ഭക്ഷണവും സംഗീതവും
ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു.
ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ്. അടുത്തിടെ നടന്ന പഠനത്തില്‍ ഭക്ഷണത്തിന്റെ അലങ്കാരവും ഗന്ധവും നമുക്ക് സ്വാദനുഭവപ്പെടുത്തുന്നപോലെ ശബ്ദത്തിനും ആ കഴിവുണ്ട് എന്നതാണ്. ചെറിയ ശ്രുതിയിലുള്ള ബ്രാസിന്റെ ശബ്ദം ഭക്ഷണരുചിയില്‍ കയ്പായും ഉയര്‍ന്ന ശ്രുതിയിലുള്ള പിയാനോയുടെ ശബ്ദവും ബെല്ലോയുടെ ശബ്ദവും രുചിയില്‍ മധുരമായും തോന്നുന്നു.
നിങ്ങളുടെ കാതുകളിലെത്തുന്ന സംഗീതം നിങ്ങള്‍ കുടിക്കുന്ന ചായക്ക് അല്‍പം കൂടി മധുരം പകരുകയും അമിതമധുരത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
കടല്‍മത്സ്യങ്ങള്‍ കഴിക്കുമ്പോള്‍ കടലിന്റെ അന്തരീക്ഷവും സംഗീതവും ചേര്‍ന്ന് നിങ്ങള്‍ക്ക് നവ്യാനുഭവും നല്‍കുന്നു. പനയോലയില്‍ തട്ടി ഇളംകാറ്റ് പുറപ്പെടുവിക്കുന്ന ഊഷ്മളമായ ശബ്ദവും മലമുകളില്‍ നിന്നും വരുന്ന അരുവിയുടെ കളകളാരവും സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ഭക്ഷണ മേശയില്‍ പുനരുല്‍പാദിപ്പിക്കപ്പെടുമ്പോള്‍ കഴിക്കുന്ന ഭക്ഷണം വളരെ ജൈവികവും ആരോഗ്യപ്രദവുമാണെന്നു നിങ്ങള്‍ക്കനുഭവപ്പെടുന്നു. സ്‌നാക്ക് പാക്കറ്റില്‍ നിന്നോ ഫ്രൈഡ് കുരുമുളക് ചിക്കന്‍ പാക്കേജില്‍ നിന്നോ വരുന്ന കറുമുറ ശബ്ദം മൊരിഞ്ഞ ഒന്നാണ് നിങ്ങള്‍ കഴിക്കുന്നതെന്നും തോന്നിക്കും. കാറ്ററിംഗ് ഔട്ട്‌ലെറ്റുകളിലേക്കും മറ്റും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ വിദ്യകള്‍ വിശാലമായി ഉപയോഗിക്കുന്നുണ്ട്. ജീവിതം മുഴുന്‍ സന്തോഷം നല്‍കുന്ന എന്തോ ചില പര്യായങ്ങള്‍ ഭക്ഷണത്തിനും സംഗീതത്തിനും ഇടയില്‍ ഉണ്ടെന്നതില്‍ അത്ഭുതപ്പെടാനില്ല. പഞ്ചനക്ഷത്രഹോട്ടലുകളില്‍ നിന്നു മാത്രമല്ല ഉപഭോക്താക്കള്‍ക്ക് പശ്ചാത്തലസംഗീതം കേള്‍ക്കാനാകുന്നത്. ചെറിയ തട്ടുകള്‍ മുതല്‍ ജ്യൂസ് കോര്‍ണറുകള്‍, കഫ്റ്റീരിയകള്‍ വരെ സംഗീതത്തെ ഭക്ഷണത്തോടൊപ്പം അവതരിപ്പിക്കുന്നു.
ഭക്ഷണശാലകളില്‍ സംഗീതം ഉപയോഗിക്കുന്നത് പുതിയ ഒരു കണ്ടെത്തലെന്നതിനപ്പുറും ഒരു പാരമ്പര്യമായി തന്നെ ലോകത്തുണ്ട്.
ലോകത്തിലെ ഭക്ഷ്യമേളകളുടെ സംഘാടകര്‍ കൂടുതല്‍ മ്യൂസിക് ബന്റുകളെ ഉപയോഗിക്കുന്നു. ഭക്ഷ്യമേളകളില്‍ വിഭവങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിപ്പിക്കേണ്ട സംഗീതത്തെ തെരഞ്ഞെടുക്കുന്നു.
ഭക്ഷണവും സംഗീതവുമുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന സമയത്ത് ഭക്ഷണത്തിലൂടെ ശരീരവും സംഗീതത്തിലൂടെ ആത്മാവും പരിപോഷിപ്പിക്കപ്പെടുന്നു. സംഗീതം ചിട്ടപ്പടുത്തുന്നവര്‍ക്കും ഭക്ഷണമുണ്ടാക്കുന്നവര്‍ക്കും തങ്ങളുടെ ഉല്‍പന്നത്തെ ഒരുക്കുന്നതില്‍ അങ്ങേയറ്റത്തെ അര്‍പ്പണവും ഉന്‍മേഷവും ഉല്‍സാഹവും ഉണ്ടാകും.
ഭക്ഷണത്തിനും സംഗീതത്തിനും നമ്മുടെ മാനസികാവസ്ഥയെയും ജീവിതവീക്ഷണത്തെയും രൂപപ്പെടുത്തി നമ്മുടെ ബന്ധങ്ങളെ ഉറപ്പിക്കുന്നതിനും സാമൂഹ്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുളള കഴിവുണ്ട്. അവ രണ്ടും യോജിച്ചുവരുമ്പോള്‍ നിങ്ങളുടെ മുറിവുകളെ സുഖപ്പെടുത്താനും ഗുണകരമായ ഊര്‍ജം നിങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്നതിനും മതിയായ ശക്തി കൈവരിക്കുന്നു. ആ സമയം ശാരീക സൗഖ്യത്തേക്കാളപ്പുറം മനസ്സിലെ മുറിവിനെ മായ്ച്ചുകളയാന്‍ ലഭിച്ച വിഭവങ്ങള്‍ അത്ഭുതപ്പെടുന്നതായിരുന്നുവെന്ന് ശ്രവണഗ്രന്ഥികള്‍ രസമുകുളങ്ങളെ വിശ്വസിപ്പിക്കുന്നു. ഭക്ഷണത്തിന്റെ രുചിയും സംഗീതത്തിന്റെ നൈര്‍മല്യവും നിങ്ങളുടെ ഹൃദയത്തില്‍ ഒരുമിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിന് ആത്മവിശ്വാസമുണ്ടാകുന്നു.
സംഗീതം അടുക്കളയില്‍ പാചകത്തിന്റെ സര്‍ഗാത്മകതയെ ത്വരിതപ്പെടുത്തുന്നു. പാചകോപകരണങ്ങള്‍ സംഗീതോപകരണങ്ങളായി രൂപാന്തരപ്പെടുകയും വരികളും ഈണങ്ങളും താളങ്ങളും അഭിവൃദ്ധിപ്പെടുകയും പാട്ടിന്റെ അവസ്ഥയിലേക്ക് എത്തപ്പെടുകയും ചെയ്യും. ധാരാളം സംഗീതോപകരണങ്ങള്‍ അടുക്കള സാമഗ്രികളുമായി സാമ്യമുണ്ടെന്നതിലും കിച്ചണ്‍ ഓര്‍ക്കസ്ട്ര എന്ന പേരില്‍ ഒരു ശാഖ ഉള്ളതിലും അത്ഭുതപ്പെടാനില്ല. അടുക്കള ഉപകരണങ്ങളിലൂടെ രസമുള്ള താളങ്ങള്‍ സൃഷ്ടിച്ച് ജനകീയമാവുന്നതിന്റെ സാധ്യതകളെക്കുറിച്ച് സ്പട്ടര്‍ പോലെയുളള ബാന്റിന്റെ വിജയം പറയുന്നു.
റെസ്റ്റോറന്റുകളും ഡൈനിംഗ് ലോഞ്ചുകളും മ്യൂസുക് ബാന്‍ഡുകളെ ബന്ധപ്പെടുത്തി പറയുന്നത് വെറുതെയല്ല. രണ്ടും പരസ്പര പൂരകമാണ്. സംഗീതപരിപാടികളോ കച്ചേരികളോ ഭക്ഷണത്തെ ഒഴിച്ചു നിത്തിയുള്ളതല്ല ഇന്ന്. സംഗീതപരിപാടികളിലേക്ക് മികച്ച പാചകവിദഗ്ധരെ ക്ഷണിക്കുന്നത് സംഗീതത്തോട് യോജിച്ച വിഭവങ്ങള്‍ അവരുണ്ടാക്കുന്നതിനു വേണ്ടിയാണ്. അത് പുതിയ തരം പ്രവണത തന്നെയാണ്. നോര്‍ത്ത് ക്യൂന്‍സ് ലാന്റിലെ ടൗണ്‍സ് വില്ലയില്‍ ആസ്‌ട്രേലിയന്‍ ഫെസ്റ്റിവല്‍ ഓഫ് ചേമ്പര്‍ മ്യൂസിക്കിന് വേണ്ടി തയ്യാറാക്കിയ ബ്രോഷറില്‍ ആദ്യപേജില്‍ തന്നെ പാചകവിദഗ്ധരെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സംഗീതത്തെയും ഭക്ഷണത്തെയും സംഗമിപ്പിച്ച ഗ്രേറ്റ് ഗൂഗമൂഗയില്‍ ബ്രൂക്ക്‌ലൈന്‍ പാചകവിദഗ്ധരായ ഏപ്രില്‍ ബ്ലൂംഫീല്‍ഡും ടോം കോളിഷിയോയും മാര്‍ക്കസ് സാമുവല്‍സണും വിളമ്പുന്ന തെരുവ് ഭക്ഷണങ്ങളുടെ മഹത്തരമായ വിഭവങ്ങളുണ്ട്.
അവിയല്‍, കല്ലുമ്മക്കായ എന്നിവ കേരളവിഭവങ്ങളുടെ പേരിലറിയപ്പെടുന്ന രണ്ടു മ്യൂസിക്ബാന്റുകളാണ്.
വ്യത്യസ്ത തരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന കേരള സ്റ്റൈല്‍ സദ്യയിലെ പ്രധാനപ്പെട്ട ഒന്നാണ് അവിയല്‍.
കല്ലുമ്മക്കായ കേരളത്തിലെ പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ കടുക്കപോലുള്ള ഒരു വിഭവമാണ്. പുറം തോടിനകത്ത അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത മിക്‌സും ചെറിയുള്ളി അരച്ചതും ജീരകവും ചേര്‍ത്ത് വേവിച്ച് അകത്തെ ഇറച്ചി പുറത്തേക്ക് വന്നതിന് ശേഷമാണ് പൊരിച്ച കല്ലുമ്മായ വിളമ്പുന്നത്. രണ്ട് മ്യൂസിക്കല്‍ ബാന്റകളും അവയുടെ പേരിനൊപ്പം വിഭവങ്ങളുടെ ചിഹ്നങ്ങളും കാണിക്കുന്നുണ്ട്.
തോണിയില്‍ പോയി മീന്‍ പിടിക്കുന്നവരും പാടത്തെ കര്‍ഷകരും പാടിയിരുന്ന പാരമ്പര്യപാട്ടുകള്‍ പുനര്‍നിര്‍മിച്ച് പാശ്ചാത്യ സംഗീതമിശ്രിതം ചേര്‍ത്തുകൊണ്ടുള്ളതാണ് അവിയലിന്റെ പാട്ടുകള്‍. പച്ചക്കറികളുടെ മിശ്രിതമായ അവിയല്‍ എന്നതിനേക്കാള്‍ നല്ലൊരു പേര് അതിനിടാനാനില്ല.
മലബാറിലെ മുസ്ലിംകളുടെ ജനകീയമായ പാരമ്പര്യഗാനങ്ങള്‍ക്ക് റോക്കിന്റെ അംശം ചേര്‍ത്ത് അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതില്‍ കല്ലുമ്മക്കായ വിജയിച്ചിട്ടുണ്ട്. വരികളും ആശയങ്ങളും തനി നാടന്‍ ശൈലിയാണെങ്കിലും ലോകവ്യാപകമായി സ്വീകരിക്കപ്പെട്ട റോക്ക് സ്‌റ്റൈലുകളിലാണ് അവര്‍ അവതരിപ്പിക്കുന്നത്. പാശ്ചാത്യ റാപ്പ് ഗാനങ്ങളും കല്ലുമ്മക്കായ അവതരിപ്പിക്കുന്നു. സൗത്ത്ഇന്ത്യയില്‍ സംഗീതപ്രേമികളുടെ അതുല്യമായ ഒരു സ്ഥാനം ഈ രണ്ടു ബാന്റുകളും നേടിയെടുത്തിട്ടുണ്ട്. സമീപകാലത്ത് മലയാള സിനിമകളിലും അവിയിലിന്റെ പ്രകടനം നന്നായി പ്രശംസിക്കപ്പെട്ടു.
സംഗീതവും ഭക്ഷണവും ചേര്‍ന്നുള്ള പുതിയ കണ്ടെത്തലുകളുടെ തിരക്കിലാണ് മ്യൂസിക്ക് ബാന്റുകള്‍.ബാന്റുകള്‍ ഭക്ഷണവിഭവങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. വാനില്ല ഫഡ്ജ്, ഹോട്ട് ചോക്ലേറ്റ്, മീറ്റ് ലോഫ്, പേള്‍ ജാം, മാര്‍ത്ത ആന്‍ഡ് മഫിന്‍സ്, ദെ ഡിക്‌സി ചിക്‌സ്, ക്രീം, ബ്രഡ്, ബ്ലാക്ക് ഐഡ് പീസ്, പീച്ചസ്, ദെ സീ ആന്‍ഡ് കേക്ക്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ദെ സ്മാഷിങ് പംപ്കിന്‍സ്, സ്‌ട്രോബറി അലാം ക്ലോക്ക്, ക്രാന്‍ബെറീസ്, വൈല്‍ഡ് ചെറി, ്‌ബ്ലൈന്‍ഡ് മെലന്‍ എന്നിവ എന്നിവ അവയില്‍ ചിലത് മാത്രം. എല്ലാ ബാന്റിന്റെ പേരിലും അവരുടെ സംഗീതം എത്രമാത്രം സ്വാദിഷ്ടമാണെന്നതിനുള്ള സൂചനയുണ്ട്.
സംഗീത്തിന്റെ എരിവും മധുരവും എങ്ങിനെ എന്ന് വിവരിക്കുന്നതിനേക്കാള്‍ അവയുടെ ചിട്ടപ്പെടുത്തലുകളും താളക്രമങ്ങളും എങ്ങനെയെന്ന് ശ്രദ്ധിച്ചാല്‍ മതിയാകും.
മൊഴിമാറ്റം: സാജിദ്