banner ad
July 25, 2012 By സയ്യിദ് ഹുസൈന്‍ നസ്ര്‍ 0 Comments

ഇസ്‌ലാമും സംഗീതവും

ഇസ്‌ലാമില്‍ സംഗീതം വിലക്കപ്പെട്ടതാണെന്ന് ഒരുപാടു തവണ പ്രദിപാദിക്കപ്പെട്ടതും ഓറിയന്റലിസ്റ്റുകളെപ്പോലെത്തന്നെ സമകാലിക മുസ്‌ലിംകളും ആവര്‍ത്തിക്കുന്നതുമായ കാര്യമാണ്. എന്നാല്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലെയോ സമകാലികലോകത്തെയോ ഇസ്‌ലാമിനെ കുറിച്ചു പഠിക്കുന്ന ഏതൊരാളെയും പാരമ്പര്യത്തിന്റെ മൗലികഗുണങ്ങളില്‍ തന്നെ കാണപ്പെടുന്ന സംഗീതത്തിന്റെ സാന്നിധ്യം അത്ഭുതപ്പെടുത്തും. ഖുര്‍ആന്‍ പാരായണം വിശ്വാസിയുടെ ഹൃദയത്തില്‍ എല്ലാ തരം സംഗീതത്തെയും ദ്യോതിപ്പിക്കുന്നതു പോലെത്തന്നെ ബാങ്കു വിളിയും ഏറെക്കുറെ എല്ലായിടത്തും സംഗീതാത്മകമാണ്. റമദാനില്‍ ഇന്നും അത്താഴത്തിന് ഉണര്‍ത്താനും നോമ്പിന്റെ ആരംഭമറിയിക്കാനുമൊക്കെ പാരായണവും ചെണ്ടയും നകാരയുമെല്ലാമുപയോഗിക്കുന്ന പഴയകാലപാരമ്പര്യം പല നഗരങ്ങളിലും കാണാവുന്നതാണ്. നിയതമായ മതനിയമങ്ങള്‍ക്കനുസൃതമായിത്തന്നെ നടത്തപ്പെടുന്ന അനുശോചനപ്രഭാഷണങ്ങളിലും  സാധാരണയായി മെലഡികള്‍  ആലപിക്കപ്പെടാറുണ്ട്. പ്രഭാതത്തിന്റെ ആദ്യയാമങ്ങളില്‍ ഉദിച്ചുയരുന്ന സൂര്യനെ വരവേല്‍ക്കാന്‍ ‘ഒബോയ്‌നോടു സാമ്യതയുള്ള ഒരുപകരണത്തില്‍ മുട്ടുന്ന ഇമാം അലി അരീസായുടെ പേര്‍ഷ്യയിലെ മജ്ഹദില്‍ സ്ഥിതി ചെയ്യുന്ന മഖ്ബറയുള്‍പ്പടെയുള്ള പുണ്യസ്ഥലങ്ങളില്‍ മതാചാരങ്ങള്‍ക്കൊപ്പം തന്നെ സംഗീതവും ഇഴ ചേര്‍ക്കപ്പെടുന്നു. യോദ്ധാക്കുടെ വീര-ശൗര്യ ഗുണങ്ങള്‍ തീവ്രതരമാക്കുന്ന സംഗീത രൂപങ്ങള്‍ ആദ്യകാലങ്ങള്‍ മുതല്‍ തന്നെ വിശുദ്ധയുദ്ധ (അല്‍  ജിഹാദ്) ങ്ങളിലേര്‍പ്പെടുന്ന മുസ്ലിം സൈന്യത്തോടോപ്പം ഉണ്ടായിരുന്നത് പരാമര്‍ശവിധേയമാണ്. ശേഷം യൂറോപ്പ് അനുകരിച്ച സൈനിക വാദ്യമേളം ആദ്യമായി ഉപയോഗിച്ചത് ഒട്ടോമന്‍ ഭരണാധിപന്മാരാണ്.

‘ശരീഅത്തി’ന്റെ കാഴ്ചപാടനുസരിച്ച് ഇത്തരം തീര്‍ത്തും മതപരമായ ഉദാഹരണങ്ങള്‍ക്ക് പുറമെ , സൂഫിസവുമായി ബന്ധപ്പെട്ടത്തിന്റെ ആസ്വാദനതലം വ്യാപിപ്പിക്കാന്‍ സെനഗലില്‍ ഉപയോഗിക്കുന്ന ചെണ്ട മുതല്‍ തുര്‍ക്കിയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രധാനമായും മൗലവി ചിശ്തി പാരമ്പര്യങ്ങള്‍ക്കിടയിലും ഉപയോഗിക്കപെടുന്ന ഉപകരണങ്ങള്‍ വരെ വൈവിധ്യമാണ് ഈ സംഗീതം. ചുരുക്കത്തില്‍ സംഗീതത്തിന് പ്രത്യക്ഷമായ മതസ്വഭാവമാണ്.

അതിനെല്ലാം പുറമെ, മഹാത്മാക്കളുടെ ജനന-മരണ വാര്‍ഷികാഘോഷങ്ങളില്‍ വിശ്വാസി സമുദായത്തെ ഇത്തരം സംഗീതരൂപങ്ങള്‍ ഏറെ കുറെ മൊത്തത്തില്‍ ഉള്‍ക്കൊള്ളാറുണ്ട്. ഇസ്‌ലാമിക ലോകത്ത് വ്യാപിച്ചുകിടക്കുന്ന നാടോടികള്‍ക്കിടയിലും ഗ്രാമപ്രദേശങ്ങളിലും കര്‍ക്കശമായി ശരീഅത്തിനെ അവഗാഹം ചെയ്യുന്ന ചില ജനവിഭാഗങ്ങളുടെ ജീവിതശൈലിയുടെ സുപ്രധാന ഘടകമായി നിലനില്‍ക്കുകയും നാടോടി സംഗീതമെന്ന് ഇന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന ജനപ്രിയ സംഗീതങ്ങളുമുണ്ട്. തികച്ചും ആത്മീയമായ ലക്ഷ്യത്തിന് വേണ്ടി സ്വന്തം അനുയായി വൃന്തങ്ങളില്‍ സംഗീതത്തെ സൂഫി പ്രധാനികള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അഗാധമായ ദൈവാനുരാഗ പ്രകടനത്തിന്റെ ഉള്‍ പ്രേരകമായി പരിവര്‍ത്തിക്കുകയും ചെയ്തിടുണ്ട് മൗലവി ധാരയുടെ സ്ഥാപകനായ ജലാലുദ്ദീന്‍ റൂമി. ഈ സംഗീതരൂപങ്ങള്‍ക്ക് പുറമെ ഇസ്‌ലാമിക ലേകത്തെ പേര്‍ഷ്യന്‍-അന്തലൂസിയന്‍, സമീപ കിഴക്കന്‍ മേഖലകളിലെ അറേബ്യന്‍, തര്‍ക്കിഷ്, വടക്കെ ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ക്ലാസിക് സംഗീത പാരമ്പര്യങ്ങളെ പരാമര്‍ശിക്കപെടേണ്ടതാണ്. ഈ സംഗീത പാരമ്പര്യങ്ങളെല്ലാം പൗരാണിക സംസ്‌കാരങ്ങലില്‍ നിന്നാണ് ഉടലെടുത്തതെങ്കിലും ഇസ്‌ലാമിക ലോകവുമായി പൂര്‍ണ്ണമായും കൂടിചേര്‍ന്നതും ഇസ്‌ലാമിക കലാവിഷ്‌കാരങ്ങളില്‍ സ്വന്തം ഇടം നേടിയവയുമാണ്. വിവിധ ഖലീഫമാരുടെയും സുല്‍ത്താന്മാരുടെയും എല്ലാം പിന്തുണ ഈ ക്ലാസിക്കല്‍ പൈക്യതത്തിന് ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിജാത കലയാണെങ്കിലും അതിന്റെ ഉള്ളടക്കം ധ്യാനാത്മകവും ആത്മീയവുമാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ഇന്ത്യയിലും പേര്‍ഷ്യയിലും കാണപ്പെടുന്നത് പോലെ രാജ-പ്രഭുത പിന്തുണ ലഭിച്ച സംഗീതജ്ഞന്മാരെല്ലാം സൂഫീ ധാരയിലും അംഗങ്ങളായിരിക്കും. പ്രമുഖരായ ഇസ്്‌ലാമിക തത്വചിന്തകരും ഗണിതജ്ഞരും വൈദ്യശാസ്ത്രജ്ഞരുമെല്ലാം സംഗീതത്തിലും അതിന്റെ പരികല്‍പനകളിലും തികഞ്ഞ ജ്ഞാനുള്ളവരും അല്‍ ഫാറാവി, ഇബ്‌നു സീന, ഉമറാവി തുടങ്ങിയവര്‍ സംഗീത പ്രമാണങ്ങളിലെ ശ്രേദ്ധയരായ പണ്ഡിതന്മാരാണ്. ഇവര്‍ രോഗശമനത്തിന് വേണ്ടിവരെ സംഗീതത്തെ വ്യാപകമായി ഉപയോഗിച്ചിരുന്നു.

എഴുത്തുകാര്‍ക്ക് സംഗീതവുമായി നല്ല ബന്ധമുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലുടനീളം കവിതയും സംഗീതവും അടര്‍ത്തിമാറ്റനാകാത്തതായി നിലകൊള്ളുന്നു. അബുല്‍ ഫറഅ് ഇസ്ഫാഹാനിയുടെ കിതാബുല്‍ അഗാനി ഇതിന് ആദ്യകാല ഇസ്്‌ലാമിക കാലഘടത്തിലെ ഒരു ഉദാഹരണമാണ്. ശ്രേഷ്ഠ കവിതകളായ ബുര്‍ദയും ഹാഫിസിന്റെ ഗസലും സ്വരം ചേര്‍ക്കലും അവയുടെ സംഗീതാലാപനവും അറബിക്-പേര്‍ഷ്യന്‍ സാഹിത്യത്തില്‍ സ്ഥലകാലഭേദമന്യേ പരീക്ഷക്കപ്പെട്ടിട്ടുണ്ട്. ടര്‍ക്കിഷ്, ഉര്‍ദു മറ്റു ഇസ്്‌ലാമിക ഭാഷകളിലും ഇതൊരു യാഥാര്‍ത്ഥ്യമാണ്. സാധാരണയായി കവിതാലാപനത്തോടൊപ്പം നടത്തപ്പെടുന്ന കവിതാസദസ്സുകളെയും (മുശാഅറ)സംഗീതപിഷാരമണ്ടെങ്കിലും കവിത ചൊല്ലലിന് പ്രാധാന്യമുള്ളവായി സദസ്സുകളെയും ഓര്‍ത്തെടുക്കാതെ ഉര്‍ദു-ബംഗാളി-ഹിന്ദി (ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിലെ ചില ഭാഷകളെ ഉദ്ധരിച്ചുവെന്നുമാത്രം) കവിതയെ ഒരാള്‍ക്കും ഗ്രഹിക്കാനാവില്ല.

ഈ ധാരണകളൊക്കെയും മനസ്സിലുണ്ടായിരിക്കെ, എന്തുകൊണ്ട് ഇസ്‌ലാമില്‍ സംഗീതം നിരോധിക്കപെട്ടിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥമെതെന്ന് ചോദിക്കപെട്ടേക്കാം. നിരോധനത്തിലെ ആധിപത്യസ്വരം എന്താണ്? സംഗീതത്തെ സംബന്ധിക്കുന്ന ശരീഅത്ത് നിരോധനയില്‍ ഏതൊക്കെ തരം സംഗീതമാണ് ഉള്‍പെടുക? ഇമാം ഗസ്സാലിയും ഇബ്‌നു ഹസ്മുമടങ്ങുന്ന പ്രഗത്ഭരായ നിയമജ്ഞരും ദൈവശാസ്ത്രജ്ഞരും ഈ ചോദങ്ങളെയെല്ലാം അപഗ്രഥിച്ചിട്ടുണ്ടെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഇസ്ലാമിക ചിന്തയുടെ സമ്പൂര്‍ണ്ണ ഘടനയിലെ സംഗീതത്തിന്റെ നിയമസാധുതയും പ്രാധാന്യവും സംബന്ധിക്കുന്ന ചോദ്യങ്ങള്‍ കേവലം ദൈവശാസ്ത്രബന്ധിതമോ നിയമപരമോ ആല്ല. ഇസ്ലാമിന്റെ ആത്മീയവും ആന്തരികവുമായ വീക്ഷണമാണ് ഇതുള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ ചോദ്യങ്ങളുടെ ഉത്തരം എല്ലാത്തിനും പുറമേ സൂഫിസത്തിലാണ് അന്വേഷിക്കപ്പെടേണ്ടത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് സൂഫിസത്തിലും ശരീഅത്തിലും ആവഗാഹമുള്ള സൂഫി പണ്ഡിത റുസബാന്‍ഡ ബഖ്‌ലിയുടെ വാക്കുകള്‍ ആകര്‍ഷകമാണ്, ലിസാലത്തുല്‍ ഖുദുസ് എന്ന പുസ്തകത്തില്‍ ശിറാസിലെ സൂഫീയോഗി പറയുന്ന വാക്കുകള്‍, സംഗീതത്തിന്റെ പ്രാധാന്യത്തെയും അത് നീതിയുക്തമാവുന്നതിന്റെയും സംഗീതം ശ്രദ്ധിക്കുന്നവരുടെയും അവതരിപ്പിക്കുന്നതിന്റെയുമെല്ലാം അനുവദനീയതയെ പറ്റിയാണ്.

ആത്മിയ സംഗീതത്തിന്റെ അര്‍ത്ഥം

സഹോദരന്‍മാരെ , ആത്മിയ സംഗീതാസ്വാദനത്തിലൂടെ ദൈവം നിങ്ങള്‍ക്ക് അങ്ങേയറ്റം ആനന്ദം നല്‍കട്ടെ. കാരണം സത്യസ്‌നേഹികളെ സംബന്ധിച്ചടുത്തോളം ആത്മിയ സംഗീതാസ്വാദനത്തിന് ധാരാളം തത്വങ്ങളും അതിന്റെതായ ഒരു തുടക്കവും അവസാനവും ഉണ്ട്. ഓരോ ആത്മാവിന്റെ ആസ്വാദനവും വ്യത്യസ്തമാണ്. എങ്കിലും ആത്മീയജ്ഞാനത്തില്‍ ആധിപത്യമുള്ള ഒരാള്‍ക്കെല്ലാതെ ഈ ആസ്വാദനത്തിന് തയ്യാറെടുക്കാന്‍ സാധിക്കില്ല. ഭൗതികമായ ആസക്തികളില്‍ നിന്ന് ശുദ്ധിയായ ഒരാള്‍ക്കല്ലാതെ ആത്മിയ സംഗീതത്തിന്റെ ശ്രോദ്ധാവാകാന്‍ കഴിയില്ല. മനുഷ്യപ്രാരാബ്ദങ്ങളുടെ ചിന്തയില്‍ നിന്നാണ് സംഗീതം നിര്‍ഗ്ഗളിക്കുന്നത്. അത് മനുഷ്യപ്രകൃതത്തെ തെട്ടുണര്‍ത്തി ദൈവിക രഹസ്യഞ്ജാനത്തിന് പ്രചോദനം നല്‍കുന്നു. അപൂര്‍ണ്ണരായ ചിലര്‍ക്കത് പ്രലോഭനമാണ് , പൂര്‍ണ്ണരായവര്‍ക്കത് ഗോചരവുമാണ് . കേവലം ജൈവികമായി മാത്രം നിലനില്‍ക്കുന്നവരെ സംബന്ധിചെടത്തോളം സാധാരയായി അത് പ്രാപ്യമല്ല . ഹൃദയം ചത്തവരെ സംബന്ധിചടുത്തോളം അതിന്റെ ആസ്വാദനം വിനാശകരമാണ് . ആനന്ദപൂര്‍ണ്ണമായ ഒരു ഹൃദയത്തെ സംബന്ധിചടത്തോളം ആത്മാവിനെ കണ്ടെത്തട്ടെ കണ്ടെത്താതിരിക്കട്ടെ സംഗീതാസ്വാദനം അവര്‍ക്ക് പ്രാപ്യമാണ്. സംഗീതത്തില്‍ ആയിരക്കണക്കിന് ആനന്ദമുണ്ട്. അതിലൊരൊറ്റ ആനന്ദം കൊണ്ട് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ആരാധനാ കര്‍മ്മം കൊണ്ട് മാത്രം നേടാവുന്ന പദവികള്‍ കരസ്ഥമാക്കാം.

സംഗീദാസ്വാദകനെ സംബന്ധിചെടത്തേളേം വികാര പ്രക്ഷുബ്ധമായ അയാളുടെ നാടീഞരബുകള്‍ ആരാധനാ കര്‍മ്മങ്ങള്‍കൊണ്ട് പ്രകാശപ്രസന്നമാവേണ്ടതുണ്ട്. സംഗീതാസ്വാദന സമയത്ത് ദൈവികമായ ഉദാത്ത ചിന്തകളെ സ്വാംശികരിക്കുകയും ഭൗതിക പ്രലോഭനങ്ങളെ ആട്ടിയകറ്റുകയും വേണം . ഇത് കൃത്യമായി കരഗതമാകാന്‍ ദൈവിക സ്‌നേഹമല്ലാതെ മറ്റൊരു പേംവഴിയില്ല. കാരണം ആത്മിയ സംഗീതം സത്യത്തിന്റെ സംഗീതമാണ്, അത് ദൈവത്തില്‍ നിന്നുത്ഭവിക്കുന്നതും ദൈവത്തില്‍ നിലകൊള്ളുന്നതുമാണ്. ദൈവികേതരമായതിനെ വലിച്ചിഴക്കുന്നവര്‍ ദൈവ വഞ്ചകരാണ് . അത്തരമാളുകള്‍ സംഗീതാസ്വാദനം വഴി ദൈവത്തില്‍ അലിയിച്ചുചേര്‍ക്കുന്ന വീഞ്ഞ് രുചിച്ചിട്ടുണ്ടാവില്ല.

സ്‌നേഹത്തിന്റെ അനുയായികള്‍ ശാരീരിക ഭോഗാസക്തികളെ മറികടന്ന് സംഗീതമാസ്വദിക്കുന്നു. അതിയായ വാഞ്ചയുടെ (Showq) യുക്തിയുടെ  തടസ്സവാദങ്ങള്‍ മറികടന്ന് സംഗീതമാസ്വദിക്കുന്നു , അതിയായ പ്രണയത്തിന്റെ (Ishq) അനുയായികള്‍ ഹൃദയ തടസ്സമില്ലാതെ ആത്മിയ സംഗീതമാസ്വദിക്കുന്നു . ആത്മിയ സ്‌നേഹം കൊണ്ട് അകറ്റപെട്ടവര്‍ ആത്മാവിന്റെ പ്രതിബന്ധങ്ങളെ മറികടന്നാസ്വദ്ക്കുന്നു. ഈ രീതിയില്‍ സംഗീതമാസ്വദിക്കുകയാണെങ്കില്‍ അവര്‍ ദൈവത്തില്‍ നിന്ന് മറക്കപ്പെടുന്നു. ശാരീരികമായ ഭോഗേഛകളോടെ സംഗീതമാസ്വദിക്കുകയാണെങ്കില്‍ അവര്‍ വിശ്വാസ വിരുദ്ധരായിത്തീരുന്നു. യുക്തിയുടെ സഹാത്തോടെ സംഗീതമാസ്വദിക്കുന്നവര്‍ പ്രശസ്തരായിത്തീരുന്നു , ഹൃദയം കെണ്ട് സംഗീതമാസ്വദിക്കുന്നവര്‍ ധ്യാനനിമഗ്നരായിത്തീരുന്നു. ആത്മാവു കൊണ്ട് സംഗീതമാ സ്വദിക്കുന്നവര്‍ സദാ സന്നിഹിതരാവുന്നു . ദൈവിക സാനിദ്യത്തെ കാണലും കേള്‍ക്കലുമാണ് ആത്മിയ സംഗീതാസ്വാദനം . അത് ഭയവും ദുഖ:വുമാണ. അതത്ഭുതങ്ങളിലെ അത്യത്ഭുതമാണ്. ആ ലോകത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്നില്ല. പണ്ഡിതന്‍ പാമരനാകുന്നു. പ്രണയിതാവ് ഉന്‍മൂലനം ചെയ്യപ്പെടുന്നു.

ദൈവിക സ്‌നേഹവിരുന്നില്‍ ശ്രോദ്ധാവും അവതാരകനും ഒന്നാകുന്നു. പ്രണയിതാക്കളുടെ സത്യം സംഗീതാകമ്പടിയോടു കൂടിയാണ്. പക്ഷെ സത്യത്തിന്റെ സത്യം സംഗീതമില്ലാതെയുമാണ് . ആത്മിയസംഗീതം വ്യവഹാരത്തില്‍ നിന്നും അതിന്റെ അഭാവത്തില്‍ സൗന്ദര്യത്തില്‍ നിന്നുമാണുത്ഭവിക്കുന്നത് . ഭാഷയുള്ളിടത്ത് വിരഹവും നിശ്ശബ്ദതയുള്ളിടത്ത് സാമീപ്യവുമുണ്ടാകുന്നു . ശ്രവണമുള്ളിടത്ത് അജ്ഞതയുണ്ടാവുന്നു , അജ്ഞത ദ്വന്ദ്വത്തിലാണ് നിലെൈകാള്ളുന്നത്. ആത്മിയസംഗീതം കേള്‍ക്കുമ്പോള്‍ യുക്തി സ്ഥാനഭ്രഷ്ഠനാക്കപ്പെടുന്നു, ആജ്ഞ വിരോധവുമാവുന്നു, അസാധുവാക്കുന്നത് സാധുവാക്കപ്പെടുന്നു.

ദൈവികയാതാര്‍ത്ഥ്യങ്ങളുടെ ഖജനാവിന്റെ താക്കോലാണ് ആത്മിയ സംഗീതം. സ്ഥാനം , അവസ്ഥ, ആത്മിയ വെളിപ്പെടുത്തല്‍, സാക്ഷ്യപ്പെടല്‍ എന്നിങ്ങനെ തത്വജ്ഞാനത്തെ പലതായിത്തിരിക്കാം. അവരുടെ സ്ഥാനത്തിനനസരിച്ചാസ്വദിക്കുമ്പോള്‍ അവര്‍ ആക്ഷേപിക്കപ്പെടുന്നു. അവരുടെ അവസ്ഥക്കനുസരിച്ചാസ്വദിക്കുമ്പോള്‍ തിരിച്ചുപോരേണ്ടിവരുന്നു , അത്‌ ആത്മിയവെളിപ്പെടുത്തലിനനുസരിച്ചാസ്വദിക്കുമ്പോള്‍ അവന്‍ ദൈവത്തില്‍ ലയിച്ചുചേരുന്നു. തത്വജ്ഞാനി ദൈവിക സൗന്ദര്യത്തില്‍ മുങ്ങികുളിക്കുന്നു. ആയിരക്കണക്കിന് സ്ഥാനങ്ങളില്‍ ഓരോസ്ഥാനത്തിനും ആയിരക്കണക്കിന് സംഗീത ശകലങ്ങളുണ്ട് . ഓരോന്നിനും മാറ്റം , മുന്നറിയിപ്പ് , ഒത്തുചേരല്‍ , അകല്‍ച്ച , അടുപ്പം , വിശപ്പ്, ദാഹം, ഭയം, പ്രതീക്ഷ, ദു:ഖം, തുടങ്ങി ആയിരക്കണക്കിന് സ്വഭാവ സവിശേഷതകളുണ്ട്. ഇവയിലേതെങ്കിലുമൊന്ന് തത്വജ്ഞാനിയുടെ ആത്മാവിലെത്തുകയാണെങ്കില്‍ അയാളുടെ ആത്മാവ് ശരീരം വെടിഞ്ഞ് പോകും.

അതുപോലെ ആത്മിയ സംഗീതത്തിന്റെ ആയിരക്കണക്കിന് സ്ഥാനങ്ങളിലും ആയിരക്കണക്കിന് സൂചനകളുമുണ്ട്. ഓരോ സൂചനകളിലും സ്‌നേഹം , അതിയായവാഞ്ച,  ആര്‍ദ്രത, തുടങ്ങി ആയിരക്കണക്കിന് വേദനകളുണ്ട്. ഇവയിലേതെങ്കിലുമൊന്ന് ശിഷ്യരുടെ ഹൃദയത്തില്‍ ചെല്ലുകയാണെങ്കില്‍ അവരുടെ തല ശരീരത്തില്‍ നിന്നും വേര്‍പെടും .ആത്മിയ സംഗീതാസ്വാദനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഓരോ സമയത്ത് ദിവ്യരഹസ്യങ്ങള്‍ ഓരോന്നായി ദൈവം വെളിപ്പെടുത്തിത്തരുന്നു. അവര്‍ ഇത്തരമെരു ദര്‍ശനത്തിന് സാക്ഷികളാവുകയാണെങ്കില്‍ രസം പോലെ ഉരുകിയൊലിക്കുന്നു. അതയാളില്‍ അറിവ് , സത്യസന്ധത, സംഘട്ടനം തുടങ്ങി ധാരാളം ഗുണവിശേഷങ്ങളുണ്ടാക്കുന്നു. അവന് അദൃശ്യമായ ലോകത്തിനപ്പുറത്തുള്ള നിഗൂഡതകള്‍ അവനറിയിച്ചുകൊടുക്കുന്നു.

ആത്മിയ ദര്‍ശനത്തിന്റെ പറുദീസയില്‍ ഗുണവിശേഷങ്ങളാകുന്ന ചില്ലകളില്‍ നിന്ന് പ്രകാശത്തന്റെ പക്ഷികള്‍ ആത്മാവിനു മുബ് ഒരിക്കലും കേട്ടിട്ടില്ലാത്ത പാട്ടുകള്‍ പാടും . ആ പാട്ടിന്റെ രാഗം തത്വജ്ഞാനിയെ അടിമയില്‍ നിന്നും ദിവ്വ്യത്വത്തിന്റെ ആകാശത്തിലേക്കുയര്‍ത്തും. അതവന്റെ അടിസ്ഥാനത്തെ മാറ്റിമറിക്കും , അവന്‍ അവനുതന്നെ സുപരിചിതനും അപരിചിതനുമായിത്തീരുന്നു. അതവനോടുതന്നെ പ്രതികാര ദാഹവും ഭയവുമുണ്ടാക്കുന്നു, അത് നിഗൂഡതകളുടെ നിഗൂഡതകള്‍ അവനു പറഞ്ഞു കൊടുക്കുന്നു . ദൈവിക വ്യവഹാരത്തെക്കുറിച്ച് അതിന്റെ നാവില്‍ നിന്നുതന്നെ അവന്‍ കേള്‍ക്കുന്നു.

ചിലപ്പോളത് ‘നീ ആകുന്നു ഞാന്‍’ മറ്റു ചിലപ്പോള്‍ ‘ഞാനാകുന്നു നീ’എന്ന് പറയുന്നു , ചിലപ്പോളത് സംഹാരത്തില്‍ സിര്‍മ്മാണവും മറ്റുചിലപ്പോള്‍ നിര്‍മ്മാണത്തില്‍ സംഹാരവും സമ്മാനിക്കുന്നു . ചിലപ്പോള്‍ അടുത്തേക്ക് വലിക്കുന്നു മറ്റു ചിലപ്പോള്‍ പ്രശാന്തത സമ്മാനിക്കുന്നു. ചിലപ്പോള്‍ അവന്റെ ഏകാത്മകതക്ക് തീ ഇട്ട് അവനെ അവശനാക്കുന്നു . മറ്റുചിലപ്പോള്‍ പരിഭ്രമിപ്പിക്കുന്നതിലൂടെ അവന്റെ ആത്മാവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നു. ചിലപ്പോളലനെ ശ്രോദ്ധാവാക്കുന്നു മറ്റുചിലപ്പോള്‍ അവതാരകനാകുന്നു . ചിലപ്പോള്‍ ശുദ്ധനായ ദാസനാക്കുന്നു മറ്റുചിലപ്പോള്‍ ദൈവികാംശം അവന് സമ്മാനിക്കുന്നു. ചിലപ്പോള്‍ സൗന്ദര്യത്തിലുന്‍മത്തനാക്കുന്നു മറ്റുചിലപ്പോള്‍ പ്രതാപം കൊണ്ട് വിനയാന്വിതനാക്കുന്നു ഏകത്വത്തിന്റെ പ്രഭാതത്തില്‍ നിന്നും നിലക്കാതെ പ്രവഹിക്കുന്ന പ്രകാശം അവന് രാജകിയ സിംഹാസനങ്ങ്ള്‍ സമ്മാനിക്കുന്നു . ചിലപ്പോള്‍ അനുഗ്രഹീത നിഗൂഡതകളുടെ സഹായത്തോടെ അനശ്വരതയുടെ ആകാശത്തില്‍ അവനെ പറക്കാന്‍ സഹായിക്കുന്നു. മറ്റുചിലപ്പോള്‍ സുതാര്യതയുടെ കത്രിക അവന്റെ സ്വത്വത്തിന്റെ ചിറകുകള്‍ ഛേദിച്ചുകളയുന്നു.

ഇതും ഇതിനേക്കാള്‍ ഉപരിയായതും സംഗീതത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും . യുക്തിഭദ്രമായ ആത്മാവിന്റെ അദൃശ്യപ്രതലത്തെ അനുഗ്രഹീത പ്രഭാതത്തില്‍ മുഴങ്ങികേള്‍ക്കുന്ന ഉന്നതമായ വചനങ്ങള്‍ ശമിപ്പിക്കുന്നു . ആത്മിയ ദര്‍ശനത്തിന്റെ സമയത്ത് ദൈവിക സാനിധ്യത്തിന്റെ സൗന്ദര്യമാസ്വദിക്കുബോള്‍ അനശ്വര പാനപാത്രത്തില്‍ നിന്നും ആത്മിയ ബന്ധത്തിന്റെ വീഞ്ഞ് മോന്തിക്കുടിക്കുന്നവര്‍ സത്യം തിരിച്ചറിയുന്നു .അവിടെയാരാണുള്ളതെന്ന് അവനറിയാം പക്ഷെ ഇവിടെയുള്ളവര്‍ അത് കാണുന്നില്ല. ഈ അദ്ധ്യാപനങ്ങള്‍ പാകമാകാതെ സംശയത്തില്‍ വീണുപോകുന്നവര്‍ക്കോ, അവര്‍ കാരണമായി അറ്റുപോകുന്ന അപരിചിതര്‍ക്കോ ഉള്ളതല്ല. കാരണം ഇതു മൂസയൂടെ പാരമ്പര്യമാണ് , യേശുവിന്റെ രഹസ്യമാണ്, ആദമിന്റെ ഉത്സാഹവും ,അബ്രഹാമിന്റെ നിഷ്‌കളങ്കമായ ചങ്ങാത്തവും ,യഅ്ക്കുബിന്റെ വിലാപവൂം , ഇസ്ഹാക്കിന്റെ ദുരിതവും , ഇസ്മാഈലിന്റെ സ്വാന്തനവും ദാവീദിന്റെ ഗാനങ്ങളും , നോഹയുടെ സഹവാസവും യൂനുസിന്റെ പാലായാനവും യൂസുഫിന്റെ ചാരിത്യവും സക്കരിയ്യയുടെ ഭക്തിയും ,ജോണിന്റെ പരിഹാരവും , ഹെത്രോയുടെ ഉത്ക്കടമായ ആഗ്രഹവും മൂഹമ്മദിന്റെ ആത്മിയ ദര്‍ശനവുമാണ്.

‘ഞാനാണ് സത്യം’എന്ന ഹല്ലാജിന്റെ വാക്കിന്റെ രഹസ്യമിതാണ്. അവ ദൈവത്തെ മഹത്വവത്ക്കരിക്കുന്ന സത്യമാണ്. ആത്മിയ സംഗീതത്തിന്റെ യാഥാര്‍ത്ഥ്യം Sari Saqathsiയുടെയും അതിന്റെ ഭാഷണം അബൂബക്കര്‍ വാസിത്തിയുടെയും അതിന്റെ വേദന ശിബിലിയുടെതുമാണ്. ദൈവത്തിന്റെ കാമിതാക്കള്‍ക്ക് സംഗീതം അനുവദനിയമാണ്, അജ്ഞര്‍ക്ക് അത് നിഷിദ്ധവുമാണ്.

ആത്മിയ സംഗീതം മൂന്ന് തരത്തിലുണ്ട് . ഒന്ന് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളത് ,മറ്റൊന്ന് ഉന്നതര്‍ക്ക് വേണ്ടിയുള്ളത് , മൂന്നാമത്തേത് ഉന്നതരില്‍ ഉന്നതര്‍ക്ക് വേണ്ടിയുള്ളത് .സാധാരണ ജനങ്ങള്‍ പ്രകൃതിയുടെ സംഗീതമാസ്വദിക്കുന്നു , ഈ വിഷയത്തില്‍ അവര്‍ പരമ ദരിദ്രരാണ്. രണ്ടാമത്തെ വിഭാഗം ഹൃദയം കൊണ്ടാണാസ്വദിക്കുന്നത് . അത് ശക്തമായ ദാഹത്തില്‍ നിന്നുണ്ടാവുന്നതാണ്. മൂന്നാമത്തെ വിഭാഗം ആത്മാവുകൊണ്ടാണാസ്വദിക്കുന്നത് സ്‌നേഹമാണതിന്റെ ആധാരം. സംഗീതത്തെപ്പറ്റി സംസാരിക്കുമ്പോള്‍ വലിയ കാതുകളില്‍ അത് ചുരുങ്ങിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം ഞാന്‍ വരുന്നത് അവശിഷ്ടത്തില്‍ നിന്നാണ്. ഞാന്‍ സംസാരിക്കുകയാണെങ്കില്‍ ഞാന്‍ അടിസ്ഥാനമില്ലാതെയാണ് സംസാരിക്കുന്നത്. ഞാന്‍ സംസാരിക്കുന്നത് ആസ്വാദകന്റെ അടിസ്ഥാനത്തെ ആധാരമാക്കിയാണ്. എന്റെ സംഗീതജ്ഞന്‍ ദൈവമാണ് . ഞാനവനെപ്പറ്റിയാണ് സംസാരിക്കുന്നത്. ദൈവമാണ് എന്റെ സാക്ഷി . ഞാനവനെക്കാണുന്നു എന്റെ വാക്കുകള്‍ അനശ്വര കരാറിനെപ്പറ്റി പാടുന്ന രാപ്പാടിയുടെ പാട്ടാണ്. ഞാന്‍ സംസാരിക്കുന്നത് ഒരനശ്വര കിളിക്കുട്ടിലെ കിളികളുമായാണ്.
‘എന്റെ കാര്യം എല്ലാ അപരിചിതര്‍ക്കും വിചിത്രമായിത്തിര്‍ന്നിരിക്കുന്നു

ഏറ്റവും അത്ഭുതകരമായതില്‍ അത്ഭുതമായിത്തിര്‍ന്നിരിക്കുന്നു ഞാന്‍ ‘

ഇസ്‌ലാമിന്റെ സമചിത്തത പരസ്യമായ സംസ്‌ക്കാര ശൂന്യതയാവുന്നതില്‍ നിന്നും സംഗീതത്തെ തടഞ്ഞു. സംഗീതം ചില പരിമിതമായ സാഹചര്യങ്ങളില്‍ നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് സംഗീതം മ്യഗിയമായ വികാരങ്ങളെ ഇളക്കിവിടുന്ന സാഹചര്യത്തില്‍.  എന്നാല്‍ ഗൂഢമായി അത് അനുകംബയുണ്ടാക്കാനും ആത്മാവിന് മാറ്റമുണ്ടാക്കാനും സഹയകരമാകുന്നു.ശാരീരിക ഇഛകളെ നിയന്ത്രിക്കുകയാണെങ്കില്‍ സംഗീതത്തിന്റെ പരിവിര്‍ത്തനശേഷി ഏറെ ശ്ലാഘനിയമാണ്.

ഇസ്‌ലാമിന്റെ കാരണത്താലല്ലെങ്കില്‍ക്കൂടി ഇസ്‌ലാമിക നാഗരികത വലിയ സംഗീത പാരമ്പര്യങ്ങളെ സംരക്ഷിക്കുകയോ വികസിപ്പിക്കുകയോ ചെയ്തിട്ടില്ല. പൗരാണികാനന്തര പാശ്ചാത്യന്‍ സംഗീതം പോലുള്ള ദൈവത്തെ വിസ്മരിപ്പിക്കുന്ന സംഗീതത്തെ ഇസ്‌ലാം തടഞ്ഞിട്ടുണ്ട്.  സംഗീതാസ്വാദനം മൂലം ആത്മിയ ലോകത്ത് നിന്നും തെറ്റി ലൗകികതയുടെ സുഗഭോഗങ്ങളില്‍ കളിയാടാനിടയുള്ള മുസ്‌ലിമിനെ സംഗീതാസ്വദനത്തില്‍ നിന്നും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. പക്ഷെ ഇസ്‌ലാം സംഗീതത്തെ വളരെ ഉദാത്തമായ രീതിയില്‍ സംരക്ഷിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ കീര്‍ത്തനങ്ങളിലെ സംഗീത ഭംഗി മഴുവന്‍ സമൂഹത്തിനും പ്രാപ്യമാണ്. അതിന്റെ ആന്തരിക വശം  ഐന്ദ്രികവും ഈ ലോകത്തിന്റെയും മറു ലോകത്തിന്റെയും സൗന്ദര്യം സമ്മേളിക്കുന്ന ദൈവിക പറുദീസയിലേക്കുളഌ ഏണിപ്പടികളാണ്. എല്ലായ്‌പ്പോഴും കവിഞ്ഞു നില്‍ക്കുന്ന സതാ സന്നിഹിതമായ ഒരു യാതാര്‍ത്ഥ്യത്തിന്റെ പ്രകമ്പനമാണ് ആത്മിയ സംഗീതാസ്വാദനം

ബാക്ലി പറയുന്നത്  സമാ അഥവാ സംഗീതം ദൈവം അവനിലേക്ക് വിളിക്കുന്ന ശബ്ദമാണ്. മനുഷ്യനെ തന്റെ ആത്മിയ ഉറവിടത്തിലേക്ക് തിരിച്ച് കൊണ്ട് പോകാനുള്ള മാര്‍ഗവുമാണത്. അത് ദൈവത്തിലേക്കുള്ള പാതയുടെ അനുബന്ധവുമാണ. ആ പാത മുറിച്ചുകടക്കാനാവശ്യമായ അച്ചടക്കമുള്ളവന് മാത്രമേ സംഗീതമാസ്വദിക്കനവകാശമുള്ളു . മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുടരാനാവാത്ത ദൈവിക പാതയെ നിന്ദിക്കരുത്. കാരണം ദൈവാനുഗ്രഹം നിഷേധിക്കുക കുറ്റകരമാണ്. ആത്യന്തികമായി മനുഷ്യനാണ് ദൈവത്തിന്റെ സംഗീതം . ഇസ്‌ലാം അഖണ്ഡമായ ഒരു പാരമ്പര്യമെന്ന നിലക്ക് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു.

Translator: മുഹമ്മദ് വാഫി, അസീസ് ഗസാലി

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting