banner ad
October 24, 2012 By ആമിന വദൂദ് 0 Comments

“ഇന്ത്യയില്‍ ജീവിക്കുന്ന ഇസ്‌ലാം എന്റെ അന്വേഷണ ലക്ഷ്യം”

Amina-Wadud

നന്ദി. ഇന്ത്യയെയും  കേരളത്തെയും ഞാന്‍ സ്‌നേഹിക്കുന്നു എന്ന് ആദ്യമേ പറയട്ടെ . ഞാന്‍ ഇവിടെ വന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു. ആവുന്നത്ര ഇവിടെ താമസിക്കാനാണ്, ഒന്നോ രണ്ടോ കൊല്ലം എന്റെ താത്പര്യം. ജോലിയില്‍ നിന്ന് വിരമിക്കുന്നതിന്റെ സൗകര്യവും സൗഖ്യവും ആണത്. ഇന്ത്യയില്‍ വരിക, പിന്നെ കേരളത്തില്‍ വരിക, പിന്നെ കോഴിക്കോട് വരിക എന്നതായിരുന്നു എന്റെ ഉദ്ധേശ്യം. അങ്ങിനെ ഞാന്‍ ഇവിടെ എത്തി. ഞാന്‍ ഇവിടെ എന്തെങ്കിലും പ്രോഗ്രാമിന്റെ ഭാഗമായി വന്നതല്ല. അമേരിക്ക വിടുമ്പോള്‍ ആളുകള്‍ ചോദിച്ചു: ഇന്ത്യയില്‍ പോയിട്ട് എന്ത് ചെയ്യാനാണ് ? ഞാന്‍ പറഞ്ഞു:  എനിക്ക് ഇഷ്ടമുള്ളതെല്ലാം. വിരമിക്കുന്നതിന്റെ  സൗകര്യവും സൗഖ്യവും അതാണ്. ഞാന്‍ ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ടു. കഠിനമായി ജോലി ചെയ്തു. അഞ്ചു കുട്ടികളുടെ അമ്മയാണ് ഞാന്‍ . അതായത് ഞാന്‍ രണ്ടു ജോലിയെടുത്തിട്ടുണ്ട്. വിരമിക്കുന്നതിന്റെ സുഖം ഇഷ്ടമുള്ള ഇടത്തൊക്കെ പോകാം എന്നതാണ്. എന്റെ ആദ്യത്തെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ക്ഷണത്തില്‍ എനിക്ക് അതിയായ താല്പര്യം ആണ്  ഉണ്ടായിരുന്നത്. അങ്ങിനെ ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തി.

എന്റെ പുസ്തകത്തിന് ഇരുപത് വയസായി. മലേഷ്യയില്‍ 1992ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1999ല്‍  ഒക്‌സ്‌ഫോര്‍ഡ്  യൂനിവേഴ്‌സിറ്റി പ്രസ് അത് പുന:പ്രസിദ്ധീകരിച്ചു. എന്നാല്‍ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണം അതിനും മുമ്പേ തുടങ്ങിയിരുന്നു, ഞാന്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ . അപ്പോള്‍ പുസ്തകത്തിനു 25 വയസ് പ്രായം വരും.

എന്റെ ഗവേഷണ താല്‍പര്യങ്ങളും ജീവിതാനുഭവങ്ങളും ഞാന്‍ അവസാനിപ്പിച്ചിട്ടില്ല. ചിലപ്പോള്‍ ഒരു കൃതിയെ കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്. അപ്പോള്‍ എനിക്ക് പുതിയ കാര്യങ്ങളെ  കുറിച്ച് സംസാരിക്കേണ്ടാതായി വരും. രണ്ടു മാസത്തിലൊരിക്കല്‍ ആളുകള്‍ ഒരുമിച്ചു കൂടി ആധുനിക സാഹിത്യത്തെ കുറിച്ചോ പുസ്തകങ്ങളെ കുറിച്ചോ സംസാരിക്കുന്നത് നല്ലതാണ്. ഔപചാരികമായ പ്രഭാഷണം നടത്തിന്നതിനു എനിക്ക് ബുദ്ധിമുട്ടില്ല. ഇസ്‌ലാമിനെയും ഇന്ത്യയും കുറിച്ച്, ഇസ്‌ലാമിനെയും കേരളത്തെയും കുറിച്ച്, മുസ്‌ലിംകള്‍ എന്ന നിലക്ക് നിങ്ങള്‍ പ്രശ്‌നങ്ങളെ നേരിടുന്നതിനെ കുറിച്ച് ഒക്കെ ആശയ കൈമാറ്റം ഉണ്ടാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഗവേഷണത്തില്‍ നിന്നും യാത്രയില്‍ നിനും നിങ്ങള്‍ക്കായി ആശയ സംഭാവന നല്‍കാന്‍ എനിക്ക് കഴിയും. പക്ഷെ അതിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ അല്ല. ഞാന്‍ കുട്ടികള്‍ക്ക് നോട്‌സ് പറഞ്ഞു കൊടുക്കുകയും അവര്‍ അത് എഴുതിയെടുത്ത്  പരീക്ഷക്ക് ഇരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതോടെ അത് തീരും. തുറന്ന ആശയ സംവാദം നിലനിക്കുന്ന ഒരു സ്‌പേസ് ആണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്. നീതിയുടെ നിര്‍മാണം, വ്യക്തികള്‍ എന്ന നിലയിലും കുടുംബത്തിന്റെയും ചെറുതും വലുതുമായ സംഘങ്ങളുടെയും ഭാഗം എന്ന നിലയിലും നീതി നമുക്കിടയില്‍ നിര്‍വഹിക്കുന്ന പങ്ക്  തുടങ്ങിയവയാണ്  ഞാന്‍ കൂടുതല്‍ ഇടപെടാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ .

നീതി എന്ന സങ്കല്‍പം ഒരുകാലത്തും സ്ഥായിയായിരുന്നില്ല, പ്രവാചകന്‍ വെളിപാട് സ്വീകരിച്ച കാലത്തുള്ള നീതിയല്ല ഇന്നത്തെ നീതി. ഉദാഹരണമായിപ്പറഞ്ഞാല്‍ ആഫ്രിക്കന്‍ അടിമകളുടെ പിന്‍മുറക്കാരാണ് എന്റെ കുടുംബം. അതായത് അന്ന് സ്വതന്ത്രരായ ആഫ്രിക്കക്കാരെ അമേരിക്കയിലേക്ക് കൊണ്ടു വരികയും അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു. ഞങ്ങള്‍ ജോലിക്കാരായിരുന്നില്ല, അടിമകളായിരുന്നു. എന്റെ പാരമ്പര്യമതാണ്. പ്രവാചകന്റെ കാലഘട്ടത്തില്‍ അടിമത്തം നിലനിന്നിരുന്നു. അക്കാലത്ത് നിലനിന്ന ഒരു സ്ഥാപനമായി ഖുര്‍ആന്‍ അടിമത്തത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ പ്രശ്‌നം അടിമകളോടുള്ള നല്ല സമീപനമാണ്. അടിമത്തമെന്ന സ്ഥാപനത്തിന്റെ അമാനുഷികതയെക്കുറിച്ച് ഖുര്‍ആന്‍ യാതൊന്നും പറയുന്നില്ല. അതിന് കാരണവുമുണ്ട്. ഖുര്‍ആനില്‍ വിശ്വസിക്കുവാനും ഖുര്‍ആനെ പിന്തുടരാനും നമ്മെ അനുവദിക്കുന്ന ഒരു പദമായി നീതിയെ മനസ്സിലാക്കുമ്പോള്‍ തന്നെ 2012ാം ആണ്ടില്‍ അടിമകളെ നിലനിര്‍ത്താതിരിക്കുന്നതിനെപ്പറ്റിയും നാം ആലോചിക്കേണ്ടതുണ്ട്. ഖുര്‍ആനെ അങ്ങനെയാണ് വളരെ ചലനാത്മകമായി നാം വായിക്കേണ്ടത്. അതായത് നാം അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കലാണ്, അതേ സമയം ഇസ്‌ലാമിനെ ജീവിപ്പിക്കുന്നതിലും നാം ക്രിയാത്മകമായി സംഭാവന അര്‍പ്പിക്കുകയും ചെയ്യുന്നു. ഇതിനെ അറിവിന്റെ പദ്ധതി നിര്‍മാണം എന്നു നമുക്കു വിളിക്കാം. അതായത് ഇസ്‌ലാമിന്റെ ഘടനയ്ക്കും ആഴത്തിനും വ്യാപ്തിക്കും നാം നമ്മുടെതായ സംഭാവന അര്‍പ്പിക്കുകയാണ്. വരും തലമുറ നമ്മെ നോക്കി  21ാം നൂറ്റാണ്ടിലെ ആളുകള്‍ ജീവിച്ചിരുന്നത് ഇങ്ങനെയൊക്കെയാണ് എന്ന് പറയിപ്പിക്കാന്‍ നമുക്ക് കഴിയണം.

അതിനാല്‍ നമ്മള്‍ ഇസ്‌ലാമിന്റെ നിര്‍മാണത്തില്‍ ക്രിയാത്മകമായ പങ്ക് നിര്‍വഹിക്കണം എന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. അത്യുന്നതായ, ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്നത് ജീവനുള്ള ഒരു മതത്തിലാണ്. മറ്റൊരാളുടെ ഭൂതകാലമോ പ്രദേശമോ ആയി ബന്ധപ്പെട്ട ഒരു മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവിന് ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ചലനാത്മകമാക്കാനും കഴിവുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. നാം പിന്നോട്ടു പോകുകയാണെങ്കില്‍ അതിന് കാരണം നമ്മള്‍ തന്നെയാണ്. അതിനാല്‍ നമുക്കും വേഗത ഉണ്ടായേ തീരൂ. പ്രപഞ്ചം മുഴുവന്‍ തുടര്‍ച്ചയായി ചലിച്ചു കൊണ്ടിരിക്കുകയാണ്, നാം ഉറങ്ങുമ്പോള്‍ . ഉറക്കം എന്ന വിശേഷാധികാരം, കാരുണ്യം നാം അനുഭവിക്കുമ്പോഴും ലോകം ഉറങ്ങാതെ പോകുന്നുണ്ട്. ആളുകള്‍ മരിക്കുമ്പോഴും ജീവനുള്ളവര്‍ ജീവിക്കുന്നുണ്ട്. അതു കൊണ്ട് നമ്മുടെ ജീവിതത്തില്‍ നിന്ന് ഇസ്‌ലാമിന്റെ ജീവതത്തിലേകക്് സംഭാവനയര്‍പ്പിക്കാനുള്ള അവസരം നമുക്ക് കൈവന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ലിംഗപരമായ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ടുള്ള എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൂടിയാണ് ഞാനിത് പറയുന്നത്. ലിംഗപരമായ പ്രശ്‌നങ്ങളെന്ന് നിങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ കരുതുക അത് സ്ത്രീകളെ കുറിച്ചിട്ടുള്ള പ്രശ്‌നങ്ങളാണെന്നാണ്. എന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നതങ്ങനെയല്ല. ഞാന്‍ ലിംഗപരമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പൗരുഷത്തത്തെക്കുറിച്ചും സ്ത്രീത്വത്തെയും കുറിച്ചുള്ള നിര്‍മിതിയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അനീതി നിലനില്‍ക്കുന്നത് കൊണ്ട് ഈ നിര്‍മിതിയും നിലനില്‍ക്കുന്നു. പലപ്പോഴും ഇസ്‌ലാമിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു. നമ്മുടെ സ്ഥലത്തിനും കാലത്തിനും അനുയോജ്യമാം വിധം ഇസ്‌ലാമിക നീതി കൊണ്ട് ലിംഗനിര്‍മിതിയെ എതിര്‍ത്തു തോല്‍പിക്കാന്‍ നമുക്കാവണം. അതിന്റെ അര്‍ത്ഥം അടിമത്തം നിലനില്‍ക്കുന്നില്ല എന്നത് തന്നെയാണ്. അതിന്റെ അര്‍ത്ഥം പുരുഷാധിപത്യം നിലനില്‍ക്കുന്നില്ല എന്നത് തന്നെയാണ്. സ്വന്തം ഉപയുക്തത എന്നേ നഷ്ടമായിക്കഴിഞ്ഞ ഒരു സ്ഥാപനം ആണ് പുരുഷാധിപത്യം എന്നത്. സ്വന്തം നാശത്തിലേക്കത് നടന്നടുത്തു കൊണ്ടിരിക്കുകയാണ്. നാം ഗുഹകളിലാണ് ജീവിക്കുന്നതെങ്കില്‍ ഗുഹകളില്‍ നിന്ന പുറത്തു വരാന്‍ സമയമായിരിക്കുന്നു. നാം ഭാവിക്കു വേണ്ടി നിലകൊള്ളണം. നാം ഒരു മാറ്റത്തിന്റെ ഭാഗമായി നില്‍ക്കണം. എവിടെപ്പോയാലും അതെന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. ഇവിടെയും അതു തന്നെ.

എനിക്കറിയാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യയിലെ ഇസ്‌ലാമിനെക്കുറിച്ച് പ്രത്യേകിച്ചും വടക്കെ ഇന്ത്യയിലെയും തെക്കെ ഇന്ത്യയിലെയും ഇസ്‌ലാമിനെക്കുറിച്ച് എനിക്കറിയില്ല. ഞാന്‍ സംവദിക്കാനുദ്ദേശിക്കുന്ന ഒരു കാര്യം അതാണ്. ഇതിനിടയില്‍ ഔപചാരികമായ കര്‍ത്തവ്യങ്ങളില്‍ മുഴുകുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷെ അത് ആര് പൈസ മുടക്കും എന്നതിനെ ആശ്രയിച്ചാവും എന്റെ ഇടപെടല്‍ . ഞാന്‍ ഇവിടെ എന്റെ സ്വന്തം ടിക്കറ്റിലാണ് താമസിക്കുന്നത്. എനിക്ക് നിങ്ങളുമായി പങ്കു വെക്കാന്‍ കഴിയുന്ന കഴിവുകളുണ്ട്. അതിന് ഞാന്‍ പൈസ ഈടാക്കും. അതിനാല്‍ നിങ്ങള്‍ എന്റെ സേവനം ആവശ്യപ്പെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു പക്ഷെ ഞാന്‍ ബില്ല് തന്നേക്കും. പക്ഷെ സൗജന്യമായി എനിക്ക് ചെയ്തു തരാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്. അത് ആശയസംവാദമാണ്. എന്റെ താത്പര്യവും അതാണ്. അപ്പോള്‍ എനിക്ക് പഠിതാവാവാനും വിദ്യാര്‍ത്ഥി ആവാനും കഴിയും.

ഇന്ത്യയുടെ ഈ ഭാഗം വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ടാണ് എന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്. അതിനാല്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളേക്കാള്‍ എനിക്ക് നിങ്ങളെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ട്. നിങ്ങളെന്നെ നിരാശപ്പെടുത്തില്ല എന്നു ഞാന്‍ കരുതട്ടെ. അറിവിന് നിങ്ങള്‍ മഹത്തായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അതു കൊണ്ട് വളരെ ചലനാത്മകമായ ഒരു സന്ദര്‍ശനമാണ് ഞാന്‍ നടത്തുന്നത് എന്ന് ഞാന്‍ വിചാരിക്കട്ടെ, നിങ്ങള്‍ നല്ല ആതിഥേയരാണ് എന്നും ഞാന്‍ കരുതട്ടെ. പ്രിയപ്പെട്ടവരെ എന്റെ കുടുംബം എനിക്ക് ഒരു നഷ്ടമാവാത്ത വിധം നിങ്ങള്‍ മാറുമെന്ന് ഞാന്‍ കരുതട്ടെ.

ഇന്ത്യയില്‍ വരാനുണ്ടായ പ്രചോദനത്തെക്കുറിച്ച് ഞാന്‍ നിങ്ങളോടു പറയാം. ഞാന്‍ ധാരാളം നാടുകളില്‍ ജീവിച്ചിട്ടുണ്ട്, എന്റെ സ്വന്തം നാടായ അമേരിക്ക ഉള്‍പ്പടെ. അമേരിക്കയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള അമേരിക്കന്‍ പൊതുധാരണയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാത്തത്ര ഒരു ന്യൂനപക്ഷമാണ് ഞങ്ങള്‍ . ഇസ്‌ലാം ഭീകരതയെന്നാണ് അതിനെക്കുറിച്ചുള്ള അമേരിക്കന്‍ പൊതുധാരണ. ഇസ്‌ലാമില്‍ വൈവിധ്യമുണ്ട് എന്ന് കാണിക്കുവാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യണം. മുസ്‌ലിം ഭീകരവാദികളുണ്ടെന്നത് ശരിയാണ്. അങ്ങനെയില്ല എന്ന നടിച്ചിട്ട് കാര്യമൊന്നുമില്ല. ഭീകരവാദികള്‍ മുസ്‌ലിംകളല്ല എന്നു പറയുമ്പോള്‍ നാം അവര്‍ക്കുമേലുള്ള നമ്മുടെ ഉത്തരവാദിതവത്തെ കൈയ്യൊഴിയുകയാണ് ചെയ്യുന്നത്. മുസ്‌ലിം ഭീകരവാദികള്‍ക്കു മേല്‍ നമുക്കും ഉത്തരവാദിത്വമുണ്ട്. പക്ഷെ ലോകത്തെ ഭീകരവാദികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളല്ല. അത്തരമൊരു വലിയ ശതമാനത്തിന് അങ്ങനെയാവാന്‍ കഴിയില്ല. പക്ഷെ അമേരിക്കയില്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന വസ്തുത അങ്ങനെയല്ല. അമേരിക്കക്കപ്പുറം മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു സമൂഹത്തില്‍ ഞാന്‍ ജീവിച്ചിട്ടില്ല. ഇന്ത്യ അങ്ങനെ നോക്കുമ്പോള്‍ ഒരു പുതിയ അനുഭവമാണ്. ഇവിടെ ചലനാത്മകമായ ന്യൂനപക്ഷബന്ധമാണുള്ളത് എന്ന് ഞാന്‍ കരുതുന്നു. മുസ്‌ലിംകള്‍ എങ്ങനെയാണ് തങ്ങളുടെ സ്വത്വവും ആത്മീയതയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതെന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്. അതു പോലെ ദേശീയ സമ്പത്തിലേക്ക് അവരെങ്ങനെയാണ് സംഭാവനയര്‍പ്പിക്കുന്നതെന്നതും എനിക്ക് താത്പര്യമുള്ള വിഷയമാണ്. മുസ്‌ലിംകള്‍ ഇന്ത്യയെ ഒരു വിജയിച്ച രാഷ്ട്രമായി മാറ്റുന്നുണ്ട്. ഇസ്‌ലാമില്‍ നിന്നും മുസ്‌ലിംകള്‍ ഇന്ത്യക്കു നല്‍കുന്ന സംഭാവന എന്താണ്. ഇന്ത്യന്‍ പൗരന്‍മാരായി നിലനിന്നു കൊണ്ടുള്ള സംഭാവനയെന്താണ്. അതു പോലെ ആതമീയതയും സ്വത്വവും ആയുള്ള ബന്ധം എന്താണ്. ഇതെല്ലാം എനിക്ക് താത്പര്യമുള്ള കാര്യങ്ങള്‍ തന്നെയാണ്.

ഞാന്‍ ലിബിയയില്‍ , ഇന്തോനേഷ്യയില്‍ , മലേഷ്യയില്‍ ഒക്കെ താമസിച്ചിട്ടുണ്ട്. ഇസ്‌ലാം വളരെ ചലനാത്മകമായ മതസമൂഹങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ സ്വത്വം കുറേക്കൂടി വ്യക്തമായി നിര്‍വചിക്കപ്പെടുന്നു. അതു കൊണ്ട് സ്വത്വവികാസം എന്ന ചലനാത്മകതയില്‍ എനിക്ക് താത്പര്യമുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെങ്കിലും മുസ്‌ലിംകളുടെ എണ്ണം വളരെ വലുതും മുസ്‌ലിം ചരിത്രം വളരെ ആഴമേറിയതുമാണ്. അതു കൊണ്ട് ഇന്ത്യയിലെ ജൈവിക ഇസ്‌ലാമിനെക്കുറിച്ച അവബോധമുണ്ടാവുക എന്നത് മറ്റ് സ്ഥലങ്ങിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള അവബോധത്തില്‍ നിന്ന് വ്യത്യസ്തമാണ്. എങ്കിലും മുസ്‌ലിംകള്‍ അധിവസിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട നാട് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യക്കാര്‍ക്ക് അവരുടെ സ്വത്വത്തെക്കുറിച്ച വ്യക്തമായ ധാരണയുണ്ട്. തങ്ങള്‍ ഇന്തോനേഷ്യക്കാരാണെന്നും മുസ്‌ലിംകളാണെന്നും വ്യക്തമായിട്ടവര്‍ക്കറിയാം. പക്ഷെ ഇന്ത്യയെപ്പോലെ ഒരു മതേതരജനാധിപത്യത്തിലാണ് അവര്‍ ജീവിക്കുന്നത്. അതായത്, നിയമത്തിന് മുന്നില്‍ മുന്‍വിധികളില്ലാതെ മറ്റു മതങ്ങളില്‍ വിശ്വസിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അവര്‍ സ്വീകരിക്കുന്നു.

ആളുകള്‍ ഇസ്‌ലാമിനെപ്പറ്റി പറയുമ്പോള്‍ മരിച്ച ഇസ്‌ലാമിനെപ്പറ്റിയാണ് പറയുന്നത്. അതു പോലെ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഇസ്‌ലാമിനെപ്പറ്റി പഠിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. സംഘര്‍ഷങ്ങളിലൂടെ ആധികാരികമായ ഒരു ഇസ്‌ലാമിക സ്വത്വം നിങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടോ. ഇന്ത്യ കോളനികളുടെ മാതാവാണ്. ഇന്ത്യന്‍ പദ്ധതി ഉണ്ടായിരുന്നില്ലെങ്കില്‍ കൊളോണിയലിസം അങ്ങനെ അറിയപ്പെടുമായിരുന്നില്ല. പക്ഷെ മുറിവുകളില്ലാതെ നിങ്ങള്‍ കൊളോണിയലിസത്തെ അതിജയിച്ചു. നിങ്ങള്‍ ഉത്പാദനക്ഷമതയുള്ളവരായി മാറി. മുസ്‌ലിംകളെന്ന നിലക്കും പൗരന്‍മാരെന്ന നിലക്കും ദേശരാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് സംഭാവനകള്‍ അര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. എങ്ങനെയാണത് സാധിച്ചത്. ഞാന്‍ ഇവിടെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ഒന്ന് അതാണ്. എന്നു വെച്ച് ഒരു പുസ്തകം എഴുതാനുള്ള പദ്ധതിയൊന്നും എനിക്കില്ല. ഞാന്‍ ഇതിനു മുമ്പ് അഞ്ച് രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അതേക്കുറിച്ചൊന്നും ഞാന്‍ പുസ്തകമെഴുതിയിട്ടില്ല. ഞാന്‍ എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വെച്ചു. എന്നാല്‍ ഞാനൊരു സാമൂഹ്യശാസ്ത്രജ്ഞയല്ല. എനിക്ക് ദൈവശാസ്ത്രത്തില്‍ എനിക്ക് താത്പര്യമുണ്ട്. അതായത് ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ എനിക്ക് താത്പര്യമുണ്ട്. ആധുനിക സാഹചര്യങ്ങളില്‍ ദൈവശാസ്ത്രപരമായ ആശയങ്ങളെ ചര്‍ച്ച ചെയ്യാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍, പ്രത്യേകിച്ചും ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താത്പര്യമുണ്ട് എങ്കില്‍ (ഹുദന്‍ ലില്‍ മുത്തഖീന്‍ ആയി ഖുര്‍ആനെ മനസ്സിലാക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ) നിങ്ങള്‍ക്കു സ്വാഗതം. അതിലപ്പുറം ഞാന്‍ തീരെ ഉപചാരങ്ങളില്ലാത്ത വ്യക്തിയാണ്. മാധ്യമങ്ങളുമായി ഇടപെടുന്നതില്‍ എനിക്കിഷ്ടമില്ല. എനിക്ക് സെന്‍സേഷണലിസത്തോട്  താത്പര്യമില്ല.

അഞ്ചു കുട്ടികളുടെ അമ്മയായ ഒരാള്‍ക്ക് വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളെ അംഗീകരിക്കാതിരിക്കാനാവില്ല. കുട്ടികള്‍ സ്വതന്ത്രരും എഴുന്നേറ്റ് നിന്ന് സ്വന്തം അഭിപ്രായം പറയുവാന്‍ കഴിവുള്ളവരും ആവുന്നതിനു വേണ്ടിയാണ് നാം അവരെ വളര്‍ത്തുന്നത്. ഈ സ്വാതന്ത്ര്യത്തെ നാം ഇഷ്ടപ്പെടുന്നു. അഞ്ചു കുട്ടികളുടെ അമ്മ എന്ന നിലക്ക് ഒന്നിലേറെ അഭിപ്രായങ്ങള്‍ എനിക്ക് കേട്ട് പരിചയമുണ്ട്. എന്റെ അഭിപ്രായം മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്നതിനെയോ എനിക്ക് സ്വീകാര്യമില്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലോ എനിക്ക് താത്പര്യമില്ല. അതു കൊണ്ട് നിങ്ങള്‍ക്ക് നല്ലോരു വാദം നിരത്താനുണ്ടെങ്കില്‍ ഞാനതു കേള്‍ക്കും. എന്റെ വ്യത്യസ്തമായ അഭിപ്രായത്തെ ഞാന്‍ രേഖപ്പെടുത്തുകയും ചെയ്യും. നമുക്ക് വിസമ്മതിക്കാം എന്ന കാര്യത്തില്‍ സമ്മതിക്കാവുന്നതാണ്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting