എന്നോടീ പ്രസംഗം നിര്‍ത്തൂ
കടും ചുവപ്പ് ഷിഫോണ്‍, വെള്ളി ലാമേ, അല്ലെങ്കില്‍ ചുവപ്പ് സില്‍ക്ക,് ഇന്നേത് സ്‌കാര്‍ഫ് ധരിക്കണം? എന്റെ ശിരോ വസ്ത്രങ്ങള്‍ 64 എണ്ണം വരും. അതിങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്റെ അലമാരയില്‍ ഒരു നിരയില്‍ നാലഞ്ചു സ്‌കാര്‍ഫുകള്‍ തൂക്കിയിട്ടിട്ടുണ്ട്. അലമാര തുറന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞാന്‍ അണിഞ്ഞ സ്‌കാര്‍ഫ് നിങ്ങള്‍ ഒന്ന് കാണേണ്ടിയിരുന്നു. അത്രയ്ക്ക് ഭംഗിയുണ്ട് അതിന്.
ഒരു മുസ്‌ലിം സ്ത്രീ ആകുക എന്നത് എത്ര ആഹ്ലാദജനകമായ അനുഭവമാണ് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. ആര്‍കന്‍സാസിലുള്ള എന്റെ ഒരു അയല്‍വാസി ഒരിക്കല്‍ എന്റെ ഖുര്‍ആന്‍ വായിക്കാന്‍ വാങ്ങി തിരിച്ചു തരുമ്പോള്‍ പറഞ്ഞു; ഹോ. ഞാന്‍ മുസ്‌ലിം സ്ത്രീ അല്ലാത്തതില്‍ വളരെ സന്തോഷിക്കുന്നു. പോള്‍ പുണ്യവാളന്റെ മത പാരമ്പര്യത്തില്‍ വളര്‍ന്ന ഒരു സ്ത്രീക്ക് മുസ്‌ലിം സ്ത്രീയേക്കാള്‍ മേന്മ അവകാശപ്പെടാന്‍ ഒന്നുമില്ല എന്ന് എനിക്ക് തോന്നുന്നു, സ്ത്രീത്വം നിര്‍ണയിക്കുന്ന തത്വങ്ങള്‍ വിലയിരുത്തുമ്പോള്‍ മുസ്ലിം സ്ത്രീ ക്രിസ്ത്യന്‍ സ്ത്രീയെക്കാള്‍ ഒട്ടും പിന്നോട്ടോ മുന്നോട്ടോ അല്ല. എന്റെ ക്രിസ്ത്യന്‍ ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ക്ക് ഞാന്‍ കതോര്‍ക്കട്ടെ.
ഒരു മുസ്‌ലിം സ്ത്രീ അയതിലുള്ള അനുഗ്രഹങ്ങള്‍ ചില്ലറയല്ല; അംഗശുദ്ധിയുടെ നവോന്മേഷം, അഞ്ചു നേരത്തെ പ്രാര്‍ത്ഥനയിലൂടെ കൈ വരുന്ന ധ്യാനത്തിന്റെയും പ്രാര്‍ത്ഥനാ വസ്ത്രത്തിലുള്ള യോഗയിലേതു പോലെയുള്ള ശരീര ചലനങ്ങളുടെയും അനുഭവം. പ്രാര്‍ഥനാ സ്‌കാര്‍ഫുകള്‍ തന്നെ ഒരു അധ്യായമാണ്. പുതപ്പുകള്‍ പോലെ തണുത്തതും, കുളിര് പകരുന്നതും. ഉപയോഗിക്കാതെ ഇരിക്കുബോള്‍ അവ മിനുസമുള്ള നിസ്‌ക്കാര പായയില്‍ മടങ്ങി കിടക്കും. ഭാരം കുറഞ്ഞ രണ്ടു പരുത്തി വസ്ത്രങ്ങള്‍.; നീണ്ട ശിരോ വസ്ത്രവും അഴഞ്ഞ, നീണ്ട പാവാടയും.
പ്രശാന്തിയുടെ ഒരു ടെന്റിനകത്ത് കയറിയത് പോലുള്ള അനുഭൂതി. ദൈവം ആകാശത്ത് നിന്നിറക്കുന്ന സ്വസ്ഥിയുടെ ആത്മാവിനു സ്ത്രീ നാമമാണ് ഖുര്‍ആനില്‍ നല്‍കിയിരിക്കുന്നത്: സകീന. പ്രാര്‍ത്ഥന കഴിഞ്ഞും ആ വസ്ത്രം മാറ്റാതെ സ്ത്രീകള്‍ കുറച്ചു നേരം കൂടി ചിലവഴിക്കുന്നതിന് കാരണമുണ്ട്: അവരുടെ ലോകത്തേക്ക് ആ സകീനയെ കൊണ്ട് പോകുന്നു. ആ നിര്‍വൃതിയില്‍ ജീവിക്കുന്നു.
എന്നാല്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹം അവള്‍ക്കു പുരുഷനുമായി ആത്മീയമായ തുല്യത ഉണ്ട് എന്നതാണ്. അത് ഖുര്‍ആനില്‍ വീണ്ടും വീണ്ടും ഊന്നിപ്പറയുന്ന കാര്യമാണ്. ഭൂരിപക്ഷം മുസ്‌ലിം സ്ത്രീകളും അവരുടെ ദൈവത്തെ കാണുന്നത് ഇങ്ങനെ ആണ്: ലിംഗഭേദമില്ലാത്ത അസ്ഥിത്വം, പിതൃ സ്വരൂപമോ പുത്ര സ്വരൂപമോ അല്ല. പുരുഷ രൂപമില്ല. നമുക്കറിവുള്ള രൂപം തന്നെയില്ല.
എന്നാല്‍ ആത്മീയതക്കപ്പുറത്തും ഒരു മുസ്‌ലിം സ്ത്രീക്ക് ആഹ്ലാദം ഉണ്ട്. ഇസ്‌ലാമില്‍ വിവാഹം പരിപാവനം അല്ല, അതൊരു കരാര്‍ ആണ്. വിവാഹക്കരാര്‍ ഒരു പുതിയ കണ്ടു പിടുത്തമല്ല. ഇസ്ലാമിന്റെ സ്ഥിരമായ ഫോര്‍മാറ്റ് ആണത്. ഈ കരാറില്‍ എനിക്ക് വേണ്ടതെല്ലാം ഉന്നയിക്കാം. പക്ഷെ മുസ് ലിംകള്‍ക്ക് അതിനുള്ള ക്രെഡിറ്റ് പലപ്പോഴും കിട്ടാറില്ല. സ്ത്രീക്ക് ലഭിക്കുന്ന മഹര്‍ അവളുടെ കുടുംബത്തിനു വേണ്ടിയുള്ളതല്ല. അവളുടെ വിവാഹ സമ്മാനം ആണത്. അതവളുടെ സ്വന്തമാണ്. മഹറിനു നിശ്ചിതമായ മൂല്യം ഉണ്ടാകണം: ഒരു വര്‍ഷത്തെ ശമ്പളമോ മറ്റോ. പുരുഷ കേന്ദ്രീകൃതമായ ആചാരങ്ങള്‍ ഇസ്‌ലാമിന്റെ നിയമത്തെ കവച്ചു വെച്ചപ്പോള്‍ പല സമൂഹങ്ങളിലും സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കാതെ പോവുകയോ അത് നാമമാത്രം ആയിപ്പോവുകയോ ചെയ്യുന്നുണ്ട്. പക്ഷെ മഹര്‍ പോലുള്ള അനുഗ്രഹങ്ങള്‍ ഇപ്പോഴും ഇസ്‌ലാമില്‍ ഉണ്ട്. അത് ഇസ്‌ലാമിന്റെ നിയമം ആണ്. എനിക്കും മഹര്‍ ലഭിച്ചു. പക്ഷെ ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് സാമ്പത്തികമായി കഷ്ട്ടപ്പെടുകയായിരുന്നു. അതിനാല്‍ ഞാന്‍ എന്റെ മഹര്‍ ലോണ്‍ ആയി നല്‍കി.
ക്രിസ്ത്യന്‍ സ്ത്രീകളെക്കാള്‍ ഞങ്ങള്‍ക്ക് വിവാഹ മോചനത്തിനും പുനര്‍ വിവാഹത്തിനും അവകാശമുണ്ട് എന്നത് നിങ്ങള്‍ക്ക് ഊഹിക്കനാകുമോ. മധ്യകാലഘട്ടത്തില്‍ െ്രെകസ്തവര്‍ വിവാഹ മോചനത്തിനും പുനര്‍ വിവാഹത്തിനും എതിരായിരുന്നു. ഇസ്‌ലാം കൊണ്ട് വന്ന ദുരാചാരം ആയിരുന്നത്രെ അത്. ഇന്ന് വിവാഹ മോചനവും പുനര്‍ വിവാഹവും പടിഞ്ഞാില്‍ സജീവമാണ്. പക്ഷെ ഇസ്‌ലാമിന് അതിന്റെ ക്രെഡിറ്റ് ഇല്ല. ഇസ്ലാം വിരോധികളുടെ ഇടയില്‍ പോലുമില്ല ആ ക്രെഡിറ്റ്.
മറ്റൊന്ന്, മധ്യ കാല െ്രെകസ്തവര്‍ ഇസ്‌ലാമിനെ രതിയുടെ മതമായി ആക്ഷേപിച്ചു. എന്ന് വെച്ചാല്‍ കുറ്റബോധം ഇല്ലാതെ ചൂടന്‍ സെക്‌സ് ആസ്വദിച്ച ചവര്‍ ആയിരുന്നത്രെ മുസ്‌ലിം ജനങ്ങള്‍. (അത് വിവാഹത്തിന്റെ അതിരുകള്‍ക്കകത്തു ആണെങ്കിലും) എന്നാല്‍ ഉത്തരലൈംഗീക വിപ്ലവ കാലത്തെ പടിഞ്ഞാറില്‍ ചൂടന്‍ സെക്‌സ് നന്നായി നടക്കുന്നു. പക്ഷെ ഇസ്‌ലാമിന് ക്രെഡിറ്റ് നല്‍കണം എന്ന് ആരെങ്കിലും കരുതാറുണ്ടോ?
സ്ത്രീത്വത്തെ മാനിക്കുന്ന ഒരു മത വിമര്‍ശനം ഇസ്‌ലാമിനെകുറിച്ച് ഉന്നയിക്കാന്‍ താല്പര്യപ്പെടുന്ന മുസ്‌ലിം സ്ത്രീ വിരുദ്ധതയെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ചില നന്മകള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല. ഇസ്‌ലാമിക നിയമത്തില്‍ മൈനര്‍ ആയ കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് ആണ്. ഖര്‍ആന്‍ ഹവ്വയെ കുറ്റപ്പെടുത്തുന്നില്ല. സ്ത്രീ സാക്ഷരതയെ പ്രവാചകന്റെ ഹദീസുകള്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുല കൊടുക്കുക എന്നത് സ്ത്രീയുടെ താല്പര്യം ആണ്. ബലാല്‍സംഘ വീരന്മാര്‍ക്കു ശിക്ഷ മരണമാണ്. ജനന നിയന്ത്രണം ഇസ്‌ലാമിലുണ്ടോ? പരിശോധിച്ച് നോക്കൂ. സ്വയംഭോഗമോ? അതിന്റെ അനുമതി മുസ്‌ലിം നിയമവിശാരധന്മാര്‍ക്ക് പരിചിതമായിരുന്നു. മിന്നി ജോയിസിലീന്‍ എല്‌ടെയ്‌സ്‌നു മാത്രമല്ല അതെ കുറിച്ച് അറിവുണ്ടായിരുന്നത് എന്ന് സാരം.
മേല്‍ പറഞ്ഞതെല്ലാം മറ്റു സമുദായത്തിലെ സ്ത്രീകള്‍ നേടിയെടുക്കാന്‍ പ്രയത്‌നിക്കുന്ന എന്നാല്‍ ഒരു മുസ്‌ലിം സ്ത്രീക്ക് സഹജമായി ലഭ്യമായ അവകാശങ്ങളാണ്. പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട് എന്ന ഇസ്‌ലാമിന്റെ നിയമം മനസിലാക്കുവാന്‍ യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകള്‍ക്ക് നൂറ്റാണ്ടുകള്‍ വേണ്ടി വന്നു എന്നത് അത്ഭുതമാണ്. സൗദി അറേബ്യയില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് സ്ഥാപനങ്ങളും മറ്റും ഉണ്ട്. അവര്‍ സ്‌കൂളുകള്‍കും മറ്റു ട്രസ്റ്റ്കള്‍ക്കും പണം സംഭാവന നല്‍കാറുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഈജിപ്തിലും ഒമ്പതാം നൂറ്റാണ്ടിലെ ഇറാഖിലും, ഇസ്ലാമിക നിയമം നിലനിന്ന എല്ലായിടത്തും അങ്ങിനെയായിരുന്നു.
ഖദീജ അവരുടെ ഭര്‍ത്താവിന്റെ അഥവാ നമ്മുടെ പ്രവാചകന്റെ ബോസ്സ് ആയിരുന്നു. നാലാം വട്ടം വിധവ ആയപ്പോള്‍ തന്റെ സ്വാര്‍ത്ഥ വാഹക സംഘത്തെ അവര്‍ ഏല്പിച്ചത് മുഹമ്മദിനെ ആയിരുന്നു. അദ്ധേഹത്തെ അവര്‍ക്ക് ഏറെ ഇഷ്ടമായി. വിവാഹ നിശ്ചയം നടത്തി. ശിയാ ഇസ്ലാമിലെ അഭിവന്ധ്യയായ മാതൃ സ്വരൂപമാണ് ഫാത്തിമ. കാരുണ്യത്തിന്റെ പ്രതീകം. ഉദാത്തമായ ധാര്‍മിക വിപ്ലവത്തിന്റെ പ്രതീകമാണ് ഫാത്തിമയുടെ മകള്‍ സൈനബ്. മുസ്ലിം ആന്റിഗണി എന്ന് വിശേഷിപ്പിക്കപ്പെടാവുന്നവര്‍. തന്റെ സഹോദരനെ വധിച്ച അഴിമതിക്കാരനായ ഖലീഫക്ക് നേരെ മുഷ്ടി ചുരുട്ടിയവള്‍. കോടിക്കണക്കിനു ഭക്തരായ തീര്‍ഥാടകരുടെ അഭയസ്ഥാനമാണ് അവരുടെ മഖ്ബറ. മുസ്‌ലിം സ്ത്രീത്വത്തിന്റെ ചരിത്രം അലങ്കരിക്കുന്ന എത്രയോ പുണ്യ വനിതകള്‍, രാജ്ഞിമാര്‍, കവികള്‍, എഴുത്തുകാര്‍, പണ്ഡിതര്‍.
ആധുനിക ലോകത്ത് അഞ്ചു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ഭരണകര്‍ത്താക്കള്‍ മുസ്‌ലിം വനിതകള്‍ ആണ്/ആയിരുന്നു. അവരെല്ലാം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. (ബംഗ്ലാദേശില്‍ രണ്ടു വട്ടം; തുര്‍കിയില്‍; ഇന്തോനേഷ്യയില്‍; പാകിസ്ഥാനില്‍.. വനിതാ പ്രസിഡന്റ് വനിതകളുടെ പ്രസിഡന്റ് ആകണമെന്നില്ല. പക്ഷെ എത്ര സ്ത്രീകള്‍ അമേരിക്കയുടെ പ്രസിഡന്റ് ആയിട്ടുണ്ട്?
പക്ഷെ ആ മഹത്തായ ചരിത്രമെല്ലാം എന്റെ അകം വിട്ടു സായാഹ്ന സവാരിക്ക് പുറത്തിറങ്ങുവാന്‍ വസ്ത്രമന്വേഷിക്കുമ്പോള്‍ ജോര്‍ജെറ്റോ മറ്റോ മങ്ങിപ്പോകുന്നു. എന്തിനു ഞാന്‍ ആ മനോഹാരിത വേണ്ടെന്നു വെക്കണം. ഒരു മുസ്‌ലിം സ്ത്രീ ആണ് എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ അടുത്ത പുള്ളിക്കുത്തുകളുള്ള സ്‌കാര്‍ഫ് ഞാന്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്നു.
Connect
Connect with us on the following social media platforms.