banner ad
March 4, 2013 By വിജയകൃഷ്ണന്‍ ഭാസ്‌കരന്‍ 0 Comments

നവ തലമുറയുടെ പ്രവാചകന്‍

പ്രവാചകരുടെ ജീവചരിത്രങ്ങള്‍ എഴുതപ്പെടുന്നത് വെറും നിഷ്‌ക്രിയ വായനക്കു വേണ്ടിയല്ല. ഉത്ബുദ്ധതയിലേക്ക് നയിക്കുക എന്നതും ആദ്യകാല ‘സിയറ’ എഴുത്തുകാരുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മുഹമ്മദിന്റെ ജീവചരിത്രമെഴുതിയവരെല്ലാം, അവസാനത്തെ ദൈവദൂതന്റെ ജീവിതത്തിലൂടെ അന്വേഷിച്ചതും അന്വേഷിക്കുന്നതും അവരുമായും അവരുടെ സമൂഹവും സംസ്‌കാരവുമായും പ്രവാചകന്‍ എങ്ങനെയാണ് ബന്ധപ്പെടുന്നത് എന്നതാണ്. മൗലിദാഘോഷങ്ങളുടെ ഭാഗമായി പാടുന്ന പ്രകീര്‍ത്തനങ്ങളിലും ഇത്തരത്തിലുള്ള ഒരു ബന്ധം കാണാം. സ്വന്തം അനുയായികളുടെ ഭാവനയുടെ സുപ്രധാന നിമിഷങ്ങളില്‍ വിവിധ രൂപത്തില്‍ പ്രവാചകന്‍ മുഹമ്മദെത്തുന്നു. ഒമിദ് സാഫി(Omid Safi)യുടെ omid1‘മെമ്മറീസ് ഓഫ് മുഹമ്മദ്: വൈ ദ പ്രൊഫെറ്റ് മാറ്റേഴ്‌സ്’ (Memories of Muhammad: Why the Prophet Matters) എന്ന പുസ്തകത്തില്‍ വിവിധ സന്ദര്‍ഭങ്ങളിലും പരിസരങ്ങളിലും പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള വിഭാവനകളെ അന്വേഷിക്കുന്നു. ഈ പുസ്തകം രചിക്കുമ്പോഴുണ്ടായ ഉദ്ദേശത്തെ അദ്ദേഹം വിവരിക്കുന്നു:

‘മുസ്‌ലിംകള്‍ക്ക് മുഹമ്മദ് നബി പ്രാധാന്യമര്‍ഹിക്കുന്നവനും കേന്ദ്രവുമായതിനെ മനസ്സിലാക്കുന്നതില്‍ ഒരു മാറ്റമാണ് നമ്മുടെ ഉദ്ദേശമെങ്കില്‍, അദ്ധേഹത്തെക്കുറിച്ചുള്ള ജീവിതവ്യാഖ്യാനങ്ങളില്‍ നിന്നും പുറത്ത് കടക്കുകയും പകരം ഈ സംഭവകഥകളെ മുസ്‌ലിംകള്‍ എങ്ങനെയാണ് ഓര്‍ക്കുന്നതെന്നും നോക്കേണ്ടതുണ്ട്. അത് കൊണ്ടുതന്നെ, ‘ചരിത്രപുരുഷനായ മുഹമ്മദിനും’ ‘അനുഗ്രഹീതനായ മുഹമ്മദിനും’ ഇടയിലുള്ള സമീപനത്തിലൂടെ രണ്ട് ആശയങ്ങളെയും പ്രകാശിതമാക്കുന്നതായിരിക്കണം നമ്മുടെ സമീപനം. പ്രവാചകന്റെ ജീവിതത്തിലെ പ്രധാന സംഭവകഥകളിലൂടെ സഞ്ചരിക്കുകയും മുസ്‌ലിംകള്‍ എങ്ങനെയാണ് ചരിത്രപരവും ആത്മീയപരവുമായ പ്രാധാന്യമുളള ഇത്തരം സംഭവങ്ങളെ സമീപിച്ചതെന്ന് അന്വേഷിക്കുകയുമാണ് ഞാന്‍ ചെയ്തത്. ചില ഉദാഹരണങ്ങളിലൂടെയാണ് ഒമിദ് സാഫി ഈ പ്രസ്താവനയെ വിവരിക്കുകയും ചെയ്യുന്നുണ്ട്.

എന്റെ കുട്ടിക്കാലത്തെ ഒരു ഉദാഹരണം ഞാന്‍ പറയാം, ഞാനും എന്റെ മാതാപിതാക്കളും പാര്‍ട്ടിക്കാരായിരുന്നു. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാക്‌സിസ്റ്റ് അംഗങ്ങളെ സൗഹൃദപൂര്‍വ്വം വിളിക്കുന്ന പേര്), പൊതുജനങ്ങളെ മയക്കുന്ന കറുപ്പാണ് മതമെന്ന കാള്‍ മാക്‌സിന്റെ അഭിപ്രായം അദ്ധേഹത്തിന്റെ നാല് പ്രസ്താവനകളില്‍ അവസാനത്തേതാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ സാഹസപ്പെട്ടു (പീഢിതന്റെ ആശ്വാസമാണ് മതം, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവില്ലാത്ത ജീവിതാവസ്ഥകളുടെ ആത്മാവാണ്, ജനങ്ങളെ മയക്കുന്ന കറുപ്പാണ്). ഈ ശ്രമം ഉദ്ദേശപൂര്‍ണ്ണമായിരുന്നു. ത്രിമൂര്‍ത്തികളുടയും (മാക്‌സ്, ലെനിന്‍, സ്‌ററാലിന്‍) ശ്രീരാമകൃഷ്ണ പരമഹംസ, ശ്രീനാരായണഗുരു എന്നിവരുടെയും ചിത്രങ്ങള്‍ ഞങ്ങള്‍ ചുവരില്‍ തൂക്കിയിരുന്നു. (പ്രവാചകനും ഫോട്ടോ ഉണ്ടായിരുന്നുവെന്ന കാര്യം ഒമിദിന്റെ പുസ്തകം വായിക്കുന്നത് വരെ എനിക്കറിയില്ലായിരുന്നു. ഇനി ഫോട്ടോ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞാലും അത് തൂക്കിയിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല).

മൗലിദ് ദിനങ്ങളില്‍ പ്രവാചകനെക്കുറിച്ച് പ്രസംഗിക്കാന്‍ മസ്ജിദിന്റെ അങ്കണത്തിലേക്ക് എന്റെ പിതാവ് ക്ഷണിക്കപ്പെട്ടിരുന്നു. മദ്രസ വിദ്യാര്‍ഥികളുടെ ഘോഷയാത്ര വീടിനരികിലൂടെ പോകുമ്പോള്‍ ഞങ്ങള്‍ മധുരം വിതരണം ചെയ്തിരുന്നു. കൊതിയൂറും ബിരിയാണിക്ക് വേണ്ടി ഞങ്ങള്‍ വൈകുന്നേരം വരെ കാത്തിരിക്കുമായിരുന്നു. ചില സമ്പന്നരായ മുസ്‌ലിംകള്‍ കടക്കാരെയും കര്‍ഷകരെയും പണം നല്‍കി സഹായിച്ചിരുന്നു. എല്ലാ മതക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചിരുന്നു. ചരിത്രപുരുഷനായ മുഹമ്മദിനെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ‘അനുഗ്രഹീതനായ മുഹമ്മദ്’ ജീവിച്ച് കൊണ്ടിരുന്നു. ബൊളീവിയന്‍ ഡയറിയാണ് ചെഗുവേരയുടെ പുകവലിക്കുന്ന ചിത്രത്തേക്കാള്‍ നല്ലതെന്ന് വാദിക്കുന്ന നിരൂപകര്‍ക്ക് ചെയുടെ രേഖാചിത്രം ടീഷര്‍ട്ടുകളില്‍ മുദ്രണം ചെയ്യുന്നതിന്റെ പ്രാധാന്യം വിവരിക്കാന്‍ ഒമിദ് സാഫിയുടെ പുസ്തകം എന്നെ സഹായിച്ചു. ചരിത്രപുരുഷന്മാരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം അവരെ നമ്മുടെ സ്മൃതിപഥത്തില്‍ നിലനിര്‍ത്തുന്നതെന്തും ചരിത്രത്തെ നിലനിര്‍ത്താന്‍ സഹായിക്കും. ചെഗുവേര ഉണ്ടായിരുന്നില്ലെങ്കിലും ചെറുപ്പക്കാര്‍ ടീഷര്‍ട്ടുകള്‍ ധരിക്കും. ആര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗറോ (Arnold Schwarzenegger) ഒരു മെഷീന്‍ഗണോ ചിത്രമായിട്ടുണ്ടാവുകയും ചെയ്യും.

ധാരാളിത്തത്തോട് കൂടി നിര്‍മ്മിക്കപ്പെട്ട കൊട്ടാരങ്ങള്‍ക്കിടയില്‍ വൃത്തിഹീനമായ കൂരകളോട് കൂടി മുസ്‌ലിംകള്‍ക്കിടയിലെ ഉയര്‍ന്ന വര്‍ഗക്കാരും താഴ്ന്ന വര്‍ഗക്കാരും ഇടകലര്‍ന്ന് ജീവിക്കുന്ന നമ്മുടെ നാട്ടിലെ മുസ്‌ലിം പ്രദേശങ്ങളിലെ വിടവ് കാണുമ്പോള്‍ ചരിത്രപുരുഷനായ മുഹമ്മദില്‍ നിന്നും നാം എത്ര വിദൂരത്താണെന്ന് മനസ്സിലാക്കാനാകും. മൗലിദും മറ്റു ആഘോഷങ്ങളും നിര്‍വ്വഹിക്കുന്ന സുപ്രധാനമായ കാര്യം ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും വിടവ് നികത്തുകയെന്നതാണ്. തണുത്തുറച്ച ഒരു വര്‍ഷത്തിനിടയില്‍ കരുണയുടെ ദിനം. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും പാവങ്ങളുടെ സംരക്ഷകനുമെന്ന നിലയില്‍ മുഹമ്മദ് ചുറ്റുമുള്ള സമൂഹമനസ്സിന് ഇതുവരെ ബോധ്യമായിട്ടില്ല. ഖേദകരമെന്നു പറയട്ടെ, നമുക്കിന്ന് പാവങ്ങളായ നേതാക്കന്മാരില്ല. മാക്‌സിസ്റ്റുകളോ ഹിന്ദുക്കളോ കൃസ്ത്യാനികളോ ആരുമാകട്ടെ, എല്ലാവരും ശീതീകരിച്ച വാഹനങ്ങളിലാണിന്ന് സഞ്ചരിക്കുന്നത്. യുദ്ധവേളയില്‍ വിശപ്പ് സഹിക്കാനാവാതെ വയറില്‍ കല്ലുവെച്ച് കെട്ടിയ പ്രവാചകന്റെ ചരിത്രം ലൗഡ്‌സ്പീക്കറിലൂടെ വിതരണം ചെയ്യപ്പെടുന്ന ഒരിനം മാത്രമായിരിക്കുന്നു.

പ്രവാചക വ്യക്തിത്ത്വത്തെ സംബന്ധിച്ച നിഷേധാത്മകവും നിര്‍മ്മിതവുമായ പ്രചാരണങ്ങളെ പുറത്ത് കൊണ്ടുവരുന്നുവെന്നതിനാല്‍ അമുസ്‌ലിമായ ഒരു മാര്‍ക്‌സിസ്റ്റ് സഹയാത്രികന്‍ (പോളിറ്റ് ബ്യൂറോയല്ല) എന്ന നിലയില്‍ ഒമിദ് സാഫിയുടെ പുസ്തകം എനിക്ക് പ്രാധാന്യമേറിയതാണ്. മുഹമ്മദിനെതിരെയുള്ള പ്രചരണം വളര്‍ന്നുവെന്നതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ സാഹചര്യങ്ങളെ ഒമിദ് സാഫി വിവരിക്കുന്നു: ‘അക്രമത്തെ സുപ്രധാനവും മൗലികവുമായ നന്മയായി മുഹമ്മദ് ഉള്‍ക്കൊള്ളുന്നുവെന്ന് ആരോപിക്കുന്ന പാശ്ചാത്ത്യ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വായിക്കുന്നവര്‍, തീര്‍ച്ചയായും, മനശ്ശാസ്ത്രജ്ഞര്‍ ‘മാനസിക കല്‍പന’(projection) എന്ന് വിളിക്കുന്നതിന്റെ ഒരു ചെറിയ അംശം ഇതിലുണ്ടോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. കോളനിവല്‍ക്കരണവും അധിനിവേശവും തൊഴിലാക്കി മാറ്റുകയും ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാന്‍ പഴയകാലത്തെ മറ്റൊന്നിനെതിരെ ആരോപിക്കുകയും ചെയ്യുന്ന യു.എസ് തന്നെയല്ലേയിത്? കുപ്പിവെള്ളം മുതല്‍ കാര്‍ വരെ വില്‍ക്കാന്‍ സെക്‌സ് ഉപയോഗിക്കുന്ന ലൈംഗിക പ്രാധാന്യമുള്ള അമേരിക്കന്‍ സമൂഹം തന്നെയല്ലേ?. ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തെ നിഗൂഢമായ വഴികളിലൂടെ വെല്ലുവിളിക്കുന്ന നമ്മുടെ സമൂഹം തന്നെയല്ലേയിത്?. ദൈവനിന്ദയെയും വ്യതിയാനത്തെയും സംബന്ധിക്കുന്ന എല്ലാ ചര്‍ച്ചകള്‍ക്കും അധിക അമേരിക്കന്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കുമുള്ള ‘വിദേശ’ കുടിയേറ്റ ഭയവുമായി ബന്ധപ്പെട്ട ചിലതില്ലേ?’(പേജ് 30). ഈ അര്‍ഥത്തില്‍, ഡാനിഷ് കാര്‍ട്ടൂണ്‍ തര്‍ക്കത്തെ, ഉയര്‍ന്ന് വരുന്ന വര്‍ഗവിവേചനത്തിന്റെയും കുടിയേറ്റ വിരുദ്ധ മനോവികാരത്തിന്റെയും, പരിസരത്തിലൂടെയാണ് ഒമിദ് സാഫി സ്ഥാപിക്കുന്നത് (പേജ് 15). പ്രശംസാപരവും നിന്ദാപരവുമായ മുഹമ്മദിന്റെ എല്ലാ ബിംബവല്‍ക്കരണവും ചരിത്രപരിസരത്തില്‍ നിന്നും വിഭിന്നമല്ല. ആഘോഷിക്കപ്പെട്ട മൈക്കല്‍ ഹാര്‍ട്ടിന്റെ റാങ്കിംഗ്, എഴുത്തുകാരന്റെ വര്‍ണ്ണ വിവേചന കാഴ്ചപ്പാടില്‍ ഓറിയന്റലിസത്തിന്റെ പരിസരത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.

സുന്നി മുസ്‌ലിംകള്‍  പുസ്തകത്തിലെ മുഹമ്മദിന്റെ ചിത്രം കണ്ട് അത്ഭുതപ്പെട്ടേക്കാം. ഈ പുസ്തകം റിവ്യൂ ചെയ്യാന്‍ എഡിറ്റേഴ്‌സ് ആവശ്യപ്പെടുമ്പോള്‍ ഒരു വിശദീകരണം നല്‍കാന്‍കൂടി പറഞ്ഞു. ഇറാനിലും തുര്‍ക്കിയിലും മുഹമ്മദിന്റെ ഛായാചിത്രങ്ങള്‍ സുലഭമാണ്. ഒമിദ് സാഫിയും അദ്ധേഹത്തിന്റെ രക്ഷിതാക്കളും യു.എസിലേക്ക് കുടിയേറിയപ്പോള്‍ വീടുകളില്‍ നിന്ന് വീടുകളിലേക്ക് അദ്ധേഹമത്് കൊണ്ട് നടന്നു.
‘ഖുര്‍ആന്‍ പിടിച്ച്, ശ്രോദ്ധാക്കള്‍ക്ക് നേരെ അഗാധവും ആഴ്ന്നിറങ്ങുന്നതുമായ നോട്ടമിടുന്ന, മനോദാര്‍ഡ്യമുള്ള, ശ്രേഷ്ടനായ പ്രവാചകന്റെ സ്‌നേഹമസ്രണമായ ചിത്രീകരണമായിരുന്നു ആ ചിത്രം.’
‘ഇറാന്‍ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്ഥിരമായി കാണുന്ന ഒന്നെന്ന നിലയില്‍ അവര്‍ക്ക് പെട്ടെന്ന് ഇത് തിരിച്ചറിയാനാകും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഈജപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുന്നി സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ ചിന്താപരമായ പൊരുത്തക്കേട് സംഭവിക്കുന്നത് കൊണ്ട് തന്നെ ചില അപരിചിതത്വങ്ങള്‍ സംഭവിച്ചേക്കാം.’
ഒമിദ് സാഫി ഈ പ്രശ്‌നത്തെ ഉജ്ജ്വലമായി പരിഹരിക്കുന്നു: ‘എന്റെ കുടുംബം ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങളുടെ ഭക്തിയുടെ ഭാഗമാണ്. സുഹൃത്തുക്കളുടെ എതിര്‍പ്പ് പ്രവാചകന്റെ സ്മരണ അനാവശ്യ കണ്ടുപിടുത്തങ്ങളിലൂടെ മലിനമാക്കേണ്ട എന്ന അവരുടെ ഭക്തിയുടെ ഭാഗമാണ്.’

ലോകത്താകമാനമുള്ള മുസ്‌ലിം പാരമ്പര്യം പ്രകൃതിപരമായി വൈവിധ്യത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന സത്യം ഉള്‍ക്കൊണ്ടാല്‍ മുഹമ്മദിനെക്കുറിച്ചുള്ള ധാരണയെ മറ്റൊന്നിന് മുകളിലായി സ്ഥാപിക്കാന്‍ കഴിയുകയില്ല. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സഹിഷ്ണുതയും വൈവിധ്യവുമാണ്. ജനങ്ങളുടെയും സമുദായങ്ങളുടെയും അസഹിഷ്ണുതയും വെറുപ്പും സഹിച്ചും, നവയാഥാസ്ഥിക തത്വചിന്തകന്മാരുടെയും ബുദ്ധിജീവികളുടെയും അവരുടെ ഉപോല്‍പന്നങ്ങളായ എല്ലാതരം തീവ്രചിന്തകരുടെയും ആരാധകനായും ഒമിദ് സാഫി മുഹമ്മദിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ചരിത്രപുരുഷനായ മുഹമ്മദ് വലതുപക്ഷ ചിന്തകളുടെയും ഉപഭോക തിന്മകളുടെയും സ്വയംഭൂവായ മതഭ്രാന്തിന്റെയും അപരശബ്ദങ്ങള്‍ക്കിടയില്‍ നഷ്ടമാകുമ്പോള്‍, അനുയോജ്യമായ സമയത്ത് അനുഗ്രഹീതനായ മുഹമ്മദിനെ തിരിച്ചുപിടിക്കാന്‍ ഈ പുസ്തകം ശ്രമിക്കുന്നു.

വിവര്‍ത്തനം- മുഹമ്മദ് വിളയില്‍

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting