banner ad
July 26, 2012 By കെ.എസ് ഷമീര്‍ 0 Comments

ഹിപ്-ഹോപ്പിന്റെ ഭാഷാശാസ്ത്രം

sami-a-198x300സമി ആലിം ഒരു ഭാഷാ ശാസ്ത്രജ്ഞനാണ്. കുറെക്കൂടി വ്യക്തമായി സംഗീത നിരൂപകനായ ജെനീവ സ്മിതര്‍മാന്റെ വാക്കുകള്‍ ഉപയോഗിച്ച് പറഞ്ഞാല്‍ അദ്ദേഹം ഒരു ഏറ്റുമുട്ടല്‍ ഭാഷാശാസ്ത്രജ്ഞനാണ് (Compat Linguist). സമി ആലിമിന്റെ ഹിപ്‌ഹോപ്പിനെക്കുറിച്ചുള്ള മൂന്നാമത്തെ പുസ്തകമാണ് Roc the Mic Right: The Language of Hip Hop Culture. ഏറ്റുമുട്ടല്‍ ഭാഷാ ശാസ്ത്രജ്ഞന്‍ എല്ലായ്‌പ്പോഴും ഔദ്യോഗിക ധാരയിലെ വീഴ്ചകളെയാണ് അന്വേഷിക്കുന്നത്. അല്ലെങ്കില്‍ ഭാഷാ ക്ലാസ് റൂമുകളിലെ നിര്‍ദ്ദേശക ശാസ്ത്രമാണ് അവരുടെ പരിഗണനാ വിഷയം. നമ്മുടെ ഇംഗ്ലീഷ് അധ്യാപകന്മാര്‍ past participle പകരം past tense ഉപയോഗിക്കാന്‍ പഠിപ്പിച്ച അനുഭവം നമുക്കുണ്ട്. അവര്‍ നമ്മുടെ ഇംഗ്ലീഷ് ഭാഷയെ ഓക്‌സ്‌ഫോര്‍ഡ്/കേബ്രിഡ്ജ് നിലവാരത്തിന് സമാനമായ രീതിയില്‍ വളര്‍ത്തിയെടുക്കുകയോ അല്ലെങ്കില്‍ ഡാനിയല്‍ ജോണ്‍സിന്റെ ഏകീകരിച്ച ഇംഗ്ലീഷ് സംസാര രീതിയിലേക്ക് ഉയര്‍ത്തുകയോ ചെയ്യുന്നുണ്ട്.

ഭാഷയെ സാധാരണവത്കരിക്കാനും ഏകീകരിക്കാനുമുള്ള മുഴുവന്‍ ശ്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിലാണ് ഹിപ്പ് ഹോപ്പ് വളരുന്നത്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കറുപ്പുള്ള കാര്യം (The blackest thing ) അമേരിക്കന്‍ ബ്ലാക്ക് സംസ്‌കാരത്തെയും അതിന്റെ സംഘര്‍ഷങ്ങളെയും സാധ്യതകളെയും ചടുലതകളെയും പുതുതായി രൂപപ്പെട്ട (നിരന്തരമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന) ഹിപ്പ് ഹോപ്പ് ദേശീയ ഭാഷയുടെ അധികാരമാനങ്ങളെയും ആസ്വദിക്കാന്‍ പഠിക്കുക എന്നുള്ളതാണ്. ഏറ്റവും രാഷ്ട്രീയപരമായ നിലപാടും അതുതന്നെയാണ്.”(പേജ് 3). ”സംഗീതത്തിന്റെ താളത്തിനൊത്ത് സൗന്ദര്യശാസ്ത്രപരമായി വാക്കുകള്‍ ഈണപ്പെടുത്തുന്ന ഹിപ്പ്‌ഹോപ്പിന്റെ ഒരു ധാരയാണ് റാപ്പ്. ഈ അടുത്തവര്‍ഷങ്ങളില്‍ ഈ ധാരയാണ് ഹിപ്പ് ഹോപ്പ് സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ മുന്‍നിരയിലുള്ളത്. അതിനാല്‍ തന്നെ ഭാഷയായിരിക്കും ഹിപ്പ് ഹോപ്പ് നാഷന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ വായിക്കാനുള്ള ഏറ്റവും ഉപകാരപ്രദമായ ഉപകരണം.” (പേജ് 4) പുസ്തകത്തിന് ആമുഖമെഴുതിയ ജെനീവ സ്മിതര്‍മാന്റെ വാക്കുകള്‍ വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ സാമി ആലിമിന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഭാഷാശാസ്ത്രപരമായ മേധാവിത്വം നിറഞ്ഞ പഴയ ലോകത്തെ  (linguistic supremacy) പൂര്‍ണ്ണമായി ഉപേക്ഷിച്ച് മാത്രാത്മക സാമൂഹിക ഭാഷാശാസ്ത്രത്തിന്റെയും (quantitative socio-linguistisc) സമത്വാധിഷ്ഠിത പദ്യ വ്യവഹാര നിരൂപണത്തിന്റെയും മറ്റൊരു ലോകത്തിന്റെ ഭാഗമാവുകയാണ് ചെയ്തത്.” (Page VII) ഭാഷ ശാസ്ത്രവും നരവംശശാസ്ത്രവും സാംസ്‌കാരിക പഠനവും അക്കാദമിക്‌സിലെ മറ്റും പഠന മേഖലകളും തെരുവുമായും ഹിപ്പ് ഹോപ്പ് ദേശീയ ഭാഷയുമായും സംസ്‌കാരവുമായും ഇംസ്‌ലാമുമായും ക്ലാസ്‌റൂമുമായും ബന്ധപ്പെടുത്തുന്ന പുതിയൊരു ഇടമാണ് സാമി ആലിം രൂപപ്പെടുത്തുന്നത്.  Like Old School folk say,’People git ready, cuz a change gon come.’ (പഴയ തലമുറക്കാര്‍ പറയുന്നതു പോലെ: ആളുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. കാരണം മാറ്റം വരാനിരിക്കുന്നു) (Page VII)

sa-300x225നിലനില്‍ക്കുന്ന ഭാഷശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ പരികല്‍പനകളെ കഴിഞ്ഞ നാല് പതിറ്റാണ്ടായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഹിപ്പ് ഹോപ്പ് സംസ്‌കാരത്തിന്റെ counter-hegemonic സ്വഭാവത്തിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകത്തിന്റെ ഏഴ് അധ്യായങ്ങള്‍. The Street is a Mutha: The Street and the Formation of a Hip-Hop Linguistics എന്നതാണ് ഒന്നാം അധ്യായത്തിന്റെ തലക്കെട്ട്. ബ്ലാക്ക് അമേരിക്കന്‍ ഇംഗ്ലീഷില്‍ ‘മുത്താ’ എന്നാല്‍ അമ്മ എന്നാണ് അര്‍ഥം. തെരുവ് എങ്ങിനെയാണ് ഹിപ്പ് ഹോപ്പ് സംസ്‌കാരത്തെ ജനിപ്പിച്ച്, വളര്‍ത്തി അതിന്റെ യുവത്വത്തിലെത്തിച്ചെത് എന്നാണ് ഈ അധ്യായം പരിശോധിക്കുന്നത്. (പേജ് 16) ബോധപൂര്‍വ്വമുള്ള ഈ ഭാഷപ്രയോഗം ഈ റാപ്പുകള്‍ക്ക് തെരുവുകളോട് ഭാഷാപരവും സാംസ്‌കാരികവുമായ ഒരു ബന്ധം സൃഷ്ടിക്കുന്നുണ്ട്. (അതായത് കറുത്ത തെരുവിലെ ജനങ്ങളും അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്ന മൂല്യങ്ങളും ധാര്‍മ്മികതയും സാംസ്‌കാരിക സൗന്ദര്യശാസ്ത്രവും. peep the Geto Boys’ ‘G-Code,’ The Foundation)

രണ്ടാമത്തെ അധ്യായമായ  Verbal Mujahidin in the Transglobal Hip Hop Umma: Islam, discursive struggle, and the weapons of mass culture ല്‍ ഇസ്‌ലാം എങ്ങിനെയാണ് ഹിപ്പ് ഹോപ്പ് ദേശീയത രൂപപ്പെടുത്തുന്നതില്‍ പ്രധാനഘടകമായത് എന്നന്വേഷിക്കുന്നു. പത്രപ്രവര്‍ത്തകനായ ഹാരി അലന്‍ ഇസ്‌ലാമിനെ ഹിപ്പ് ഹോപ്പിന്റെ ഔദ്യോഗികമതമായി രേഖപ്പെടുത്തുന്നുണ്ട് (പേജ് 22). ഇസ്‌ലാമിക സംസ്‌കാരം ഒരിക്കല്‍ ദേശാന്തരങ്ങള്‍ക്കപ്പുറം പരസ്പരം ബന്ധിതമായിരുന്നു. (Cooke and Lawrence 2005) ഇസ്‌ലാമിന്റെ ഈ ദേശാന്തരബന്ധം എങ്ങിനെയാണ് ഹിപ്പ് ഹോപ്പ് സംസ്‌കാരത്തിനകത്ത് പ്രവര്‍ത്തിച്ചതെന്ന ലളിത ചോദ്യമാണ് ഈ അധ്യായത്തിലദ്ദേഹം വിശകലനം ചെയ്യുന്നത്. ഇസ്‌ലാമിന്റെയും നാഷന്‍ ഓഫ് ഇസ്‌ലാമിന്റെയും ഹിപ്പ് ഹോപ്പിനകത്തെ വ്യാപകമായ സാന്നദ്ധ്യത്തെ അദ്ദേഹം രേഖകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റുകളായ മോസ് ഡെഫിനോടും ജെ.ടി ബിഗ്ഗാ ഫിഗ്ഗയോടും അവരെ ഇസ്‌ലാം കേന്ദ്രീകൃതമായ സംഗീതധാര രൂപപ്പെടുത്തുന്നതിന് സഹായിച്ച ഇസ്‌ലാമിനോടും ഖുര്‍ആനോടുമുള്ള അവരുടെ ആഭിമുഖ്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നടത്തിയ അഭിമുഖസംഭാഷണത്തിന്റെ വിശദരൂപവും അധ്യായത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാം രണ്ട് തലത്തിലാണ് പ്രവര്‍ത്തിച്ചത്. ഒന്നാമതായി, സ്വന്തം ഈഗോയോട് പോരാടാനുള്ള ഒരാത്മീയ പരിചയായി പ്രവര്‍ത്തിച്ചു. ഇങ്ങനെ നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതാവായ ലൂയിസ് ഫാറാഖാന്റെ ‘സ്വന്തം ഈഗോയോടുള്ള ജിഹാദ് ദൈവത്തിലേക്കുള്ള സാമീപ്യം’ എന്ന ഉപദേശം പ്രാവൃത്തികമാക്കാന്‍ സാധിച്ചു. രണ്ടാമതായി ഇസ്‌ലാമിന്റെ വിമോചനപരമായ ഉള്ളടക്കം ഹിപ്പ് ഹോപ്പ് ദേശത്തിന് വെള്ള വംശീയതക്കെതിരെയുള്ള വിപ്ലവകരമായ പോരാട്ടം നടത്താനും സഹായിച്ചു.

മൂന്നാമധ്യാമായ Verbal Talking Black in this White Man’s World;Linguistic supremacy, linguistic equanimity, and the politics of languages ല്‍ ഹിപ്പ് ഹോപ്പ് ദേശങ്ങളിലെ ഭാഷാപരമായ ഉയര്‍ന്ന ക്രിയാത്മകതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ്. അതോടൊപ്പം എങ്ങിനെയാണ് കറുത്ത അമേരിക്കന്‍ യുവത്വം അതിസമര്‍ത്ഥവും നിരന്തരം പരിവര്‍ത്തിതവുമായ ഭാഷകഴിവുകള്‍ നേടുന്നത് എന്നുമന്വേഷിക്കുന്നു. നാലമത്തെ അധ്യായം ഹിപ്പ്‌ഹോപ്പ് ഭാഷയുടെ ആഴങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും അഞ്ചാം അധ്യായം തെരുവ് കേന്ദ്രീകൃതമായ ബോധത്തിന്റെയും സ്വത്വത്തിന്റെയും രൂപീകരണത്തെയും വളര്‍ച്ചയെയും അടയാളപ്പെടുത്തുന്നു. അറാം അധ്യായം  Every syllable of mine is an umbilical cord through time: Toward an analytical schema of Hip Hop poetics പുസ്തകത്തിന്റെ മുഴുവന്‍ ചര്‍ച്ചകളെയും ക്രോഡീകരിക്കുന്നു. ഹിപ്പ് ഹോപ്പ് സംഗീതത്തിന്റെ ഘടനയെയും താളത്തെയും ഭാഷാപരമായും ശൈലീപരമായും വിശകലനം ചെയ്ത് ആലിം തെളിയിക്കുന്നത് ഹിപ്പ് ഹോപ്പിന് ചോസറിന്റെയും ഷേസ്പിയറിന്റെയും അല്ലെങ്കില്‍ ലാംഗ്സ്റ്റണ്‍ ഹ്യൂഗ്‌സ്, സോണിയ സാഞ്ചസ് തുടങ്ങിയവരെപ്പോലെയുള്ള ശക്തരായ കവികളുണ്ടെന്നാണ്. ഇത് ഒരാളെ മറ്റൊന്നിന് വേണ്ടി തരം താഴ്ത്തുന്ന തരത്തിലല്ല. മറിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പാദമുദ്രപതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറയിലെ എല്ലാവരെയും ഉള്‍പ്പെടുത്താനാണ് നാം ആഗ്രഹിക്കുന്നത്. അവസാന അധ്യായം ഹിപ്പ് ഹോപ്പില്‍ സ്വന്തം കണ്ടുപിടുത്തങ്ങളാലും പരീക്ഷണങ്ങളാലും ശ്രദ്ധേയനായ ആഫ്രോ-അമേരിക്കന്‍ ഗായകന്‍ ടേറിക് ഡൊണാള്‍ഡ് ജമേഴ്‌സണ്‍ എന്നു പേരുള്ള ഫറോവ മോന്‍കുമായുള്ള അഭിമുഖമാണ്. അതിലൊരുഭാഗം ഹിപ്പ് ഹോപ്പിന്റെ മുഴുവന്‍ തത്വശാസ്ത്രത്തെയും സംഗ്രഹിക്കുന്നുണ്ട്. ”നിങ്ങള്‍ക്കറിയുമോ ഇതൊരിക്കലും മറ്റൊരു സംഗീതത്തെ വെറുക്കലോ അടിച്ചിരുത്തലോ അല്ല കാരണം മറ്റൊരു സംഗീതധാരയെയും വെറുക്കാതെ കറുത്തവന്റെ വിപ്ലവഗീതം ജനങ്ങളിലേക്കെത്തിക്കുകയാണ് ഹിപ്-ഹോപ് ചെയ്യുന്നതെന്ന്” ഫറോവ മോന്‍ക് അഭിപ്രായപ്പെടുന്നു.

Translator: ഉബൈദ് റഹ്മാന്‍

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting