banner ad
February 19, 2013 By സയ്യിദ് ഹുസൈന്‍ നസ്ര്‍ 0 Comments

റൂമിയും സൂഫീ പാരമ്പര്യവും

നമ്മുടെ അന്ത:ക്ഷോഭത്തെ തേടുന്ന യാചകനാണ് നുരയുന്ന വീഞ്ഞ്, നമ്മുടെ ബോധത്തെ തേടുന്ന യാചകനാണ് സ്വര്‍ഗം/ നമ്മില്‍ നിന്ന് വീഞ്ഞാണ് ഉന്മത്തനാക്കപ്പെട്ടത്; വീഞ്ഞില്‍ നിന്ന് നാമല്ല; നമ്മില്‍ നിന്നാണ് ശരീരത്തില് അസ്ത്ഥിത്വമുണ്ടായത്; നമുക്ക് ശരീരത്തില്‍ നിന്നല്ല. (Mathnawi, I, Tranlated by R.A. Nicholson)

പൗരസ്ത്യ മുസ്ലിം നാടുകളില്‍ പിന്നീട് വന്ന സൂഫീ പാരമ്പര്യത്തില്‍ അത്യുജ്ജ്വലമായ കൊടുമുടിയെ പോലെ ഒന്നടങ്കം സ്വാധീനം ചെലുത്തിയ പേര്‍ഷ്യന്‍ ഭാഷയിലെ പരമോന്നത സൂഫീകവിയാണ് ജലാലുദ്ദീന്‍ റൂമി. ജന്മഗേഹമായ പേര്‍ഷ്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് അന്ത്യവിശ്രമം കൊള്ളുന്ന തുര്‍ക്കി ലോകത്തിനും, ഇന്‍ഡോ-പാകിസ്ഥാന്‍ ഉപഭൂഖണ്ഢത്തിലെ മുസ്‌ലിംകള്‍ക്ക് പോലും അദ്ദേഹം ആത്മീയധ്രുവമാണ്. അദ്ദേഹത്തിന്റെ കവിതയുടെ സംഗീതത്താല്‍ അവരുടെ ആത്മാവുകള്‍ ഇപ്പോഴും മറ്റൊലി കൊള്ളുന്നുണ്ട്. ഇസ്‌ലാമിക ലോകത്ത് ജീവനോടെ അവശേഷിച്ച അദ്ദേഹത്തിന്റെ സന്ദേശം ഇപ്പോള്‍ പടിഞ്ഞാറില്‍ ഓറിയന്റലിസ്റ്റുകളുടെ വൃത്തത്തിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. ദൃതിപിടിച്ച ജീവിത സാഹചര്യവും പുതിയ സമകാലിക ചിന്തകള്‍ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പ്രസക്തി നഷ്ടപ്പെടുന്നതിലും നിരാശ ബാധിച്ചവരാണ് പടിഞ്ഞാറന്‍ റൂമിയെ തേടിക്കൊണ്ടിരിക്കുന്നത്.Rumis-tomb1

ശാശ്വതമായ തത്വശാസ്ത്രത്തിന്റെയും കാലഹരണപ്പെടാത്തതിനാല്‍ കാലികപ്രസക്തിയുമുള്ള അനശ്വരജ്ഞാനത്തിന്റെയും പേരിലാണ് ജലാലുദ്ദീന്‍ റൂമി വളരെ വേഗം പടിഞ്ഞാറിലെ പ്രമുഖ വക്താവായിത്തീരുന്നത്. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം കാലിക പ്രസക്തിയുള്ള സന്ദേശവാഹകനാണ് റൂമി. കാരണം നമ്മിലുണ്ടായിരുന്നതും വരും കാലങ്ങളില്‍ നമ്മില്‍ തന്നെ നില നില്‍ക്കുകയും ചെയ്യുന്ന ഒരു യഥാര്‍ത്ത മനുഷ്യനെ ചൊല്ലിയാണ് ഈ സന്ദേശം ഉത്കണ്ഢപ്പെടുന്നത്. അശ്രദ്ധയുടെയും മറവിയുടെയും തിരശ്ശീല കൊണ്ടാണ് ആധുനിക സംസ്‌കാരം നമ്മിലുള്ള യഥാര്‍ത്ഥ മനുഷ്യനെ അമര്‍ച്ച ചെയ്തത്. ഈ സംസ്‌കാത്തിന്റെ തന്നെ കനത്ത പരാജയം മൂലം ആ തിരശ്ശീലക്കിപ്പോള്‍ നാശം സംഭവിച്ചിരിക്കുന്നു. എത്രത്തോളമെന്നാല്‍, തിരശ്ശീലയിപ്പോള്‍ നീക്കം ചെയ്യപ്പെടുകയും ആധുനികലോകത്തിന്റെ യഥാര്‍ത്ഥ അബദ്ധങ്ങള്‍ ദൃശ്യമാവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ റൂമിയെപ്പോലുള്ള ജ്ഞാനിമാരുടെ പ്രസക്തിയേറുകയാണ്. മാത്രവുമല്ല, റൂമീ സംസ്‌കാരത്തോട് അകലം പാലിക്കുകയും മറ്റൊരു സംസ്‌കാരത്തിന്റെ പിന്‍ഗാമികളായ പാശ്ചാത്യ മനുഷ്യരിലൂടെ തന്നെ റൂമീ സന്ദേശങ്ങള്‍ ഒരുപാട് നൂറ്റാണ്ടുകളിലുടനീളം ശ്രദ്ധിക്കപ്പെടും.

തീര്‍ച്ചയായും സൂഫീ പാരമ്പര്യത്തിലെ വളരെ പ്രധാനപ്പെട്ട ജ്ഞാനിയാണ് റൂമി. സൂഫി പാരമ്പര്യത്തോട് അഭേദ്യമായ തരത്തില്‍ ജലാലുദ്ദീന്‍ റൂമി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക കൃപയെയും ദൈവികാദ്ധ്യാപനങ്ങളെയും കരസ്ഥമാക്കിയതിന്റെ ഫലമായി ദൈവിക പാരമ്പര്യത്തിന് റൂമിയെപ്പോലൊരു കവിക്കും ജ്ഞാനിക്കും ജന്മം നല്‍കാന്‍ സാധിച്ചു. ദൈവിക പാരമ്പര്യത്തിന്റെ ആത്മീയ വഴികളില്‍ ദൈവികകൃപയും ദൈവികാദ്ധ്യാപനങ്ങളും സന്നിഹിതമായിരുന്നു. റൂമിയുടെ പ്രത്യക്ഷീകരണം പെട്ടെന്നുള്ള ഒരു പ്രതിഭാസമായിരുന്നില്ല. അക്കാലത്ത് പുഷ്പിച്ച് നിന്നിരുന്ന വൃക്ഷത്തിന്റെ മനോഹരമായ പുഷ്പമായിരുന്നു അദ്ദേഹം.

dervisilisinski317012fkഇസ്‌ലാമിക ആത്മീയതയുടെ ആറു നൂറ്റാണ്ടുകള്‍ ആദ്യമേ തന്നെ രൂപം നല്‍കിയ സന്ദര്‍ഭത്തിലാണ് റൂമി ആഗതനായത്. ഇസ്ലാമിന്റെ തുടക്കസമയത്തെ ആത്മീയ തീവ്രതയിലേക്കുള്ള തിരിച്ചു പോക്കെന്ന് തോന്നിച്ച നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചത്. ആന്‍ഡലൂസിയയില്‍ നിന്നുള്ള ഇബ്‌നു അറബി മുതല്‍ സമര്‍കന്ദില്‍ നിന്നുള്ള നജ്മ്-അല്‍ ദീന്‍ കുബ്‌റ വരെയുള്ള അസാധാരണരായ സൂഫി വര്യന്‍മാര്‍ക്കും ജ്ഞാനിമാര്‍ക്കും ജന്മം നല്‍കിയ നൂറ്റാണ്ടായിരുന്നു അത്. ഇസ്‌ലാമിക ജനതയുടെ പിന്നീടുള്ള ആത്മീയചരിത്രത്തിന് രൂപം നല്‍കിയ വലിയ തോതിലുള്ള ആത്മീയപ്രവര്‍ത്തനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും അവസാന കാലഘട്ടത്തിലാണ് റൂമി കടന്നുവന്നത്.

ചരിത്രഘട്ടത്തിലേക്ക് റൂമി കടന്നുവന്ന സമയത്ത് സൂഫിസം ഹൃദയമോ മജ്ജയോ ആയ ഇസ്‌ലാമിക പാരമ്പര്യം  ക്ലാസിക്കല്‍ രൂപത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. തത്വശാസ്ത്രവും ദൈവശാസ്ത്രവും വരെയുള്ള വ്യത്യസ്ത ഇസ്‌ലാമിക ശാസ്ത്രങ്ങള്‍ ഫക്‌റുദ്ദീന്‍ അല്‍ റാസി, ഇബ്‌നു സീന, ഗസ്സാലി തുടങ്ങിയ പ്രഗദ്ഭര്‍ക്ക് ജന്മം നല്‍കുകയുണ്ടായി. ആപേക്ഷികശാസ്ത്രത്തിന്റെയും സാഹസികതപസ്സിന്റെയും ആദ്യകാലഘട്ടത്തില്‍ നിന്ന് പ്രണയാവിഷ്‌കാരത്തിന്റെ വളരെ സ്പഷ്ടമായ ഒരു ഘട്ടത്തിലേക്ക് സൂഫിസം സ്വയം തന്നെ പ്രവേശിക്കുകയായിരുന്നു. എല്ലാ മതങ്ങളിലും ഉള്ളതും ഒരര്‍ത്ഥത്തില്‍ ജൂത-ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളുടെ ക്രമാനുഗതമായ കടന്നു വരവിലൂടെ അബ്രഹാമിക് പാരമ്പര്യത്തിനകത്ത് കണ്ടെത്താവുന്നതുമായ ഭയത്തിന്റെയും പ്രണയത്തിന്റെയും ജ്ഞാനത്തിന്റെയും ഘട്ടങ്ങള്‍ ആദ്യമേ തന്നെ സൂഫീ പാരമ്പര്യത്തിനകത്തുണ്ടായിരുന്നു.

പ്രവാചകന്‍ തിരുമേനി(സ) അരുളിയ പോലെ (ദൈവമാണ് ജ്ഞാനത്തിന്റെ ഉറവിടം) ദൈവത്തേടുള്ള ആദരവാര്‍ന്ന ഭയമാണ് ജ്ഞാനത്തിന്റെ ഉറവിടം. മാത്രമല്ല മനുഷ്യര്‍ക്കകത്ത് തന്നെയുള്ള പ്രതാപത്തിന്റെയും കുലീനതയുടെയും ഉറവിടം കൂടിയാണത്. ആദ്യകാലത്തെ മെസപ്പൊട്ടോമിയന്‍ സൂഫിമാരെല്ലാം ഊന്നിപ്പറഞ്ഞ യാഥാര്‍ത്ഥ്യമായിരുന്നു ഇത്. ദൈവ ഭയത്തെക്കുറിച്ച് സംസാരിച്ച ദാവൂദ് -അല്‍-ദക്കിയെപ്പോലുള്ള സൂഫിമാരുടെ നൂറ്റാണ്ട് ദൈവഭയം പരസ്യമായി ആവിഷ്‌കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്കാണ് നയിച്ചത്. അല്‍ഹല്ലാജിനെയും അബൂസെയ്ദ് അബില്‍ ഖൈറിനെയും പോലുള്ള പ്രഗദ്ഭ സൂഫികളുടെ അനുപമസൗന്ദര്യമുള്ള കവിതകളിലൂടെയാണ് മിക്കപ്പോഴും ഇതാവിഷ്‌കരിക്കപ്പെട്ടത്. അയ്‌നല്‍-ഖുദത്-അല്‍ ഹമദാനിയും ഗസ്സാലിയുമൊക്കെ തുടങ്ങിവെച്ച മആരിഫിന്റെയോ അല്ലെങ്കില്‍ ആത്മീയജ്ഞാനവ്യവഹാരങ്ങളുടെയോ വ്യക്തമായ രൂപീകരണം ഇബ്‌നു അറബിയുടെ കടന്ന വരവോടു കൂടിയാണ് അതിന്റെ ഉന്നതിയിലെത്തുന്നത്. ഇസ്‌ലാമിക ആത്മീയ ജ്ഞാനവ്യവഹാരത്തിന്റെ പ്രധാന അധിപനായിരുന്ന ഇബ്‌നു അറബിയുടെ ഇസ്‌ലാമിക് മെറ്റാഫിസിക്‌സിന്റെ  രൂപീകരണം പിന്നീടുള്ള മുഴുവന്‍ സൂഫീ പാരമ്പര്യങ്ങളുടെയും മേല്‍ മേല്‍ക്കോയ്മ ചെലുത്തി.

ഔപചാരികവും സ്വമേധയാലുമുള്ള നീണ്ടകാലത്തെ പരിശീലനത്തിലൂടെ കടന്നുപോയ റൂമിക്ക് അദ്ദേഹത്തിന്റെ മുമ്പുണ്ടായ സൂഫിസത്തിലും ഇസ്‌ലാമിക് സയന്‍സിലുമുള്ള നീണ്ട പാരമ്പര്യവുമായി പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സൂഫിയായിരുന്നെങ്കിലും ഒരു സൂഫി മാസ്റ്ററാവുന്നതിന് മുമ്പേ റൂമി ലൗകിക ശാസ്ത്രങ്ങളില്‍ ആദ്യത്തെ അതോറിറ്റിയായി മാറി. തനിക്ക് മുമ്പുണ്ടായിരുന്ന എണ്ണമറ്റ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഖുര്‍ആന്‍ സയന്‍സുകളിലും റൂമി മുങ്ങിക്കുളിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച സൂക്ഷ്മമായ പഠനത്തില്‍ വ്യക്തമാകുന്നത്് മസ്‌നവി ഖുര്‍ആന്‍ വ്യാഖ്യാനമാണ് എന്നതു മാത്രമല്ല, മറിച്ച് ഖുര്‍ആന്‍ അവതരണത്തിന്റെ നീരുറവകളില്‍ നിന്നും രൂപം കൊണ്ട വലിയ നദിയെപ്പോലെയാണ് അദ്ദേഹത്തിന്റെ ദിവാന്‍ ഒഴുകുന്നത് എന്നുമാണ്.

ഇസ്‌ലാമിക ചരിത്രത്തിന്റെയും ഹദീസ് സാഹിത്യത്തിന്റെയും കാര്യത്തിലെന്ന പോലെ തന്റെ സബ്ജക്ടിന്റെ പരിപൂര്‍ണ മാസ്റ്റര്‍ തന്നെയായിരുന്നു റൂമി. തന്റെ പ്രചോദനത്തിന്റെയും സിദ്ധാന്തങ്ങളും ഉദ്ഭവമായി വ്യത്യസ്ത പാരമ്പര്യങ്ങളെ അദ്ദേഹം തുടര്‍ച്ചയായി ഉദ്ധരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മസ്‌നവിയിലും ദീവാനിലുമാണ് മുഹമ്മദ് നബി(സ) യുടെ വ്യക്തികത്വത്തിന്റെ അത്യുദാത്തവും ഗഹനവുമായ വിവരണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. പ്രവാചകനെക്കുറിച്ചുള്ള റൂമിയുടെ കൃതികളുടെ ഭാഗങ്ങളെ ഒരാള്‍ കൂട്ടി വെക്കുകയാണെങ്കില്‍ താരതമ്യപ്പെടുത്താനാകാത്ത ഒരു ആത്മീയ ജീവചരിത്രം തന്നെയാണ് അയാള്‍ക്ക് ലഭ്യമാവുക. യൂറോപ്യന്‍ ഭാഷയില്‍ പ്രത്യേകിച്ച് ഇന്നാവശ്യമുള്ളതും അതാണ്.

മനുഷ്യരുടെ ആത്മാവിനകത്തെ ഒരു യാഥാര്‍ത്ഥ്യമായി അബ്രഹാമിക് പ്രവാചകപാരമ്പര്യത്തിന് പുതുജീവന്‍ നല്‍കുന്നതിന് ഹദീസുകളെയും ഇതര പ്രവാചകരെയും കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങളെയും റൂമി ഉപയോഗിക്കുന്നുണ്ട്. ക്രിസ്തു, ജോസഫ്, മോസസ്, ഡേവിഡ്, സോളമന്‍, അബ്രഹാം തുടങ്ങിയ പ്രവാചകരുമായും ഭരണാധികാരികളുമായും കന്യാമറിയവുമായും ബന്ധപ്പെട്ട കഥകള്‍ നിഗൂഢമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത് ചരിത്രത്തിലെ ഇവരുടെ ആത്മീയവ്യക്തിത്വത്തെ ആവിഷ്‌കരിക്കുക മാത്രമായിരുന്നില്ല മറിച്ച് ആത്യന്തികമായ സ്വര്‍ഗീയാനന്ദത്തിലേക്കും ഏകീകരണത്തിലേക്കും ആത്മീയ മനുഷ്യന്‍ യാത്ര ചെയ്യുന്ന അനശ്വരമായ ആകാശത്തിലെ ഇവരുടെ ആത്മീയ വ്യക്തിത്വത്തെ ആവിഷ്‌കരിക്കാന്‍ വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ റൂമിയുടെ എല്ലാകൃതികളും ഇനിയുമായിത്തീരേണ്ട അദ്ദേഹത്തിന്റെ തന്നെ മസ്‌നവിയാണ്, അഥവാ ദൃഢതയുടെയും ഏകീകരണത്തിന്റെയും നിഗൂഢതകളുടെ മറനീക്കുവാന്‍ ബദ്ധശ്രദ്ധമായ മതത്തിന്റെ തത്വങ്ങളുടെ തത്വങ്ങള്‍.

മതകീയ സയന്‍സുകളെക്കുറിച്ചുള്ള ജ്ഞാനം അവയുടെ ഔപചാരിക പഠനത്തിലൂടെയാണ് റൂമി കൈവരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ അദ്ദേഹം ഇവിടെ വെച്ചവസാനിപ്പിക്കാതെ എല്ലാ ദൈവിക പാരമ്പര്യത്തിന്റെയും ഉദ്ഭവമായ ജ്ഞാനത്തിന്റെ മുത്തിലെത്തുവോളം അവയുടെ അന്തരാര്‍ത്ഥത്തിലേക്ക് കയറിക്കൊണ്ട് തന്റെ പഠനം തുടരുകയാണദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ മതത്തിന്റെ തത്വങ്ങളുടെ തത്വങ്ങള്‍. സൂഫിസവുമായി ബന്ധപ്പെട്ട നിഗൂഢവും അല്ലാത്തതുമായ മതകീയ സയന്‍സുകളുടെ ഉദ്ഭവമായ ജ്ഞാനം ഇതിലദ്ദേഹം നേടിയെടുത്തു.

നേരത്തെയുണ്ടായിരുന്ന സൂഫി എഴുത്തുകളുമായുള്ള ഔപചാരികവും ബാഹ്യവുമായ ബന്ധത്തിലൂടെയും അദ്ദേഹത്തിന്റെ തന്നെ അനുഭവത്തിന്റെയും ആത്മീയ വ്യക്തിത്വത്തിന്റെയും വൈപുല്യത്തിന്റെ ഫലമായും സൂഫി പാരമ്പര്യവുമായി ഗാഢമായ ബന്ധം പുലര്‍ത്താന്‍ റൂമിക്ക് സാധിച്ചു. തനിക്ക് മുമ്പ് വന്ന എല്ലാ സൂഫീ പാരമ്പര്യങ്ങളുമായും ഇഴുകിച്ചേരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇബ്‌ന് അറബിയുടെ ആത്മീയ ജ്ഞാന വ്യവഹാരത്തെയും അബൂസെയ്ദിന്റെ ദൈവികാനുരാഗത്തെയും ദാവൂദ് അല്‍ അന്‍ദക്കിയുടെ അത്യാദരവോട് കൂടിയ ഭയത്തെയും (reverential fear) തുടക്കം മുതല്‍ അദ്ദേഹം അനുഭവിക്കുകയും സജീവമാക്കുകയും ചെയ്തിരുന്നു. നേരത്തെയുള്ള ഇസ്‌ലാമിക ആത്മീയതയുടെ അരുവികള്‍ ഒഴുകിയെത്തിയ വിശാലമായ ഒരു കടലിനെപ്പോലെയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ ആദ്യകാലത്തെ സൂഫി പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ യോജിപ്പ് കേവലം ഔപചാരികവും ബൗദ്ധികവും മാത്രമായിരുന്നില്ല, അസ്തിത്വപരവും അനുഭവാധിഷ്ഠിതവുമായിരുന്നു്. ഒരര്‍ത്ഥത്തില്‍ ആദ്യകാലത്തെ സൂഫീ പാരമ്പര്യവും അദ്ദേഹം നന്നായി ഉള്‍ക്കൊണ്ടിരുന്നതിന്റെ കാരണം സൂഫിസത്തിലടങ്ങിയിരുന്ന വ്യത്യസ്തങ്ങളായ ആത്മീയ സാധ്യതകളെ സ്വയം അദ്ദേഹം സജീവമാക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നതിനാലാണ്.

ആദ്യകാലത്തെ പ്രഗത്ഭ സൂഫി വര്യന്മാരുടെ ആത്മീയവ്യക്തിത്വത്തെക്കുറിച്ച് റൂമിക്ക് നല്ല ധാരണയുണ്ടായിരുന്നു. അവരുടെ എഴുത്തുകളെക്കുറിച്ചും അബൂനുഐമിന്റെ ആദ്യകാല കൃതികളായഹിലായത്തുല്‍  അവ്‌ലിയ മുതല്‍ അത്തറിന്റെ തദ്കിറത്തുല്‍ അവ്‌ലിയ വരെയുള്ള സൂഫീ ജീവചരിത്രങ്ങളെക്കുറിച്ചും അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ടാവണം. ഈ വ്യതക്തിത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അന്തര്‍ജ്ഞാനമുണ്ടായിരുന്നു. സൂഫീവര്യന്മാരുടെ ഭൗതികരൂപത്തിനപ്പുറം അവരുടെ ദൈവിക യാഥാര്‍ത്ഥ്യത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു ലഭിച്ച അറിവ്. ബയ്‌സിദുല്‍ ബസ്താമി, ഹല്ലാജ്, ദുല്‍ നൂന്‍ അല്‍ മിസ്‌രി, മഅ്‌റൂഫ് അല്‍ കാര്‍കി, അബ്ദുല്‍ ഹസന്‍ അല്‍ കറാക്കാനി തുടങ്ങിയ ഇസ്‌ലാമിലെ ആദ്യകാലത്തെ സൂഫിവര്യന്മാര്‍ ദിവാനിലും മസ്്‌നവിയിലും പ്രകാശവും നൈര്‍മല്യവും കൈവരിക്കുന്നുണ്ട്. എത്രത്തോളമെന്നാല്‍ റൂമിയിലൂടെ ഇസ്‌ലാമിക ചരിത്രഘട്ടത്തിലേക്ക് അവര്‍ പുന: പ്രവേശിക്കുകയായിരുന്നു.

എല്ലാ അര്‍ത്ഥത്തിലും തങ്ങള്‍ പിന്‍പറ്റുന്ന പ്രവാചകന്മാരെപ്പോലെ സൂഫിവര്യന്മാര്‍ റൂമിയുടെ എഴുത്തുകളിലൂടെ ആത്മീയതയുടെ ജീവിക്കുന്ന ധ്രുവങ്ങളായും മൂല്യങ്ങളായും സത്യാന്വേഷകനോട് സംവദിക്കുന്ന മാതൃകകളായും തിളങ്ങി നില്‍ക്കുന്നു. ആദ്യകാലത്തെ ചില സൂഫി വര്യന്മാരുടെ ഭൗതികമായ ബറക പോലും ജലാലുദ്ദീന്റെ വ്യത്യസ്തങ്ങളായ കവിതാവിഷ്‌കാരങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. ആത്മീയലോകത്തിന്റെ അനശ്വരദൃശ്യത്തെക്കുറിച്ച ബോധം വായനക്കാരന്റെ ആത്മാവിലുണര്‍ത്തുന്നതിനായി അവരുടെ ആത്മീയാനുഭവങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നു.

ദൈവിക ഗൃഹാതുimages-21രത്വം മനുഷ്യനിലുണര്‍ത്തുന്നതിനായി വ്യത്യസ്ത ദൈവിക ചരിത്ര സംഭവങ്ങളെയും ആദ്യകാലത്തെ സൂഫികളുടെ ജീവിതകഥകളെയും റൂമി എങ്ങനെയാണ് പ്രയോഗിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്ന ദീവാനി ഷംസില്‍ നിന്നുള്ള ഗസല്‍ (ഹിജ്‌റയുടെ രാത്രിയില്‍ നബി (സ) യും അബൂബക്കറും ഒരു ഗുഹയില്‍ അഭയം തേടിയ കഥയാണിത്).

ഉണരു, സമയം ആഗതമായിരിക്കുന്നു, ഉണരുക, ഉണരുക,
അവനോട് കൂടിച്ചേരാതെ, സ്വയം വെറുക്കുക, സ്വയം വെറുക്കുക,
സ്വര്‍ഗീയ വിളംബരം ആഗതമായിരിക്കുന്നു, പ്രണയഭാജിനികളുടെ മുറിവുണക്കുന്നവന്‍ ആഗതമായിരിക്കുന്നു
അവന്‍ നിന്നെ സന്ദര്‍ശിക്കണമെന്ന് നീയാഗ്രഹിക്കുന്നുവെങ്കില്‍ രോഗിയായിത്തീരുക, രോഗിയായിത്തീരുക!
നിന്റെ കൈയില്‍ തറച്ച മുള്ള് അവന്‍ നീക്കം ചെയ്യും;
റോസാപുഷ്പങ്ങളുള്ള ഒരു പൂന്തോട്ടമായിത്തീരുക
റോസാപുഷ്പങ്ങളുള്ള ഒരു പൂന്തോട്ടമായിത്തീരുക,
നിന്റെ വിരിമാറിനെ ഒരു ഗുഹയായി പരിഗണിക്കുക,
സുഹൃത്തിന്റെ ആത്മീയ പലായനത്തിനുള്ള സ്ഥാനമായ്..
നീ നിശ്ചയമായും ഗുഹയുടെ കൂട്ടുകാരന്‍ ആണെങ്കില്‍ ഗുഹയില്‍ പ്രവേശിച്ചുകൊള്ളുക, ഗുഹയില്‍ പ്രവോശിച്ചു കൊള്ളുക!
കാലം നിന്റെ മേല്‍ നാശം ചൊരിയുമ്പോള്‍
വിലാപം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല
അവന്‍ നിന്നെ സുഖപ്പെടുത്തണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍,
സുഖപ്പെടുത്തുന്നവനാവുക, സുഖപ്പെടുത്തുന്േനവനാവുക!
ആരവത്താല്‍ നിറക്കപ്പെട്ട ലോകത്തെ കാണുക,
വിജയശ്രീലാളിതരുടെ ആധിപത്യ ഇടത്തെ കാണുക (mansur)
വിജയശ്രീലാളിതനാവണമെന്ന് നീയാഗ്രഹിക്കുന്നുവെങ്കില്‍,
തൂക്കുമരത്തിലേറുക
ഓരോ പുലരിയിലും മന്ദമാരുതന്‍ അവളുടെ മുടിയെ കെട്ടിപ്പിടിക്കുന്നു,
അതിന്റെ ഗന്ധത്തില്‍ നിന്ന് ഫലമാസ്വദിക്കണമെന്ന് നീയാഗ്രഹിക്കുന്നുവെങ്കില്‍, സുഗന്ധദ്രവ്യം പുരട്ടിക്കൊടുക്കുന്നവനാവുക

പില്‍ക്കാല സൂഫിസത്തെ പ്രത്യകിച്ച് ഇബ്‌നു അറബിയുടെ ദര്‍ശനത്തെ പരിഗണിക്കുമ്പോള്‍ ആത്മീയജ്ഞാന വ്യവഹാരവും റൂമിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഇബ്‌ന് അറബിയും റൂമിയും തമ്മിലുള്ള യോജിപ്പിനെക്കുറിച്ച് ഇനിയും ഒരുപാട് പറയാന്‍ കഴിയും. ഈ രണ്ട് സൂഫി വര്യന്മാരും ഒരേ തലമുറയില്‍ അടുപ്പത്തോടെ ജീവിച്ചവരായിരുന്നു. സദര്‍ അല്‍ ദീനുല്‍ ഖുന്‍യവിയിലൂടെ മുര്‍ഷ്യയില്‍ നിന്ന് മാസ്റ്ററിന്റെ അദ്ധ്യാപനങ്ങളെക്കുറിച്ച് റൂമി നേരിട്ടറിഞ്ഞിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കിഴക്കിലെ ഇബ്‌നു അറബിയുടെ സിദ്ധാന്തങ്ങളുടെ പ്രധാന വ്യാഖ്യാതാവും റൂമിയുടെ അടുത്ത സുഹൃത്തുമായിരുന്നു ഒരു കാലത്ത് സദര്‍. അദ്ദേഹത്തിന്റെ പിന്നി്ല്‍ നിന്നായിരുന്നു റൂമി നമസ്‌കരിച്ചിരുന്നത്.

ചിലര്‍ പേര്‍ഷ്യന്‍ വാക്യത്തില്‍ മസ്‌നവിയെ ഫുത്ഹത്തുല്‍ മകിയ്യ എന്നാണ് വിളിച്ചിരുന്നത്. ഇബ്‌ന് അറബിയുടെ മൗലിക തത്വമായ വഹ്ദത്തുല്‍ വുജൂദിനെ (ഉണ്മയുടെ അതീന്ദ്രിയ ഏകത) റൂമി അംഗീകരിച്ചിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാ സൂഫി സിദ്ധാന്തത്തിന്റെയും കേന്ദ്ര അച്ചുതണ്ടാണിത്. മനോഹരമായ പല കവിതകളിലും റൂമി ഈ തത്വത്തെ വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് മസ്‌നവിയിലെ പ്രശസ്തമായ വാക്യങ്ങള്‍ ചുവടെ കൊടുക്കുന്നു;

നാമും നമ്മുടെ നിലനില്‍പ്പുകളും അസ്തിത്വമില്ലാത്തവയാണ്. സദാചാരത്തിന്റെ കപടവേഷത്തിലെ പരിപൂര്‍ണ പ്രത്യക്ഷീകരണമാണ് നീ
നിന്റെ സമ്മാനമാണ് ഞങ്ങളെ ചലിപ്പിക്കുന്നത്
ഞങ്ങളുടെ മുഴുവന്‍ ഉണ്മയും നിന്റെ സൃഷ്ടിപ്പാണ്

അസ്തിത്വമില്ലാത്തവരുമായി പ്രണയത്തിലായതിന് ശേഷം അസ്തിത്വമില്ലാത്തതിലേക്കുള്ള സൗന്ദര്യത്തെ നീ കാണിച്ച് തന്നു
നിന്റെ ഔദാര്യത്തിന്റെ ആനന്ദത്തെ എടുത്ത് കളയരുത്,
പഴങ്ങളെയും വീഞ്ഞിനെയും കോപ്പയെയും എടുത്ത് കളയരുത്
എന്നാല്‍ നീയത് എടുത്തുകളയുകയാണെങ്കില്‍ ആരാണ് നിന്നെ ചോദ്യം ചെയ്യുക
ചിത്രം ചിത്രകാരനുമായി ഏറ്റുമുട്ടുന്നുണ്ടോ?
ഞങ്ങളിലേക്ക് നോക്കരുത്, നിന്റെ തന്നെ സ്‌നേഹക്കുപ്പിയിലേക്കും മഹാമനസ്‌കതയിലേക്കും നോക്കുക!
ഞങ്ങളായിരുന്നില്ല, ഞങ്ങളില്‍ നിന്നൊരാവശ്യവും ഉണ്ടായിരുന്നില്ല,
എന്നിട്ടും നീ ഞങ്ങളുടെ നിശബ്ദ പ്രാര്‍ത്ഥന കേള്‍ക്കുകയും അസ്തിത്വത്തിലേക്ക് ഞങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്തു

ഏകനായ ഒരു ശക്തിയുടെ മുമ്പില്‍ നിലനില്‍ക്കുന്ന വസ്തുക്കളുടെ ശൂന്യതയെക്കുറിച്ച് ഹൃദയസ്പൃക്കായ വാക്കുകളില്‍ ഒരു കവിക്കും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവികദര്‍ശനത്താല്‍ ആവരണം ചെയ്ത വഹ്ദത്തുല്‍ വുജൂഹ് എന്ന തത്വം ഇവിടെയാണ് കിടക്കുന്നത്. ദൈവാസ്തിത്വവും മനുഷ്യാസ്തിത്വവും തമ്മിലുള്ള ബന്ധത്തിന് സമാനമാണ്  എല്ലാത്തിന്റെയും നിലനില്‍പ്പ് എന്നാണ് ഇബ്‌ന് അറബിയെപ്പോലെ റൂമിയും വിശ്വസിക്കുന്നത്. ദൈവവുമായുള്ള ബന്ധമില്ലാതെ അസ്തിത്വങ്ങള്‍ ഒന്നുമല്ല എന്നദ്ദേഹം പറയുന്നു. മുല്ലാ സദ്‌റയെപ്പോലുള്ള ആത്മജ്ഞാനികളാല്‍ പിന്നീട് വികസിക്കപ്പെട്ട മൗലികമായ മെറ്റാഫിസിക്കല്‍ തത്വം ലളിതമായ ഈരടിയിലൂടെ സംക്ഷിപ്തമായി റൂമി അവതരിപ്പിക്കുന്നു. ദൈവാസ്തിക്യവും മനുഷ്യാസ്തിത്വങ്ങളും തമ്മിലുള്ള ബന്ധത്തെയാണിവിടെ സൂചിപ്പിക്കുന്നത്.

സൃഷ്ടിജാലങ്ങളുടെ നിയന്താവിനും അവയുടെ ആന്തരാസ്തിത്വത്തിനുമിടയില്‍ താരതമ്യപ്പെടുത്തലിനും വിവരണത്തിനുമപ്പുറത്ത് ഒരു ബന്ധമുണ്ട്.

ആഗോളമനുഷ്യന്‍( al-insan al-kamil) എന്ന പരിപൂരക തത്വത്തിന്റെ പൊരുള്‍ റൂമിയുടെ എഴുത്തിലുടനീളം പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്. വഹ്ദത്തുല്‍ വുജൂഹിനെപ്പോലെ ഈ തത്വത്തിനും ആദ്യമായി രൂപം നല്‍കിയത് ഇബ്‌ന് അറബിയാണ്. എന്നാല്‍ റൂമി ഇന്‍സാനി കാമില്‍ എന്ന പ്രയോഗം നടത്തുന്നില്ല. മറിച്ച് ഈ ആശയത്തെ സൂചിപ്പിക്കണമെന്നാഗ്രഹിക്കുമ്പോള്‍ ബ്രഹ്മാണ്ഡം പോലെയുള്ള പ്രയോഗങ്ങളാണുപയോഗിക്കുന്നത്. വിശ്വാത്മക പുരുഷനായ ദൈവഹീനനില്‍ നിന്നും വ്യത്യസ്തമായി അലമി അക്ബറിനെ ആത്മീയ പുരുഷനായാണ് അദ്ദേഹം പരിഗണിക്കുന്നത്. തന്റെ ആത്മീയ സാധ്യതകളിലേക്ക് വിളിച്ചുണര്‍ത്താനാഗ്രഹിക്കുന്ന മനുഷ്യനെ റൂമി ഇത്തരം പ്രയോഗങ്ങളില്‍ക്കൂടിയാണ് അഭിസംബോധന ചെയ്യുന്നത്.

wbxcon-300x167അതിനാല്‍ ബാഹ്യമായ രൂപത്തില്‍ നീ വിശ്വാത്മക പുരുഷനാണ്. അതേ സമയം അന്തരാര്‍ത്ഥത്തില്‍ ബ്രഹ്മാണ്ഡമാണ്. സദറുദ്ദീന്‍ അല്‍ഖുനൈവി, അബ്ദുന്നാസര്‍ അല്‍ കശാനി, ദാവൂദ് അല്‍ ഖയ്‌സരി തുടങ്ങിയ സൂഫി വര്യന്‍മാരെപ്പോലെ ഇബ്‌നു അറബിയുടെ ദര്‍ശനത്തിന്റെ വെറുമൊരു തുടര്‍ച്ചക്കാരനായിരുന്നില്ല റൂമി. തിന്മയുടെ പൊരുള്‍ പോലെയുള്ള വിഷയങ്ങളില്‍ ഇബ്‌നു അറബിയില്‍ നിന്നും അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നും മാറി റൂമി തിരിച്ച് നടന്നു. സൂഫിസത്തിന്റെ മറ്റൊരു കൊടുമുടിയായി റൂമി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇബ്‌നു അറബിയോടടുത്ത് നില്‍ക്കുന്നതും എന്നാല്‍ വ്യതിരിക്തവുമായ ഒരുതരം ആത്മീയതയുടെ പരിപൂര്‍ണതയായി അദ്ദേഹം മനസിലാക്കപ്പെടേണ്ടതുണ്ട്. സൂഫിസത്തിന്റെ പില്‍ക്കാലചരിത്രത്തിലുടനീളം എല്ലാ സൂഫീവര്യന്‍മാരാലും പ്രതിനിധീകരിക്കപ്പെട്ട ആത്മീയ മാതൃക വ്യതിരിക്തമായിരുന്നു. ഓരോന്നിനും അതിന്റേതായ തിളക്കവും സുഗന്ധവുമുണ്ടായിരുന്നു. അതേ സമയം ജാമിയെയും ഹാജ്ജിമുല്ല ഹാദി സബ്‌സിവാരിയെയും പോലുള്ള ചില സൂഫികള്‍ രണ്ട് തരത്തിലുള്ള ആത്മീയതക്കിടയിലെ വിടവ് നികത്താനാണ് ശ്രമിച്ചത്.

പേര്‍ഷ്യന്‍ സൂഫി കവികളുമായുള്ള റൂമിയുടെ യോജിപ്പിനെ പരിഗണിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. സനായിയുടെയും അറ്ററിന്റെയും അവര്‍ക്ക് മുമ്പ് അബൂ സെയ്ദ് അബില്‍ ഖൈറിന്റെയും ഖവാജ അബ്ദുല്ല അല്‍ അന്‍സാരിയുടെയും രേഖയിലാണ് റൂമി നിലകൊണ്ടത് എന്ന കാര്യമാണത്. സൂഫിസത്തിന്റെ ആവിഷ്‌കാരത്തിന് വേണ്ടിയുള്ള ഒരു വാഹനമായി അവര്‍ പേര്‍ഷ്യന്‍ ഭാഷയെ തയ്യാറാക്കുകയുണ്ടായി. ആദ്യകാലത്തെ സൂഫി കവികളില്‍ സനായിയെയും അ്റ്ററിനെയും റൂമിയുടെ മുന്‍ഗാമികളായാണ് എതെ, ബ്രോണ്‍, റിപ്ക, നുമാനി, സഫ തുടങ്ങിയ പേര്‍ഷ്യന്‍ സാഹിത്യത്തിലെ എണ്ണമറ്റ ചരിത്രകാരന്മാര്‍ കണക്കാക്കിയത്. അത് പോലെത്തന്നെ ഈ മൂന്ന് മാസ്റ്റര്‍മാരും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലാത്ത വിധം വളരെ പ്രകടമായിരുന്നു എന്നാല്‍ നിസാമിയും റൂമിയും തമ്മിലുള്ള ബന്ധവും നന്നായി അറിയപ്പെട്ടിരുന്നില്ല. നിസാമിയുടെ രചന ഒരു ശരീരത്തെപ്പോലെയാണ്. അതിലേക്ക് റൂമി ആത്മാവിനെ നിശ്വസിക്കുകയും ആത്മീയ ജീവിതത്തെ ദാനം നല്‍കുകയും ചെയ്യുന്നു.

ഫിര്‍ദൗസിയുടെ ഷാഹ്നാമ ഒരര്‍ത്ഥത്തില്‍ മസ്‌നവിയുടെ പരിപൂരകമാണ്. ആദ്യത്തേത് പൂര്‍വ്വ ഇസ്‌ലാമിക കാലഘട്ടത്തെക്കുറിച്ച പരമോന്നത ഇതിഹാസ കാവ്യവും രണ്ടാമത്തേത് ഇസ്‌ലാമിക കാലഘട്ടത്തെക്കുറിച്ച പരമോന്നത ഇതിഹാസ കാവ്യവുമാണ്. എന്നാല്‍ രണ്ടാമത്തേതിന്റെ പോര്‍ക്കളം ഇപ്പോള്‍ മനുഷ്യന്റെ ആത്മാവിനകത്തെ ലോകത്തേക്ക് പരിണമിച്ചിരിക്കുന്നു. ഷാഹ്‌നാമ ഒരര്‍ത്ഥത്തില്‍ ചെറിയ ജിഹാദിനെക്കുറിച്ച (aljihad al-asghar) വിവരണവും മസ്‌നവി വലിയ ജിഹാദിനെക്കുറിച്ച (aljihad al-akbar) കഥയുമാണ്.

ക്ലാസിക്കല്‍ കവിതാ ശാസ്ത്ര കൈ പുസ്തകങ്ങളില്‍ അരോചകമെന്ന്് വിലയിരുത്തപ്പെട്ട മാപന സിദ്ധാന്തങ്ങള്‍ പോലും ദീവാനിലൂടെ ശക്തി കൈ വരിക്കുന്നുണ്ട്. അവ മനുഷ്യാത്മാവിനെ ഭൗതിക കുടുസ്സുകളില്‍ നിന്ന് വിശാലമായ സ്വര്‍ഗീയാനുഭൂതിയിലേക്ക് നയിക്കുകയും മനുഷ്യനില്‍ ദൈവവുമായി കൂടിച്ചേരുന്നതിലിള്ള പരമാനന്ദം ജനിപ്പിക്കുകയും ചെയ്യുന്നു. മാലാഖമാരുടെ ചിറകിനാല്‍ സ്പര്‍ശിക്കപ്പെട്ട നാവുള്ള പരമോന്നതനായ കവി തന്നെ സ്വയം ഒരു കവിയായി കണക്കാക്കുന്നില്ല എന്ന്ത് അത്ഭുതാവഹമാണ്. ദീവാനില്‍ അദ്ധേഹം എഴുതുന്നു.

ഞാന്‍ നിര്‍ബന്ധമായും ആത്മ പ്രശംസ ചൊരിയാന്‍ മാത്രം എന്താണ് കവിത, കവികളുടെ കലക്കുപരിയായ ഒരു കലയാണ് ഞാന്‍ സ്വയത്തമാക്കുന്നത്. കവിത കറുത്തൊരു മേഖത്തെ പോലെയാണ്. ഞാനതിന്റെ മൂടുപടത്തിനു പിന്നില്‍ ഒളിപ്പിക്കപ്പെട്ട ചന്ദ്രനെ പോലെയാണ്. കറുത്ത മേഘത്തെ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമെന്നു വിളിക്കരുത്.

എന്തായിരുന്നാലും റൂമി നല്ലൊരു കവി തന്നെയായിരുന്നു. ഒരു ദൈവാലയത്തിന്റെ സൗന്ദര്യത്തെപോലെയായിരുന്നു അദ്ധേഹത്തിന്റെ വരികളുടെ സൗന്ദര്യം. ദൈവികമായ എല്ലാ ആധികാരിക ആവിഷ്‌കാരങ്ങള്‍കുമുള്ള ‘അസ്ഥിത്വപരമായ’ വ്യവസ്തയെന്ന നിലയ്ക്കായിരുന്നു അദ്ധേഹത്തിന്റെ വരികള്‍ പ്രയോജനപ്പെട്ടത്. കവിതയെ റൂമി വേണ്ടത്രേ ഗൗനിച്ചില്ലെങ്കിലും അദ്ധേഹത്തിന്റെ കവിതയെ സ്വര വിന്യാസം ചെയ്യതിരിക്കനായില്ല. റൂബിയ്യത്തിലും ദീവാനിലും മസ്‌നവിയിലും  ആറായിരത്തോളം വചനങ്ങളിലായി വെളിച്ചം കണ്ട താളങ്ങളിലൂടെയും പ്രാസങ്ങളിലൂടെയുമല്ലാതെ അദ്ധേഹത്തിനകത്ത് നില നിന്നിരുന്ന സമുദ്രത്തിന് തിരമാലകളെ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. റൂമി  സ്വയം തന്നെ ഒരു കവിയായി പരിഗണിച്ചിരുന്നില്ലെങ്കിലും ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും മഹാനായ മിസ്റ്റിക്കല്‍ കവി തന്നെയായിരുന്നു. കിഴക്കിലും  പടിഞ്ഞാറലും റൂമിയുടെ മരണത്തിന്റെ എഴുനൂറാം വാര്‍ഷികം വലിയ തോതില്‍ ആഘോഷിക്കപ്പെടുക എന്നത് അദ്ധേഹത്തിന്റെ ആത്മീയ വ്യക്തിത്വത്തോടുള്ള ബഹുമാന സൂചകമാണ്. ആ ആഘോഷം സമുചിതമാകുന്നത് അന്താരാഷ്ട്രതലത്തില്‍ ഇതംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു എന്നത് മാത്രം കൊണ്ടല്ല. മറിച്ച് റൂമിയുടെ മരണ ദിവസത്തോട് ഇതു സംവദിക്കുന്നു എന്നതിനാലാണ്. ആനന്ദത്തെയും സൗഖ്യത്തെയും മരണമെന്ന ആശവുമായി കൂട്ടിച്ചേര്‍ക്കുക എന്നത് റൂമിയുടെ പ്രത്യേകതയായിരുന്നു. ഇന്ന് അദ്ധേഹത്തിന്റെ മരണ വാര്‍ഷികം ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും സന്ദര്‍ഭമാകുക എന്നത് വളരെയധികം സമുചിതമാണ്. ജീവിതത്തിന്റെ പരമാനന്ദ നിമിഷത്തെ അദ്ധേഹം മരണത്തില്‍ കണ്ടിരുന്നു. പ്രസിദ്ധമായ തിരുവചന പ്രകാരം

‘മരിക്കുക നീ മരണമെത്തും മുന്‍പേ’

റൂമി ആദ്യമേ തന്നെ മരണപ്പെട്ടിരിന്നു അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം മരണം എന്നത് പ്രകാശത്തിന്റെ ലോകത്തേക്കുള്ള പ്രവേശന കവാടമായിരുന്നു. തന്റെ പ്രശസ്തമായ ഒരു പ്രശസ്തമായ ഒരു കവിതയില്‍ റൂമി എഴുതുന്നു.

അല്ലയോ കവീ, പോകൂ മരണപ്പെടൂ നിന്റെ മരണത്തിനു മുമ്പ്
അതിനാല്‍ മരണത്തിന്റെ വേദന നീയനുഭവിക്കുകയില്ല
പ്രകാശത്തിലേക്കുള്ള പ്രവേശന കവാടമായ മരണത്തെ പുല്‍കൂ

ശ്മശാനത്തേക്കുള്ള കവാടത്തെ സൂചിപ്പിക്കുന്ന മരണമല്ല. പ്രകൃത്യാലുള്ള മരണത്തെ അഭിമുഖീകരിക്കിന്നതിന്റെ മുമ്പ് തന്നെ പ്രകാശത്തിന്റെ ലോകത്തേക്ക് റൂമി പ്രവേശിച്ചിരുന്നു. റൂമിയെ സംബന്ധിച്ചിടത്തോളം ക്ഷണ നേരത്തേക്ക് തന്നില്‍ നിന്നും വേര്‍പ്പെടുത്തിയ പ്രകാശത്തിന്റെ സമുദ്രത്തിലേക്ക് പൂര്‍ണ്ണമായും മടങ്ങിപ്പോകാന്‍ സാധിച്ച നിമിഷമായിരുന്നു മരണം. അതിനാല്‍ തന്നെ പ്രകൃത്യാലുള്ള മരണമെന്നത് പ്രകാശത്തിലേക്കുള്ള യഥാര്‍ത്ഥ യാത്രക്ക് മുമ്പിലെ അവസാന തടസ്സവും നീങ്ങിയ സന്തോഷകരമായിരുന്നു റൂമിക്ക്. ദൈവാനുരാഗത്തിലൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ധേഹം മരണത്തെ ആസ്വദിച്ചിരുന്നു. മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിരിക്കുമ്പോഴും അദ്ധേഹം ദൈവിക ജ്ഞാന പ്രകാശത്താല്‍ ആവരണം ചെയ്ത പുനരുജ്ജീവിക്കപ്പെട്ട സ്വത്വമായിരുന്നു.

മരണവുമായുള്ള അഭിമുഖീകരണത്തെ അത്യാനന്ദകരമായ നിമിഷമായി കാണുവാന്‍ റൂമിയെ പ്രാപ്തനാക്കിയത് തീര്‍ച്ചയായും ഈ ലോകത്ത് അദ്ധേഹം നയിച്ചിരുന്ന ജീവിത രീതിയായിരുന്നു. മരണത്തിന്റെ കവാടത്തിലൂടെ കടക്കുന്നതിന്റെ മുമ്പ് തന്നെ ഈ ലോക ജീവിതം റൂമിയെ പരിപാവനത്വത്തിലേക്ക് നയിച്ചിരുന്നു. വിശദമായി അദ്ധേഹത്തിന്റെ പ്രതിപാദിക്കാന്‍ ഉദ്ധേശിക്കുന്നില്ല. വ്യത്യസ്ത ഭാഷകളിലായി അദ്ധേഹത്തിന്റെ ജീവിതത്തെ കുറിച്ച് എണ്ണമറ്റ പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ താല്‍പര്യജനകമായ കുറച്ച് കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. മൗലാനയുടെ ജീവിതം മൂന്നു ഘട്ടങ്ങളിലായി വിഭജിക്കാന്‍ സാധിക്കും. ആദ്യഘട്ടം ജനനം മുതല്‍ ഇരുരത്തഞ്ച് വയസ്സ് വരെ,  ഇരുരത്തഞ്ച മുതല്‍ നാല്‍പ്പത് വയസ്സ് വരെ രണ്ടാം ഘട്ടം, നാല്‍പ്പത് മുതല്‍ മരണം വരെ മൂന്നാം ഘട്ടം.

തന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജലാലുദ്ധീന്‍ ഖുര്‍ആനിക് സയന്‍സും അറബിയും പേര്‍ഷ്യനും സ്വായത്തമാക്കുകയും സുഗ്രാഹ്യമായ വിവിധ സയന്‍സുകളില്‍ ആധികാരികത കൈവരിക്കുവോളം മതകീയ പഠനങ്ങളുടെ മേഖലയില്‍ മുന്നോട്ട് പോവുകയും ചെയ്തു. മസ്‌നവിയെ ഒരുപാട് സ്വാധീനിച്ച മആരിഫിന്റെ രചയിതാവും സൂഫിയുമായിരുന്ന തന്റെ പിതാവ് ബഹാഅല്‍ദ്ദീന്‍ വലദ് സുല്‍ത്താനല്‍ ഉലമയുടെ കൂടെയാണ് റൂമി പഠനങ്ങള്‍ നടത്തിയിരുന്നതെങ്കിലും ഈ ഘട്ടത്തില്‍ സൂഫിസം റൂമിയെ ആകര്‍ഷിച്ചിരുന്നില്ല. അദ്ധേഹത്തെ സംബന്ധിച്ചിചത്തോളം ഔപചാരിക നിര്‍ദേശത്തിന്റെതായിരുന്നു. ആ ഘട്ടം. കൊന്‍യയിലെ ആദരിക്കപ്പെടുന്ന മത പണ്ഢിതനായും മതകീയ സയന്‍സുകള്‍ പഠിപ്പിക്കുകയും ശരീഅയെ കുറിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന അതോറ്റ്‌റിയായും റൂമി മാറിയത് ഈഘട്ടത്തിലായിരുന്നു.

ഇരുരപത്തഞ്ചാം വയസ്സില്‍ ഈഘട്ടം അവസാനിക്കുകയും തന്റെ പിതാവിന്റെ ശിഷ്യനായ ബുഹ്‌റാന്‍-അദ്ദീന്‍ അല്‍ തിര്‍മ്മിദിയുമായി റൂമി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബുഹ്‌റാന്‍ റൂമിയെ സൂഫിസത്തിലേക്ക് അടുപ്പിക്കുകയും അദ്ധേഹത്തിന്റെ മരണം വരെ ഒമ്പത് വര്‍ഷത്തോളം ശിക്ഷണം നല്‍കുകയും ചെയ്തു. റൂമിയുടെ പിതാവിന്റെ സുഗ്രാഹ്യമായ അധ്യാപനങ്ങള്‍ അദ്ദേഹം റൂമിക്ക് പകര്‍ന്ന് നല്‍കുകയും സങ്കീര്‍ണ്ണമായ വഴികളെ കുറിച്ചെല്ലാം നല്ല ജ്ഞാനമുളഌസൂഫിയായി മാറി. അദ്ദേഹത്തിന്റെ മരണ ശേഷവും റൂമി സൂഫീ മാര്‍ഗത്തിലൂചെ തന്നെ മുന്നോട്ട് പോയി. തന്റെ 30ാം വയസ്സില്‍ ഷംസുദ്ദീന്‍ തബ്രീസിയെ കണ്ട് മുട്ടുമ്പോള്‍ പരിപൂര്‍ണ്ണനായ ആത്മീയ വ്യക്തിത്വമായി റൂമി മാറിയിട്ടുണ്ടായിരുന്നു. സലാഹുദ്ദീന്‍ സര്‍കുബിനെ പോലുള്ള അക്കാലത്തെ മറ്റു സൂഫികളുമായും അദ്ദേഹം പരിചയത്തിലായിരുന്നു. സലാഹുദ്ദീന്‍ പിന്നീട് റൂമിയുടെ അടുത്ത സുഹൃത്തും അടുത്ത സുഹൃത്തും ശിഷ്യനുമായി തീര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ രണ്ടാം ഘട്ടത്തില്‍ സ്വാധീനം ചെതുത്തിയത് ബുഹ്‌റദ്ദീന്‍ ആയിരുന്നു. മസ്‌നവിയുടെ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ആത്മീയ സുഗന്ധം പ്രതിഫലിക്കപ്പെട്ടിരുന്നു.

ഷംസുദ്ദീന്‍ തബ്‌രീസിയുമായുള്ള കണ്ടു മുട്ടുന്നതോടെയാണ് റൂമിയുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന കൃതികളായ മസ്‌നവിയുടെയും ദീവാനിന്റെയും സമാഹരണത്തിന് ഷംസുദ്ദീന്‍ സാക്ഷിയായിരുന്നു. റൂമിയുടെ മരണത്തോടെയാണിത് പൂര്‍ത്തീകരിക്കപ്പെടുന്നത്. തിബ്‌രീസിയോളം മിസ്റ്റിക്കായ ആരും തന്നെ സൂഫിത്തിലില്ല. ഒരു വാല്‍ നക്ഷത്രത്തെ പോലെ റൂമിയുടെ ജീവിതത്തിന്റെ ആകാശത്തിലുട നീളം പ്രത്യക്ഷപ്പെടുകയും വന്ന അതേ വേഗത്തില്‍ തന്നെ അര്രത്യക്ഷമാകുകയും ചെയ്ത സൂഫീ വര്യനായിരുന്നു അദ്ധേഹം.

സൂഫീ വര്യനായും റൂമിയുടെ തന്നെ ഉണ്‍മയുടെ ആന്തര പ്രകാശമായും ആത്മീയ സൂര്യനായും തബ്‌രീസി പരിഗണിക്കപ്പെടേണ്ടതുണ്ട്. സ്വര്‍ഗീയ യാഥാര്‍ത്ഥ്യവും മനുഷ്യരൂപവും ഈ സൂഫി വര്യനില്‍ ഒരുമിച്ച് ചേര്‍ക്കപെട്ടിരിക്കുന്നു. എത്രത്തോളമെന്നാല്‍ ഏത് വശത്തെക്കുറിച്ചാണ് റൂമി സംസാരിക്കുന്നതെന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഉദാഹരണത്തിന് അദ്ദേഹം പറയുന്നു.

ഷംസിതബ്‌രിസി, പരമമായ പ്രകാശമാണവന്‍
ദൈവിക സത്യത്തിന്റെ പ്രകാശ രശ്മിയും സൂര്യനുമാണവന്‍

റൂമി സംസാരിക്കുന്നത് മനുഷ്യനെക്കുറിച്ചാണോ അതല്ല ആത്മീയ ധര്‍മ്മത്തെക്കുറിച്ചാണോ എന്ന സംശയത്താല്‍ പലപ്പോഴും നാം ആശയ കുഴപ്പത്തിലകപ്പെടും ഷംസുദ്ദിന്‍തബ്‌രിസി ഒരു ഹ്യൂമന്‍ മാസ്റ്ററും മസ്‌നവിയെ സ്വാധീനിക്കുകയും റൂമിയുടെ ഫീഹിമയോട് സാദൃശ്യമുളളതുമായ മഖാലാത്തിന്റെ രചയിതാവുമാണെങ്കിലും അദ്ദേഹം ഉന്നതനായ ഒരാത്മീയ വ്യക്തിത്വമായിരുന്നു. എത്രത്തോളമെന്നാല്‍ ഷംസുദ്ദീനില്‍ തിളങ്ങി നിന്നിരുന്ന ആത്മീയ യാഥാര്‍ത്ഥ്യം ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മനുഷ്യ വ്യക്തിത്വത്തിന്റെ പരിധികളെയെല്ലാം തുടച്ച് നീക്കി. ഒരു ഹ്യൂമന്‍ മാസ്റ്ററായും ദൈവിക പ്രകാശമായും സൃഷ്ട്ടിക്കപ്പെട്ടതും അല്ലാത്തതുമായ ധിഷണയായുമായാണ് ഷംസിതബ്‌രിസിയെ റൂമി പരാമര്‍ശിക്കുന്നത്. എന്തിനേറെ, ആത്മീയ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും നിമിഷത്തില്‍ സത്യാന്വേഷകന്‍ അനുഭവിക്കുന്ന വിധി തീര്‍പ്പ് നാളില്‍ പാശ്ചാത്യ ചക്രവാളത്തില്‍ ഉദിക്കുന്ന സൂര്യനായും അദ്ദേഹത്തെ റൂമി വാഴ്ത്തുന്നു. മരണ ശേഷം ഷംസിതബ്‌രിസിയുടെ അന്ത്യ വിശ്രമസ്ഥാനമായി ഒരുപാട് സ്ഥലങ്ങളുടെ മേല്‍ അവകാശ വാദമുണ്ടായത് അദ്ദേഹത്തിന്റെ മിസ്റ്റിക് വ്യക്തിത്വത്തിന്റെ ദൃഷ്ടാന്തമാണ്. അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ കേന്ദ്രങ്ങള്‍ ഇപ്പോഴും വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്.

ഷംസിതബ്‌രിസിയുടെ യഥാര്‍ത്ഥ സ്വത്വവും  വ്യക്തിത്വവും എന്ത് തന്നെയായിരുന്നെങ്കിലും റൂമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം കേവലം സൂഫി മാസ്റ്റര്‍ മാത്രമായിരുന്നില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഷംസിതബ്‌രിസിയെ കണ്ടുമുട്ടുന്ന സമയത്ത് റൂമി പരിപൂര്‍ണ്ണനായ സൂഫിയായിരുന്നു. ഇനിയും പ്രകടമാവാതിരുന്ന റൂമിയുടെ ഒരു വശത്തിന്റെ പ്രത്യക്ഷികരണത്തിന് ഒരാദര്‍ശക ധ്രുവമായി വര്‍ത്തിക്കുകയായിരുന്നു ഷംസിതബ്‌രിസ്. വേഗത്തില്‍ സഞ്ചരിക്കുന്ന വാല്‍ നക്ഷത്രത്തെ പോലെ തന്റെ ഉണ്‍മയിലേക്കുളള അദ്ദേഹത്തിന്റെ പെട്ടെന്നുളള ആഗമനം റൂമിയുടെ ആത്മാവിന്റെ കടലില്‍ വലിയ വേലിത്തിരകളാണ് സൃഷ്ട്ടിച്ചത്. ദിവാനിലൂടെ അമാനുഷിക സൗന്ദര്യമുളള കവിതകളായി ഈ വേലിത്തിരകള്‍ പരിണമിച്ചു. ഷംസിനും റൂമിക്കുമിടയില്‍ സൃഷ്ടിക്കപെട്ട ആര്‍ദ്രതയോടുളള റൂമിയുടെ (Sympatia,റൂമിയുടെ വാക്കുകളില്‍ ഹംദാമി ) പ്രതികരണമാണ് ദിവാന്‍.

വിചിത്രമായ നിശബ്ദതയില്‍ നിന്നുടലെടുക്കുന്ന ഒന്നിനെ വിശദീകരിക്കാന്‍ കവിതയെ അവലംബമാക്കാനും നിശബ്ദ ലോകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധികവും ആത്മീയവുമായ ഒരു സുഹൃദ് ബന്ധമുണ്ടാക്കാനും മഹാനായ ഈ സൂഫി  കവി താല്‍പര്യപെട്ടിരുന്നു എന്നാണ് തോന്നുന്നത്. റൂമിയെ സംബന്ധിച്ചിടത്തോളം മഥ്‌നവിയുടെ അതേ പങ്കാണ് ഹുസാറുദ്ദിനും വഹിച്ചത്. അനുയോജ്യനായ ഒരു ശിഷ്യനിലെങ്കില്‍ മാസ്റ്ററിന്റെ ഉണ്‍മക്കകത്ത് തന്നെ തുടക്ക ധര്‍മ്മം വിട വാങ്ങുമെന്നത് തീര്‍ച്ചയാണ്. ആത്മീയ സുഹയദ് ബന്ധത്തിന്റെയും വ്യവഹാരത്തിന്റെയും അഭാവം സൗന്ദര്യ ബോധമുളള മിക്ക സൂഫികളെയും നിശബ്ദതയിലേക്ക് നയിക്കും. പ്രശസ്തമായ സഅബി വചനത്തെ ഇവിടെ ഉദ്ധരിക്കുന്നു.

പനിനീര്‍പ്പുകളില്ലെങ്കില്‍
തോട്ടത്തില്‍ വെച്ച് രാപ്പാടികുയില്‍ പാടുകയില്ല.

രാപ്പാടികുയിലിനെ ആകര്‍ഷിക്കുന്ന  പനിനീര്‍പ്പൂക്കളെപ്പോലെ ദൈവികവിധിയുടെ കരങ്ങള്‍ ഷംസിനെയും ഹുസാമുദ്ദിനെയും റൂമിയുടെ ജീവിതത്തിലേക്ക് കൊ് വരികയും അങ്ങനെ പേര്‍ഷ്യന്‍ ഭാഷയിലെതന്നെ പരമോന്നത മിസ്റ്റിക് കവിയായി റൂമിയെ മാറ്റിയ രണ്ട് ശ്രേഷ്ട കൃതികള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ ഈ രണ്ട് കൃതികളിലും രചിക്കപ്പെടുമായിരുന്നില്ല. കാരണം ജ്ഞാനവും സൗന്ദര്യവും തമ്മിലുളള കൂടി ചേരല്‍ എന്നത് ഇനിയും സാക്ഷാത്ക്കരിക്കപ്പെടേ ഒരു സാധ്യതയായിരുന്നു. ആത്മീയ സൗന്ദ്യര്യത്തെകുറിച്ച് ഒരു തരം അനാത്മിക ബോധം സ്വായത്തമാക്കിയ ചുരുക്കം ചിലരിലൊരാളായിരുന്നു റൂമി. അനശ്വര സാരാംശങ്ങളെ പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ രൂപങ്ങളിലായിരുന്നു അദ്ദേഹം കാര്യങ്ങളെ കണ്ടിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവാസ്തിക്യത്തിന്റെ ഏറ്റവും വലിയ തെളിവ് സൗന്ദര്യാസ്ഥിത്വമായിരുന്നു. അവബോധമുളള വായനക്കാരനെ സംബന്ധിച്ചിടത്തോളം ആത്മീയ ലോകത്തിന്റെ യഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും വലിയ തെളിവ് റൂമിയുടെ കവിതാ സൗന്ദര്യം തന്നെയായിരുന്നു.

ഒരു പരുന്ത് സൂര്യ പ്രകാശത്തില്‍ ഉയര്‍ന്ന് പറക്കുന്നത് പോലെ റൂമി സൗന്ദര്യത്തില്‍ കുളിക്കുകയും ഡാന്‍സിലും ആത്മീയ സംഗീതത്തിലും  അത് പോലെ തന്റെ കവിതയിലും ഈ സൗന്ദര്യത്തെ വരും തലമുറക്ക് വേി അദ്ദേഹം ബാക്കിവെക്കുകയും ചെയ്തു.

റൂമിയുടെ കവിതയും സംഗീതവും നൃത്തവുമെല്ലാം മനുഷ്യനില്‍ പരമോനതമായ സൗന്ദര്യത്തെ കുറിച്ചുണര്‍ത്തുന്നതിനുളള  മാര്‍ഗവുമാണ്. അതിന്റെ മുന്നില്‍ സൗന്ദര്യങ്ങളെല്ലാം വിവര്‍ണ്ണമായ പ്രതിഫലനം മാത്രമാണ്, റൂമി പറയുന്നു.

മേള നടന്ന മണ്ണ് രാജാക്കന്‍മാര്‍ നക്കുന്നു.
കാരണം, തന്റെ കോപ്പയില്‍ നിന്ന് ഒരിറക്ക് സൗന്ദര്യം
പൊടിപിടിച്ച മണ്ണില്‍ ദൈവം കലര്‍ത്തിയിട്ടു്
അതിനെ ചുബിംക്കൂ, പ്രണയഭാജിന് .. – ഈ കളിമണ്‍ 
ചൂളകളെയല്ല
നൂറ് ഹര്‍ഷാന്‍മാദങ്ങളോടെയാണ് –
നി ചുംബിക്കുന്നത്
ചിന്തിക്കൂ, മലിനപ്പെടാത്തപ്പോള്‍ ഇതെന്തായിത്തീരണമെന്ന്.

സൗന്ദര്യത്തോടുളള റൂമിയുടെ സംവേദന ക്ഷമതയോട് പരിപൂരകമായി എല്ലാ വസ്തുക്കളിലുമുളള ദൈവികതയെ കുറിച്ച അദ്ദേഹത്തിന്റെ ബോധവും കാലങ്ങളായി മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രായോഗിക പ്രശ്‌നങ്ങള്‍ക്കും ആത്മീയ പരിഹാരം നിര്‍ദേശിക്കാനുളള അദ്ദേഹത്തിന്റെ കഴിവുമാണ്. ഒരു മനുഷ്യന്‍ അനുഭവിച്ചേക്കാവുന്ന എല്ലാം അനുഭവിക്കാനുളള സാധ്യത ഇസ്‌ലാമിന്റെ പ്രവാചകനു നല്‍കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ വേര്‍പാട് മുതല്‍ അറേബ്യയെ ഒന്നടങ്കം ഇസ്‌ലാമിന് കീഴില്‍ ഒന്നിച്ച് ചേര്‍ത്തത് വരെ മനുഷ്യ ജീവിതത്തെയാകമാനം പവിത്രീകരിക്കുക എന്ന ധര്‍മ്മമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ‘മുഹമ്മദീയ ദാരിദ്ര്യ’ (alfaqr – muhamad) മാകുന്ന മരത്തിലെ പഴങ്ങളിലൊന്നായ റൂമിക്ക് ചെറുതെങ്കിലും വിശാലമായ തോതില്‍ ഇങ്ങനെയൊരു കര്‍ത്തവ്യം നിറവേറ്റാന്‍ സാധിച്ചു.

മനുഷ്യാസ്തിത്വത്തിന്റെ വൈവിധ്യത്തെയും പൂര്‍ണ്ണതെയും ആവിഷ്‌കരിക്കാന്‍ റൂമിക്ക് സാധിച്ചു. എല്ലാ തരം അനുഭവങ്ങള്‍ക്ക് പിന്നിലും അദൃശ്യതയിലേക്കുളള വാതില്‍ തുറന്ന് കിടക്കുന്നുന്നെ യാഥാര്‍ത്ഥ്യം അദ്ദേഹം കാണിച്ച് കൊടുത്തു. എല്ലാ മനുഷ്യനെയും അഭിമുഖീകരിക്കാനും നില്‍ക്കുന്നിടത്ത് നിന്ന് ആത്മീയ സാമ്രാജ്വത്തിലേക്കവനെ നയിക്കാനും റൂമിക്ക് സാധിച്ചു. എന്നാല്‍, നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവനും മനുഷ്യനെ അഭിമുഖീകരിക്കുന്ന എല്ലാ സന്ദര്‍ഭത്തിനപ്പുറത്തും ദൈവകരത്തെ കാണാനും അവന്റെ സഹായത്താല്‍ മാത്രമേ ആത്യന്തികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നവനും മാത്രമേ റൂമിയുടെ ആത്മീയ സാമ്രാജ്യത്തെ അനുഭവിക്കാന്‍ കഴിയൂ. അക്കാരണത്താലാണ് ഇക്കാലം വരെയും മനുഷ്യ ഹൃദയങ്ങളെ കീഴടക്കാന്‍ റൂമിക്ക് സാധിച്ചത്.

റൂമിയുടെ മരണത്തിന് ശേഷമുളള ഏഴു നൂറ്റാണ്ടുകളിലുടനീളം പേര്‍ഷ്യന്‍, തുര്‍ക്കിഷ്, ഇന്ത്യന്‍ ലോകങ്ങളില്‍ ശക്തമായ സ്വാധീനമാണദ്ദേഹം ഉണ്ടാക്കിയത്. എത്രത്തോളമെന്നാലവ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ ചുവടുകളെ പിന്തുടരാന്‍ വലിയ ഗ്രന്ഥങ്ങള്‍ തന്നെ വേണ്ടിവരും. ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ മവ്‌ലവി ഓര്‍ഡര്‍ (Mawlawi Order) ആധിപത്യപരമായ പങ്കാണ് വഹിച്ചത്. അതിനെകുറിച്ച് സൂചനയില്ലാതെ ഓട്ടോമന്‍ – ആധുനിക തുര്‍ക്കി ചരിത്രം തന്നെ പൂര്‍ണ്ണമാകുകയില്ല എന്നു വേണമെങ്കില്‍ പറയാം. മവ്‌ലവി കേന്ദ്രങ്ങള്‍ ഇപ്പോഴുമുള്ള സിറിയ, ലിബനാല്‍, സൈപ്രസ്, അല്‍ബേനിയ, ബാല്‍ക്കന്‍സ് എന്നിവിടങ്ങളിലേക്ക് തുര്‍ക്കികള്‍ റൂമിയുടെ സ്വാധീനത്തെ വ്യാപിപ്പിച്ചു.

കമാലദ്ദീന്‍ ഖവാരിസ്മിയുടെ ജവാഹിര്‍ അല്‍ അസ്‌റാര്‍ മുതല്‍ മുഹമ്മദ് തഖി ജാഫരി, ബദിഅല്‍ സമാന്‍ ഫുറുസന്‍ഫര്‍, ജലാല്‍ ഹുമായി തുടങ്ങിയവരുടെയെല്ലാം ഒരുപാട് വ്യാഖ്യാനങ്ങള്‍ പേര്‍ഷ്യയില്‍ മസ്‌നവിയെ കുറിച്ച് എഴുതപെട്ടിട്ടുണ്ട്. മസ്‌നവിയുടെ ചില വചനങ്ങളെങ്കിലും മനപാഠമില്ലാത്ത ഒരു പേര്‍ഷ്യന്‍ പ്രഭാഷകനുമുണ്ടാവില്ല. അതേ സമയം മസ്‌നവിയുടെ സംഗീത കല അംഗീകരിക്കപെട്ട് ഒരു മ്യൂസിക്കല്‍ രൂപമായിത്തീര്‍ന്നിട്ടുണ്ട്. പേര്‍ഷ്യക്കാരുടെ സാംസ്‌കാരികവും കലാപരവുമായ ജീവിതത്തിനുമേല്‍ അതിനുളള സ്വാധീനം വളരെ വലുതാണ്.

ഒമ്പത്, പതിനഞ്ച് നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ പ്രഭുഗണത്തിലെ നഖ്ശ്ബന്തിയ്യ ഓര്‍ഡറിനിടയില്‍ റൂമിക്ക് നല്ല മാഹാത്മ്യം കല്‍പ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അന്ന് മുതല്‍ തന്നെ വ്യാപിച്ചിരുന്നു. അബ്ദുല്‍ ലത്തീഫ് അല്‍ അബ്ബാസിയുടെയും ഷാമിര്‍ മുഹമ്മദ് നൂറുല്ല അല്‍ അഹ്‌റാറിയുടേതുമൊക്കെയായി ഒരുപാട് വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തെകുറിച്ച് എഴുതപ്പെട്ടിരുന്നു. മാത്രവുമല്ല,  ഇന്ത്യന്‍ ഉപഭോഗണ്ഡത്തിലും അത് പോലെ പേര്‍ഷ്യയിലും ഓട്ടോമന്‍ ലോകങ്ങളിലുമൊക്കെ മസ്‌നവിയുടെ ആലാപനവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക മ്യൂസിക്കല്‍ രൂപം വികസിച്ച് വരുകയും ചെയ്തിരുന്നു. ഈ മ്യൂസിക്കല്‍ രൂപം ഇപ്പോഴും ജനകീയമാണ്.

ആ പ്രദേശത്തെ ചില സൂഫികള്‍, പ്രത്യേകിച്ച് പ്രശസ്ത സംഗീതജ്ഞനും മിസ്റ്റിക് കവിയുമായ ഷാ അബാദല്‍ ലത്തീഫ് ഇന്ത്യന്‍ ലോകത്തിലെ  റൂമി ആത്മിയതയുടെ നേരിട്ടുളള പ്രചരണമാണ് എന്നു വേണമെങ്കില്‍പറയാം. ഷാ അബ്ദല്‍ ലത്തീഫിന്റെ റിസാലൊ മസ്‌നവിയുമായി പലരും തുലനം ചെയ്തത് കാരണമൊന്നുമില്ലാതെയല്ല.

Maulana_Jalaluddin_Rumi_-300x150

മൂല്യവും സൗന്ദര്യവും ആഢംബരവുമായിതീര്‍ന്ന ഒരന്തരീക്ഷത്തില്‍ ശ്വാസം മുട്ടുകയും ആത്മീയ വീര്യം നഷ്ടപ്പെടുകയും ചെയ്യുന്ന ഇന്നത്തെ പാശ്ചാത്യ ലോകത്ത് ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന രോഗങ്ങള്‍ക്കുളള മറുമരുന്നായാണ് റൂമിയെ പലരും കാണുന്നത്. അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ പിന്തുടരുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം മറുമരുന്നാണ്. എത്ര കയ്‌പേറിയ മരുന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നതെങ്കിലുംആത്മീയത തേടിയുളള നമ്മുടെ പോരാട്ടത്തില്‍ റൂമിയുടെ സഹായം ലഭിക്കുന്നതിന് വെറുമൊരു കവിയായി മാത്രം അദ്ദേഹത്തെ വായിച്ചിട്ട് കാര്യമില്ല, മറിച്ച് പക്ഷികളെ പോലെ ആത്മാവിനെ ചലിപ്പിക്കുന്ന സ്വരമാ
ധുര്യത്തില്‍ പാടാന്‍ കഴിയുന്ന ദൈവിക നിഗൂഢതകളുടെ വക്താവായി നാം അദ്ദേഹത്തെ മനസ്സിലാക്കുകയും വായിക്കുകയും വേണം.

മഹാനായ ഈ സൂഫി വര്യന്റെ മരണത്തിന്റെ 700-ാം വാര്‍ഷികം സ്മരണയുടെയും നവീനവും അതേ സമയം പുരാതനവുമായ അവസ്തയത്തെകുറിച്ച ബോധത്തിന്റെയും സത്യത്തിലേക്ക് നയിക്കുകയും കാരുണ്യത്തിന്റെ ഭാഗവും സൗന്ദര്യത്തിന്റെയും ആഗമന സന്ദര്‍ഭമായിത്തീരും എന്നാണ് നമ്മുടെ പ്രതീക്ഷ റൂമിയുടെ കൃതികളും അദ്ദേഹത്തിന്റെ അനശ്വരമായ ആത്മീയ സാന്നിദ്ധ്യവും സൗന്ദര്യത്തിലൂടെ മനുഷ്യരെ സത്യത്തിലേക്ക് നയിക്കുന്ന ശക്തമായ ഒരു ദീപസ്തംഭമായാണ് നിലനില്‍ക്കുന്നത്. ആ സത്യത്തിന് മാത്രമെ തങ്ങള്‍ക്ക് ചുറ്റും അവര്‍ക്ക് നിര്‍മ്മിച്ച മോച്ഛതാ ദാരിദ്രത്തിന്റെ മായിക തടവില്‍ നിന്ന് അവരെ മോചിപ്പിക്കാനാകു. സത്യത്തെകുറിച്ച വിഷനും പൂര്‍ണ്ണമായ മനുഷ്യരൂപത്തിലുളള അതിന്റെ ആവിഷ്‌കാരവും സമ്മേളിച്ച റൂമിയെ പോലുളള മനുഷ്യരുടെ സന്ദേശത്തിലൂടെയല്ലാതെ ഈ കാരാഗൃഹത്തിന്റെ അതിരുകളെ തുടച്ച് നീക്കാനാകില്ല.

തീര്‍ച്ചയായും റൂമിയുടെ കൃതികളെ കുറിച്ചിത് പറഞ്ഞിരിക്കണം.

ഈ വചനങ്ങള്‍ ആകാശത്തിലേക്കുളള ഏണിയാണ്
ആരത് ചവിട്ടിക്കയറുന്നുവോ അയാള്‍ മേല്‍ക്കൂരയിലെത്തുന്നു
നിലയായ ഗോള മണ്ഡലത്തിന്റെ മേല്‍ക്കൂരയല്ല
എല്ലാ ദൃശ്യമായ സ്വര്‍ഗങ്ങളെയും കവിഞ്ഞ്
പോകുന്ന മേല്‍ക്കൂരയാണ്.

വിവര്‍ത്തനം- സല്‍മി

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting