banner ad
June 6, 2012 By 0 Comments

ഇസ്‌ലാമിന്റെ വിശാലത

exclusivism of islam_0ഞാന്‍ പേരുകൊണ്ട് ഒരു മുസ്‌ലിമാണ്. അതിനപ്പറം, അതിനപ്പുറെ ഇസ്‌ലാമിലെന്നല്ല. ഒരു മതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, പരസ്പരം കൊമ്പ് കോര്‍ക്കുകയും കഴുത്തറുക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന വിശ്വാസ പ്രമാണങ്ങളില്‍ മനുഷ്യവംശത്തിന്റെ സമത്വവും സമാധാനവും കാംക്ഷിക്കുന്ന ഒരാള്‍ക്കും വിശ്വസ്‌ക്കാനാവുകയില്ല എന്നതാണ് എന്റെ പക്ഷം. യേശുവും, മോശയും പ്രബോധനം ചയ്ത പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത് എന്ന മുസ്‌ലിംങ്ങള്‍ പറയാറുണ്ട്. പക്ഷേ ഈ പ്രസ്താവന എല്ലാ മതങ്ങള്‍ക്കമിടയില്‍ പാലം പണിയുവാനും സര്‍വ്വ മത ഐക്യത്തെ ഊട്ടിയുറപ്പിക്കുവാനുള്ള നിസ്വാര്‍ത്ഥമായ താല്‍പര്യത്താല്‍ പ്രചോദിക്കപ്പെട്ടിട്ടുള്ള ഒന്നല്ല, ഇസ്‌ലാമിനെ മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും മേല്‍ പ്രതിഷ്ഠിക്കാനും തങ്ങളുടെ ഔന്നിത്യം ഉറപ്പുവരുത്താനും അതുവഴി മതത്തില്‍ ആളെച്ചേര്‍ക്കാനുമുള്ള നിഗൂഢമായ മോഹമാണ് ഈ പ്രസ്താവനയുടെ പിന്നിലുള്ള താല്‍പര്യം. ഒരു മതവിശ്വാസിയുടെ മനസില്‍ ജനിക്കുന്ന വൈകാരികമായ അഭിരുചി വെറുപ്പിന്റേതാണ്. വിശ്വാസികളാകട്ടെ ആളുകളെ നരകത്തിലേക്ക് അയക്കാന്‍ ഒരുമ്പിട്ടിരിക്കുന്ന ട്രാവല്‍ ഏജന്റുമാരാണ്. ഈയവസരത്തില്‍ ധീരമായ, വിപ്ലവാത്കമായ ഒരു ചുവടുവെയ്പ് വിശ്വസിക്കാതിരിക്കുക എന്നതാണ്. അതാണ് ദയയുടെയും കരുണയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗം.

ജനങ്ങളെ തെറ്റായ സ്ഥലങ്ങളിലേക്ക് റിക്രൂട്ട് ചെയ്തയക്കുന്ന ട്രാവല്‍ ഏജന്റുമാരെ തിരുത്തുകയും അവരെ നേര്‍ വഴിക്ക് കൊണ്ടുവരുകയുമാണ് വേണ്ടത്. ട്രാവല്‍ ഏജന്റുമാരോ യാത്രകളോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി സങ്കല്‍പിച്ചു നോക്കു. എത്ര വിരസമാണിത്. ചോദ്യകര്‍ത്താവിന്റെ ശ്രദ്ധയിലേക്ക് ഏതാനും ഖുര്‍ആന്‍ വചനങ്ങളെ കൊണ്ടുവരികയാണ്:”ജൂതന്‍മാര്‍ പറയുന്നു: ക്രിസ്ത്യാനികള്‍ ശരിയായ വഴിയിലല്ല. ക്രിസ്ത്യനികള്‍ പറയുന്ന:’ ജൂതന്‍മാര്‍ ശരിയായ വഴിയിലല്ല. രണ്ടുകൂട്ടരും വേദപ്രമാണങ്ങള്‍ വായിക്കുന്നവരാണ്. ഇതുതന്നെയാണ് ബഹുദൈവ വിശ്വാസികളും പറയുന്നത് പുനരുദ്ധാരണ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുണ്ടാകും. (2:113)
അവര്‍ പറയുന്നു: ‘ജൂതനോ ക്രിസ്ത്യാനിയോ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അത് കേവലമവരുടെ ശുഭചിന്തമാത്രമാണ്.’ പറയുക! ‘നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍ തെളിവെവിടെ?’ (2:111)

നിങ്ങള്‍ ജൂതന്‍മാരുടെയോ ക്രിസ്ത്യനികളുടെയോ മാര്‍ഗം പിന്തുടരാതെ അവര്‍ നിങ്ങളെ അംഗീകരിക്കുകയേയില്ല. പറയുക: ദൈവം നല്‍കുന്ന സന്മാര്‍ഗമാണ് നിങ്ങള്‍ക്ക് ജ്ഞാനം ലഭിച്ച ശേഷം നിങ്ങള്‍ അവരുടെ മാര്‍ഗം പിന്തുടര്‍ന്നാല്‍, അല്ലാഹുവിനെതിരെ നിങ്ങളെ സഹായിക്കുവാനോ സംരംക്ഷിക്കുവാനോ ആരും ഉണ്ടാകില്ല.
മേലുദ്ധരിച്ച വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ജൂതന്‍മാരും ക്രൈസ്തവരും മാത്രമല്ല മറ്റുസമൂഹങ്ങള്‍ക്കുമേല്‍ തങ്ങള്‍ക്ക് ദൈവദത്തമായ മേധാവിത്വമുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ സമൂഹങ്ങള്‍ക്കു ഇത് ബാധകമാണ് താഴെ ഉദ്ധരിക്കുന്ന വചനം ശ്രദ്ധിക്കു:
”സത്യത്തില്‍, വിശ്വാസികളും (മുസ്‌ലിംങ്ങള്‍) ജൂതന്‍മാരും ക്രൈസ്തവരും സാബിഉകളും – അവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഭയക്കേണ്ടതില്ല അവര്‍ ദുഃഖിക്കുകയും അരുത് (2:62)

സത്യത്തിനുമേല്‍ വിഭാഗീയമായ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഒരു താക്കീതാണ് ഈ വചനം. ഖുര്‍ആന്‍ 5:69 ലും ഇതേസാരമുണ്ട് എങ്കിലും സത്യത്തിനും സനന്മാര്‍ഗത്തിനും തങ്ങള്‍ക്ക് സ്വന്തം അധികാരമുണ്ടെന്നപോലെ ഇസ്‌ലാമിലെ ‘മിഷിനറി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട് എന്നത് ശരിയാണ് അവരാണ് നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് ഏജന്റുമാര്‍. ഖുര്‍ആനിലെ സ്വര്‍ഗ്ഗ നരഗങ്ങള്‍ ധര്‍മ്മവും നീതിയുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന വിശാലമായ ഭൂമികയാണെന്ന് മനസ്സിലാക്കുവാനുള്ള ലോക വീക്ഷണം അവര്‍ക്ക് കുറവാണ്. അതാണ് നരകത്തെക്കുറിച്ചുള്ള വചനങ്ങള്‍ വാതോരാതെ മൊഴിയുന്ന പലര്‍ക്കും നീതിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തത്
വിശ്വാസിക്കാതിരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് ഹൃദയ വിശാലത ഉണ്ടാകണമെന്നില്ല. ആ പ്രസ്താവനയും അവിശ്വാസത്തിന് ദയയുടെയും കരുണയുടെയും ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ച് നല്‍കുന്ന സങ്കുചിത വാദമാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിശ്വാസിയായിരുന്നില്ല. അല്ലേ?

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting