banner ad
January 25, 2013 By കെ. അഷ്‌റഫ് 0 Comments

ഇസ്ലാമിക ഫെമിനിസവും സൂഫിസവും

sadiya-sssss-1-236x300ഇസ്ലാമിക സ്ത്രീവാദത്തെ രണ്ടു രീതിയിലാണ് പൊതുവേ മനസ്സിലാകുന്നത്. ആദ്യത്തെതു  മുസ്ലിം സ്ത്രീകളുടെ  ആക്ടിവിസത്തിന്റെതാണ്. രണ്ടാമത്തേത്  അക്കാദമിക് ഇടപെടലുകള്‍ ആണ്. രണ്ടാമത്തെ ഗണത്തില്‍ പെടുന്ന  ഇസ്ലാമിക് ഫെമിനിസ്റ്റ് ഇടപെടലുകളില്‍ ഖുര്‍ആന്‍, ഇസ്ലാമിക നിയമം, പ്രവാചക പാരമ്പര്യം ഇവയുമായി ബന്ധപ്പെട്ട  സ്ത്രീപക്ഷ വായനകളാണ്. അമിന വദൂദ്, അസ്മ ബര്‍ലാസ് തുടങ്ങിയവരുടെ കഴിഞ്ഞ  ഇരുപതു വര്‍ഷമായി തുടരുന്ന സ്ത്രീ പക്ഷ വായനകള്‍ ഖുര്‍ആനുമായി ബന്ധപെട്ട വായനകളില്‍ പരിമിതം ആയിരുന്നു. ഹദീസ്, സുഫിസം തുടങ്ങിയ ഇസ്ലാമിലെ മറ്റനേകം പാരമ്പര്യങ്ങളുമായി ഒരു സംവാദം ഇസ്ലാമിക ഫെമിനിസത്തിനു  പലപ്പോഴും സാധ്യമായിരുന്നില്ല. ഇസ്ലാമിക സ്ത്രീവാദത്തിന്റെ വിമര്‍ശകര്‍  പ്രധാന പരിമിതിയായി കാണിച്ചിരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന് ക്ലാസികല്‍ ഇസ്ലാമുമായുള്ള സംവാദത്തിന്റെയും  ഇടപെടലിന്റെയും അഭാവമാണ്. ഇവയില്‍ തന്നെ പൊതുവേ പല കാരണങ്ങളാല്‍ ഇസ്ലാമിക ലോകത്തും പുറത്തും ഏറെ പരിചയമുള്ള സൂഫിസവുമായി ഒരു സംവാദം സാധ്യമാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ രംഗത്ത് ഏറെ പ്രശസ്തരായ ഹുസൈന്‍ നസ്ര്‍, വില്ലിം ചീടിക്, ആന്‍മേരി ശിമ്മല്‍ തുടങ്ങിയവര്‍ ലിംഗബോധവും, സുഫിസവുമായി ബന്ധപ്പെട്ടു ഇംഗ്ലീഷ് വായന ലോകത്ത് നടത്തിയിരുന്ന വായനകള്‍ ഏറെ പരിമിതികള്‍ നിറഞ്ഞതായിരുന്നു.ഈ ഒരു സാഹചര്യത്തില്‍ ആണ് സുഫിസവുമായുള്ള ഒരു സംഭാഷണത്തിന് ഇസ്ലാമിക ഫെമിനിസത്തിലെ ശക്തമായ ഒരു സാന്നിദ്ധ്യം ആയ  സാദിയ ശൈഖ് ശ്രമിക്കുന്നത്. പുസ്തകത്തിന്റെ പേര് Sufi Narratives of Intimacy: Ibn Arabi, Gender and Sexualtiy (UNC Press, 2011).

സാദിയ ശൈഖിന്റെ പുസ്തകം ഒരു ആത്മീയ സ്വഭാവമുള്ളതാണ്. അങ്ങേയറ്റം വൈകാരികമായാണ് അവര്‍ എഴുതുന്നത്. പുസ്തകത്തിലൂടെ തത്വചിന്ത, ഫെമിനിസം, ഇസ്‌ലാമിസം, ഇവയോടൊക്കെ ഒരു സംഭാഷണം സാധ്യമാകുന്നു. തികച്ചും ഒരന്വേഷണ സ്വഭാവത്തിലുള്ള പുസ്തകമാണിത്. ഒരു ഇസ്‌ലാമിക വിശ്വാസി, ഞാന്‍ ആരാണ്? എന്ന ആ പഴയ ദാര്‍ശനിക പ്രശ്‌നത്തിലൂടെ വീണ്ടും വീണ്ടും കടന്നുപോകുന്നവന്‍/ള്‍ ആണ്. സാദിയ ശൈഖ് ചിന്തിക്കുന്നത്  ഈ ചോദ്യം നല്‍കുന്ന ഉത്തരം ഒരു പ്രത്യേക ലിംഗത്തിലുള്ള മനുഷ്യനെ കുറിച്ചാണോ? അതോ മനുഷ്യന്‍ എന്ന സംവര്‍ഗ്ഗത്തെ ലിംഗവത്കരിക്കാതെ ഇസ്‌ലാം ഈ പ്രശ്‌നത്തെ കുറിച്ച്  ഒരു ഉത്തരം നല്‍കുന്നുണ്ടോ? മറ്റൊരു രീതിയില്‍ ചോദിച്ചാല്‍ ആണ്‍, പെണ്‍’ എന്നീ അവസ്ഥകളെ ഇസ്‌ലാം ഒരു സത്ത ആയി കാണുന്നുണ്ടോ? അതോ ആണ്‍, പെണ്‍ എന്നീ തീര്‍പ്പുകള്‍ ഒരുപാട് സാമ്യതകളിലൂടെയും വ്യത്യാസങ്ങളിലൂടെയും പല രീതിയില്‍ ചേര്‍ന്നും വ്യത്യാസപെട്ടും നിലവില്‍ വരുന്നതാണോ? ഈ ചോദ്യങ്ങള്‍ക്ക്  ആണ് സാദിയ ശൈഖ് ഉത്തരം ആരായുന്നത്.

ഇങ്ങനെയുള്ള ഒരു വായനയെ/അന്വേഷണത്തെ സാധ്യമാകുന്ന തന്റെ മുസ്‌ലിം സ്ത്രീ എന്ന സാമൂഹിക  സ്ഥാനത്തെ സാദിയ ശൈഖ് തുടക്കത്തിലെ വ്യക്തമാക്കുന്നു. സാദിയ ശൈഖ് പറയുന്നത് ഇസ്‌ലാമിക ഫെമിനിസം നിരവധി വായനകള്‍ സാധ്യമാകുന്ന പ്രസ്ഥാനമാണെന്നാണ്. സാദിയ picture4ശൈഖിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക് ഫെമിനിസം എന്നത് ഏകപക്ഷീയമായി മതത്തെയും സമുദായത്തെയും നിരാകരിക്കുന്ന ഒരു ഫെമിനിസം അല്ല. ഈ അര്‍ത്ഥത്തില്‍  മുഖ്യധാര ഫെമിനിസത്തെക്കുറിച്ചുള്ള കറുത്ത ഫെമിനിസത്തിന്റെയോ മൂന്നാം ലോക ഫെമിനിസത്തിന്റെയോ നിലപാടുകളോട് സാദിയ ശൈഖ് ഇസ്‌ലാമിക ഫെമിനിസത്തിലൂടെ ഒരു യോജിപ്പ്  കണ്ടെത്തുന്നു. എന്നാല്‍ ഇത്തരം ഒരു വിമര്‍ശനം മുസ്‌ലിം ജീവിതാനുഭവത്തിനുള്ളിലെ ആണ്‍ കോയ്മയെ കാണുന്ന  കാര്യത്തിലും അവര്‍ പുലര്‍ത്തുന്നു. ഇസ്‌ലാം എന്ന പ്രാപഞ്ചികാനുഭവവും മുസ്‌ലിം എന്ന ജീവിതാനുഭവവും തമ്മിലുള്ള വിടവിനെക്കുറിച്ചാണ് ഇസ്‌ലാമിക് ഫെമിനിസം പറയുന്നത്. ഇങ്ങിനെ വളരെ പ്രയാസകരമായ ഒരു വിമര്‍ശകസ്ഥാനം എന്ന രീതിയില്‍ ഇസ്‌ലാമിക ഫെമിനിസത്തെ കാണുന്ന ശൈഖ് സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം  മുസ്‌ലിംകള്‍ അനുഭവിക്കുന്ന ലോക അപരത്വത്തെയും നവകൊളോണിയല്‍ ഭീഷണികളെയും കണക്കിലെടുക്കുന്നു. നിരവധി അധികാരങ്ങളോട് ഒരു വിമര്‍ശനാത്മക അകലം സൂക്ഷിക്കുന്നതുകൊണ്ടാണ് ഇസ്‌ലാമിക ഫെമിനിസത്തെ ബഹുസ്വര വിമര്‍ശകസ്ഥാനമായി  സാദിയ ശൈഖ് തിരിച്ചറിയുന്നത്. അതോടൊപ്പം മറ്റു മതങ്ങള്‍, ചിന്താ പ്രസ്ഥാനങ്ങള്‍ ഇവയുമായി സംവാദത്തില്‍ ഏര്‍പ്പെടാനും അതുവഴി ബുദ്ധിസം, ഉത്തരാധുനികത അടക്കമുള്ള ചിന്തകളുമായും ആക്ടിവിസങ്ങളുമായും ഒരു സംവാദത്തിന് അവര്‍ തയാറാകുന്നു.

നേരത്തെ സൂചിപ്പിച്ചതിലൂടെ സൂഫിസവുമായി ഒരു സംഭാഷണത്തിനാണ് സാദിയ ശൈഖ് തയ്യാറാവുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു അറബി(1165-1240) ഇന്നത്തെ അര്‍ത്ഥത്തില്‍ ഒരു ബഹുമുഖ സ്വഭാവമുള്ള പണ്ഡിതനും അന്വേഷകനും ആയിരുന്നു. ഐബീരിയന്‍ പെനിന്‍സുലയുടെ ഭാഗമായ സ്പയിനില്‍ ജനിച്ച മുഹ്‌യുദ്ദീന്‍ ഇബ്ന്‍ അറബി നോര്‍ത്ത് ആഫ്രിക്ക, വെസ്റ്റ് ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊക്കെ സഞ്ചരിച്ചിരുന്നു. ഇസ്‌ലാമിക ചിന്തയിലെ എക്കാലത്തെയും വലിയ പേരുകളില്‍ ഒന്നാണ് ഇബ്‌നു അറബിയുടെത്. ഇബ്‌നു അറബിയുടെ രണ്ടു പ്രധാന അധ്യാപകര്‍ ഫാതിമ കൊര്‍ദോവയും മഹ്‌സന യാസ്മിനയും സൂഫികളായ പണ്ഡിതകള്‍ ആയിരുന്നു. ഈ രണ്ടു വനിതകളുടെയും ശിക്ഷണം ഇബ്‌നു അറബിയെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഇബ്‌നു അറബിക്ക് ധാരാളം വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ഇബ്‌നു അറബിയുടെ ഏറ്റവും വലിയ ചിന്താ വിഷയം എന്നത് അല്ലാഹുവും മനുഷ്യനും തമ്മിലെ ബന്ധമാണ്. ഇബ്‌നു അറബിയുടെ മരണ ശേഷം എല്ലാ ചിന്താഗതിക്കാരും അദ്ദേഹത്തോത്തോട് സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇസ്‌ലാമിക ലോകത്ത് ഉയര്‍ന്നുവന്ന വഹാബിസമാണ് ഇബ്ന്‍ അറബിയെ പോലുള്ളവരുടെ സംഭാവനകളെ നിരാകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത്. വഹാബി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദ് ഇബ്ന്‍ അബ്ദുല്‍ വഹാബ് തന്നെ നേരിട്ട് ഇബ്‌നു അറബിയെ അവിശ്വാസിയായി പ്രഖ്യാപിക്കുന്നുണ്ടെന്നാണ് സാദിയ ശൈഖ് പറയുന്നത്.

ഇബ്‌നു അറബിയെ പുതിയ കാലത്ത് വീണ്ടും വായികുന്നതിലൂടെ എങ്ങനെയാണ് സ്‌നേഹം, ലൈംഗികത, വിവാഹം അടക്കമുള്ള ലിംഗ ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാവന ചെയ്യപ്പെടുന്നതെന്നും സാദിയ ശൈഖ് പരിശോധികുന്നു. മുസ്‌ലിം ആണ്‍കോയ്മ വായനകള്‍ ഭാവന ചെയ്യുന്നതുപോലെ ഇവയൊന്നും രാഷ്ട്രീയ മണ്ഡലത്തില്‍’നിന്നും വിമുക്തമല്ലെന്നു ശൈഖ് വാദിക്കുന്നു. സാദിയ ശൈഖ് പറയുന്നത് ആണ്‍ കാമനകളുടെ ഒരു സ്വീകരണ സ്ഥലമായി സ്ത്രീ ശരീരത്തെ കാണുന്ന ഇന്നത്തെ മുഖ്യധാര ഇസ്‌ലാമികരില്‍ നിന്നും വ്യത്യസ്തമായി ഇബ്ന്‍ അറബി സ്ത്രീ, പുരുഷന്‍ എന്നതിനെ ദൈവത്തിന്റെ അടിമ എന്ന ആത്മീയാവസ്ഥയായി തിരിച്ചറിയുന്നു. സുഫിസം അടിസ്ഥാനപരമായി കാണുന്നത് ദൈവവും മനുഷ്യനും എന്ന ബന്ധത്തെയും ഉടമ്പടിയെയും ആണ്. ഈയൊരു സമീപനം ഇസ്‌ലാമിലെ മനുഷ്യന്‍ എന്ന കാറ്റഗറിയെ ലിംഗവത്കരിക്കുന്നതിനെ അസാധ്യമാകുന്നു. ഞാന്‍ ആര് എന്ന ചോദ്യത്തിലൂടെ ഓരോ വിശ്വാസിയും കടന്നു പോവുന്നുണ്ട്. പരമ്പരാഗത വായനകള്‍ ചരിത്രപരവും സാംസ്‌കാരികപരവുമായ നിരവധി സവിശേഷതകളിലൂടെ  ഇസ്‌ലാമിനെ വായിക്കുമ്പോള്‍  ഇബ്‌നു അറബി  മുസ്‌ലിമിന്റെ ശരിക്കുള്ള അവസ്ഥയായി ‘ദൈവത്തിന്റെ അടിമ’ എന്നതില്‍ ഊന്നി കാര്യങ്ങളെ കാണുന്നു. ഇബ്‌നു അറബിയെ മറ്റു പല തത്വചിന്തകരില്‍ നിന്നും വ്യത്യസ്തമാകുന്ന പൂര്‍ണ മനുഷ്യന്‍ (ഇഹസ്സന്‍ അല കാമില്‍), മുഹമ്മദീയ ആത്മാവ് (അല്‍ റൂഹുല്‍ മുഹമ്മദി) ഇവയൊക്കെ വളരെ വ്യക്തമായി സാദിയ ശൈഖ് വിവരിക്കുന്നു. ഇബ്‌നു അറബിയുടെ സ്ത്രീ, പുരുഷന്‍  ഇവയുമായി ബന്ധപ്പെട്ട ‘കര്‍മശാസ്ത്ര’ (ഫിഖ്ഹ്) കാഴ്ചപ്പാടുകള്‍ പുസ്തകത്തില്‍ നന്നായി വിവരിച്ചിരിക്കുന്നു. ഇബ്‌നു അറബിയുടെ കാഴ്ചപ്പാട് പ്രകാരം ഒരു സ്ത്രീക്ക് ഏതറ്റം വരെയുമുള്ള ആത്മീയ ഉന്നതി പ്രാപിക്കാന്‍ കഴിയും. ഇബ്‌നു അറബി ഈ സ്ഥാനത്തെ വിളിക്കുന്നത് ‘ഖുതുബ്’എന്നാണ്. ഒരു സൂഫിക്ക് ചെല്ലാന്‍ കഴിയുന്ന ദൈവവുമായുള്ള ഏറ്റവും അടുത്ത സ്ഥാനമാണിത്. ഇത് വളരെ നിര്‍ണായകമായ ഒരു നിരീക്ഷണമായി, സ്ത്രീ പുരുഷന്‍ എന്നിവയെ കാണുന്ന ഒരു നൈതിക സ്ഥാനമായി ഇബ്‌നു അറബിയിലൂടെ സാദിയ ശൈഖ് തിരിച്ചറിയുന്നു.

സാദിയ ശൈഖ് ഇതിലൂടെ വാദിക്കുന്നത് ഇസ്‌ലാമിലെ ആണ്‍കോയ്മയുള്ള സ്ഥാപനങ്ങളില്‍ ഒന്നായ നിയമ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നേതൃത്വം വഹിക്കമെന്നും (പരമ്പരാഗത ഭാഷയില്‍ പറഞ്ഞാല്‍ ഫുഖ്ഹ) അതിനെ നിരാകരിക്കുന്ന വായനകള്‍ ആണ്‍കോയ്മയുടെ ഉല്‍പ്പന്നങ്ങള്‍ ആണെന്നുമാണ്. കൂടാതെ സ്ത്രീകള്‍ക്ക് ആണുങ്ങള്‍ അടക്കമുള്ള പള്ളികളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാമെന്നും (ഇമാമത്ത്) വാദിക്കുന്നു. ഒരു ആണിന് തുല്യം രണ്ട് പെണ്ണുങ്ങള്‍ സാക്ഷികള്‍ ആവാമെന്ന ഇസ്‌ലാമിക നിയമം മതപരമായ ഒരു സാര്‍വത്രിക നിയമം അല്ലെന്നും ശൈഖ് പറയുന്നു. ഇങ്ങിനെ നീതിയില്‍ അധിഷ്ടിതമായി പുതിയ ഒരു സ്ത്രീയെ/പുരുഷനെ കാണാന്‍ ഇബ്‌നു അറബി നമ്മെ പ്രാപ്തനാക്കുന്നു. എന്നാല്‍ സൂഫിസത്തെ ആണ്‍കോയ്മയില്‍ നിന്ന് പൂര്‍ണമായും വിമുകത്മായ ഒരു വിശുദ്ധ സ്ഥാപനമായി സാദിയ ശൈഖ് കാണുന്നില്ല. നേരെ തിരിച്ചു ഇസ്ലാമിക വ്യവഹാരങ്ങളിലെ മറ്റു പല സ്ഥാപനങ്ങളെയും പോലെ ആണ്‍കോയ്മ മൂല്യങ്ങളുടെ പല സാധ്യതകള്‍ സൂഫിസത്തിലും ഉണ്ടെന്നുമാണ് ശൈഖ് പറയുന്നത്.

പുസ്തകത്തിന്റെ ഒരു ചിന്താപരമായ ചട്ടക്കൂട് മാത്രമല്ല സാദിയ ശൈഖ് നല്‍കുന്നത്. മറിച്ച് എഴുത്തിന്റെ  ഇസ്‌ലാമിക ഫെമിനിസ്റ്റ് രീതികള്‍  ഈ പുസ്തകം മുന്നോട്ടു വെക്കുന്നു. ദൈവത്തെ പരമ്പരാഗതമായി മുസ്‌ലിം എഴുത്തുകളില്‍ കാണുന്നപോലെ ‘അവന്‍”എന്ന് അഭിസംഭോദന ചെയ്യാന്‍ സാദിയ ശൈഖ് തയാറാവുന്നില്ല. ‘അല്ലാഹു’എന്നോ അല്ലെങ്കില്‍ ‘ദൈവം’ എന്നോ അവര്‍ ഉപയോഗിക്കുന്നുള്ളൂ. അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ഉപയോഗിക്കുന്നത് ആണ്‍/പെണ്‍ എന്ന ഇരട്ടയെ ഉറപ്പിക്കുന്നതാണ്. ദൈവശാസ്ത്രത്തിന്റെ ഭാഷയുടെ പ്രശ്‌നം ഇസ്ലാമിക

ഫെമിനിസ്റ്റ് അന്വേഷങ്ങളുടെ വളരെ നിര്‍ണായകമായ ഒരു ചുവടുവെപ്പാണെന്നാണ് സാദിയ ശൈഖ് പറയുന്നത്.

ആമുഖം കഴിഞ്ഞ് ഏഴു അധ്യായങ്ങളുള്ള പുസ്തകം സൂഫിസവും അതിലെ സ്ത്രീപുരുഷ ജീവിതവും മുന്‍നിര്‍ത്തി വിവാഹം, ലൈംഗികത, ആത്മീയത ഇവയെക്കുറിച്ചാലോചിക്കുന്നു. രണ്ടാം അദ്ധ്യായം സൂഫി വിജ്ഞാനത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ്. മനുഷ്യ ജീവിതം, അതിന്റെ ഉദ്ദേശം sufis-of-andalusia-cover1-641x1024ഇവയെകുറിച്ചുള്ള സൂഫി ചട്ടക്കൂടില്‍ നിന്നുള്ള വിശദമായ ചര്‍ച്ചയാണിവിടെയുള്ളത്. ഈയൊരു അവബോധം എങ്ങിനെയാണ് ഇസ്‌ലാമിക നിയമം, ലിംഗബോധം, സമൂഹം ഇവയെ കാണുന്നതെന്നും അവര്‍ പരിശോധിക്കുന്നു. മൂന്നാം അധ്യായം സൂഫിസവും ഫെമിനിസവും തമ്മിലുള്ള ഒരു സംവാദത്തെ കുറിച്ചാണ്. ഇബ്‌നു അറബിയുടെ സുഹൃത്തുക്കള്‍, വിദ്യാര്‍ഥികള്‍, കുടുംബക്കാര്‍ ഒക്കെ ആയ സ്ത്രീകളുടെ ജീവിതത്തെ  വിശദമായി  അവതരിപ്പിക്കുന്നു. അതിലൂടെ ഇബ്‌നു അറബിയുടെ നിത്യ ജീവിതത്തിലെ സ്ത്രീപുരുഷ ബന്ധം നിര്‍വചിക്കപെട്ടിരുന്നതെന്ന് നോക്കുന്നു. ഇബ്‌നു അറബിയുടെ  ഈ നിത്യജീവിതാനുഭവം അദ്ദേഹത്തിന്റെ ആത്മീയാനുഭവത്തെ നിര്‍ണ്ണയിക്കുന്നു എന്നാണ സാദിയ ശൈഖ് വാദിക്കുന്നത്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting