ഇറാനിലെ അധോലോക സംഗീതം
രണ്ട് യുവ ഗായകര്‍ ഇറാനിലെ അനേകം അണ്ടര്‍ഗ്രൗണ്ട് സംഗീതസംഘങ്ങളിലെ വിവിധ അംഗങ്ങളെ ഉള്‍പെടുത്തി ഒരു റോക്ക് ബാന്‍ഡിന് രൂപം നല്‍കാന്‍ വേണ്ടി നടത്തുന്ന അന്വേഷണമാണ് ബഹ്മന്‍ ഗൊബാദിയുടെ ‘None knows about Persian cats’ ( പേര്‍ഷ്യന്‍ പൂച്ചകളെ പറ്റി ആരുമറിയില്ല) എന്ന സിനിമയുടെ രത്‌നചുരുക്കം. നാദറിന്റെ സഹായത്തോടുകൂടി യുവാക്കളായ നെഗറിനെയും (Negar shanghaghi) അസ്‌കറിനെയും (Ashkan koshhanejad) കണ്ടെത്തി വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു തദ്ധേശീയ റോക്ക് ബാന്‍ഡിന് രൂപം നല്‍കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഈ സിനിമ. അതേസമയം ഏകതാനമായ 312 ബാന്‍ഡുകളും 2500 പോപ് ഗ്രൂപ്പുകളും ഇറാന്റെ പലഭാഗങ്ങളില്‍ ഒളിവില്‍ പ്രവര്‍ക്കുന്ന സമയത്താണ് ഈ ദൗത്യമെന്നത് സിനിമയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയില്‍ രണ്ട് കലാകാരന്മാര്‍ അവരുടെ ദൗത്യത്തില്‍ വിജയിക്കുന്നതാണ് കഥ. പക്ഷെ, സിനിമയുടെ ക്ലൈമാക്‌സ് ദു:പര്യവസായിയാണ്. മതനിരപേക്ഷമായ സംസ്‌കാരത്തിന്റെ നിലനില്‍പ്പ് ഇറാനില്‍ വളരെ പ്രയാസമുള്ളതാണെന്നുമാണെന്ന് കൂടി സിനിമയില്‍ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നു.
ഗൊബാദി ഈ സിനിമ നിര്‍മ്മിക്കാനുണ്ടായ ഉദ്ദേശത്തെക്കുറിച്ച് പറയുന്നു: ‘എന്റെ പ്രഥമമായ പദ്ധതി ഒരു ഡോക്യൂമെന്റെറി നിര്‍മ്മിക്കാനായിരുന്നു, ഞാന്‍ അത് ചെയ്തില്ല കാരണം, ഇന്ന് സിനിമാ ലോകത്ത് സ്വതന്ത്ര ഡോക്യൂമെന്റെറികളുടെ വിതരണം വളരെ ദൗര്‍ഭാഗ്യകരമാണ്. കൂടാതെ എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നത്, ഈ കുട്ടികളുടെ ശബ്ദം പുറം ലോകത്തെത്തിക്കുന്നതിന് അതിലും സുപ്രധാനമായ ഒരു മാധ്യമം വേറെ ഇല്ലായിരുന്നു. ഇതിനിടയില്‍ ഞാന്‍ തെഹ്‌റാന്റെ പരിസരപ്രദേശങ്ങളിലെ അണ്‍ഡര്‍ഗ്രന്‍ഡ് സംഗീത ലോകത്തെ കുറിച്ച് നിര്‍മ്മിച്ചിട്ടുള്ള ഏതാനും സിനിമകള്‍ കാണാനിടയായി. ഇതിലധികവും 30-40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറിയ ഡോക്യൂമെന്റെറികളായിരുന്നു. ഇതെല്ലാം എന്തുകൊണ്ട് വലിയ തോതില്‍ പ്രചാരം നേടുന്നില്ല എന്നത് എന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പടുത്തി. യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ന്യൂനത അവയെല്ലാം ചെറിയ ചെറിയ ഡോക്യുമെന്റെറികളായിരുന്നു എന്നതായിരുന്നു. ഇത് ഇറാനിലെ അണ്‍ഡര്‍ഗ്രൗന്‍ഡ് സംഗീത ലോകത്തെകുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാനുള്ള സുവര്‍ണ്ണാവസരമായി എനിക്ക് തോന്നി. അതുകൊണ്ട് തന്നെ എന്റെ കഴിവിന്റെ പരമാവധി സംഗീതലോകത്തെക്കുറിച്ച് സിനിമയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സുപ്രധാനമായി ഞാന്‍ കണ്ടു. യഥാര്‍ത്ഥ തെഹ്‌റാനെയും അവിടുത്തെ സംസ്‌കാരത്തെയും (സബ് കള്‍ച്ചെറിനെയും) ഒരുപോലെ. ഈ ഗായകരെയെല്ലാം പുറംലോകത്തേക്ക് കൊണ്ടുവരാനുള്ള എറ്റവും നല്ല മാധ്യമം സിനിമയായിരുന്നു’
സിനിമ തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞതിനുശേഷം നെഗര്‍ ഒരു പ്രസ്താവനയില്‍ പറയുന്നു, ‘ ഇവിടെ നിങ്ങള്‍ക്ക് സകലതും ചെയ്യാന്‍ കഴിയില്ല. സിനിമ എന്തിനെകുറിച്ചാണോ പറയുന്നത് അതിനുള്ള അവസരം ഈ രാജ്യത്ത് നിങ്ങള്‍ക്ക് ഉണ്ടാവുകയില്ല’. ഫലത്തില്‍ ഗൊബാദിയും റൊസാന സാബരിയും സിനിമക്ക് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റുകളെല്ലാം ഒരു രൂപകാലങ്കാരമായിരിക്കുന്നു. ഭരണകൂടത്താല്‍ അറസ്റ്റ് ചെയ്യപ്പെട്ട് നിശിതമായ ശാസനകള്‍ക്ക് വിധേയനായി സെന്‍സര്‍ഷിപ്പ്‌പോലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട് ഗൊപാതിക്ക്. ഗൊപാതിയുടെ പ്രതിശ്രുതവധു റൊസാനയും ചാരവൃഷ്ടി ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു, അവര്‍ ഇത് നിഷേധിച്ചുവെങ്കിലും. ഈ സിനിമകള്‍ക്കെല്ലാം അന്തര്‍ദേശീയമായി ലഭിക്കപ്പെട്ട ബഹുജനാഭിവന്ദനങ്ങളായിരുന്നു അറസ്റ്റിന് പിന്നില്‍. ദൃശ്യപരമായ പ്രതിബിംബങ്ങള്‍ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കുന്നതില്‍ എത്രമാത്രം ഫലപ്രദമാകുമെന്നതിനെകുറിച്ച്് ഈ സിനിമകള്‍ നമ്മോട് ഒരുപാട് പറയുന്നുണ്ട്.
ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെകുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെയും അവിടുത്തെ ജനങ്ങളുടെ വിവരണങ്ങളെയും ഒരാള്‍ ചോദ്യം ചെയ്യുന്ന പക്ഷം ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ഇറാനിലെ ഭരണകൂടങ്ങളെല്ലാം മതേതര ബോധത്തിന്റെ പൊതുജനപ്രവാഹത്തോട് കാണിച്ചത് ഉദാസീനമനോഭാവമായിരുന്നു എന്നായിരിക്കും. സത്യത്തില്‍ അവിടെ നിലനില്‍ക്കുന്നത് പഴയകാല യോഗാത്മകദര്‍ശനത്താലും മതാധിഷ്ഠിതമായ ബോധത്താലും പരിപ്പോഷിപ്പിക്കപ്പെട്ട ഊര്‍ജ്ജസ്വലമായ ഒരു പേര്‍ഷ്യന്‍ സംസ്‌കാരമാണ്. ഇതിന് പാശ്ചാത്യമതേതരത്തത്തേയും അതിന്റെ രാഷ്ട്രീയ അതിക്രമങ്ങളെയും അട്ടിമറിക്കാനുള്ള കെല്‍പ്പൂണ്ട്. ഹൊമയൂണിനെ പോലുള്ള പാട്ടുകാരും, പ്രൊഡ്യൂസറും ഡി.ജെ പ്രോഗ്രാമ്മറുമായ (d.j programmer/ producer and remixer)കാര്‍മെന്‍ റിസ്സൊ, ശബ്ദകലാകാരന്‍ (vocalist and hammered dulcimer) അസ്സം അലി തുടങ്ങിയ പ്രൊഫഷണല്‍ സംഘമുള്‍പ്പെട്ട ‘നിയാസ്‌പോലെയുള്ള’ ബാന്‍ഡുകളും സംഗീത സംസ്‌കാരത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. റൂമി, സെയ്ദി തുടങ്ങിയവരുടെ ആഖ്യാനരീതികള്‍ മനസ്സില്‍ പ്രതിഷ്ഠിച്ച് പേര്‍ഷ്യന്‍ മൂല്യങ്ങളെ ആശയസംക്രമണം നടത്തുന്നവരാണ് ഇവര്‍ . പക്ഷേ, ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്, ഈ പാശ്ചാത്യപ്രവാഹത്തെയും ഇതിന്റെ വിപ്ലവാത്മകമായ കഴിവിനെയും ഞെക്കികൊല്ലുവാനാണ്. വരും കാലങ്ങളില്‍ മഹത്തായ സംഗീതപാരമ്പര്യത്തിനെ തകര്‍ക്കുന്നതായിരുക്കും ഈ നീക്കങ്ങള്‍ .
നാദിറിന്റെ ഒരു തമാശ ഈ അവസരത്തില്‍ കണക്കിലെടുക്കുന്നത് സുപ്രധാനമായിരിക്കും. രോഗബാധിതനായ കൂട്ടുകാരനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയ അവസരത്തില്‍ കൂടെയുണ്ടായിരുന്ന നാദിറടക്കമുള്ള സംഘത്തോട് അവരുടെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. നാദിര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു, പക്ഷേ ജീവിക്കുന്നത് ഒരുമിച്ചല്ല. ഒരുമിച്ച് കളിച്ചു എന്നത് ഒരുമിച്ച് ജീവിക്കുന്നു എന്നതിനുള്ള ഒരു രൂപകാലങ്കാരമല്ല’.
ടെറി ഈഗിള്‍ടന്‍ ‘ Meaning of life: an introduction’: (ജീവിതത്തിന്റെ അര്‍ത്ഥം; ഒരാമുഖം) എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു, ‘നല്ലൊരു ജീവിതചിത്രത്തിന്റെ പ്രതിബിംബമായി ഒരു ജാസ് ഗ്രൂപ്പിനെ നമുക്കു കാണാം. ഒരു ജാസ് ഗ്രൂപ്പിന്റെ രചനാ-അവതരണ രീതി സിംഫണി ഒര്‍ക്കസ്ട്രയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സംഘത്തിലെ ഓരോരുത്തര്‍ക്കും അവരാഗ്രഹിക്കുന്ന തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട് ജാസ് ഗ്രൂപ്പില്‍ . അതേസമയം സംഘത്തിലെ മറ്റു പാട്ടുകാരുടെ ആവിഷ്‌കാര സ്വതന്ത്ര്യത്തെ സ്വികരിക്കാനുള്ള സംവേദനക്ഷമയും അവര്‍ പ്രകടിപ്പിക്കുന്നു. അവരുടെ മാതൃകയായി നമുക്കുകാണാവുന്ന ഈ സങ്കീര്‍ണ്ണമായ യോജിപ്പ് കൂട്ടായ പ്രകടനത്തിന്റെ ഫലമായി രൂപപ്പെട്ടതല്ല, മറിച്ച് സംഘത്തിലെ ഒരോരുത്തരുടെയും സ്വതന്ത്രമായ സംഗീത ആവിഷ്‌കാരത്താലും മറ്റുള്ളവരുടെ സ്വതന്ത്രആവിഷ്‌കാരത്തിനു വേണ്ടി അടിസ്ഥാനമാക്കിയ പ്രവര്‍ത്തനത്താലും രുപപ്പെട്ടതാണ്. തത്ഫലമായി ഒരോ പാട്ടുകാരനും സംഗീതപരമായി സാമര്‍ത്ഥ്യത്തോടുകൂടി വളരുകയും, മറ്റുള്ളര്‍ ഇതില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് ഉയരത്തിലെത്താന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു. സമഗ്രാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന സ്ഥിതി വിശേഷമുണ്ടായിട്ടുപോലും സ്വാതന്ത്ര്യത്തിനും എല്ലാ നന്മമകള്‍ക്കിടയിലും ഇവിടെ യാതൊരു വിധത്തുലുള്ള പ്രതിബന്ധങ്ങളും ഉണ്ടായിട്ടില്ല. ഓരോ പാട്ടുകാരനും എല്ലാ നന്മകള്‍ക്കുമുള്ള മഹത്തരമായ സംഭവാനകള്‍ നല്‍കുന്നത് അവരുടെ ചുണ്ടുകള്‍ക്കൊണ്ടുള്ള കഠിനമായ ത്യാഗം കൊണ്ടല്ല, മറിച്ച് കേവലമുള്ള അവരുടെതന്നെ പ്രകടനം കൊണ്ടു മാത്രമാണത്.
Translator: അനീഷ് എ.പി
Connect
Connect with us on the following social media platforms.