണിയായിട്ടാണ് ബുര്‍ഖിനിയോടുള്ള എതിര്‍പ്പ് അവിടെ കൂടുതലും കേന്ദ്രീകരിച്ചത്. യഥാര്‍ഥ്യവും സാങ്കല്‍പ്പികവുമായ ഇസ്‌ലാമിക ആദര്‍ശങ്ങളെല്ലാം ആധുനിക യൂറോപ്യന്‍ ജനാധിപത്യത്തിനോട് മൗലികമായി വിരുദ്ധവും അപരിചിതത്വവുമായ കാര്യങ്ങളായിട്ടായിരുന്നു അവതരിക്കപ്പെട്ടിരുന്നത്.” കാള്‍സണ്‍ ഈ മാനസികവസ്ഥയെ ഉറച്ച ചില അനുമാനങ്ങളിലേക്കും മാനദണ്ഠങ്ങളിലേക്കും കൊണ്ടുപോകുന്നു. ഇറ്റലിയിലെ നഗ്നസ്‌നാനനത്തോടുള്ള പ്രതിഷേധത്തിന് തതലു്യമായ സ്ത്രീ ശരീരത്തിന്റെ ഔന്നത്യ നിയന്ത്രിക്കുന്ന പുരഷാധിപത്യമാമയി അവര്‍ പറയുന്നു.(മുസ്‌ലിം മൂടുപടവും സ്വീഡീഷ് നഗ്നതയും ഇറ്റാലിയന്‍ സാമാന്യബുദ്ധിക്ക് ഒരു പോലെ തരംതാണതാണ്).
ഇസ്‌ലാമിക് ഫാഷനെക്കുറിച്ച് പ്രചാരത്തിലിരിക്കുന്ന സംവാദങ്ങളിലും ഫാഷന്‍ പ്രവണതകളിലും വ്യക്തിത്വങ്ങളിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ച്, ഫാഷന്റെ തകര്‍ച്ചയായാണ് ഇസ്‌ലാമിക് ഫാഷന്‍ വികസിച്ചുവന്നത് എന്നാണ് ഈ പുസ്തകം തെളിയിക്കുന്നത്. ഒരു വ്യവസായമെന്ന നിലക്ക് രണ്ടു ഫാഷനുകളും പൗരസ്ത്യദേശങ്ങളില്‍ സാംസ്‌കാരിക കൊളോണിയലിസത്തിന്റെ ഭാഗമായ മനുഷ്യ തൃഷ്ണയുടെ മുതലാളിത്തവത്ക്കരണവുമായും സ്ത്രീശരീരത്തിന്റെ കൂസലില്ലാത്ത ആഘോഷങ്ങുമായാണ് മനസ്സിലാക്കപ്പെട്ടത്. പുസ്തകത്തില്‍ പറയുന്നത് പോലെ ഇസ്ലാമിക ഫാഷന്‍ വൈരുധ്യാത്മകമായാണ് ആധുനികതയിലേക്ക് വരുന്നത്. സമൂഹത്തില്‍ വ്യക്തികളുടെ ജീവിതചലനങ്ങളെ നിശ്ചയിച്ചിരുന്ന പൗരോഹിത്യം പലപ്പോഴും ആധുനികതയെ പഴിക്കാനുള്ള കുറുക്കുവഴികളാണ് തേടിക്കൊണ്ടിരുന്നത്. പക്ഷേ വ്യക്തികളുടെ സ്വാതന്ത്രത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പരിധിയില്‍ നിന്നുകൊണ്ട് ആധുനികത സ്വയമേ അതിന്റെ പ്രശ്‌നങ്ങളും പരിഹാരങ്ങളെയും തിട്ടപ്പെടുത്തുന്നു. അപ്പോള്‍ ആധുനികതയെ സര്‍ഗാത്മകമായി എങ്ങനെ സ്വീകരിക്കാം എന്നതായിരുന്നു ഇസ്ലാമിക ആധുനികത തേടിക്കൊണ്ടിരുന്ന ഉത്തരം. അതേപോലെ ഇസ്ലാമിക് ഫാഷനെ സമകാലിക ഫാഷനുമായും ഫാഷന്‍ വ്യവസായവുമായും തുല്യപ്പെടുത്തുന്നതിനോട് ശക്തമായ പ്രതികരണമുയരുന്നുമുണ്ട്. സ്ത്രീകള്‍ക്ക് കിട്ടുന്ന ഈ സ്വാതന്ത്ര്യവും പുതുമയും ഇസ്ലാം ക്ലിപ്തപ്പെടുത്തുന്ന ധാര്‍മിക സങ്കല്‍പ്പവുമായി ഏകീകരിപ്പെടുന്നു.
ഈ വിഷയത്തിന്റെ ഭിന്നാഭിപ്രായങ്ങളെ ഈ പുസ്തകം മുമ്പോട്ടു വെയ്ക്കുന്നുണ്ട്. തന്റെ ആന്തരികസൗന്ദര്യം ഹിജാബിലൂടെ പ്രതിഫലിക്കുന്നു എന്നു കരുതുന്ന ഹെലന്‍ ലതിഫിയെ ഈ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
മിസ്സിസ് ഹെഡ്‌സ്‌കാഫ്: ഇസ്ലാമിക് ഫാഷനും ഡാനിഷ് മീഡിയയും എന്ന തന്റെ ലേഖനത്തില്‍ കോനി കരോ ക്രിസ്റ്റിയന്‍സന്‍ ഹെലനെ ഉദ്ദരിച്ചുകൊണ്ടു പറയുന്നു: ”എന്റെ അകത്തെ വ്യക്തിത്വമെന്ന പോലെ ഞാന്‍ ധരിക്കുന്ന വസ്ത്രം എന്റെ ശക്തിയെ പ്രസരിപ്പിക്കുന്നതും ഞാനെന്ന വ്യ്ക്തി പ്രതിഫലിപ്പിക്കുന്നതും എന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നതും യോജിക്കുന്നതുമായിരിക്കണം.”
നേരേമറിച്ച് പരമ്പരാഗത വസ്ത്രധാരണാരീതിയോടുള്ള താല്‍പ്പര്യം കാരണം ഹിജാബിനോടുള്ള താര്‍ത്താരികളുടെ നിഷേധത്തെപ്പററിയും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. കാതര്‍സിനാ ഗൊരാക് സ്വസ്‌നോസ്‌കാ, മൈക്കിള്‍ ലിസാഴ്‌സ് എന്നിവര്‍ പോളണ്ടിലെ മുസ്‌ലിം വസ്ത്രങ്ങളോടുള്ള കാഴ്ചപ്പാട് എന്ന ലേഖനത്തില്‍ എഴുതിരിയുക്കുന്നു. ”ത്രികോണാകൃതിയില്‍, താടിയുടെ അടിയിലൂടെ രണ്ടറ്റങ്ങളാല്‍ കെട്ടുന്ന ശിരോവസ്ത്രം ഒരു ഇസ്‌ലാമിക ചിഹ്നം എന്നതിലുപരി ഒരു വസ്ത്രധാരണരീതിയാണ് ഇവിടെ. കിഴക്കന്‍ പോളണ്ടിലെ ഗ്രാമങ്ങളിലെ കത്തോലിക്, ഓര്‍ത്തഡോക്‌സ് സ്ത്രീകള്‍ ഇതുപോലുള്ള ശിരോവസ്ത്രം അണിയാറുണ്ട്, ഇത് മറ്റുള്ളവരില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാനാവാത്തവിധം ആക്കുന്നു.” താര്‍ത്താരികള്‍ മതകീയമായ ഒരു വസ്ത്രം എന്നു ഹിജാബിനെ പരിഗണനക്കെടുക്കുന്നില്ല.
”മറ്റൊരാള്‍ എന്റെ മുടിയും കഴുത്തും കാണുന്നതില്‍ എന്താണു തെറ്റ് ? ഈ രീതിയെ എനിക്കു മനസ്സിലാവുന്നില്ല. മതപഠനക്ലാസ്സുകളില്‍ എന്നോടു പറഞ്ഞത് ഭാര്യയുടെ മുടി ഭര്‍ത്താവിനു മാത്രമേ കാണാന്‍ പാടുള്ളു എന്നും തെരുവുകളില്‍ മുടി കാണിച്ചുനടക്കുന്നത് അറബികള്‍ നഗ്നരായി നടക്കുന്നതു പോലെയാണ് എന്നുമാണ്. അറബികള്‍ക്ക് അവരുടെ ഹിജാബ് ധരിക്കണമെങ്കില്‍ ആയിക്കോട്ടെ. എനിക്ക് വേണ്ട, കാരണം, പോളണ്ടില്‍ ഞാന്‍ സുരക്ഷിതയാണ്. എന്റെ മുടി കണ്ട് ആരും ഉത്തേജിതരായി പോവില്ല.” ഒരു സ്ത്രീ കാതര്‍്‌സിനയോടു പറഞ്ഞു.
അച്ചടക്കം എന്ന പദത്തെ മുസ്ലിം സ്ത്രീകള്‍, ക്രിയാത്മകമായി വസ്ത്രധാരണം ചെയ്യുക എന്നു വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ അത് മതപരവും ധാര്‍മ്മികപരവുമായിരിക്കുമെന്നും ചെയ്യുന്നുവെന്ന് ഈ പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ‘Modesty Active’-ന്റെ സിഇഒയും ഡിസൈനറുമായ കൗസര്‍ സക്‌റാനിയെക്കുറിച്ചും നമ്മള്‍ വായിക്കുക. modesty active എന്നതിലേക്ക് ആ പദത്തെ കൊണ്ടുവരികയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിഷ്‌ക്രിയതയേക്കാള്‍ ഉത്സാഹവും നിശ്ചലതയേക്കാള്‍ കുളിര്‍മയും, സൗന്ദര്യത്തിന് വേണ്ടി മരവിച്ച സൗന്ദര്യത്തേക്കാള്‍ അകത്തെ പ്രതിഫലിപ്പിക്കുന്ന സൗന്ദര്യമാണ്.
ഫാഷന്‍ ബ്ലോഗര്‍ സിനാ നൂര്‍ ഷരീഫ് എമ്മയുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പുന:പ്രസിദ്ധീകരണം ഈ പുസ്തത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. മുഖ്യധാരാ ഫാഷനില്‍ നിന്ന് സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്തുകൊണ്ട് സിനാ എങ്ങനെ അവളുടേതായ ഒരു ഫാഷന്‍ ലോകം ഉണ്ടാക്കുന്നു എന്നതാണ് ഈ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കുന്നത്.
സബ മഹ്മൂദിന്റെ മതവും വ്‌സ്ത്രവും; എങ്ങനെ വസ്ത്രം ഒരു ആന്തരിക വിശേഷണമാവും എന്ന കൃതിയെ അടിസ്ഥാനമാക്കി എമ്മാ ടര്‍ലോയും അന്നലീസ് മൂര്‍സും എഴുതിയ ഈ സമാഹാരം ഇസ്‌ലാമിക് ഫാഷനും ഫാഷന്‍ വിരുദ്ധതയും എന്നായി രൂപപ്പെട്ടത് ഫാഷന്റെയും ആധുനികതയുടെയും ഏകജാതീയതയ്ക്ക് പരിഹാരമായി നില്‍ക്കാം.
പുസ്തകത്തിന്റെ അവസാനത്തെ ചില പേജുകളില്‍ വ്യത്യസ്ത വേഷങ്ങളിലുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ കൊടുത്ത് ചുരുക്കെഴുത്തുകള്‍ നല്‍കിയിട്ടുണ്ട്.
മുസ്‌ലിം സ്ത്രീകളെയും യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളേയും മാത്രമായി പുസ്തകം പരിമിതപ്പെടുന്നു. പക്ഷേ, അതിലെ വാദങ്ങള്‍ എല്ലാ സഹചര്യത്തിലും പ്രാധാന്യമര്‍ഹിക്കുന്നു. നമുക്കതിനെ മുസ്‌ലിംകള്‍ ജീവിക്കുന്ന എല്ലാ സ്ഥലങ്ങളുമായും ചേര്‍ത്തുവായിക്കാം
മൊഴിമാറ്റം: ഷിയാന
Connect
Connect with us on the following social media platforms.