banner ad
June 1, 2012 By റാഹത് അലി 0 Comments

കല, സംസ്‌കാരം-ചില യൂറോ-ഇസ്‌ലാമിക് മാതൃകകള്‍

Spanish-Artരണ്ടു സമുദായങ്ങള്‍ കുറേക്കാലം ഒരുമിച്ചു ജീവിച്ച പ്രദേശങ്ങളിലാണ് അവരുടെ സംസ്‌കാരിക പങ്കുവെപ്പ് ഏറ്റവും പ്രകടമായി കാണാന്‍ കഴിയുന്നത്.ഇപ്രകാരം ഇന്തോ-സരസന്‍, ഇന്തോ-പാഴ്‌സി തുടങ്ങിയ സംസ്‌കാരങ്ങളില്‍ കലയിലും തച്ചുശാസ്ത്രത്തിലും രണ്ടു വ്യത്യസ്ത ധാരകള്‍ പരസ്പരം ഉരുക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നതായി കാണാം.യുദ്ധം കോണ്ടും പരസ്പരവൈരം കൊണ്ടും കുപ്രസിദ്ധമായ ഒരു കാലഘട്ടത്തില്‍ തന്നെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സാംസ്‌കാരികപങ്കുവെപ്പിന്റെ ശക്തമായ അടിയൊഴുക്കും നിലനിന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഐക്യം യൂറോ-ഇസ്‌ലാമിക് തച്ചുശാസ്ത്രത്തില്‍ കാണാം.ക്രിസ്തുമതത്തില്‍ നിന്നും രൂപാന്തരപ്പെട്ട സ്‌പെയിനിലെ മൂരിഷ് സംസ്‌കാരത്തിന്റെ സ്വാധീനം യൂറോ-ഇസ്‌ലാമിക് വാസ്തുശില്‍പകലയുടെ ഗംഭീരമാതൃകകളിലൊന്നാണ്.

എണ്ണൂറു വര്‍ഷത്തോളം നീണ്ടു നിന്ന സ്‌പെയിനിലെ മുസ്‌ലിംഭരണകാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ സമ്മര്‍ദം ഇവിടങ്ങളില്‍ വംശീയശുദ്ധീകരണം നടത്തുന്നതു വരെ ഇതു തുടര്‍ന്നു പോന്നു.

അന്തലൂസില്‍ ജീവിച്ചിരുന്ന ഐബേറിയന്‍ ക്രൈസ്തവര്‍ മൊസറബുകള്‍ എന്നാണറിയപ്പെട്ടിരുന്നത്. തങ്ങളുടെ രാജ്യത്തുടനീളം സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയ അവര്‍ക്ക് മുസ്‌ലിംകളില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. മതപരമായ സ്വത്വം ഉണ്ടാക്കിയെടുക്കുന്നതിനിടക്ക് പല അറേബ്യന്‍ ആചാരങ്ങളും മൊസറബുകള്‍ സ്വാംശികരിച്ച് തങ്ങളുടെ ചര്യകളിലേക്ക് പകര്‍ത്തിയിരുന്നു.

മൊസറബിക് തച്ചുശാസ്ത്ത്രില്‍ മൂര്‍-മൊസറബ് സംവേദം വ്യക്തമായി കാണാന്‍ കഴിയും. തനതായ ഇസ്‌ലാമികരീതിയിലുള്ള കമാനങ്ങളോടും തൂണുകളോടും കമാനങ്ങള്‍ക്കു മുകളില്‍ ചതുരാകൃതിയില്‍ കാണപ്പെടുന്ന അല്‍ഫിസും പുറത്തേക്കു നീണ്ടു നില്‍ക്കുന്ന ഇറയോടും കൂടി ബാഹ്യാലങ്കാരങ്ങള്‍ കുറഞ്ഞ മൊസറബിക് വാസ്തു കല കാഴ്ചയില്‍ വളരെ ലളിതമാണ്.

ഇംഗ്ലണ്ടിലെ കുംബിയ സര്‍വകലാശാലയിലെ ആര്‍ട്ട് ഫാക്കല്‍ട്ടി റോയിസ് മൈക്കിള്‍ പറയുന്നു: “പതിനൊന്നാം നൂറ്റാണ്ടോടു കൂടി അന്തലൂസ് നിരവധി സംസ്‌കാരങ്ങളുടെ സംഗമകേന്ദ്രമായിത്തീര്‍ന്നു. ബെര്‍ബര്‍,വിസിഗോഥിക് തുടങ്ങിയ പാരമ്പര്യങ്ങളോടുള്ള ബന്ധത്തോടും ഇസ്‌ലാമിക നാഗരികതയോടുമൊപ്പം മൂരിഷ് തച്ചുശാസ്ത്രവും വികസിച്ചു”

ഇസ്‌ലാമിക ഭരണത്തിന്റെ സുവര്‍ണകാലത്ത് പരമ്പരാഗതരീതിയിലും രൂപത്തിലും നിര്‍മിക്കപ്പെട്ട അത്യുത്തമ മാതൃകകളിലുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായിരുന്നുവത്. അക്കാലത്തെ അലങ്കാരകലകളും എഴുത്തുകലയും വാസ്തുശില്‍പങ്ങളും അതിന്റെ വ്യക്തമായ തെളിവുകളാണ്. ക്രിസ്തുമതത്തിനജ്ഞമായ രീതിയിലുള്ള ശാസ്ത്രപഠനത്തിനും തത്വചിന്തകള്‍ക്കും സര്‍വകലാശാലകള്‍ക്കും പുറമെ മഹത്തായ ഒരു കലാകേന്ദ്രം കൂടിയായി അന്തലൂസ് മാറി. കൊര്‍ദോബയിലെ വലിയ പള്ളി, മദീനാ സെഹ്‌റാ പട്ടണം തുടങ്ങിയവ ഇക്കാലത്തെ പ്രധാനപ്പെട്ട തച്ചുശാസ്ത്രമാതൃകകളാണ്.

യൂറോപ്യന്‍ കലയിലെ മറ്റൊരു പ്രധാന ഇനമാണ് മുദേജാര്‍ കലാരൂപം.പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ നിലനിന്നിരുന്ന ഒരു പ്രത്യേകരാഷ്ട്രീയ സാഹചര്യത്തിലാണ് മുദേജാര്‍ കലയുടെ പിറവി.

ക്രിസ്ത്യന്‍ രാജാക്കന്‍മാര്‍ അന്‍തലൂസ് കീഴടക്കിയപ്പോള്‍ പുനരധിവാസപ്രക്രിയ വേഗത്തില്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാവുകയും തത്ഫലമായി പുതുതായി കീഴടക്കിയ പ്രദേശത്ത് താമസിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കുകയും ചെയ്തു. ക്രിസ്ത്യാനികളായ ഉന്നതവര്‍ഗത്തിന്റെ ഭൂമിയില്‍ അവര്‍ക്കു വേണ്ടി പണിയെടുത്ത ഇവര്‍ പല ഇസ്‌ലാമികാചാരങ്ങളും കലാരൂപങ്ങളും അവര്‍ക്ക് സംഭാവന ചെയ്തു. അവയെല്ലാം രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും മനം കവരുന്നതായിരുന്നു.

ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തില്‍ നിന്നെടുത്ത അലങ്കാര വിഷയങ്ങളും കൃത്യമായ നിര്‍മാണരീതിയും അതിന്റെ ഏകീകരണവും മുജേദാര്‍ കലയുടെ പ്രത്യേകതയാണ്. ക്രിസ്ത്യന്‍ ചിന്തകളെയും മൂല്യങ്ങളെയുമാണ് മുജേദാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തില്‍ ഇസ്‌ലാമിക കലയുടെ അതിജീവനമായും ഇത് വായിക്കപ്പെടേണ്ടതുണ്ട്.

റോമനെസ്‌ക്,ഗോഥിക് നവോത്ഥാനകലകളുടെ സംയോജനം പാശ്ചാത്യകലാപാരമ്പര്യത്തോടൊപ്പം ഇസ്‌ലാമികകലയെയും പുതിയ രൂപത്തിലെത്തിച്ചു. ക്രിസ്ത്യന്‍ പാരമ്പര്യം അല്ലെങ്കില്‍ ഇസ്‌ലാമികപാരമ്പര്യം എന്നതിനേക്കാള്‍ ക്രൈസ്തവരും മുസ്‌ലിംകളും യഹൂദരുമടങ്ങുന്ന,ഇവരെല്ലാം പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ച വിയൊരു സമൂഹത്തിന്റെ മഹത്തായ സംഭാവനയായും രണ്ടു സംസ്‌കാരങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്ന കണ്ണിയായുമാണ് മുജേദാര്‍ ആര്‍ട്ട് നിലനിന്നിരുന്നത്. കലാചരിത്രത്തില്‍ തന്നെ തുല്ല്യതയില്ലാത്ത പ്രതിഭാസമായും നമുക്കിതിനെ കാണാം. എ.ഡി 16ാം നൂറ്റാണ്ടില്‍ സംഭവിച്ചു തുടങ്ങിയ ഈ ശാഖയുടെ പതനം 1609ല്‍ പൂര്‍ണമായി.

വിവര്‍ത്തനം: എ ഷാഹിദ

Posted in: കല

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting