ചെന്‍; ചൈന കണ്ണടക്കുന്നു
ചൈന എക്കാലത്തും വാര്‍ത്തികളില്‍ സജീവമാണ് . അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സാങ്കേതിക രംഗത്തോടൊപ്പം ക്കൊപ്പം തന്നെ വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശലംഘനങ്ങളും ചൈനയുടെ സവിശേഷതയായിരിക്കുകയാണ്. ഇത്തവണ ചൈന വാര്‍ത്തകളില്‍ നിറയുന്നത് അന്ധനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെതിരായ ഭരണകൂട ഇടപെടലുകളുടെ പേരിലാണ്. ഷാന്‍ഡോരങ പ്രവിശ്യയില്‍ നിന്നുള്ള കാഴ്ച ശക്തിയില്ലാത്ത, അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ ചെന്‍ ഗ്വാങ്ങ്‌ചെങ് എന്ന നാല്‍പതുകാരനാണ് ഇദ്ദേഹം. ബെയ്ജിംങ്ങിലെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ബാക്കിയെന്നോണം മിക്ക പ്രവിശ്യകളിലും ചൈന നടപ്പിലാക്കുന്ന നിര്‍ബിന്ധിത വന്ധ്യംകരണത്തിനും ദത്തിനുമെതിരെ ലിന്യിബ ഗ്രാമത്തില്‍ പോരാട്ടം നടത്തുകയാണ് ചെന്‍. പാര്‍ട്ടി സെക്രട്ടറി ലി ക്വിന്‍ന്റെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ നടക്കുന്ന ഭരണത്തിനെതിരായി കൂടിയാണ് യുദ്ധം. കരുത്തുറ്റ സാമ്രാജ്യത്തിനെതിരെ ഒരു അന്ധന്‍ നടത്തുന്ന പോരാട്ടമെന്ന നിലക്ക് പാശ്ചാത്യ മാധ്യമങ്ങളും വിഷയം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു.
പ്രവിശ്യാഭരണത്തില്‍ മികവ് തെളിയിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവി പ്രതീക്ഷയായി മാറിയ നേതാവാണ് ലി ക്വിന്‍. ഗര്‍ഭപചിദ്ര വിരുദ്ധ പ്രക്ഷോഭത്തിലെ പങ്കു കാരണം ബെയ്ജിംഗിലെ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ചെന്‍ ഇരയായി. കൂടാതെ ലിന്യിലെ വീട് സൈന്യം ഉപരോധിക്കുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണവര്‍ഗത്തിന്റെ കഠിനമായ പീഢനമാണ് നേരിടേണ്ടി വന്നത്. സഹായത്തിനെത്തിയ സന്ദര്ശാകരെയും അഭിഭാഷകരെയും ഭീഷണിപ്പെടുത്തി അകറ്റി നിര്ത്തി. കാവല്‍ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് ചെന്‍ അമേരിക്കന്‍ എംബസ്സിയില്‍ അഭയം തേടുന്നത് വരെ ഈ അവസ്ഥ തുടര്‍ന്നു പോന്നു.
ആറു ദിവസത്തോളം ചെന്‍ അമേരിക്കന്‍ സുരക്ഷയില്‍ കഴിഞ്ഞു.വൈദ്യ സഹായം നല്‍കാനായി മെയ് രണ്ടിന് എംബസി അദ്ദേഹത്തെ പുറത്തു കൊണ്ട് വന്നു. അന്ധ വിപ്ലവകാരിക്ക് സുരക്ഷിതമായ മടക്കയാത്രയടക്കം എല്ലാ സഹായങ്ങളും ബെയ്ജിംഗ് വാഗ്ദാനം ചെയ്തു. എന്നാല്‍ ഗവണ്മെന്റ് ആ വാഗ്ദാനം പാലിച്ചില്ലെന്ന് ചെന്‍ ആരോപിക്കുന്നു. മാത്രമല്ല പ്രശ്‌നങ്ങള്‍ക്കുത്തരവാദിയായ ലി ക്വിന്നിനെതിരായി നടപടിയെടുക്കുന്നതിന് പകരം അയാളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഗവണ്മെന്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെയ്ജിങ്ങും വാഷിങ്ങ്ടണും തമ്മിലുള്ള വാര്‍ഷിക നയതന്ത്രസാമ്പത്തിക സംഭാഷണത്തിന്റെ സമയത്താണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ വാഷിങ്ങ്ടണ്‍ പ്രതിനിധിയും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റന്‍ ചെന്‍ പ്രശ്‌നം പരാമര്‍ശിക്കുകയും ബെയ്ജിങ്ങിനോട് വേണ്ട നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനക്കെതിരായി നടത്തി വരുന്ന വാക് യുദ്ധത്തില്‍ അമേരിക്ക നഷ്ടപ്പെടുത്തിയ അവസരമായി ഇതിനെ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു മാധ്യമങ്ങള്‍ എന്ന് വ്യാഖ്യാനിക്കാവുന്നതാണ്. മാധ്യമങ്ങള്‍ ബഹളം വെക്കുന്ന ‘പോരാളിയുടെ അവകാശങ്ങള്‍’ക്ക് പിന്നാലെ പോയി ചര്‍ച്ച അവതാളത്തിലാക്കാന്‍ അമേരിക്കയോ ചൈനയോ ആഗ്രഹിച്ചിരുന്നില്ല.
മനുഷ്യാവകാശലംഘനത്തിനിരയാവേണ്ടി വന്ന ഒരു ചൈനക്കാരന്റെ സുരക്ഷാവലയമായി അമേരിക്ക മാറുന്ന ചിത്രവും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. 1989 ല്‍ ടിയാനന്മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം ഇളകി മറിയുന്ന സമയത്ത് വിദേശ നയതന്ത്ര ദൗത്യസംഘത്തിന്റെ സുരക്ഷാ വലയത്തിലെത്തുവോളം ഫാങ ലിസ്സിനെ ചൈനീസ് ഗവണ്മെന്റ് വേട്ടയാടിക്കൊണ്ടിരുന്നതായി ‘The economist’ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അമേരിക്കയില്‍ അഭയം തേടുന്നത് അവരെ പടിഞ്ഞാറിന്റെ അനുചരന്മാരായി ചിത്രീകരിക്കാനാഗ്രഹിക്കുന്നവര്‍ക്കെ ഉതകൂ. പക്ഷെ ചെന്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. അമേരിക്കയില്‍ പോയി പഠിക്കാനുള്ള രേഖകള്‍ ഒരുക്കുകയാണദ്ദേഹം.
Connect
Connect with us on the following social media platforms.