banner ad
June 26, 2012 By റസീന ആയിശ 0 Comments

സമന്വയ വിദ്യാഭ്യാസം; ഒരു മലേഷ്യന്‍ അനുഭവം

razeena2മതബൗദ്ധികര്‍ എന്ന് നാം ലളിതമായി വിളിക്കുന്ന മത ആചാര്യന്‍മാരും ബദല്‍ വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികരുമാണ് വിദ്യാഭ്യാസ തത്വശാസ്ത്രത്തെ ആഴത്തില്‍ പഠിച്ച രണ്ടു വിഭാഗക്കാര്‍. അറിവിന്റെ മതേതര ഉദാര പാരമ്പര്യം വിദ്യാഭ്യാസത്തിന്റെ ആത്മീയവും സത്തമീമാംസാപരവുമായ  വശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്ന് മാത്രമല്ല ഉപയോഗിതാവാദ, തൊഴില്‍ കാഴ്ച്ചപ്പാടുകളില്‍ വേരൂന്നിയത് കൊണ്ടു തന്നെ അവയ്ക്ക് കേവലം ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളു. എന്ത് എന്നതിനേക്കാള്‍ എങ്ങനെ എന്നതില്‍ ഊന്നുന്നത് കൊണ്ടുതന്നെ അവയ്ക്ക് വിദ്യാഭ്യാസമെന്ന് നാം വിളിച്ചു പോരുന്ന നിര്‍മ്മിതിയെ ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല.

മറിച്ച് വ്യവസ്ഥാപിതവും, കാര്യക്ഷമവുമായി അറിവ് നേടുന്നതിനുള്ള വ്യത്യസ്ത രീതികളാണ് അവ സംഭാവന ചെയ്തത്. ആധുനിക പഠന സംവിധാനവും പാഠ്യ പദ്ധതിയൂം രൂപപ്പെടുത്തിയ പ്രഗല്‍ഭരായ ചിന്തകര്‍ വൈദഗ്ത്യം തെളിയിച്ച മേഖലയില്‍ നിന്നും, അസംതൃപ്തരാവുകയും പകരം അവര്‍ ആരെന്നും അതെങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുമെന്നുമുള്ള സത്തമീമാംസാപരമായ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. യഥാര്‍ത്ഥ സത്തയെ തിരിച്ചറിയാന്‍ മതേതരവിദ്യാഭ്യാസം സഹായിക്കുന്നില്ല എന്നത് കൊണ്ടു മാത്രം മതബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം മതേതരവിദ്യാഭ്യാസക്രമം സ്വീകാര്യമല്ല. പദാര്‍ത്ഥാധിഷ്ടിതവും, ഉപയൂക്തതാവാദപരവും വരേണ്യവും നഗരകേന്ദ്രീകൃതവും സജാതീയവുമായ  ഔപചാരിക വിദ്യാഭ്യാസത്തിന്റെ അപകടം ബദല്‍ സൈദ്ധാന്തികരായ പൗലോ ഫ്രെയറും ഇവാന്‍ ഇല്ലിച്ചും വളരേ നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എല്ലാത്തിന്റെയും നിലവാരം നിര്‍ണ്ണയിക്കുന്നു. തന്‍മൂലം വിവിധ വംശീയ സാംസ്‌കാരിക  സത്തകളും വിദ്യാഭ്യാസത്തിന് വിഷയീഭവിക്കുന്നു.

അറിയാവുന്നതും ഭൗതികമായി സംതൃപ്തി നല്‍കുന്നതുമായ പൊതു തത്വങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിന്റെയും അസ്ഥിത്വത്തിന്റെയും സാമാന്യചിന്തയുടെയും ആഴങ്ങളില്‍ ഇറങ്ങാന്‍ സഹായിച്ചേക്കാവുന്ന, അവന് കരഗതമാകാത്ത അറിവിന്റെയും ഇടയില്‍ ചാഞ്ചാടുന്ന താളം തെറ്റിയ വ്യക്തിത്വമാണ് മതേതര ഔപചാരിക വിദ്യാഭ്യാസം ഉണ്ടാക്കിയെടുക്കുന്നതെന്നതില്‍ രണ്ടു ധാരകള്‍ക്കും ഭിന്നാഭിപ്രായമില്ല. ഈ രണ്ടു ധാരകളും ഉപരിപ്ലവമായിട്ടെങ്കിലും ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പുതിയ കാഴ്ച്ചപ്പാടുകളും ബൗദ്ധിക വ്യവഹാരങ്ങളും ഈ മേഖലയില്‍ ധാരാളം എഴുതപ്പെടുന്നുണ്ട്. ദ അതര്‍ പ്രസ്സ് കോലാലംപൂര്‍ (The Other Press, Kwalalampur, Malaysia) പുറത്തുകൊണ്ടു വന്ന റോസാനി ഹാശിമിന്റെ ഈ മേഖലയിലേ ശ്രമം ശ്രദ്ധേയമാണ്.

9829-203x300മലേഷ്യന്‍ ഉപദ്വീപ് അല്ലെങ്കില്‍ പശ്ചിമ മലേഷ്യയിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ദൈ്വതത്തിന്റെ ഉല്‍ഭവവും വളര്‍ച്ചയുമാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. ഈകൃതി മലേഷ്യന്‍ സാംസ്‌കാരിക പരിസരത്ത് പരിമിതമാണെങ്കിലും വൈജ്ഞാനിക വിഭജനത്തിലെ സമ്മര്‍ദ്ദങ്ങള്‍ , പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും പുനര്‍നിര്‍മ്മിതി, മതേതര ആധുനികതയുടെയും കൊളോണിയല്‍ ഘട്ടത്തിലേയും തദ്ദേശീയ വിദ്യാഭ്യാസ ക്രമത്തിന്റെ പൊതുപ്രശനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു എന്നത് കൊണ്ടുതന്നെ അതിന് അന്തര്‍ദേശീയ പ്രാധാന്യമുണ്ട്. ദൈ്വതം എന്നത് കൊണ്ട് എന്താണ് ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിക്കുന്നത് എന്നത് ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. മലേഷ്യന്‍ വിദ്യാഭ്യാസചരിത്രത്തിന്റെ മൂന്നു ഘട്ടങ്ങളുടെ വിശകലത്തില്‍നിന്നും ഇത് മനസ്സിലാക്കിയെടുക്കാവുന്നതാണ്.

ഒരു മുസ്‌ലിം ഭൂരിപക്ഷ കുടിയേറ്റ രാജ്യമായ മലേഷ്യയില്‍ തുടക്കത്തില്‍ തന്നെ രണ്ടു മതബോധന രീതികള്‍ ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ അനൗപചാരിക ഗുരുകുല സംവിധാനത്തില്‍ നിന്നും (ദര്‍സ്) ഉരുത്തിരിഞ്ഞ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഔപചാരിക മദ്‌റസ സംവിധാനവുമാണവ. ഈ രണ്ടു വിദ്യാഭ്യാസ സമ്പ്രദായവും ഉലമാക്കളെ പോലുള്ള വ്യക്തികളോ പ്രാദേശിക സമൂഹമോ സ്ഥാപിച്ചതാണ്. (പേജ് 5) ഈ രണ്ടു സംവിധാനങ്ങള്‍ക്കും പൊതുവായ അടിസ്ഥാനമുണ്ടെങ്കിലും ഏകീകൃത സമീപനമോ പാഠ്യ പദ്ധതിയോ ഉണ്ടായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രീട്ടീഷ് ഭരണത്തോടെ തുടക്കം കുറിച്ച രണ്ടാം ഘട്ടത്തില്‍ മലേഷ്യയിലെ നഗരപ്രദേശങ്ങളില്‍ മുഴുവന്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. വിദ്യാസമ്പന്നരായ ജനവിഭാഗം ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിക്കാതിരിക്കാന്‍ ഗ്രാമവാസികള്‍ ഈ സംവിധാനത്തില്‍ നിന്നും ബോധ പൂര്‍വ്വം അകറ്റി നിര്‍ത്തപ്പെട്ടു. ഇതോടൊപ്പം തന്നെ സാമ്പത്തിക മതമേഖലകള്‍ക്ക്  ഊന്നല്‍ നല്‍കിക്കൊണ്ട് പ്രാദേശിക ഭാഷാ സ്‌കൂളുകള്‍പെറ്റുപെരുകി.

ബ്രീട്ടീഷുകാര്‍ കെട്ടുകെട്ടിയതൊടെ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി മത-മതേതര വിദ്യാഭ്യാസം സമന്വയിക്കപ്പെട്ടു. പക്ഷേ പൊതുവേ മുസ്‌ലിംകള്‍ അസംതൃപ്തരായിരുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശേഷിപ്പുകള്‍ അവര്‍ക്കു ശേഷവും തുടര്‍ന്നു. ധാര്‍മ്മിക വളര്‍ച്ചയ്ക്ക് സഹായകമാവാതെ മതവിഷയങ്ങള്‍ കേവലം പരീക്ഷാകേന്ദ്രീകൃത വിഷയങ്ങളാക്കി മാറ്റിയത് വിമര്‍ശകരെ അസംതൃപ്തരാക്കി. ( പേജ് 9) തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി രാഷ്ട്രീയ നേതൃത്വം പരിമിതമായ പരിഷ്‌കാരങ്ങള്‍ നാമമാത്രമായി നടപ്പില്‍ വരുത്തി. ഇത്തരം നാമമാത്രമായ പരിഷ്‌കാരങ്ങള്‍ മൂലം മുസ്‌ലികള്‍ രണ്ടു സംവിധാനത്തെയും ഉപേക്ഷിക്കുന്നതിനും ഇസ്‌ലാമികവും ആധുനികവുമായ വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച്  പുതിയ സമ്പ്രദായം കെട്ടിപ്പടുക്കെണമെന്ന് വാദിച്ചു. നിലവിലെ രണ്ടു സമ്പ്രദായങ്ങള്‍ക്കിടയില്‍ കാലാ കാലങ്ങളായി നിലനില്‍ക്കുന്ന പൊരുത്തക്കേട്  അത് ഉയര്‍ത്തിക്കാട്ടുന്നു. വിദ്യാഭ്യാസത്തിന്റെ ദൈ്വതസ്വഭാവത്തിന് പകരം മൂന്നാമത്തെ സമ്പ്രദായമാണ് കൃതി അടിവരയിട്ട് ചര്‍ച്ച ചെയ്യുന്നത്. കൊളോണിയല്‍ കാലഘട്ടതിന് മുമ്പുള്ള ഖുര്‍ആന്‍ സ്‌കൂളുകളെയും ( പോണ്ടാക്ക്) മദ്‌റസ സംവിധാനത്തേയും വിശകലനം ചെയ്തു കൊണ്ടാണ് വിവരണം തുടങ്ങുന്നത്. ഘടനയില്‍ അനൗപചാരികമാണെങ്കിലും, പ്രത്യേകിച്ചും ഗവണ്‍മെന്റേതര ഇസ്‌ലാമിക മതപാഠശാലകള്‍ക്ക് ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്മിറ്റി ശുപാര്‍ശകള്‍ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ നാമമാത്രമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കമ്മറ്റിയുടെ രസകരമായൊരു നിര്‍ദ്ദേശം ഇസ്‌ലാമിക മതകലാലയങ്ങളുടെയും സര്‍ക്കാര്‍ മതകലാലയങ്ങളിലേയും അദ്ധ്യാപകര്‍ക്ക് പരീശനം നല്‍കുക എന്നതായിരുന്നു. പക്ഷേ ഇത്തരം പരിഷ്‌കാരങ്ങള്‍ കൊളോണിയല് പോസ്റ്റ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ തരം താഴ്ത്തപ്പെട്ട പരമ്പരാഗത മത വിദ്യാഭ്യാസത്തിനൂം മുഖ്യധാരാ ആധുനിക വിദ്യാഭ്യാസത്തിനുമിടയില്‍ നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പും പോസ്റ്റ്  കൊളോണിയല്‍ ഘട്ടത്തിലേയും വിദ്യാഭ്യാസമാണ് പിന്നീട് കൃതി ചര്‍ച്ച ചെയ്യുന്നത്.

‘ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനം’ അഞ്ചാം അദ്ധ്യായത്തില്‍ ഗ്രന്ഥ കര്‍ത്താവ് തന്റെ മൂന്നാം ബദലിന്റെ തത്വശാസ്ത്ര പരമായ അടിസ്ഥാനം ചര്‍ച്ച

ഡോ. റോസ്‌നാനി ഹാശിം

ഡോ. റോസ്‌നാനി ഹാശിം

ചെയ്യുന്നത് കൊണ്ട് തന്നെ ഈ അദ്ധ്യായത്തെ പുസ്തകത്തിന്റെ കാതലായി പരിഗണിക്കാം. പ്രസ്തുത അദ്ധ്യായത്തില്‍ മനുഷ്യ് സങ്കല്‍പം അറിവ് , വിദ്യാഭ്യാസം , തുടങ്ങിയ വിഷയങ്ങളാണ് ചര്‍്ച്ച ചെയ്യുന്നത്. ഇവ മനുഷ്യ നിലനില്‍പ്പിന്റെ യും വളര്‍ച്ചയുടെയും മൗലിക ഘടകങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ഈ വസ്തുത എഴുതിത്തള്ളുകയോ തര താഴ്ത്തുകയോ ചെയ്യുന്ന വിദ്യാഭ്യാസസമ്പ്രദായം മനുഷ്യ പുരോഗതിക്ക് അപര്യാപ്തമാണ്. ഭൗതിക ലാഭേഛ മൂലം മതധാര്‍മ്മിക മൂല്യങ്ങളെ നിരാകരിച്ച് വ്യവസായ വല്‍കരണത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായം മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന മൂല്യ സമ്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പക്ഷേ മറുവശത്ത് മലേഷ്യന്‍ ജനത പ്രത്യേകിച്ചും മത പണ്ഡിതന്‍മാര്‍ സാമ്പത്തിക പുരോഗതിമൂലം ഉണ്ടായിത്തീരുന്ന ശാസ്ത്രീയ സാമൂഹിക വളര്‍ച്ചയ്ക്ക് നേരെ കണ്ണടച്ച് ആധുനിക വല്‍കരണം മൂലം ഉണ്ടാകുന്ന ചെറിയ ചെറിയ നഷ്ടങ്ങളെ പര്‍വ്വതീകരിച്ച് കാണുന്നത് അപകടകരമാണ്.

അമുസ്‌ലിംകളെ ഒറ്റപ്പെടുത്താതെ തന്നെ രണ്ടു സമ്പ്രദായങ്ങളുടെയും മൗലികമായ സമുന്വയത്തിലൂടെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാനാണ് കൃതി ശ്രമിക്കുന്നത്. അറിവിന്റെ ഇസ്‌ലാമീകരണ സൈദ്ധാന്തികരുടെ സ്വാധീനം ഗ്രന്ഥത്തിലുടനീളം പ്രതിഫലിച്ചത് കാണാം. സെയ്യിദ് നഖീബുല്‍ അത്താസ്‌ തന്റെ ഇസ്‌ലാമിക വിദ്യാഭ്യാസ കാഴ്ച്ചാപ്പാടും ലോക ധാരണയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ അതിയായി സ്വാധീനിച്ചുവെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ സമ്മതിക്കുന്നുണ്ട് എന്നിരുന്നാലും വ്യത്യസ്ത വംശീയ സാംസ്‌കാരിക സംഘര്‍ഷ ഭൂമിയായ മലേഷ്യയില്‍ അറിവിന്റെ ഇസ്‌ലാമീകരണം നടപ്പില്‍ വരുത്തുക പ്രയാസമാണ ഈ വസ്തുത ഗ്രന്ഥകര്‍ത്താവ് തിരിച്ചറിയുകയും മറ്റു മത സമൂഹങ്ങള്‍ക്കും വിശ്വാസത്തിലധിഷ്ടതമായ വിദ്യാഭ്യാസ സമ്പ്രദായം വളര്‍ത്തിയെടുക്കാനുള്ള മതിയായ സാഹചര്യമൊരുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴസിറ്റിഓഫ് മലേഷ്യയിലെ വിദ്യാഭ്യാസ മാനിഷിക വികസന കേന്ദ്രത്തിലെ എഡുക്കേഷന്‍ ഫൗണ്ടേഷനിലെ പ്രഫസറാണ് ഡോ.റോസാനി ഹാശിം. പ്രദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് ഇസ്‌ലാമിക് എഡ്യൂകേഷന്റെ എഡിറ്റര്‍ കൂടിയാണവര്‍ . ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വിദ്യാഭ്യാസചിന്തയിലും ആസൂത്രണത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട മലേഷ്യയില്‍ നിന്നാണെന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.

വിവര്‍ത്തനം: അസീസ് ഗസാലി

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting