banner ad
June 5, 2012 By 0 Comments

വൈവിധ്യത്തിന്റെ മസ്ജിദുകള്‍

സാകിരിന്‍ മസ്ജിദ്
തുര്‍കിയിലെ സാകിരിന്‍ മസ്ജിദ് കണ്ണുകളെ കുളിര്‍പ്പിക്കുന്ന ദേവാലയമാണ്. മെയ് 2009ല്‍ ഇബ്രാഹീം സാകിര്‍, സെമീഹ സാകിര്‍ എന്നിവരുടെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ഈ ദേവാലയത്തിലെ മനോഹരമായ ഫൗണ്ടൈനുകള്‍ ഡിസൈന്‍ ചെയ്തത് വിശ്രുത ശില്‍പി ആയ വില്യം പൈ ആണ്.
ഗുരു കി മസ്ജിദ്

ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍ഗോവിന്ദ് സാഹിബ് പണി കഴിപ്പിച്ചതാണ് ഗുരു കി മസ്ജിദ്. അമൃത്സരിനടുത്ത് ശ്രീഹര്‍ഗോവിന്ദ് പൂരിലാണ് ഗുരു കി മസ്ജിദ് നിലനില്‍ക്കുന്നത്. സിഖ് വേദങ്ങളില്‍ നിലനില്‍ക്കുന്ന, സിഖ് മതാചാര്യന്മാര്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതസഹിഷ്ണുതയുടെ മകുടോദാഹരണം ആണ് ഈ മസ്ജിദ്.

ജാമിയ മസ്ജിദ്

ബാംഗ്ലൂര്‍ നരസിംഹ സ്വാമി റോഡിലുള്ള പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ജാമിയ മസ്ജിദ് മതവൈവിധ്യത്തെ വിളിച്ചോതുന്നുണ്ട്. രണ്ട് ക്ഷേത്രങ്ങളുടെ മധ്യത്തിലാണ് ഈ മസ്ജിദ് എന്നത് തന്നെ – അതും രണ്ട് നൂറ്റാണ്ട് കാലത്തെ സഹവര്‍ത്തിത്വത്തെ വിളിച്ചോതികൊണ്ട് മസ്ജിദിനെ പ്രസക്തമാക്കുന്നുണ്ട്.
മറ്റു സവിശേഷതകള്‍:

പ്രവാചകന്റെയും ഹസ്രത്ത് ജീലാനിയുടെയും ചരിത്ര ശേഷിപ്പുകള്‍.
മസ്ജിദിനകത്തെ ഏക ശിലയില്‍ തീര്‍ത്ത പ്രസംഗപീഠം.
നൂറ്റി ആറ് വര്‍ഷം പഴക്കമുള്ള ക്ലോക്ക്. രണ്ട് മനോഹരമായ ഫൊണ്ടയ്‌നുകള്‍.
ഭിത്തികളില്‍ ഉള്ള പേര്‍ഷ്യന്‍ ചിത്ര പണി.

ചരിത്രം
ടിപ്പുവിന്റെ മേല്‍നോട്ടത്തില്‍ ഹാജി അബ്ദുല്‍ ഖുദ്ദൂസ് ആണ് 1790ല്‍ ജാമിയ മസ്ജിദ് പണി കഴിപ്പിച്ചത്.

Posted in: Fiction shelf

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting