banner ad
May 15, 2013 By കെ. അഷ്‌റഫ് 0 Comments

അസ്ഗറലി എഞ്ചിനീയര്‍: ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത കഥകള്‍

അന്‍പതോളം ഗ്രന്ഥങ്ങളുടെ രചയിതാവും എഡിറ്ററും, തന്റേതായ വഴി വെട്ടിത്തുറക്കുകയും ചെയ്ത  ഇന്ത്യന്‍ പണ്ഡിതനാണ് അസ്ഗറലി എഞ്ചിനീയര്‍.ഇസ്‌ലാമിലെ സാമൂഹികനീതിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അഗാധമായ പ്രതിബദ്ധതയുടെ പേരില്‍ അിറയപ്പെടുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായിരുന്നുവദ്ദേഹം. നൈതികത,വിമോചനം, ലിംഗനീതി, പരിഷ്‌കരണം,സമാധാനം, അക്രമം, ആധുനികത, തുടങ്ങി അനേകം വിഷയങ്ങളില്‍  അദ്ദേഹമെഴുതിയിട്ടുണ്ട്. അടുത്തായി ഇറങ്ങിയ ‘A Living Faith: My Quest for Peace, Harmony and Social Change’ എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം, ഇന്ത്യന്‍ മുസ്‌ലിം എന്ന നിലക്ക്  ജീവിതം മുഴുക്കെയുള്ള  അദ്ദേഹത്തിന്റെ സമരത്തെക്കുറിച്ചു പറയുന്നു.

മഹാരാഷ്ട്രയില്‍ ബോറ കുടുംബത്തിലാണദ്ദേഹം ജനിച്ചത്,പിന്നീട് മുംബൈ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി  ജോലി ചെയ്തു. പിന്നീട് എഞ്ചിനീയര്‍ എന്നത് അദ്ദേഹത്തിന്റെ  പേരിനൊപ്പം ചേര്‍ത്തു. 20 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലി രാജി വെച്ച്, സാമൂഹിക പുരോഗതിക്കും,നീതിക്കും വേണ്ടിയുള്ള  അന്വേഷണത്തിനായി  സ്വയം സമര്‍പ്പിച്ച അദ്ദേഹം,ഒരേ സമയം മുസ്‌ലിം സമുദായത്തിന്റെ സവിശേഷതകളെ മായ്ച്ചുകൊണ്ടുള്ള , ദേശത്തിന്റെ ഏകീകരണം എന്ന ആശയത്തോടു കൂറു പുലര്‍ത്തുകയും ,അതേ സമയം , പ്രത്യേകിച്ചും ഹിന്ദു ദേശീയഭ്രാന്തമാരുടെ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ന്യൂനപക്ഷമെന്ന നിലക്ക് അതേ  സമുദായത്തിനു വേണ്ടി നിലകൊള്ളുക എന്ന വിരുദ്ധങ്ങളായ നിലപാടുകളില്‍ കുടുങ്ങി അദ്ദേഹം. ന്യൂനപക്ഷത്തിനു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായും സമുദായത്തിനകത്തെ ക്രിട്ടിക്കല്‍ ഇന്‍സൈഡറായും മാറി അദ്ദേഹം.

Ashgar-Ali-Engieneer-193x300113  അധ്യായങ്ങളടങ്ങുന്ന  മൂന്ന് ഭാഗങ്ങളായാണ്  ഈ ജീവചരിത്ര ഗ്രന്ഥം. അഞ്ചു  അധ്യായങ്ങളുള്ള ആദ്യ ഭാഗം ബാല്യം, വിദ്യാഭ്യാസം, തുടങ്ങി വ്യക്തി ജീവിതത്തിലേക്കും,ഏകാത്മകതയില്‍ നിന്ന് സഹിഷ്ണുതയിലേക്ക്’ അദ്ദേഹത്തെ  നയിച്ച ബദല്‍ സാമൂഹ്യ ബോധത്തിന്റെ വികാസത്തിലേക്കും വെളിച്ചം വീശുന്നു. മുംബൈ ജീവിതം അദ്ദേഹത്തിന് ബഹുസ്വരമായ ജീവിതരീതിയും, കാഴ്ചപ്പാടും നല്‍കി. അറുപതുകളിലും എഴുപതുകളിലും, ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം മൂലം ഇന്ത്യന്‍ നഗരങ്ങള്‍ വളരുകയും, പരമ്പരാഗത ഹിന്ദു ജാതിഘടനയും കൊളോണിയലിസവും ഏല്‍പ്പിച്ച ചൂഷണാധിഷ്ഠിത ഭൂതകാലത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു അത്. ഈ സമയത്തായിരുന്നു എഞ്ചിനീയര്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.1961 ലെ ജബല്‍പൂര്‍ കലാപം മതേതരദേശം എന്ന ഭാവനയില്‍ നിന്നദ്ദേഹത്തെ ഉണര്‍ത്തുകയും ന്യൂനപക്ഷങ്ങള്‍ എന്ന നിലക്ക് മുസ്‌ലിം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാരംഭിക്കുകയും ചെയ്തു.

വര്‍ഗ്ഗീയത,ഭീകരത,എന്നിവയോടുള്ള  തന്റെ  ഇടപെടലുകളെയദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണെന്നും,ഇപ്പോഴില്ലാത്ത സര്‍വ്വതല സ്പര്‍ശിയായ സമീപനം അനിവാര്യമാണെന്നും’ (ഇന്ത്യയില്‍) പാര്‍ലമെന്റാക്രമണമടക്കമുള്ള മിക്ക ഭീകരാക്രമണങ്ങളും നടന്നത്  ബി.ജെ.പി.ഭരണത്തിലാണെന്നും’ അദ്ദേഹം പറയുന്നു. മിക്ക ഗവണ്‍മെന്റ് ഏജന്‍സികളും  അക്രമം തടയുന്നതില്‍ പരാജയമാണെന്നാരോപിക്കുകയും ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദി അവരാണെന്നു നിരീക്ഷിക്കുകയും ചെയ്യുന്നു.പകരം നിരപരാധികളായ മുസ്‌ലിം യുവാക്കളെ കരിനിയമങ്ങളുപയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നുമദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എഞ്ചിനീയര്‍ വിവരിക്കുന്ന  പല സംഭവങ്ങളും സമ്പൂര്‍ണ്ണമല്ല എന്നതും,പല സങ്കീര്‍ണ്ണവശങ്ങളെയും സ്പര്‍ശിച്ചിട്ടില്ല എതും ഈ ജീവചരിത്രത്തിന്റെ പോരായ്മകളിലൊന്നാണ്. ഉദാഹരണത്തിന് 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റാക്രമണത്തെക്കുറിച്ച്  പറയുമ്പോള്‍ ഹിന്ദുത്വ ഭരണവര്‍ഗ്ഗ പാര്‍ട്ടിയായിരുന്ന ബി.ജെ.പിയും (Bharathiya Janatha Patry (BJP),അവരെ പിന്തുണക്കുന്നവരും തങ്ങളുടെ എതിരാളികളെ വേട്ടയാടിയത് സൂചിപ്പിക്കുന്നതിലദ്ദേഹം പരാജയപ്പെടുന്നു. പ്രമുഖ മാധ്യമ ഗ്രൂപ്പുകളും, ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും  കാശ്മീരിയായ ദല്‍ഹി പ്രൊഫസര്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഗീലാനിയുടെ അറസ്റ്റിനെ ചുറ്റിപ്പറ്റി വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ടതിനെക്കുറിച്ചദ്ദേഹം മൗനം പാലിക്കുന്നു. ഭീകരാക്രമണങ്ങളെ ഇല്ലാതാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടത് വിവരിക്കുന്നിടത്ത് ഭരണകൂടഭീകരതയും അതുമായി ബന്ധപ്പെട്ട പീഢനങ്ങളോടും പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍ നിന്നുയരുന്ന പ്രതികരണങ്ങളെ അര്‍ഹമായ രീതിയില്‍ പരിഗണിക്കാതെ അബോധമായി ആ സമുദായങ്ങളുടെ രാഷ്ട്രീയമായ പ്രതിനിധാനത്തെ നിഷേധിക്കുകയും ചെയ്യുന്നു.

ഈ ജീവചരിത്രത്തിന്റെ മറ്റൊരുവശമെന്നത് അസ്ഗറലി എഞ്ചിനീയറെ ഗൗരവത്തില്‍ പരിചയപ്പെടുത്തിയവരുടെ അഭാവമാണ്. ആശയങ്ങളുടെ ആവര്‍ത്തനങ്ങളിലും പുതിയ ഉള്‍ക്കാഴ്ച്ചയില്ലായ്മയിലും ഇത്  പ്രതിഫലിക്കുന്നുണ്ട്‌. അസ്ഗറലി എഞ്ചിനീയറെപ്പറ്റി  വളരെക്കുറച്ച് രചനകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. ഉദാഹരണത്തിന് രിഫാത് ഹുസ്സൈന്‍ ‘Asghar Ali Engineer: India’s Reformist Scholar- Activist (Hunter, 2009:178-180)’ എന്ന തലക്കെട്ടില്‍  അദ്ദേഹത്തെ പരിചയപ്പെടുത്തി ഒരു ലേഖനമെഴുതിയിട്ടുണ്ട്. 9/11ന്റെ പശ്ചാത്തലത്തില്‍ , ഇസ്‌ലാമിന്റെ ‘തീവ്രവ്യാഖ്യാനങ്ങള്‍’ക്കെതിരായി പുതിയ ‘പരിഷ്‌കരണ’ ശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അത്. യോഗീന്ദര്‍സിക്കന്ദ് അസ്ഗറലി എഞ്ചിനീയറെ കുറിച്ച് എഴുതിയ ലേഖനത്തില്‍ വഹീദുദ്ദീന്‍ ഖാന്‍ (1925- ), സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി  (1999) എന്നിവരോടു കൂടെ വഴികാട്ടിയായ പണ്ഡിതന്‍ എന്ന നിലക്കാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്.

നമുക്കെല്ലാവര്‍ക്കുമറിയാവുന്നതു പോലെത്തന്നെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്‌ലിം  സംഘര്‍ഷങ്ങളെക്കുറിച്ചുള്ള എഞ്ചിനീയറുടെ പഠനങ്ങള്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മുസ്‌ലിംകളെ എല്ലായ്‌പ്പോഴും ‘നോര്‍മലാ’ക്കാനാഗ്രഹിക്കുന്ന ദേശീയവാദ ,സ്റ്റേറ്റ് കേന്ദ്രീകൃത സമീപനങ്ങളോട്  ഇദ്ദേഹത്തിനുള്ള ആഭിമുഖ്യത്തെ ഗ്യാനേന്ദ്ര പാണ്ഡെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. വിവിധങ്ങളായ പീഢനങ്ങളോടും, വിവേചനങ്ങളോടുമുള്ള  സാധാരണ മുസ്‌ലിം പക്ഷത്തുനിന്നുള്ള പ്രതികരണങ്ങളെ പരിഗണിക്കാത്തതുകൊണ്ടും മതേതര-ദേശീയ പൗരത്വത്തെക്കുറിച്ചുള്ള ആശങ്കയാല്‍  അത്തരം ആഖ്യാനങ്ങളെയദ്ദേഹം നിശ്ശബ്ദമാക്കുന്നതുകൊണ്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അബദ്ധമാണെന്നും  അക്കാദമികമായി പാണ്ഡെ സമര്‍ത്ഥിക്കുന്നുണ്ട്.

ഈ ജീവചരിത്രത്തില്‍ എഞ്ചിനീയറുടെ യാത്രകളെക്കുറിച്ചും മുസ്‌ലിം ബുദ്ധിജീവികളുമായുള്ള അദ്ദേഹത്തിന്റെ സംവാദങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്. എന്നിരുന്നാലും ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും  സങ്കീര്‍ണ്ണതകളോട് ഇടപെട്ട് സജീവമാകാന്‍ ശ്രമിച്ചൊരാളുടെ കഥ എന്ന നിലക്ക് ഇത് അപൂര്‍ണ്ണമാണ്. ഇത് എഞ്ചിനീയര്‍ എന്ന വ്യക്തിയുടെ മാത്രം കഥയല്ല മറിച്ച് ഇന്ത്യന്‍ മുസ്‌ലിം സ്വത്വത്തെക്കുറിച്ചും, ദുരന്തപൂര്‍ണ്ണമായ അതിന്റെ വര്‍ത്തമാനത്തെക്കുറിച്ചും വിദൂര ഭൂതകാലത്തെക്കുറിച്ചുമുള്ള കഥയാണ്.

 

വിവര്‍ത്തനം- അബ്ദുല്‍ കബീര്‍

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting