banner ad
June 26, 2012 By നഖീബുല്‍ അത്താസ് 0 Comments

ഇസ്‌ലാമും നീതിയും

attas1-213x300സയ്യിദ് നഖിബുല്‍ അത്താസിന്റെ Islam,secularism and the philosophy of the future  എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ഭാഗം ഇസ്‌ലാമില്‍ നീതിയും ജ്ഞാനവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെ വിശകലനം ചെയ്യുന്നു

ഇസ്‌ലാമില്‍- അത് ജീവിതത്തെ മുഴുവനായി ഉള്‍ക്കൊള്ളുന്നതിനാല്‍- എല്ലാ ചെയ്തികളും വിശ്വാസപരമാണ്. വിവേകിയായ സത്തയുടെ സ്വാതന്ത്ര്യത്തില്‍ പോലും വിശ്വാസം ഇടപെടുന്നു. സ്വാതന്ത്ര്യമെന്നാല്‍ അതിനോട് തന്നെ നീതി ചെയ്യാനുള്ള അധികാരം. ശരീരത്തിനും മനസ്സിനും മേല്‍ തന്റെ ആധിപത്യവും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും അത് ഉറപ്പിക്കുന്നു. ഇസ്‌ലാമിലെ നീതി സങ്കല്‍പം രണ്ട് വ്യക്തികള്‍ക്കിടയിലോ സമൂഹം, ഭരണകൂടം, രാജാവ്-പ്രജ ദ്വന്തങ്ങള്‍ക്കിടയിലോ മാത്രം ഇടപെടുന്ന ഒന്നല്ല.

‘ഒരാള്‍ക്ക്  തന്നോടു തന്നെ അന്യായം പ്രവര്‍ത്തിക്കാമോ’എന്ന ചോദ്യത്തിന് മറ്റു മത പ്രത്യയശാസ്ത്രങ്ങളൊന്നും തന്നെ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ഉദാഹരണത്തിന് പാശ്ചാത്യ നാഗരികതയില്‍ ആത്മഹത്യ ചെയ്യുന്ന ഒരു വ്യക്തി കുറ്റക്കാരനാവുന്നത് ഒരു പൗരന്റെ സേവനങ്ങള്‍ നിഷേധിക്കുക വഴി സമൂഹത്തോടും ഭരണകൂടത്തോടും അന്യായം പ്രവര്‍ത്തിച്ചത് കൊണ്ടാണ്; അല്ലാതെ സ്വന്തത്തോട് നീതി പുലര്‍ത്താത്തതു കൊണ്ടല്ല. നീതി അര്‍ത്ഥകമാക്കുന്നത് സന്തുലിതാവസ്ഥ അഥവാ എല്ലാം നിശ്ചിത, നിര്‍ണിത സ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അവസ്ഥയാണ്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ നിര്‍ണിത, ശരിയായ ഇടത്തിലായിരിക്കുക എന്നതാണ് നീതി. ‘ഇടം’ എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ചുള്ള അവസ്ഥയല്ല മറിച്ച് അയാളെത്തന്നെ അപേക്ഷിച്ചുള്ള അവസ്ഥയാണ്. ഏതെങ്കിലും ദ്വന്തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സന്തുലിതത്വത്തിന്റെ ആപേക്ഷിക സാഹചര്യങ്ങളല്ല ഇസ്‌ലാമിലെ നീതിസങ്കല്‍പം കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്‌. വ്യക്തിക്കും സത്തക്കുമിടയില്‍ നിലനില്‍ക്കുന്ന, ശരിയായി തുലനം ചെയ്യപ്പെട്ട ബന്ധങ്ങളിലെക്കുള്ള വഴിയാണത്. രണ്ടാമതായാണ് വ്യക്തി-സമൂഹം-ഭരണകൂടം തുടങ്ങിയ ദ്വന്തങ്ങള്‍ കടന്നു വരുന്നത്.

‘ഒരാള്‍ക്ക്  തന്നോടു തന്നെ അന്യായം പ്രവര്‍ത്തിക്കാമോ’ എന്ന ചോദ്യത്തിന് ഉത്തരം നമ്മള്‍ ഉറപ്പിച്ചു പറയുന്നു ന്യായവും അന്യായവും തുടങ്ങുന്നതും ഒടുങ്ങുന്നതും സത്തയില്‍ തന്നെയത്രെ. ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു:’ഒരാള്‍ തെറ്റു ചെയ്യുക വഴി തന്നോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു. ‘കൂടുതല്‍ വ്യക്തമാവാന്‍ ആത്മാവും ദൈവവുമായുള്ള ഉടമ്പടി, സത്തയും ശരീരവുമായുള്ള മനുഷ്യന്റെ ദ്വന്തപ്രകൃതം എന്നിവ വിശകലനം ചെയ്യേണ്ടതുണ്ട്. യഥാര്‍ത്ഥ  മനുഷ്യനേ വിവേകിയായ ആത്മാവാകാനാവൂ. മനുഷ്യനായിരിക്കെ ഒരാള്‍ തന്നിലെ മൃഗീയ സത്ത പ്രകടമാക്കുകയും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയും ഒരുവേള ദൈവത്തെ നിഷേധിക്കുകയും വഴി ആത്മാവും ദൈവവുമായുള്ള ഉടമ്പടിയെ നിരാകരിക്കുകയാണ്.

കരാര്‍ ലംഘിക്കുന്ന ഒരാള്‍ തനിക്കുതന്നെ വലിയ ദുരന്തം വരുത്തിവെക്കുകയാണ് എന്ന പോലെ അക്രമം പ്രവര്‍ത്തിക്കുക വഴി ദൈവത്തെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നയാള്‍ ദൈവവുമായുള്ള ഉടമ്പടി ലംഘിക്കുന്നതിലൂടെ തന്നോട് തന്നെ അന്യായം പ്രവര്‍ത്തിക്കുകയാണ്. മനസാക്ഷിക്ക് നേരെ അയാള്‍ കള്ളം പറയുന്നു. ഈ ചെറു വിശദീകരണത്തിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമില്‍ പുനരുജ്ജീവന നാളിന്റെ പ്രാധാന്യം വ്യക്തമാവുന്നുണ്ട്. ഒരാത്മാവിനും തന്റെ ശരീരം ചെയ്തുകൂട്ടിയ കര്‍മങ്ങളൊന്നും നിഷേധിക്കാനാവില്ല. കണ്ണും നാവും കൈകാലുകളും തങ്ങളോട് തന്നെ ചെയ്ത അക്രമങ്ങളോരോന്നും സാക്ഷ്യപ്പെടുത്തും.

ഇസ്‌ലാമില്‍ അനീതി ബാധിക്കുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും സത്തയും തമ്മിലുള്ള ബന്ധത്തെയാണ്. ആത്യന്തികമായി അന്യായം മനുഷ്യനും തന്റെ ആത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ബാധിക്കുന്നത്. ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം പ്രകാരം ഒരാള്‍ ദൈവത്തെ നിഷേധിക്കുന്നത്, മറ്റൊരാളോട് അന്യായം പ്രവര്‍ത്തിക്കുന്നത് എല്ലാം ആത്മവഞ്ചനയാണ്. അന്യായം/അക്രമം അര്‍ത്ഥയമാക്കുന്നത് ഒന്നിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കലാണ്, മാറ്റി സ്ഥാപിക്കലാണ്, ദുരുപയോഗം ചെയ്യലാണ്, പരിധി ലംഘിക്കലാണ്, ശരിയായ പാതയില്‍ നിന്നുള്ള വ്യതിയാനമാണ്, സത്യമെന്തെന്നറിഞ്ഞിട്ടും കളവു പറയലാണ്. ആത്മവഞ്ചനയിലൂടെ ഒരാള്‍ തന്റെ സത്തയെ ദുരുപയോഗം ചെയ്യുന്നു, അതിന്റെ യഥാര്‍ത്ഥ  പ്രകൃതിയില്‍ നിന്ന വ്യതിചലിപ്പിക്കുന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ അയാള്‍ ദൈവവുമായുള്ള കരാര്‍ ലംഘിക്കുകയാണ്.

അനീതി/അന്യായത്തെക്കുറിച് നമ്മള്‍ പറയുന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത് ഇതാണ്. നീതിയെന്നാല്‍ സന്തുലനാവസ്ഥയാണ്. സത്യത്തിന്റെ, തെറ്റിനെതിരായ ശരിയുടെ, ആത്മീയ ഔന്നത്യത്തിന്റെ ജ്ഞാനമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമില്‍ അറിവ്/ജ്ഞാന (knowledge)ത്തിനു സുപ്രധാന സ്ഥാനമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ 800 ഇടങ്ങളില്‍ ജ്ഞാനത്തെ കുറിച്ച് പ്രതിപാദിക്കപ്പെടുന്നു.

ജ്ഞാനത്തിന്റെ കാര്യത്തിലായാലും മനുഷ്യന്‍ അതിനോട് നീതി പുലര്‍ത്തേ ണ്ടതുണ്ട്. അതിന്റെ പ്രയോജനപരതയുടെ അതിരുകള്‍ മനസിലാക്കുകയും അവ ലംഘിക്കതിരിക്കുകയും ചെയ്യുക, സത്തക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ മുന്‍ഗണനാക്രമങ്ങള്‍ തിരിച്ചറിയുക. ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്ന തരത്തില്‍ ജ്ഞാനത്തെ ക്രമീകരിക്കുക. ഏത് ജ്ഞാനത്തെ എവിടെ, എങ്ങനെയാണ് സ്ഥാപിക്കേണ്ടത് എന്നറിയുന്നതാണ് യുക്തി. ക്രമരഹിതമായ അറിവും അതിനായുള്ള അന്വേഷണവും നയിക്കുന്നത് തന്നോട് തന്നെയുള്ള അക്രമത്തിലേക്കായിരിക്കും.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting