നമുക്കൊന്നു ശ്രദ്ധിച്ചു കൂടെ?
കിടപ്പിലായ തന്റെ പ്രിയപ്പെട്ടവള്‍ക്ക് ഗുരുതരമായ ശാരീരിക അസുഖങ്ങളൊന്നുമില്ലെന്ന് അയാള്‍ക്ക് മനസിലായി. അവളെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്കും പ്രത്യേകിച്ചെന്തെങ്കിലും കണ്ടെത്താനായില്ല. അവള്‍ വിധേയയായ വൈദ്യപരിശോധനകളിലൊന്നും അവളുടെ നിലയെ ന്യായീകരിക്കുന്ന ഒന്നും തെളിയിക്കപ്പെട്ടില്ല. ജെനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ ഡോക്ടര്‍മാരും അവളുടെ കാര്യത്തില്‍ നെറ്റി ചുളിച്ചു.
മുമ്പ് പലപ്പോഴും അവള്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായിട്ടുണ്ട്. കുട്ടിത്തം മാറാത്ത വാശിക്കാരിയായിരുന്നു അവള്‍ . ചിലപ്പോഴൊക്കെ അവനോട് പിണങ്ങി അവള്‍ വീട് വിട്ടു പോയി. തന്റെ ഭാര്യയുടെ ഇത്തരം പെരുമാറ്റങ്ങളെ അയാള്‍ വിശേഷിപ്പിച്ചത് കുട്ടിക്കളി എന്നാണ്. വിവാഹസമയത്ത് അവള്‍ക്ക് വയസ് 13, അവനു 25. അധ്യാപകനായിരുന്ന അവന് വിദ്യാര്‍ത്ഥികളുടെ കുരുത്തക്കേട് പുതിയ കഥയായിരുന്നില്ല . കൗമാരത്തിലേക്കു കടക്കുമ്പോഴുള്ള മാറ്റങ്ങളില്‍ കൂടുതലൊന്നും അവന്‍ അവളിലും കണ്ടില്ല.
പക്ഷെ ഒരു അധ്യാപകന്‍ ചിന്തിക്കുന്നത് പോലെയാവില്ലല്ലോ സമൂഹം ചിന്തിക്കുന്നത്. അവളുടെ ‘മുരടന്‍’ സ്വഭാവം പക്വതയില്ലായ്മയുടെ മാത്രം പ്രശനമായിട്ടല്ല, തികഞ്ഞ അനുസരണക്കേട് കാണിക്കുന്ന വിവാഹിതയായ സ്ത്രീയായിട്ടാണ് അവര്‍ അവളെ കണ്ടത്.അവളെ അനുസരണ പഠിപ്പിക്കണമെന്ന് അയാളെ ഉപദേശിക്കാനും അവര്‍ മറന്നില്ല.അത് മുതല്‍ക്കാണ് അയാള്‍ അവളെ അവഗണിച്ചു തുടങ്ങിയത്.ക്ലാസ്സിലെ കുരുത്തക്കേടുകാരെ അവഗണിക്കും പോലെ അവള്‍ അവിടെയെങ്ങും ഇല്ല എന്ന തരത്തില്‍ അവന്‍ പെരുമാറാന്‍ തുടങ്ങി.
*******
ആശുപത്രിക്കിടക്കയില്‍ മൂകയായിക്കിടക്കുന്ന അവളെ നോക്കി അവന്‍ തേങ്ങിക്കരയുകയായിരുന്നു. അനുസരണക്കേട് കാണിക്കുന്ന, ഊര്‍സ്വലയായ അവളെ തിരിച്ചുകിട്ടാന്‍ അവന്‍ എന്തിനേക്കാളുമേറെ ആശിച്ചു.ഈ ആശുപത്രി വിട്ടു പോകണം. ഡോക്ടറോട് സംസാരിക്കുമ്പോള്‍ മരണമുഖത്ത് ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചോര്‍ക്കുകയായിരുന്നു അവന്‍.’ഇനി ഒന്നും ചെയ്യാനില്ല’ ഡോക്ടര്‍ നിസ്സഹായത വ്യക്തമാക്കി. ‘അവള്‍ക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്നറിയാവുന്ന സ്ഥിതിക്ക് ഒരു മനശാസ്ത്ര വിദഗ്ധനെ കണ്ടു കൂടെ?ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റുമായി ഒരു മീറ്റിംഗ് ആയാലോ?’
‘വേണ്ട സര്‍ , ഞാനെന്റെ ഒരു സുഹൃത്തുമായി മീറ്റിംഗ് ഉറപ്പിച്ചിട്ടുണ്ട്.’
*********
തേങ്ങിക്കൊണ്ടാണ് അവന്‍ എന്നോട് മുഴുവന്‍ കഥയും പറഞ്ഞത്. പ്രശ്‌നത്തിന്റെ വേര് പക്ഷെ അവന്‍ കണ്ടെത്തിയ കുട്ടിത്തത്തില്‍ നിന്നും പക്വതയില്ലായ്മയില്‍ നിന്നും ഏറെ അകലെയായിരുന്നു. കുടുംബത്തിലെ 12 മക്കളില്‍ ഏഴാമത്തവളായിരുന്നു അവള്‍. അവളുടെ മാതാവിന്റെ മരണ ശേഷം പിതാവ് മറ്റൊരു വിവാഹം കഴിച്ചു. വലിയ കുടുംബത്തില്‍ സ്‌നേഹത്തിന്റെ ഇടം അവള്‍ക്ക് കണ്ടെത്താനായില്ല. കൂടുതല്‍ പഠിച്ച് സ്‌കൂളില്‍ തന്റെ ലോകം തീര്‍ക്കാനവള്‍ ആഗ്രഹിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവിതസാക്ഷാത്കാരം വിവാഹമാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തില്‍ അവളെയും കാത്തിരുന്നത് മറ്റൊന്നായിരുന്നില്ല.
******
പക്വമതിയായ ഒരുവളെയാണ് അവന്‍ കാത്തിരുന്നത. ഒരു മാതാവിനെപ്പോലെ അവനെ ശുശ്രൂഷിക്കുന്നവള്‍ . അവളുടെ സ്വപ്നങ്ങളും വ്യത്യസ്തമായിരുന്നില്ല. അവള്‍ക്കായിരുന്നു അവന്റെ ലാളന കൂടുതല്‍ ആവശ്യം. കാരണം ജീവിതത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യം അയാള്‍ക്ക് മുമ്പുണ്ടായിട്ടില്ല. പൊലിഞ്ഞു തുടങ്ങിയ പ്രതീക്ഷകള്‍ ഏറ്റുമുട്ടാന്‍ തുടങ്ങി. അവന്‍ മുഖം തിരിച്ചപ്പോഴൊക്കെയും മാതാപിതാക്കളാലും സഹോദരങ്ങളാലും അവഗണിക്കപ്പെട്ട അവളുടെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയ അവള്‍ ജീവിതത്തിലെ ഏറ്റവും മോശമായ വൈകാരിക അവസ്ഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് പക്ഷെ അവനറിഞ്ഞില്ല. നിരന്തരമായ അവഗണന അവളെ ആശുപത്രിക്കിടക്കയിലെത്തിച്ചു. മനശാസ്ത്രഭാഷയില്‍ schizoid personaltiy adaptation ആണിത്.
******
പേഴ്‌സണാലിറ്റി അഡാപ്‌റ്റേഷന്‍ (വ്യക്തിത്വവുമായി പൊരുത്തപ്പെടുക/അനുകൂലപ്പെടുക) മനശാസ്ത്രത്തിലെ ഒരു സംജ്ഞയാണ്. അതായത് ജീവിതത്തില്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ആളുകള്‍ സ്വയം അവര്‍ക്ക് പറ്റിയ പെരുമാറ്റരീതി സ്വീകരിക്കുന്നു. ഇത് ചിലപ്പോള്‍ അവര്‍ക്ക് അനുകൂലമായ ഫലവും ചിലപ്പോള്‍ പ്രതികൂലമായ ഫലവും ചെലുത്താം. ഇങ്ങനെ വരുമ്പോള്‍ പോസിറ്റീവായതിനെ സ്വീകരിച്ച് നെഗറ്റീവായതിനെ കുറച്ചു കൊണ്ടു വരികയാണ് നാം ചെയ്യേണ്ടത്. ഈ കേസില്‍ അവള്‍ സ്വീകരിച്ച സ്വഭാവത്തിന് സ്‌കൈസോയിഡ് പെര്‍സണാലിറ്റി അഡാപ്‌റ്റേഷന്‍(Schizoid personality adaptation) എന്നാണ് പറയുക അതായത് സാഹചര്യങ്ങളും പരിത:സ്ഥിതികളുമായി പെരുത്തപ്പെടാനാവാത്ത, ഭ്രാന്തില്ലാതെ തന്നെ ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന ആളുടെ സ്വഭാവരീതി. ഇത്തരത്തിലുള്ള സ്വഭാവം സ്വീകരിച്ച ആള്‍ മറ്റു ആളുകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കും. അവര്‍ അവരുടെത് മാത്രമായ ലോകത്തേക്ക് ഒതുങ്ങിപ്പോകാന്‍ ആഗ്രഹിക്കും. അവര്‍ ഒരുപാടു ചിന്തിക്കും. മിക്കവാറും ചിന്തകളില്‍ക്കൂടിയാണവര്‍ കൂടുതലും ആശയവിനിമയം നടത്തുക. എല്ലാറ്റിനും പുറമെ അവര്‍ അവരോടു മാത്രമാണ് സംസാരിക്കുക. അവരുടെ ചിന്തകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനു പകരം അവര്‍ എല്ലാവരില്‍ നിന്നും അകന്ന് സ്വന്തത്തിലേക്ക് ചുരുങ്ങുന്നതില്‍ സ്‌ന്തോഷം കണ്ടെത്തുന്നുവെന്നതാണ് പ്രശ്‌നം.
എല്ലാ അവസ്ഥകളിലും ഒരു പ്രശ്‌നം വികസിക്കുന്ന മൂന്നു ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തേ ഘട്ടത്തില്‍ ഇത്തരക്കാര്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവരായി മാറുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ ഇവര്‍ ഒന്നും ചെയ്യാനാവാതെ പ്രവര്‍ത്തനരഹിതരാവുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ അഡാപ്‌റ്റേഷന്‍ പാതോളജി അഥവാ രോഗത്തിന്റെ അവസ്ഥയിലേക്ക് മാറുകയും അവര്‍ക്ക് അവരെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇതില്‍ രണ്ടാമത്തെ ഘട്ടം വരെ ഒരു രോഗനിര്‍ദാരകന് തെറാപ്പിയിലൂടെ പരിഹരിക്കാന്‍ കഴിയും. മൂന്നാമത്തെ ഘട്ടത്തില്‍ അവനോ അവളോ അവരെ നിയന്ത്രിക്കാന്‍ മയക്കുമരുന്നു വേണ്ടി വരുന്നു. ഈ കേസില്‍ അവളുടെ അവസ്ഥയുടെ രൂക്ഷതയാണ് വീടു വിട്ട് ഓടുന്നതിലൂടെ കാണിക്കുന്നത്.
******
തേങ്ങിക്കൊണ്ടാണ് അവന്‍ ആശുപത്രിയിലേക്ക് മടങ്ങിയത്. റൂമില്‍ അവന്റെ മാതാവും അവളുടെ സഹോദരിയുമുണ്ടായിരുന്നു. കവിളില്‍ തലോടിക്കൊണ്ട് അവന്‍ അവളോട് ചേര്‍ന്നിരുന്നു.
Connect
Connect with us on the following social media platforms.