banner ad
January 1, 2013 By പി.പി നാജിയ 0 Comments

ഫലസ്തീന്‍ തെരുവുകള്‍ പാടുന്നു

 

slingshot-hip-hop-palestineഫലസ്തീനിലെ ഹിപ് ഹോപ് ജീവിതങ്ങളിലൂടെ കടന്നു പോവുകയാണ് അമേരിക്കന്‍-അറബ് സിനിമ പ്രവര്‍ത്തകനായ ജാക്കി റീം സലോം (Jackie Reem Salloum) സംവിധാനം ചെയ്ത സ്ലിംഗ്‌ഷോട്ട് ഹിപ്‌ഹോപ്പ് (Slingshot Hip hop) എന്ന ഡോകുമെന്ററി. ദാം, പി.ആര്‍,എം.ഡബ്ലൂ.ആര്‍, ഡബ്ലൂ.ഇ.എച്ച്‌ (DAM, PR (PALESTINIAN RAPPERS), WEH, MWR) എന്നീ സംഘങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേലി അധിനിവേശത്തിനു നേരെ റാപ് കൊണ്ട് വെടിയുതിര്‍ക്കുന്ന ഫലസ്തീന്‍ യൗവനത്തിന്റെ കഥകള്‍ അനാവൃതമാക്കുന്നു. 127 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോകുമെന്ററി 2008 ജനുവരിയിലാണ് പുറത്തിറങ്ങിയത്.

 

സഹോദരന്‍ സുഹേല്‍ നഫാറിനും സുഹൃത്ത് മെഹമൂദിനുമൊപ്പം 1999 ല്‍ ദാമിനു രൂപം നല്‍കിയ തമര്‍ നഫര്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അമേരിക്കയിലെ ഹിപ്‌ഹോപ് അതികായനായ ചക് ഡിയുമൊത്തുള്ള ദാമിന്റെ കൂടിക്കാഴ്ച്ചയാണ് ആദ്യ രംഗം.  കാഴ്ച്ചക്കാരനോട് തമര്‍ പറഞ്ഞു തുടങ്ങുന്നു ”തുടക്കത്തില്‍ സംഗീതമൊന്നു മാത്രമായിരുന്നു ഞങ്ങളുടെ മനസ്സില്‍ . തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ജനതയെ ശക്തരായി നിലനിര്‍ത്താന്‍ ഈ സംഗീതം ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാവുന്നത്. തുപാക് (Tupac), ബിഗ് പണ്‍  (Big Pun), സ്‌നൂപ് Snoop, ബി.ഐ.ജി B.I.G, ഗ്യാങ്സ്റ്റാ റാപ്  (Gangsta Rap), നാസ് (Nas), അറ്റസ്‌മോസ്ഫിയര്‍ (Atmosphere) തുടങ്ങിയ ലോകപ്രശസ്ത സംഗീതബാന്‍ഡുകളെല്ലാം തന്നെ ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ദാം എന്നാല്‍ 30% സംഗീതവും 30% സാഹിത്യവും (എഡ്വേര്‍ഡ് സൈദ്, മാല്‍കം എക്‌സ്, മഹ്മൂദ് ദര്‍വീശ്, ചക് ഡി, ഹന്ദല) 40% ഫലസ്തീനുമാണ്”. 1948 ല്‍ ഇസ്രായേല്‍ രൂപികരിക്കപ്പെട്ടപ്പോള്‍ ജന്മദേശമായ ജാഫ്‌നയില്‍ നിന്ന് ലിദിലേക്ക് അഭയാര്‍ഥികളായി വന്നതാണ് തമറിന്റെ മാതാപിതാക്കള്‍. ഇപ്പോഴവര്‍ക്ക് സ്വന്തം മണ്ണെന്നത് മരിച്ചു പോയ സ്വപ്നം മാത്രമാണ്. ”50-50 സഹവര്‍ത്തിത്തത്തിനു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഭൂരിഭാഗം അവര്‍ക്കും ചെറുത് ഞങ്ങള്‍ക്കുമെന്ന കാട്ടുനീതിക്കല്ല”. ദാമിന്റെ ഏറെ പ്രശസ്തമായ ‘ആരാണ് ഭീകരന്‍’ ( who is the terrorist) പാടിക്കൊണ്ട് തമര്‍ രോഷാകുലനാവുന്നു

ആരാണ് ഭീകരന്‍?
ഞാനാണോ?
ഇതെന്റെ ജന്മഭൂമിയായിരിക്കെ ഞാനെങ്ങനെ ഭീകരനാവും?
ആരാണ് ഭീകരന്‍?
നിങ്ങളാണ് ഭീകരന്‍
ഞാന്‍ എന്റെ മണ്ണില്‍ ജീവിക്കുന്നു
നിങ്ങള്‍ എല്ലാം സ്വന്തമാക്കുന്നു
നിങ്ങളെന്നെ കൊന്നിരിക്കുന്നു
എന്റെ മുന്‍തലമുറയെ കൊന്നു തള്ളിയ പോലെ
നിയമമോ?
അതെന്തിനാണ്?
നിങ്ങളാണ് സാക്ഷി, നിയമജ്ഞന്‍, ന്യായാധിപന്‍ എല്ലാം
അപ്പോള്‍ എന്റെ വഴിയെന്താണ്?
മരണമെന്ന വിധിയല്ലാതെ?
ഞാന്‍ സമാധാനത്തിനെതിരല്ല
സമാധാനം എനിക്കെതിരാണ്….

 

പിന്നീട് ഡോകുമെന്ററി എം.ഡബ്ലൂ.ആറിന്റെ (MWR)  മെഹ്മൂദ് ശലബി, ഗസയിലെ പി.ആറിന്റെ (P.R) ന്റെ മുഹമ്മദ് അല്‍ ഫറ, അറബെയാതിന്റെ റാപര്‍മാരായ സഫ, നഷ്വ, അബീര്‍ സീനതി തുടങ്ങിയവരെ പരിചയപ്പെടുത്തുന്നു. സഫ അവതരിപ്പിക്കുന്ന ഗാനത്തിന്റെ വരികള്‍ ചേര്‍ക്കാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ല.

 

ഞാനെന്തിനാണ് കരയുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു
ആത്മാവില്ലാത്ത ശരീരമാണ് ഞാന്‍
ഉപദ്രവിച്ചതിനു ശേഷം എന്നെ കുറ്റപ്പെടുത്തുന്നോ?
ഞാനെങ്ങനെ പെരുമാറണമെന്ന് പറയാന്‍ നിങ്ങളാരാണ്?
‘നീയെവിടെപ്പോവുന്നു?’ നിങ്ങള്‍ ചോദിക്കുന്നു
നിങ്ങളെവിടെ നിന്ന് വരുന്നു എന്ന് മറന്ന് പോയോ?

 

ഓരോ സംഘത്തിന്റെയും പിറവി, റാപ്പര്‍മാരുടെ കുടുംബം, അവര്‍ ജീവിക്കുന്ന ഫലസ്തീന്റെ വിവിധ സ്ഥലങ്ങള്‍ ഇവയിലൂടെയെല്ലാം ക്യാമറ സഞ്ചരിക്കുന്നുണ്ട്. പലയിടങ്ങളിലും സംവിധായകന്‍ തമറോ മുഹമ്മദോ ആയി പ്രേക്ഷകനോട് സംസാരിക്കുന്നു. തമറും സംഘവും അഭയാര്‍ഥി ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന രംഗങ്ങള്‍ വളരെ തീക്ഷ്ണവും ഹൃദയസ്പര്‍ശിയമായി പ്രേക്ഷകനോട് ഒരുപാട് സംസാരിക്കുന്നുണ്ട്. ഒരു വലിയ ജയിലിലെന്ന വണ്ണം ഒറ്റപ്പെട്ടുപോയ ഫലസ്തീന്‍ യുവത ദുരിതങ്ങളില്‍ നിന്ന് ഒളിച്ചോടനായി മയക്കുമരുന്നില്‍ അഭയം തേടുന്ന അവസ്ഥയില്‍ പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഈ സംഘങ്ങള്‍ ഒറ്റശബ്ദത്തില്‍ പറയുന്നു.

 

ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളിലുള്ള, എന്നാല്‍ സൈനിക നിയന്ത്രണം കാരണം പല രാജ്യങ്ങളിലെന്ന പോലെ വിഭജിക്കപ്പെട്ട ദാം,എം.ബ്ലി.ആര്‍, ഡബ്ല്യൂ.ഇ.എച്ച്, പി.ആര്‍ എന്നീ ബാന്‍ഡുകളിലെ റാപ്പര്‍മാരുടെ ഫോണ്‍ സംഭാഷണങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. ഗസ്സയില്‍ സൈനിക വ്യൂഹത്തിന്റെ കനത്ത സമ്മര്‍ദ്ദവലയത്തില്‍ ആദ്യ ഷോ നടത്തിയ പ.ആര്‍ന്റെ മുഹമ്മദ് ഫറ മറ്റുള്ളവര്‍ക്ക് ആവേശമാകുന്നു. പരസ്പരം കാണാനായി ഇവര്‍ നടത്തുന്ന നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ റാമല്ലയില്‍ പി.ആര്‍ നൊപ്പം ഷോ നടത്താന്‍ ദാമിന് അനുമതി ലഭിക്കുന്നു. അവരുടെ യാത്രയില്‍ കൂടെ സഞ്ചരിക്കുന്ന ക്യാമറ ചെക്ക് പൊയന്റില്‍ അടച്ച കണ്ണ് തുറക്കുന്നത് ഹാളില്‍ ഇളകിമറിയുന്ന ജനക്കൂട്ടത്തിലെക്കാണ്. ദാമിന്റെ അവതരണത്തിന് ശേഷം തമര്‍ അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ അറിയിക്കുന്നു ”ഇസ്രയേലി സൈന്യം തടഞ്ഞത് കാരണം പി.ആര്‍ന് ഷോയില്‍ പങ്കെടുക്കാനാവില്ല.”

 

ഡോകുമെന്ററി അവസാനിക്കുന്നു..

കറുത്ത ദിവസങ്ങള്‍ക്കും അവസാനമുണ്ടല്ലോ. ഒരുപാട് നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 3 ദിവസത്തേക്ക് വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ പി.ആര്‍ നു അനുമതി ലഭിക്കുന്നു. തമറിന്റെയും മുഹമ്മദിന്റെയും ശലബിയുടെയും സുഹെലിന്റെയും വികാരതീവ്രമായ കൂടിക്കാഴ്ചയോടെ നമ്മുടെ ഡോകുമെന്ററി അനുഭവത്തിനു ശുഭാന്ത്യം. സന്തോഷവും സമാധാനവും നല്‍കുന്ന നല്ല നാളേക്കായി അവര്‍ പോരാട്ടം തുടരുന്നു..

 

Posted in: സംഗീതം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting