ഹിജാബ്, ബുര്‍ഖ, ടീഷര്‍ട്ട്: വൈവിധ്യങ്ങളിലെ സൗന്ദര്യം
ഫ്രാന്‍സില്‍ ശിരോവസ്ത്ര നിരോധനത്തെ തുടര്‍ന്ന് പ്രശസ്ത ജേണലിസ്റ്റ് ജെന്നി ബ്രോക്കി നടത്തുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ ‘ഇന്‍സൈറ്റ്’ ഈ വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുകയുണ്ടായി. നാല് ഭാഗങ്ങളുള്ള ഈ ഷോ യൂടൂബില്‍ കാണാവുന്നതാണ്. (http//www.youtube.com/watch?v=3-3x_rlym6a) തുടര്‍ ലിങ്കുകള്‍ )
ഈ വിഷയത്തില്‍ വിശദമായ മറ്റു ഷോകളുണ്ടെങ്കിലും ഈ ഷോയുടെ സവിശേഷത ഹിജാബിനെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഒരൊറ്റ ഫോറത്തില്‍ വൈവിധ്യമായി ഉള്‍പെടുത്തിയിരിക്കുന്നു എന്നതാണ്. വരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച യു.എം.പി (യൂണിയന്‍ ഫോര്‍ എ പോപ്പുലര്‍ മൂവ്‌മെന്റ്- നിക്കോളാസ് സര്‍ക്കോസിയുടെ പാര്‍ട്ടി) അംഗമായ യാക് മിയാഡ്, താരീഖ് റമദാന്‍, വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മറ്റ് അംഗങ്ങള്‍- വലതുപക്ഷത്ത് നില്‍ക്കുന്ന വിശ്വാസികള്‍ മുതല്‍ മതം അനുഷ്ഠിക്കാത്തവര്‍ വരെ; ശിരസ്സും മുഖവും മറക്കുന്ന നിഖാബ് വീക്ഷിക്കുന്നവര്‍ മുതല്‍ ഹിജാബ് അടിച്ചമര്‍ത്തലിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നവര്‍ വരെ. കൂടാതെ ആസ്‌ട്രേലിയന്‍ സെനറ്ററായ കോറി ബെര്‍നാഡിയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്റെ രാഷ്ട്രത്തിന് ഹിജാബ് ഉള്‍കൊള്ളാനാവുകയില്ലെന്നും അതിനാല്‍ ഫ്രാന്‍സിലെ മാതൃക ആസ്‌ട്രേല്യയിലും തുടരണമെന്നും ബര്‍നാഡി അഭിപ്രായപ്പെട്ടു.
ജാക്ക് മിയാഡിന്റെ വീക്ഷണ പ്രകാരം, സര്‍വ്വ നിരോധനത്തിന്റെ യുക്തി, ലിംഗ സമത്വത്തെ നിഷേധിക്കുകയും സ്ത്രീകളുടെ അന്തസിന് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വസ്ത്രത്തെ നിഷേധിക്കുകയെന്നതാണ്. കൂടാതെ ബുര്‍ഖ ധരിക്കുന്നവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുകയും ചെയ്യുന്നു. കോറി ബര്‍നാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ പ്രശ്‌നം സുരക്ഷ തന്നെയാണ്. ജാക്ക് മെയാഡ് സുരക്ഷയെ കുറിച്ച് അത്രയേറെ ആവലാതിപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം മുസ്‌ലിം സ്ത്രീകളുടെ സാമ്പ്രദായിക വസ്ത്രധാരണത്തോട് അദ്ദേഹത്തിന് പൊതുവെ വിപ്രതിപത്തിയാണുളളത്. പടിഞ്ഞാറില്‍ മുസ്‌ലിംകളുടെ വ്യാപനത്തോടുള്ള വലതുപക്ഷത്തിന്റെ അതൃപ്തിയായിട്ടാണ് താരീഖ് റമദാന്‍ ഈ വിഷയത്തെ വ്യാഖ്യാനിക്കുന്നത്. മാത്രമല്ല സുരക്ഷയെ കുറിച്ചുള്ള വാദം ദുര്‍ഭലമാണ്- ബുര്‍ഖ ധരിച്ച് ടി.വി ഷോയില്‍ പങ്കെടുത്തവരൊന്നും തിരിച്ചറിയല്‍ പ്രക്രിയക്ക് വിധേയമാക്കുന്നതിന് അതൃപ്തി രേഖപ്പെടുത്തുകയുണ്ടായില്ല.
തങ്ങളുടെ വസ്ത്രധാരണം വിശ്വാസത്തിന്റെ ഭാഗമാണ് എന്നായിരുന്നു നിഖാബ് ധരിച്ചെത്തിയവര്‍ അവകാശപ്പെട്ടത്. ”അപ്രകാരം വസ്ത്രധാരണം ചെയ്യുമ്പോള്‍ ഒരാള്‍ പ്രവാചക പത്‌നിമാരെ അനുകരിക്കുകയാണ് ചെയ്യുന്നത്” ആമിനാ ഗഫൂര്‍ പറഞ്ഞു. ശ്രദ്ധേയമായ കാര്യം ഷോയില്‍ പങ്കെടുത്ത ആരും നിഖാബ് ആരുടെയും പ്രേരണയാല്‍ അനുകരിച്ചവരായിരുന്നില്ല എന്നതാണ്. ആമിനാ ഗഫൂറിന്റെ ഭര്‍ത്താവ് അഹമ്മദ് സഗീറിനോട് വിവാഹത്തിനു മുമ്പായി അവര്‍ മുന്നോട്ട് വെച്ച ഉപാധി താന്‍ നിഖാബ് ധരിക്കും എന്നായിരുന്നു. അതിനോട് അഹ്മദ് സഗീറിന് താല്‍പര്യമുണ്ടായിരുന്നില്ല. ഹിജാബ് ധരിച്ച മറ്റൊരു സ്ത്രീയായിരുന്നു സിബല്‍ ബെനറ്റ്. സിബലിനെ സംബന്ധിച്ചിടത്തോളം മറ്റൊരാളുടെ താല്‍പര്യത്തിനൊത്ത് ധരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിന്നും മാറി തന്റെ ഇച്ഛയ്‌കൊത്ത വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഖാബ് പ്രതിനിധീകരിച്ചിരുന്നു. ‘നിഖാബ് ധരിക്കുമ്പോള്‍ ‘, സിബല്‍ പറയുന്നു. ”എനിക്ക് ആരുടെയും ശ്രദ്ധ പിടിച്ചു പറ്റേണ്ട കാര്യമൊന്നുമില്ല” എന്നാല്‍ ജന്മനാ മുസ്‌ലിമും കറകളഞ്ഞ ഫെമിനിസ്റ്റുമായ റൂബി ഹമ്മാദ് ഹിജാബിനെ അടിച്ചമര്‍ത്തലിന്റെ ചിഹ്നമായി കാണുന്നു. അനുഷ്ഠാനപരമായി വിശ്വസിച്ചില്ലെങ്കിലും തന്‍വീര്‍ അഹ്മദ് ബംഗ്ലാദേശി മുസ്‌ലിമാണ്. നിഖാബിന്റെ വ്യാപനം രാഷ്ട്രീയ സ്വത്വത്തിന്റെ പ്രകടനമായി തന്‍വിര്‍ കാണുന്നു. രാഷ്ട്രീയ ഇസ്‌ലാമിന്റെ ചിഹ്നമായി ഹിജാബിനെ കാണുന്ന ലൈലാ അഹ്മദ് വീക്ഷണത്തിന്റെ പ്രതിഫലനം തന്‍വീര്‍ അഹ്മദില്‍ നമുക്ക് കാണാം. എന്നാല്‍ സാങ്കല്‍പ്പിക ഭീതിയെ മുന്‍ നിര്‍ത്തി ഒരു വ്യക്തിയുടെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യത്തെ നിഷേധിക്കേണ്ടതുണ്ടോ എന്നത് പ്രസക്തമാണ്. മുസ്‌ലിംകളുടെ മുഴുവന്‍ വ്യപനത്തോടുള്ള-കേവലം ഇസ്‌ലാമിസ്റ്റുകളുടെ മാത്രമല്ല വലതുപക്ഷ പ്രതികരണമായി താരീഖ് റമദാന്‍ നിരോധത്തെ വീക്ഷിക്കുന്നു. ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും, ധരിക്കേണ്ട രീതിയെ കുറിച്ചുമുള്ള സംവാദം മുസ്‌ലിം സമൂഹത്തിന്റെ ഉള്ളില്‍ നടക്കേണ്ട ഒന്നാണെന്നാണ് റമദാന്‍ പറയുന്നത്. നിഖാബിന്റെ ‘നിര്‍ബന്ധവസ്ഥ’ (വുജൂബ്) യെ കുറിച്ചുള്ള മത വലതുപക്ഷത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കാതിരിക്കുമ്പോഴും താരീഖ് ശിരോ വസ്ത്ര നിരോധനത്തെ അര്‍ബുദ സമാനം വളര്‍ന്നു കൊണ്ടിരിക്കുന്ന ‘ഇസ്‌ലാം ഭീതിയുടെ’ സന്ദര്‍ഭത്തിലാണ് പ്രതിഷ്ഠിക്കുന്നത്.
തുര്‍ക്കിയില്‍ നടക്കുന്നത്
ശരീരം മുഴുവന്‍ മറക്കുന്ന ചര്‍ഫ്പാ എന്നാ വസ്ത്രമായിരുന്നു മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന്റെ ഭാര്യ ലത്തീഫാ ഹനീം ധരിച്ചിരുന്നത്. ആധുനിക നവീകരണം അത്താതുര്‍ക്ക് തുര്‍ക്കിയില്‍ തുടങ്ങി വെച്ചപ്പോള്‍ വസ്ത്രധാരണത്തിലെ നവീകരണം അദ്ദേഹത്തിന്റെ അജണ്ടയായിരുന്നെങ്കിലും സ്ത്രീകളുടെ വസ്ത്രത്തെ അദ്ദേഹം സ്പര്‍ശിച്ചിരുന്നില്ല. പ്രസിഡണ്ട് അബ്ദുള്ള ഗുലിന്റെ ഭാര്യ ഹയറുന്നീസ ഗുല്‍ ശിരോവസ്ത്രം ധരിച്ചപ്പോള്‍, ലത്തീഫാ ഹനീമിനെയാണ് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണ്ടിയത് . 1980ലെ സൈനിക അട്ടിമറിക്ക് ശേഷമാണ് തുര്‍ക്കിയിലെ സര്‍വകലാശാലകള്‍ ശിരോവസ്ത്ര നിരോധനനം ആരംഭിച്ചത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എ .കെ .പി ( justice and freedom patry- Adalat re Kulkinma Partisi) അധികാരത്തിലിരിക്കുന്ന തുര്‍ക്കിയില്‍ ശിരോവസ്ത്ര സങ്കല്‍പം എന്താണ് എന്നത് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇസ്തംബൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, തുര്‍ക്കി രാഷ്ട്രീയ വിശാരദന്‍ റിച്ചാര്‍ഡ് പെരസ് പറയുന്നത് നോക്കുക :”പ്രശ്‌നം (ശിരോവസ്ത്ര പ്രശ്‌നം) പരിഹരിക്കുവാന്‍ എ.കെ.പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശിരോവസ്ത്രധാരികളായ സ്ത്രീകള്‍ക്ക് സര്‍വകലാശാലകള്‍ വാതിലുകള്‍ തുറന്നു കൊടുത്തുകഴിഞ്ഞു. അട്ടിമറി സംഘത്തിലെ നേതാകന്മാരെ അറസ്റ്റ് ചെയ്യുകയും ജെനറല്‍്മാരെ ജയിലിനകത്താക്കുകയും ചെയ്തു.” പെരസ് തുടരുന്നു സ്ത്രീകള്‍ ഹിജാബ് ധരിക്കാനുള്ള പ്രധാന കാരണം മതപരമാണ്. തുര്‍ക്കിയിലെ ചിലരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ചിഹ്നമാണ് ഹിജാബ്. തുര്‍ക്കിയിലെ അക്രമണോല്‍സുക മതേതരത്വവും മുസ്‌ലിം സ്ത്രീകളുടെ അഭിലാഷങ്ങളും തമ്മില്‍ പടിഞ്ഞാറ് നിന്ന് നോക്കുന്ന നോക്കുന്ന ഒരാള്‍ക്ക് സംഘര്‍ഷമൊന്നും കാണാന്‍ കഴിയില്ല’.
1999ലേതില്‍ നിന്ന് വ്യത്യസ്തതമായ സാഹചര്യമാണ് തുര്‍ക്കിയിലിപ്പോള്‍ . അന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മര്‍വെ കവാസ്‌കിയെ ഹിജാബ് ധരിച്ചതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയുണ്ടായില്ല. അവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. ഹയറുന്നീസ ഗുലും ഉര്‍ദുഗാന്റെ ഭാര്യ എമിന ഉര്‍ദുഗാനും ഹിജാബ് ധരിക്കുന്നവരാണ്. തുര്‍ക്കിയിലെ ജനാധിപത്യ വല്‍ക്കരണത്തിന്റെ ഫലമായി സര്‍വകലാശാലകള്‍ ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകള്‍ക്ക് വാതിലുകള്‍ തുറന്നു കൊടുത്തിട്ടുമുണ്ട്. ബോസ്‌നിയയില്‍ ഹിജാബ് ധാരിയായ അമ്രോ ബാബിക് മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട് (Associated press, ഒക്ടോബര്‍ 24). സ്ത്രീകള്‍ തങ്ങളുടെ പാരമ്പര്യ ചിഹ്ന്‌നങ്ങള്‍ ഉപേക്ഷിക്കാതെ പോതുരംഗത്തേക്ക് കടന്നു വരുന്ന സാഹചര്യത്തില്‍ മുസ്‌ലിം സാന്നിധ്യത്തെ കുറിച്ച താരീഖ് റമദാന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നണ്ട്.
ഒര്‍ഹാന്‍ പാമുകിന്റെ മഞ്ഞില്‍’ കാദിഫ് എന്ന കഥാപാത്രം കടന്നു വരുന്നുണ്ട്. ശിരോവസ്ത്ര ധാരിണികളായ സ്ത്രീകളുടെ നേതാവാണ് കാദിഫ്. പക്ഷെ രാഷ്ട്രീയ ഇസ്‌ലാമിന്റെ ചട്ടക്കൂടിനകത്തുള്ള ഒരു ചിഹ്ന്‌നമായി ഹിജാബിനെ കാണുന്നതിനു പകരം (ഹിജാബ് നിരോധിച്ചിരിക്കുന്നതു വഴി ഇസ്‌ലാമിക മത മൗലികവാദത്തെ ആക്രമിക്കാമെന്ന് തീവ്ര മതേതരപക്ഷക്കാര്‍ വിചാരിക്കുന്നതിന്റെ കാരണമാതാകാം) നേര്‍വിപരീത ദിശയിലാണ് കാര്യങ്ങള്‍ മനസ്സിലാകുന്നത്. അതായത് പടിഞ്ഞാറ് മതേതര ആധുനികവല്‍കരണത്തിന്റെ ഭാഗമായി ഇസ്‌ലാമിസ്റ്റുകള്‍ ഹിജാബിനെ ഉയിര്‍ത്തെഴുന്നെല്‍പ്പിക്കുകയും ചെയ്തു എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഹിജാബ് നിരോധനം നിലനില്‍കുന്നുണ്ടെങ്കില്‍ , എന്നാല്‍ ലോകത്തിലെ എല്ലാ പ്രസ്ഥാനങ്ങളും, ഇസ്‌ലാമിസ്റ്റുകളും ജനാധിപത്യസമരങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഹിജാബിലും പ്രകടമാണ്. അലാ ഫാഷന്‍ മാസികയില്‍ ഹിജാബ് മോഡലുകളോടുണ്ടായ പ്രതികരണം അവലോകനം ചെയ്യുന്നത് ഹിജാബിനെ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കും. ഇസ്‌ലാമിക പക്ഷത്ത് നിന്ന് ഫാഷനെ നോക്കിക്കാണുന്ന മാസികയാണ് അലാ. മത സ്വഭാവമുള്ള രചനകളാണ് അലായില്‍ കടന്നു വരുന്നത്. ഹിജാബ് ധരിച്ച സ്ത്രീകള്‍ ഇറുകിയ ടി-ഷര്‍ട്ട് ധരിച്ചവരായിരുന്നു. ഫത്ഉള്ളാ ഗുലേന്‍ ഇസ്‌ലാമിക തത്വത്തെ ബലി കഴിപ്പിക്കുകയാണവര്‍ ചെയ്തത് എന്ന് കുറ്റപ്പെടുത്തുകയുണ്ടായി. അതേ സമയം ഇടതുപക്ഷത്തുള്ള ലിബറല്‍ വിമര്‍ശകനായ മാര്‍സെല്‍ മലകോവ്ക്‌സി പറഞ്ഞ തമാശ, മോഡലുകള്‍ ആവശ്യത്തിന് തൊലി പുറത്ത് കാട്ടുന്നില്ല എന്നായിരുന്നു. സത്യത്തില്‍ ഹിജാബ് ധാരികള്‍ ഹിജാബിനെ തങ്ങളുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസരിച്ച് പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ജര്‍മ്മനിയിലെ ഫാഷന്‍ ഡിസൈനറായ അയ്‌സെ കിലിക് വിശ്വസിക്കുന്നത്, ഹിജാബിന്റെ ഭാവി ഫാഷന്‍ ഡിസൈനിംഗിലെ നവ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്.
തങ്ങള്‍ ഏത് വസ്ത്രം ധരിക്കണമെന്ന തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. ഇസ്‌ലാം ഭീതി നിറഞ്ഞതും ഇസ്‌ലാമിസ്‌ററ് പക്ഷത്തു നിന്നുള്ളതുമായ പ്രതികരണങ്ങള്‍ അപശബ്ദങ്ങളായി മാറും.
Connect
Connect with us on the following social media platforms.