banner ad
June 19, 2013 By 0 Comments

ഒരു മുസ്‌ലിം സംവിധായകന്റെ സിനിമ

photo by Lara Solankiസിനിമ മേഖലയില്‍ ജോലിയായുള്ള ഒരാളാണ് ഞാന്‍. സിനിമ കാണുന്നതിനെയും നിര്‍മിക്കുന്നതിനെയും വളരെ മോശപ്പെട്ട പ്രവൃത്തിയായിക്കണ്ടിരുന്ന മുസ്‌ലിംകളുടെ മനോഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. തീവ്ര യാഥാസ്ഥിക മുസ്‌ലിം ഗ്രൂപ്പുകള്‍ വരെ എന്റെ നാട്ടില്‍ സിനിമ പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ എന്റെ ചോദ്യം സിനിമ കാണാന്‍ പറ്റുമോ അല്ലെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമോ എന്നതിനെ കുറിച്ചല്ല. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പാലിക്കേണ്ട ചട്ടങ്ങളും മര്യാദകളും എന്തൊക്കെയാണെന്നാണ് എനിക്കു ചോദിക്കാനുള്ളത്. അക്രമത്തെയും ലൈംഗികതയെയും നിരാകരിക്കാന്‍ ആവശ്യപ്പെടുന്ന സിനിമകളില്‍ പോലും ഈ പറഞ്ഞവയുടെ അതിപ്രസരം കാണാന്‍ കഴിയുന്നു. പൊടിയുള്ള ചൂലുകൊണ്ട് തന്നെ തൂക്കി വൃത്തിയാക്കുന്നതിനെ കുറിച്ചെന്തു പറയുന്നു?

-അബ്ബാസ് ഖാന്‍ കറാച്ചി

ആധുനിക കലാരൂപങ്ങളെക്കുറിച്ച് ഇസ്‌ലാമിനുള്ള കാഴ്ചപ്പാടുകളില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കാരണം അവ വികസിച്ചു വന്നത് ഖുര്‍ആന്‍ അവതരിച്ചതിന്റെയും പ്രാവാചകന്റെയും അനുയായികളുടെയും കാലശേഷവുമാണ്. ഇസ്‌ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇത്തരം ആധുനിക കലകള്‍ ഉണ്ടായി വരുന്നതിന്റെ മുമ്പ്തന്നെ രചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സിനിമ ഇത്തരത്തിലുള്ള ആധുനിക കലയാണ്. വ്യക്തമായ തെളിവുകളോ ചരിത്ര പരാമര്‍ശങ്ങളോ എടുത്തു പറയാതെ യാഥാസ്ഥിക പണ്ഡിതന്‍മാരും ഗ്രന്ഥകാരും സിനിമ കാണുന്നതിനെ എതിര്‍ത്തു. പ്രവാചകന്‍ അഭിനയകലയെ നിരോധിച്ചിരുന്നു എന്നതു പോലുള്ള ദുര്‍ബല ആഖ്യാനങ്ങള്‍ ചിലര്‍ ഉദ്ധരിക്കുന്നത് കാണാം. ഇതില്‍തന്നെ പറയുന്നത് അഭിനേതാക്കളെ കുറിച്ചല്ല മറിച്ച് ആളുകളെ കബളിപ്പിക്കുന്ന നാട്യക്കാരെക്കുറിച്ചാണ്. ചോദ്യം സമകാലികവും ആധുനികവുമായതിനാല്‍ ഈ വിഷയത്തില്‍ ആധുനിക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ എന്താണെന്നു നോക്കുന്നതായിരിക്കും ഉചിതം.

സിനിമയോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ച ആദ്യത്തെ പണ്ഡിതന്‍ യൂസുഫ് ഖറദാവി ആണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാമില്‍ ‘നിയമവിധേയമായവ, നിയമവിധേയമല്ലാത്തവ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ചലച്ചിത്രങ്ങള്‍ വിനോദത്തിനും മാര്‍ഗനിര്‍ദേശത്തിനും പറ്റിയ ഒരു ഉപാധിയാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് ഉപദ്രവമൊന്നുമുണ്ടാക്കാത്ത ഏതൊരു ഉപാധിയെയും പോലെത്തന്നെയേ സിനിമയെയും കാണേണ്ടതുള്ളൂ. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആസ്പദമാക്കിയാവണം അതിനെക്കുറിച്ചുള്ള വിധി പറയാന്‍. മൂന്നു വ്യവസ്ഥകള്‍ പറഞ്ഞു കൊണ്ട് ചിലപ്പോള്‍ സിനിമ കാണലും നിര്‍മ്മിക്കലും നല്ലതും അഭിലഷണീയവുമാകുമെന്ന് അദ്ദേഹം പറയുന്നു.

  1. ഉള്ളടക്കം തിന്മയില്‍ നിന്നും അധാര്‍മികതയില്‍ നിന്നും മുക്തമായിരിക്കണം. തീര്‍ച്ചയായും അവ ഇസ്‌ലാമിന്റെ വിശ്വാസങ്ങള്‍ക്കും മര്യാദകള്‍ക്കും എതിരാവരുത്.
  2. സിനിമ കാണുന്നതും നിര്‍മ്മിക്കുന്നതും മതപരമായഉത്തരവാദിത്തങ്ങളെയും കല്‍പനകളെയും അവഗണിച്ച് കൊണ്ടാവരുത്.
  3. ലൈംഗികമായ പ്രലോഭനങ്ങള്‍ ഇല്ലാതിരിക്കാന്‍ തിയേറ്ററുകളിലും മറ്റും സ്ത്രീപുരുഷ സങ്കലനം തീരെ പാടില്ല.

മേല്‍പറഞ്ഞ ഈ മൂന്ന് കാര്യങ്ങളെ അധികരിച്ചാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രത്യേക ചട്ടങ്ങളും മര്യാദകളും മുന്നോട്ടു വെക്കാനാവുക. എങ്കിലും ഒരു ബഹുസാംസ്‌കാരികമായ രംഗമായതിനാല്‍ തന്നെ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം ഇങ്ങനെ ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഓരോ രാജ്യത്തും അവിടങ്ങളിലെ സാമൂഹിക ധാരണകള്‍ക്കും നാട്ടുമര്യാദകള്‍ക്കുമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ അതതു രാജ്യത്തെ നിയമനിര്‍മാണ സഭകളും സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയവയും ഇപ്പോള്‍ തന്നെ നടപ്പിലാക്കുന്നുണ്ട്. അപ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ളത് ഏതു ജോലിയിലായാലും ദൈവഭക്തിയും സൂക്ഷ്മതയും കൈമുതലാക്കുക എന്നതാണ്.

സ്ത്രീ പുരുഷ സങ്കലനത്തെക്കുറിച്ചും മറ്റു മര്യാദകളെപ്പറ്റിയുമുള്ള യൂസുഫ് ഖറദാവിയുടെ അഭിപ്രായം അതിന്റെ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സിലാക്കണം. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരമൊരു അവസ്ഥ ഇല്ലെങ്കില്‍ അവിടെ ഈ ചട്ടങ്ങള്‍ വരുത്തുന്നതില്‍ കാര്യമില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മാന്യത പുലര്‍ത്തുക എന്നത് വളരെ വൈയക്തികമായ കാര്യമാണ്. അത് നിയമരൂപേണ അടിച്ചേല്‍പിക്കുന്നത് ശരിയല്ല.

Radical Reforms : Islamic Ethics and Liberation എന്ന തന്റെ  വിഖ്യാതമായ ഗ്രന്ധത്തില്‍ താരിഖ് റമദാന്‍ ഇത് സംബന്ധമായി പുതുമയാര്‍ന്ന നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ശരിയായ, ആവശ്യമായ വിനോദം നല്‍കാത്ത, മതപരമായതോ ബാലിശമോ ആയ വിഷയങ്ങള്‍ കുത്തി നിറച്ച വിനോദോപാധികളും ഗെയിമുകളും ഉല്‍പാദിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മുസ്‌ലിം സമുദായങ്ങളെയും സമൂഹങ്ങളെയും തള്ളിവിടുന്ന വിധം അന്യവത്കരിക്കുന്ന വിനോദത്തെക്കുറിച്ച് അവരില്‍ ഭീതിയുളവാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കര്‍ശനമായ അളവുകോലുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

മാതൃകായോഗ്യമെന്ന് മതവൃത്തങ്ങളില്‍ പരിചയപ്പെടുത്തപ്പെട്ട സിനിമകളും കലാരൂപങ്ങളും പൗരാണികമായ സദാചാരനാടകങ്ങളുടെ പാരമ്പര്യത്തിലുള്ളവയാണ്- അറുബോറന്‍ എന്ന് വിളിക്കപ്പെടാവുന്നത്. അതുകൊണ്ട് റമദാന്‍ പറയുന്നത് നോക്കുക : കഴിവും താല്‍പര്യവുമുള്ള യുവതി യുവാക്കളോട് കൂടുതല്‍ ക്രിയാത്മകത പ്രകടിപ്പിക്കുവാനും ആധുനികമായ ആശയവിനിമയോപാധികളും സാങ്കേതികവിദ്യയും സ്വായത്തമാക്കാനും ആ പ്രപഞ്ചത്തില്‍ സവിശേഷമായ ജ്ഞാനം കരസ്ഥമാക്കാനും വ്യതിരിക്തമായ പ്രൊഫഷണലിസം പ്രകടിപ്പിക്കാനും ആവശ്യപ്പെടേണ്ടതുണ്ട്.

അതേ സമയം ആഗോളവത്കരിക്കപ്പെട്ട കലയുടെ അന്യവത്കരിക്കപ്പെടുന്ന സ്വാധീനങ്ങള്‍ എന്ന് താരീഖ് റമദാന്‍ പേര് വിളിക്കുന്ന പ്രശ്‌നവുമുണ്ട്. ഉമ്പര്‍ട്ടോ എക്കോ ഇതിനെ ജീവിതത്തിന്റെ ഉത്സവവത്കരണം (Carnivalisation of Life) എന്ന് വിശേഷിപ്പിക്കുന്നു. എല്ലാമെല്ലാം കളിയായി, വിനോദമായി മാറുന്ന വൈകൃതം നില നില്‍ക്കുന്നുണ്ട്. മൂല്യങ്ങളുടെയും അര്‍ത്ഥത്തിന്റെയും അളവുകോല്‍ തന്നെ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്.(Ibid) . അഗംബെന്‍ പറയുന്നത് കേള്‍ക്കുക- ‘കലകളുടെയും സിനിമകളുടെയും ലക്ഷ്യം മനുഷ്യന്റെ നൈസര്‍ഗിക വാസനകളുടെ ആവിഷ്‌കാരങ്ങള്‍ക്ക് (ശാരീരികമായ മോടി, പണം, ലൈംഗികത, എന്നിവയോടുള്ള സ്വാഭാവികമായ ആകര്‍ഷണത്തിന്) പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കുക എന്നതാണോ?. മനുഷ്യവാസനകളെയും മനോദൗര്‍ബല്യങ്ങളെയും ചൂഷണം ചെയ്യാന്‍ വേണ്ടിയാണ് അനവധി സന്ദര്‍ഭങ്ങളില്‍ നഗ്ന ശരീരങ്ങളെ അണിനിരത്തുന്നത്.’(ജോര്‍ജ്യൂ അംഗബെന്‍, ന്യൂഡിറ്റീസ്, സ്ട്രാറ്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 55-91) .കലയുടെ ഈ സാധ്യതയെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. പൗരാണിക ഇന്ത്യന്‍ നാടകചിന്തകനായ ഭാസന്‍ ഭക്ഷണം, ലൈംഗികത, എന്നിവ സ്റ്റേജില്‍ പ്രകടിപ്പിക്കരുതെന്ന് സിദ്ധാന്തിക്കുകയുണ്ടായി. ഇത് രണ്ടിനും അവസരമില്ലാത്തവര്‍ തെറ്റായ മാര്‍ഗത്തിലൂടെ അത് നേടിയെടുക്കുമെന്നാണ് ഭാസന്‍ ന്യായം പറഞ്ഞത്. സമൂഹത്തിന്റെ ധാര്‍മികമായ അടുക്കുകളെ താളക്കുഴപ്പത്തിലാക്കുന്ന കേവലം വാണിജ്യത്തെ മാത്രം ലാക്കാക്കിയുള്ള കലാപ്രവര്‍ത്തനം ഒരു മുസ്‌ലിം കലാകാരന് ഭൂഷണമല്ല എന്ന് പറയട്ടെ. ലൈംഗികത സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാതെ, കഥയുടെ ആവശ്യത്തിനായി വ്യംഗ്യമായി സൂചിപ്പിക്കുന്ന ചലചിത്രങ്ങള്‍ ഉണ്ട്. വിശ്വവിഖ്യാത സംവിധായകരായ അബ്ബാസ് കൈറോസ്തമി, അകിറാ കുറസോവ, മക്മല്‍ ബഫ്, കെന്‍ ലോച്ച്, ക്രിസ്റ്റഫര്‍ നോലന്‍ തുടങ്ങിയവര്‍ ഉദാഹരണം.

പൊടി തൂക്കുന്ന ചൂലിലും പൊടിയുണ്ടാവും എന്നത് കഥാര്‍സിസ് സിദ്ധാന്തത്തിന്റെ മറ്റൊരു നിര്‍വചനമാണ്. ദുരന്തനാടകത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം വിശദീകരിക്കവെ അരിസ്റ്റോട്ടില്‍, ദുരന്തനാടകം കാണുമ്പോള്‍ വന്യമായ വികാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് പറയുകയുണ്ടായി. ഉപബോധമനസിനെക്കുറിച്ചുള്ള ഫ്രോയ്ഡിന്റെ വിവരണം ഈ സിദ്ധാന്തത്തിന്റെ മറ്റൊരു പറച്ചില്‍ തന്നെയാണ്. ഒരു വ്യക്തിയുടെ മനസില്‍ പ്രകടിപ്പിക്കാനാവാതെ കുത്തിനിറച്ച വികാരങ്ങള്‍ മാനസികമായ രോഗലക്ഷണത്തിന് ഹേതുവാകും എന്ന് ഫ്രോയ്ഡിയന്‍ മനശാസ്ത്രം പറയുന്നു. ഫ്രോയിഡാനന്തര ചിന്തകന്മാര്‍ ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്യുകയുണ്ടായി. ആഗ്രഹങ്ങളെ ഉദ്പാദിപ്പിക്കുന്ന വ്യവസായം ആഗ്രഹം, സുഖം എന്നിവയെ അശ്ലീലവത്കരിച്ചുവെന്നും അത് വഴി ആഗ്രഹത്തിന്റെ തനതായ പ്രകാശനത്തെ നിരോധിക്കുകയും ആഗ്രഹത്തിന്റെ ശൂന്യവും അശ്ലീലവുമായ രൂപങ്ങള്‍ക്കു ചുറ്റും വിലക്കിന്റെ മറ (Taboo) യിട്ട് ചൂഷണം ചെയ്യുകയും ചെയ്യുന്നതായി ഗില്ലെസ് ഡെല്യൂസ് പറയുന്നുണ്ട്. വിലക്കിന്റെ മറ ഭേദിച്ച് സ്വന്തം ആഗ്രഹം സാധിപ്പിക്കാന്‍ ആളുകള്‍ ശ്രവിക്കുന്തോറും ആഗ്രഹം സാധിക്കാതെ നില നില്‍ക്കുന്നു.

കഥാര്‍സിസ് സിദ്ധാന്തം ശരിയാണെങ്കില്‍ ലൈംഗികമായ അതിതൃഷ്ണയെ (Sex Mania) അശ്ലീല പ്രദര്‍ശനം( Pornography) ശമിപ്പിക്കേണ്ടതാണ്. എന്നാല്‍ അലിജാ ഇസ്സത്ത് ബെഗോവിച് പറഞ്ഞതു പോലെ അശ്ലീല വ്യവസായം സിദ്ധാന്തവും ബലാത്സംഗം അതിന്റെ പ്രയോഗവുമാണ്. പ്രകടമായ ലൈംഗികതയും നഗ്നതയും തൃഷ്ണയെയും ഒളിഞ്ഞുനോട്ടത്തെയും ബലാത്സംഗത്തെയും പ്രചോദിപ്പിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. താന്‍ ആസ്വദിക്കുന്ന ക്രിയാത്മകമായ സ്വാതന്ത്ര്യം ജനങ്ങളുടെ ക്ഷേമത്തെ അപകടപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഒരു സിനിമാ സംവിധായകന്‍ ബാധ്യസ്ഥനാണ്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting