banner ad
September 14, 2013 By ഹബീബ് 0 Comments

തന്‍പോരിമയില്ലാത്ത നബി ചരിത്രം

998336_563058550407562_1881882906_n3അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സ് മലയാളക്കരയില്‍ അത്ര പ്രശസ്തനല്ല. കേരളത്തിലെ മതസംഘടനകള്‍ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിയിട്ടില്ല. സാധാരണ ഇസ്‌ലാം ആശ്ലേഷിച്ചവര്‍ക്ക് മഹത്തായ സ്ഥാനം നല്‍കുന്ന മലയാളി മുസ്‌ലിം സംഘടനകള്‍ അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. സ്ഥാനം നല്‍കുക എന്നാല്‍ സംഘടനകള്‍ ശ്വാസോഛ്ാസം പോലെ പ്രധാനമായി കരുതുന്ന തങ്ങളുടെ എണ്ണമറ്റ പ്രസിദ്ധീകരണങ്ങളില്‍ ഇടം നല്‍കുക എന്നാണര്‍ത്ഥം. ഏറിപ്പോയാല്‍ മരിച്ചു കഴിയുമ്പോള്‍ ഒരു അനുസ്മരണം.  അതിലുപരി ഈ സംഘടനകള്‍ ഒന്നും ചെയ്യാറില്ല; ചെയ്തിട്ട് കാര്യവുമില്ല.

അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സ് ഒരു സൂഫിയായിരുന്നു. പക്ഷെ നമ്മുടെ ന്യൂ എയ്ജ് സൂഫികളും അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിത്തന്നിട്ടില്ല. കോഴിക്കോട് സൂഫികളെ തട്ടാതെ വഴി നടക്കാന്‍ പറ്റാറില്ല. എന്നാല്‍ മറ്റുളവരെ മാര്‍ഗം കൂട്ടാന്‍ നടക്കുന്ന (proselytising) മതസംഘടനകളുടെ ലൈനാണ് ഈ സൂഫികള്‍ക്കും. മറ്റു സംഘടനാ പ്രതിനിധികള്‍ ഈ ലോകത്തിന്റെ ഭാരം മൊത്തം തോളില്‍ ചുമന്നു നടക്കുന്നത് കൊണ്ട് ഗൗരവത്തോടെ, സഹതാപത്തോടെ ‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞ് സ്ഥലം വിടുമ്പോള്‍ സൂഫികള്‍ മന്ദമായി പുഞ്ചിരിക്കും എന്നതൊഴിച്ചാല്‍ അവരെക്കൊണ്ടും അവരുടെ വീട്ടുകാര്‍ക്ക് പോലും ഒരു പ്രയോജനവുമില്ല എന്ന് കാണാം.

അദര്‍ ബുക്‌സ് പുറത്തിറക്കിയ കൊള്ളാവുന്ന കുറച്ച് പുസ്തകങ്ങളില്‍ ഒന്നാണ് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന മാര്‍ട്ടിന്‍ ലിങ്സിന്റെ ‘മുഹമ്മദ്’. മുഹമ്മദ് നബിയുടെ ജീവിതം നേരത്തെ പഠിച്ച്, അതില്‍ പ്രാഗത്ഭ്യം നേടി എന്ന് ‘അല്പം പോലും അഹങ്കാരമില്ലാതെ’ അഭിമാനിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്ക് മുഹമ്മദ് നബിയുടെ ഒരു ജീവിതചരിത്രം കൊണ്ട് എന്ത് കാര്യം എന്ന് തോന്നാം. പക്ഷെ ഇത് മാര്‍ട്ടിന്‍ ലിങ്സിനെ അറിയാനുളള പുസ്തകമാണ്. സൂര്യനെന്നും ചന്ദ്രകാന്തമെന്നും താരങ്ങളുടെ ശോഭയെന്നും നമ്മില്‍ ഒരു വിഭാഗമെങ്കിലും പാടിപ്പുകഴ്ത്തിയ, ഒരു മഹത്തായ ജീവിതത്തെ അര്‍ഹിക്കുന്ന ആദരവുകളോടെ, സ്വന്തം അശക്തി പറയാതെ പറഞ്ഞ്, ഒരാള്‍ പുനരാവിഷ്‌കരിക്കുന്നത് നാം നിര്‍ബന്ധമായും വായിച്ചിരിക്കണം.

മുഹമ്മദ് നബിയെക്കുറിച്ച്‌, ലോകത്തെ മുഴുവന്‍ സൃഷ്ടിക്കാന്‍ കാരണക്കാരനായ ഒരാളെ കുറിച്ച് ഒരു സൂഫിക്ക് മാത്രമേ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എഴുതാന്‍ കഴിയൂ എന്നാണ് എന്റെ വിശ്വാസം. മാര്‍ട്ടിന്‍ ലിങ്സിന്റെ സ്രോതസ് ഹദീസുകളും പൗരാണികരേഖകളുമാണ്. ഊഹങ്ങളും, ‘ജ്ജ് മിണ്ടണ്ട, ഞാന്‍ പറയാം’ എന്ന ആധികാരികതയുമല്ല. പ്രവാചക ചരിത്രങ്ങളില്‍ ഏറിയ പങ്കും, ഹൈക്കലിന്റെ കൃതി ഉള്‍പ്പെടെ (പക്ഷെ അത് നല്ലൊരു ചരിത്ര ഗ്രന്ഥമാണ്), പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ ന്യായീകരണങ്ങളാണ്. അദ്ദേഹം എന്തിനു ജീവിച്ചു? എന്തിന് കല്യാണം കഴിച്ചു? എന്തിനു യുദ്ധം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് സമര്‍ത്ഥമായി വാദിക്കുകയാണ് നാം ചെയ്യുന്നത്. ആ മഹാ ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാതെയും ഖുര്‍ആന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി പഠിക്കാതെയും അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത് വിമര്‍ശിക്കുന്നവര്‍ക്ക് അതുപോലെ മറുപടി നല്‍കാനുള്ള സത്യസന്ധതയില്ലാത്ത ഏര്‍പ്പാടുകളാണ് നമ്മുടെ നബി ചരിത്രങ്ങള്‍. ഈ ചരിത്ര സൃഷ്ടികളേക്കാള്‍ എത്രയോ ഉദാത്തമാണ് അദ്ദേഹത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട മൗലീദുകള്‍.

സ്വന്തം ശബ്ദത്തെ പൂര്‍വസ്രോതസുകളിലെ വെളിച്ചത്തില്‍ ലയിപ്പിച്ചു കൊണ്ട് സ്വയം പശ്ചാത്തലത്തിലേക്ക് പിന്‍വലിയുകയാണ് മാര്‍ട്ടിന്‍ ലിങ്സ് ചെയ്യുന്നത്. ‘ഞാന്‍ കരുതുന്നു’, ‘എനിക്ക് തോന്നുന്നു’ തുടങ്ങിയ അനന്വവാക്യങ്ങള്‍ പോലും ഈ പുസ്തകത്തില്‍ ഇല്ല. നബിയുടെ ജീവിതത്തിനു മേല്‍ നമ്മുടെ അഭിപ്രായങ്ങളെ കെട്ടിയിടുന്ന ശബ്ദം കൊടുക്കല്‍ പ്രക്രിയയുടെ അഭാവം ഒരു പക്ഷേ ഇസ്‌ലാമിക ചരിത്ര രചനയില്‍ ഇതാദ്യമായിരിക്കും. പക്ഷെ അപ്പോഴും ഒരു മൗലീദെന്ന പോലെ, മനോഹരമായ ഒരു നോവലെന്ന പോലെ ഈ പുസ്തകം വായനയുടെ എല്ലാ അനുഭൂതിയും നമുക്ക് പകര്‍ന്നു തരുന്നു.
ഒരു പക്ഷെ ഗ്രന്ഥകാരന്‍ പിന്‍വാങ്ങുകയും കഥാപാത്രം സ്വയം അനാവൃതമാകുകയും ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാകാം അത്.

Post a Comment

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting