banner ad
May 14, 2013 By ഇന്ററാക്റ്റീവ് സ്‌കോളേഴ്‌സ്‌ 0 Comments

മുസ്‌ലിംകളുടെ മൃഗവിരോധം

blind-woman-and-dogഎന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് മൃഗങ്ങളെ സംബന്ധിച്ച്  അബദ്ധജഢിലമായ കുറെ അഭിപ്രായങ്ങള്‍ ഉള്ളതായി പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ക്ക് മൃഗങ്ങളെ പേടിയും(zoophobia) വെറുപ്പും (Misozoony) ആണെന്ന് തോന്നുന്നു. ആദ്യമായി അവര്‍ക്ക് നായയോട് ഇഷ്ടക്കുറവ് (Cynophobic) ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു സുഹൃത്ത് നായയെ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകണം (അതിലൊരു പ്രവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടും) എന്ന പ്രവാചക വചനവുമായി ബന്ധപ്പെട്ട് എന്നോട് സംസാരിക്കുകയുണ്ടായി. മറ്റൊരിക്കല്‍ ഇദ്ദേഹം തന്നെ ശത്രുക്കളെ ഭയന്ന് ഗുഹയില്‍ ഒളിച്ച മുഹമ്മദ് നബിയെയും അനുചരന്‍ അബൂബക്കറിനെയും ഗുഹാമുഖത്ത് വല നെയ്ത് രക്ഷപ്പെടുത്തിയ ചിലന്തിക്ക് ഇസ്‌ലാമിക പാരമ്പര്യത്തില്‍ വളരെ പ്രാധാന്യമുണ്ട് എന്നും എന്നോട് പറഞ്ഞു. ഇങ്ങനെ നബി ഒളിച്ചിരിക്കുന്ന സമയത്ത് അവിടെ ഒരു പല്ലി ചിലച്ചിരുന്നുവെന്നും അതിനാല്‍ ഒരു മുസ്‌ലിം പല്ലിയെ കണ്ടാല്‍ കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു.ഇവ്വിഷയകമായി എനിക്ക് ഒരു വിശദീകരണം നല്‍കാമോ?

ഇസ്‌ലാമിനെ കുറിച്ച് ധാരണയിലെത്താന്‍ ചോദ്യകര്‍ത്താവ് ചില നിഷ്‌കളങ്ക വിശ്വാസികളേക്കാളുപരി അടിസ്ഥാന ഗ്രന്ഥങ്ങളായിരിക്കും അവലംബിക്കുക എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യത്തില്‍ മൂന്ന് പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അവ ഓരോന്നായി വിശദീകരിക്കാം. മനുഷ്യനും പ്രകൃതിക്കും ഉപദ്രവം ചെയ്യുന്ന എന്തിനെയും അതു മനുഷ്യനാവട്ടെ മൃഗമാവട്ടെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് നമ്മള്‍ കരുതുന്നത്. അതുപോലെ തന്നെ മനുഷ്യനും പ്രകൃതിക്കും ഉപകാരപ്രദമായ രീതിയില്‍ വര്‍ത്തിക്കുന്നു നായ്ക്കളുള്‍പ്പടെയുള്ള മൃഗങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുമാണ്.

സിനോഫോബിയ

ഖുര്‍ആനില്‍ ഒരിടത്തും നായയോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. വിശ്വാസികള്‍ വെള്ളിയാഴ്ച്ചകളില്‍ പാരായണം ചെയ്യുന്ന സൂറത്തു-ല്‍-കഹ്ഫില്‍ (Chapter Cave-18) വിവരിക്കുന്നത് ഒരു ഗുഹയില്‍ അഭയം തേടിയ വിശ്വാസികള്‍ക്ക് കാവല്‍ നിന്ന നായയെ കുറിച്ചാണ്. കൂടാതെ വേട്ടനായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ (Chapter 5) സൂചനകളുമുണ്ട്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ നായക്കുള്ള പ്രാധാന്യത്തെ കുറിച്ച് ഡോ. ഖാലിദ് അബു അല്‍-ഫള്‌ലിന്റെ വളരെ മികച്ച ലേഖനം ഉണ്ട് (http://www.scholarofthehouse.org/dinistrandna.html) അദ്ദേഹത്തിന്റെ ലേഖനത്തിന്റെ രത്‌നച്ചുരുക്കം താഴെ വിവരിക്കാം:

  1. നായയെ വെറുക്കുന്നതുമായി ബന്ധപ്പെട്ടു പറയപ്പെടുന്ന ധാരാളം ഹദീസുകള്‍   അടിസ്ഥാനമില്ലാത്തവയാണ്.
  2. മുസ്‌ലിംകള്‍ക്കിടയില്‍ മധ്യകാലഘട്ടങ്ങളില്‍ നായക്കെതിരെ നില നിന്നിരുന്ന വികാരത്തിന്റെ പ്രധാന കാരണം അവയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാവുന്ന റേബീസ് വൈറസുകള്‍ (പേവിഷം) പോലുള്ള അപ്രവചനീയമായ ഭീഷണികളായിരിക്കണം. മധ്യകാല യൂറോപ്യന്‍ പുരാതനാചാര ശാസ്ത്രങ്ങളിലും ഇത്തരത്തില്‍ നായ്ക്കളോടുള്ള വിരോധം പ്രകടമാണ്.
  3. നായ അശുദ്ധവും വൃത്തിഹീനവുമായ ഒരു ജീവിയാണെന്ന തരത്തിലുള്ള കുറ്റപ്പെടുത്തല്‍ ഖുര്‍ആനില്‍ ഒരിടത്തുമില്ല. കൂടാതെ ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകളില്‍ നായയോട് ശത്രുതയുണ്ടാവണമെന്നതിന് വിരുദ്ധവുമാണ്‌. ഉദാഹരണത്തിന് പ്രവാചകന്റെ അമ്മാവന്റെ മക്കളും അനുചരന്‍മാരും നായക്കുട്ടികളെ വളര്‍ത്തിയതിനെ സൂചിപ്പിക്കുന്ന ധാരാളം റിപ്പോട്ടുകളുണ്ട്.

നായയുടെ അശുദ്ധി

‘അബുഹുറൈറ(റ) നിന്നും റിപ്പോട്ട് ചെയ്ത ഹദീസില്‍ നബി(സ) ഒരിക്കല്‍ പറഞ്ഞു:  ‘നായ നിങ്ങളുടെ പാത്രം അശുദ്ധമാക്കിയാല്‍ അയാള്‍ ആ പാത്രം ഏഴുപ്രാവശ്യം കഴുകണം, അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകുകയും വേണം’ (മുസ്‌ലിം, 279). മറ്റൊരു ഹദീസില്‍ പറയുന്നത് ഇപ്രകാരമാണ്; ‘നായ നിങ്ങളുടെ പാത്രം നക്കിയാല്‍ അയാള്‍ ആ പാത്രം ഏഴു പ്രാവശ്യം കഴുകുകയും മണ്ണ് കൊണ്ട് എട്ടാമത്തെ പ്രാവശ്യം തടവുകയും വേണം’ (മുസ്‌ലിം, 280).

മുകളില്‍ പറഞ്ഞ ഹദീസുകളില്‍ നിന്ന് വ്യത്യസ്തമായി ചില റിപ്പോട്ടുകളും കാണാവുന്നതാണ്. ഇമാം അബു ഹനീഫ, ഇമാം ഹംബല്‍ യഥാക്രമം ഹനഫി, ഹംബല്‍ മദ്ഹബുകളില്‍ നായയുടെ രോമം ശുദ്ധമാണെന്നും നായയുടെ ഉമിനീര്‍, ശുദ്ധ ജലം ചീത്തയാക്കുമെന്നതിനാല്‍ അശുദ്ധവുമായിട്ടാണ് കണക്കാക്കുന്നത്. ഇമാം ഷാഫി ക്രോഡീകരിച്ച ഷാഫി മദ്ഹബില്‍ നായയുടെ ഉമിനീരും  മറ്റുഭാഗങ്ങളും (ഇതില്‍ രോമവും ഉള്‍പ്പെടും) ഒരുപോലെ അശുദ്ധമാണ്. ഇമാം മാലിക്കിന്റെ മാലിക്കി മദ്ഹബില്‍ ഇവ രണ്ടും അശുദ്ധമായി പരിഗണിക്കുന്നില്ല.

muslim-and-dog1ഖാലിദ് അബു അല്‍-ഫള്ല്‍ എഴുതുന്നു; അനുഭവത്തിലൂടെയോ ഗ്രന്ഥത്തിലൂടെയോ തെളിയിക്കപ്പെടാത്തതോളം പ്രകൃതിയില്‍ നിന്നുള്ളതെല്ലാം ശുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ടു വന്ന ഹദീസുകള്‍ ആധികാരികമല്ല എന്ന കാഴ്ച്ചപ്പാട് പങ്ക് വെക്കുന്ന മാലിക്കി മദ്ഹബിലെ പണ്ഡിതര്‍ നായ ശുദ്ധിയുള്ള ജീവിയാണെന്ന് വാദിക്കുന്നു. അതിനാല്‍ നായയെ തൊടുന്നതിലൂടെ മുസ്‌ലിംകളുടെ ആരാധന-അനുഷ്ഠാന വിശുദ്ധി അസാധുവാകില്ല എന്നതാണ് അവരുടെ പക്ഷം. നായ തൊട്ട പാത്രം പലതവണ കഴുകുന്നതുള്‍പ്പടെയുള്ള കല്‍പ്പനകള്‍ ആരോഗ്യസംരക്ഷണത്തിനുള്ള മുന്‍കരുതല്‍ മാത്രമാണെന്നാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം.

റേബീസ് വൈറസ്(പേ വിഷം) പരക്കുവാന്‍ സാധ്യതയുള്ളതിനാലാവാം പ്രവാചകന്‍ നായയെ തൊടുന്നതിനെതിനെ കുറിച്ച് പറഞ്ഞതെന്നും പേ വിഷബാധയില്ലാത്ത നായ ശുദ്ധമാണെന്നും ഈ പണ്ഡിതന്മാര്‍ വാദിക്കുന്നു. ഇവരില്‍ തന്നെയുള്ള ചില പണ്ഡിതന്മാര്‍ ഗ്രാമങ്ങളില്‍ വളര്‍ത്തുന്നതും വളരുന്നതുമായ നായ്ക്കള്‍ ശുദ്ധമാണെന്നും നഗരങ്ങളില്‍ വളരുന്നവ ഉച്ചിഷ്ടം ഭക്ഷിക്കുന്നതിനാല്‍ അശുദ്ധമാണെന്നുമുള്ള രീതിയിലുള്ള യുക്ത്യാധിഷ്ഠിത വാദങ്ങളും ഉന്നയിച്ചു. വളര്‍ത്തു നായ്ക്കള്‍ വൃത്തിയില്‍ പരിപാലിക്കപ്പെടുന്നതിനാല്‍ അവ ശുദ്ധമാണെന്നും തെരുവിലും കാട്ടിലും വളരുന്നവ രോഗവാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ അശുദ്ധമാണെന്നും പരിഗണിക്കപ്പെടണമെന്നുമാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. പ്രകൃതിയെ കുറിച്ചുള്ള കൂടുതല്‍ യുക്തിസഹമായ പഠനങ്ങള്‍  അപകടകാരികളെന്ന് വിശേഷിപ്പിച്ചിരുന്ന പല ജീവികളും അത്രത്തോളം ഭീഷണിയുയര്‍ത്തുന്നില്ല എന്ന തിരിച്ചറിവിലേക്ക് കാലക്രമേണ ഈ മുസ്‌ലിം പണ്ഡിതന്‍മാരെയും എത്തിച്ചു.

ആധുനിക വൈദ്യശാസ്ത്രം വികസിക്കാതിരുന്ന കാലത്ത് റേബീസ് വൈറസുകള്‍ പരക്കുന്നതിനെതിരെ എടുത്ത മുന്‍കരുതലായിട്ടാണ് കുറേ പ്രാവശ്യം കഴുകുക എന്ന നിബന്ധനയെ മനസ്സിലാക്കേണ്ടത്. ഒരോ ഇമാമുമാരും ജീവിച്ച സമയവും ഭൂമിശാസ്ത്ര പ്രത്യേകതയും, വൈദ്യശാസ്ത്രരംഗത്തിന്റെയും ആരോഗ്യരംഗത്തിന്റെയും പുരോഗതിയിലുമുള്ള വ്യത്യാസങ്ങളുമാണ് ഇമാമുമാരില്‍ തന്നെ ഇത്തരം വ്യത്യസ്ത അഭിപ്രായം ഉണ്ടാകാന്‍ കാരണം.

പല്ലിയും ചിലന്തിയും

ആരെങ്കിലും ഒരു പല്ലിയെ ഒരടിക്ക് കൊല്ലുകയാണെങ്കില്‍ 100 നന്മ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും, രണ്ടടിയില്‍ കൊല്ലുകയാണെങ്കില്‍ 70 നന്മ ചെയ്ത പ്രതിഫലം ലഭിക്കും എന്ന അബു ഹുറൈറ റിപ്പോട്ട് ചെയ്ത ഹദീസ് സാധുവല്ല. ഈ ഹദീസിന് കാരണമായി പറയുന്നത് സുലൈമാന്‍ നബിയെ ശത്രുക്കള്‍ ഒളിച്ചിരുന്നപ്പോള്‍ പിടിച്ചതിനും ഇബ്രാഹിം നബിയെ ശത്രുക്കള്‍ പിടിച്ച് അഗ്നിയിലിട്ടതിനും കാരണണക്കാരനായയത് പല്ലിയാണെന്നാണ്. അതുപോലെ തന്നെയാണ് ചിലന്തിയും. ചിലന്തിയെ സംബന്ധിച്ച കഥയും പല്ലിയെ സംബന്ധിക്കുന്ന കഥയും ആധികാരികമെന്ന് പറയാനാവില്ല. ഖുര്‍ആനില്‍ ചിലന്തിയെ കുറിച്ച് പറയുന്ന ഭാഗത്ത് പറയുന്നത് ഇപ്രകാരമാണ്: അല്ലാഹുവല്ലാത്ത മറ്റു രക്ഷകര്‍ത്താക്കളെ സ്വീകരിച്ചവരുടെ അവസ്ഥ ഒരു ചിലന്തി അതിന്റെ വീടുണ്ടാക്കുന്നത് പോലെയാണ്. എന്തെന്നാല്‍ ചിലന്തി വീട് തീര്‍ച്ചയായും എളുപ്പത്തില്‍ നശിക്കുന്നത് തന്നെയാകുന്നു.

ഇത് ചിലന്തിയുമായി ബന്ധപ്പെട്ട് ഖുര്‍ആനിലുള്ള മികച്ച രൂപകങ്ങളില്‍ ഒന്നാകുന്നു. ഇതിനെ നമുക്ക് പശുവിനേയും കൊതുകിനേയും സംബന്ധിച്ച രൂപകങ്ങളോട് സാദൃശ്യപ്പെടുത്താവുന്നതാണ്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting