banner ad
November 9, 2015 By സതീഷ് ദേശ്പാണ്ഡെ 0 Comments

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒ.ബി.സി ത്വരകം

കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ ദേശിയ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ത്രയാക്ഷര-ചുരുക്കെഴുത്തുകളില്‍ സവിശേഷ സ്ഥാനമുണ്ട് ഒ.ബി.സി (ഇതര പിന്നാക്ക ജാതികള്‍) എന്നതിന്. യു.പി.എ (യുണൈറ്റഡു പ്രോഗ്രസ്സീവ് അലയന്‍സ്), എന്‍.ഡി.എ (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) തുടങ്ങിയ രണ്ട് ചുരുക്കെഴുത്തുകളാണ് ഔപചാരിക ഭരണത്തിന്റെ കടിഞ്ഞാണ്‍ തിരിച്ചതെങ്കില്‍, ഈ കാലഘട്ടത്തിലെ നമ്മുടെ രാഷ്ട്രവ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഒ.ബി.സികള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ വന്‍വിജയം ജാതി രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ചു എന്ന് ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി. കാരണം ഒ.ബി.സികള്‍ അന്ന്‌വരെ വഹിച്ചിരുന്ന അതിനിര്‍ണായകമായ പങ്കിനെ ആ വിജയം തീര്‍ത്തും നിരാകരിച്ചു എന്നാണ് അവര്‍ കരുതിയത്. പതിനെട്ട് മാസം പിന്നിടുമ്പോള്‍, ഏറെ ‘മോഡി’പിടിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എങ്ങിനെയും വിജയിച്ച് കയറുവാന്‍ പാട് പെടുമ്പോള്‍, ജാതി രാഷ്ട്രീയത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള വൃത്താന്തങ്ങള്‍ ഊതിപ്പെരുപ്പിച്ച വര്‍ത്തമാനങ്ങളായിരുന്നു എന്ന് വ്യക്തമാകുകയാണ്. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രബല ശക്തിയായി ഒ.ബി.സികള്‍ അംഗീകരിക്കപ്പെടുമ്പോഴും, അവരുടെ സാന്നിധ്യം ഒരു മൃഗീയ ശക്തിയായി വീക്ഷിക്കപ്പെടുന്നുണ്ട്. അതൊരു പിഴവാണ്. കാരണം ഒരു രാഷ്ട്രീയ ലേബലോ, ഭരണഘടനാ സ്വരൂപമോ ആകുന്നതിനപ്പുറം, ഒ.ബി.സി നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ട സവിശേഷ പ്രസക്തിയുള്ള ഒരു സംവര്‍ഗം (Category) ആയി മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ അഴപ്പരപ്പ് വീണ്ടെടുക്കല്‍?

 ഏറെ 'മോഡി'പിടിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എങ്ങിനെയും വിജയിച്ച് കയറുവാന്‍ പാട് പെടുമ്പോള്‍, ജാതി രാഷ്ട്രീയത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള വൃത്താന്തങ്ങള്‍ ഊതിപ്പെരുപ്പിച്ച വര്‍ത്തമാനങ്ങളായിരുന്നു എന്ന് വ്യക്തമാകുകയാണ്.

ഏറെ ‘മോഡി’പിടിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എങ്ങിനെയും വിജയിച്ച് കയറുവാന്‍ പാട് പെടുമ്പോള്‍, ജാതി രാഷ്ട്രീയത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള വൃത്താന്തങ്ങള്‍ ഊതിപ്പെരുപ്പിച്ച വര്‍ത്തമാനങ്ങളായിരുന്നു എന്ന് വ്യക്തമാകുകയാണ്.

അപ്രകാരം ഒരു ആശയ ഉപാധിയായി ഒ.ബി.സിയെ സ്വീകരിക്കണമെങ്കില്‍, പട്ടികജാതി (sc) പട്ടികവര്‍ഗ (ST) വിഭാഗങ്ങള്‍ ഒഴികെയുള്ള അവശിഷ്ട പിന്നാക്ക വിഭാഗങ്ങളുടെ സംവര്‍ഗമായി ഒ.ബി.സിയെ അവതരിപ്പിക്കുന്ന സാമ്പ്രദായിക യുക്തിയെ ചെറുക്കേണ്ടതുണ്ട്. പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട അവശിഷ്ട സാരത്തെ നിഷ്‌ക്രിയമായി (passively) നേടിയെടുക്കുന്ന പദം എന്നതിനപ്പുറം, ഉപരി ജാതികളുടെ (അല്ലെങ്കില്‍ മുന്നാക്ക ജാതികളുടെ) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇനിയും പിടികിട്ടാത്ത രാഷ്ട്രീയ സംഘാടനത്തെ നിര്‍വചിക്കാന്‍ സഹായിക്കുന്ന സക്രിയവും (active) അര്‍ത്ഥദായകവും ആയ പദമായി ഒ.ബി.സിയെ കാണേണ്ടതുണ്ട്. പട്ടികജാതികളെയും പട്ടികവര്‍ഗങ്ങളെയും എണ്ണപ്പെടുമ്പോള്‍, ഉപരിജാതികള്‍ OBCകളോടൊപ്പം പ്രഛന്നമായി പൊതു സംവര്‍ഗത്തിലേക്ക് സഞ്ചരിക്കുകയും ജനസംഖ്യയുടെ മൂന്നിലൊന്നായി ഗണിക്കപ്പെടുകയും ചെയ്യുന്നത് കാണാം.
മണ്ഡല്‍ കാലത്തിന് ശേഷം ഒ.ബി.സി കള്‍ വ്യതിരിക്തമായ ദേശീയ സ്വത്വം ആര്‍ജ്ജിച്ചെടുത്തതോടെ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതു രഹസ്യം (public secret) വെളിപ്പെടുകയുണ്ടായി. അതായത്, ഇന്ത്യന്‍ ജനസംഖ്യയില്‍ 15-20 ശതമാനത്തില്‍ കൂടുതല്‍ വരാത്ത ഹിന്ദു മേല്‍ജാതികള്‍ നിസ്സംശയം ഏറ്റവും ശക്തരും അമിതമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരുമായ ന്യൂനപക്ഷമാണ് എന്നതാണ് ആ രഹസ്യം. ഈ വെളിപ്പെടലിനു ശേഷം ഹിന്ദു മേല്‍ജാതികള്‍ തങ്ങളുടെ അടിസ്ഥാന നിയോജകമണ്ഡലമായി കുറേക്കൂടി വിശാലമായ സ്വത്വത്തെ അന്വേഷിക്കുവാന്‍ തുടങ്ങി. അങ്ങിനെയാണ് (ഭാഗികമായി) മണ്ഡലിന് മറുപടിയായി ഹിന്ദുത്വം ഉയര്‍ന്ന് വരുന്നത്. ജാത്യാന്ധമായതും (casteblindness), അനുഭാവപരിജ്ഞാനമില്ലാത്തതുമായ ‘നെഹ്‌റുവിസ’ത്തില്‍ നിന്നുള്ള മുന്നോട്ട് പോക്കോ, ഏറെക്കാലമായി കാത്തിരുന്ന ജനാധിപത്യത്തിന്റെ അഴപ്പരപ്പ് വീണ്ടെടുക്കലോ ഒക്കെ ആയി നാം ചിന്തിച്ചാലും, ഒ.ബി.സി സംവര്‍ഗത്തെ സുവ്യക്തമാക്കിയത് വഴി മണ്ഡല്‍ വിപ്ലവം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നവീനവും, ബലദായകവും ആയ സ്പഷ്ടത നല്കുകയാണ് ചെയ്തത്.

മൂന്ന് വ്യത്യസ്ഥ മാനങ്ങളില്‍ നമ്മുടെ രാഷ്ട്രഘടനയുടെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്നതിനാല്‍ ഒ.ബി.സി സംവര്‍ഗം രാഷ്ട്രീയത്തെ വായിക്കാനും വ്യാഖ്യാനിക്കാനും നമ്മെ സഹായിക്കുന്നുണ്ട്. ഒന്ന്, പരിമാണ സംബന്ധമായ (quantitative) മാനമാണ്. ജനസംഖ്യയുടെ 42 ശതമാനം ഒ.ബി.സിയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യ മുഴുവനും എടുത്ത് നോക്കിയാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഒരൊറ്റ വിഭാഗം ഒ.ബി.സിയാണ്. അത് കൊണ്ട് രാഷ്ട്ര തന്ത്രത്തില്‍ അവരെ ഒഴിച്ച് നിര്‍ത്താനാകില്ല. മുന്നണി രൂപീകരണത്തിന്റെ സാധ്യമായ എല്ലാ നീക്കവും ഏതെങ്കിലും വിധത്തില്‍ അവരെ ഉള്‍പ്പെടുത്തിയാവും ആസൂത്രണം ചെയ്യുക. പക്ഷെ അങ്ങിനെ പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. കാരണം ഏകീകൃതമായ, സമജാതീയമായ ഒ.ബി.സി രാഷ്ട്രീയ രൂപികരണം ദേശീയ തലത്തില്‍ ഉണ്ടായിട്ടില്ല. ഒറ്റയൊറ്റ സംസ്ഥാനങ്ങളിലും അങ്ങിനെ സംഭവിച്ചിട്ടില്ല. അത് കൊണ്ട് കൃത്യമായി പറഞ്ഞാല്‍, ഒരു സംവര്‍ഗം എന്ന നിലക്ക് ഒ.ബി.സി നല്‍കുന്ന പാഠം ഇതാണ്: സമകാലീന രാഷ്ട്രീയത്തില്‍ പഴയ നിയോജകമണ്ഡലങ്ങള്‍ ഉപവിഭാഗങ്ങള്‍ ആയി തിരിച്ചുള്ള പുതിയ നിയോജകമണ്ഡലങ്ങളുടെ രൂപീകരണവും പുതിയ തിരഞ്ഞെടുപ്പ് സമവാക്യങ്ങളുമായി ഉപവിഭാഗങ്ങളെ അണിനിരത്തുന്നതും ഉള്‍പ്പെടുന്നു.

ദേശീയ തലത്തില്‍ ബൃഹത്തായ, സംഗ്രഹാത്മകമായ സംവര്‍ഗമാണ് ഒ.ബി.സി. അത് 50 കോടി ജനങ്ങള്‍ വരും. അതായത് ചൈന, ഒ.ബി.സിയില്ലാത്ത ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രം രൂപീകരിക്കാനാവശ്യമായ ജനസംഖ്യയായി ഒ.ബി.സി. യെ കണക്കാക്കാം. ‘ഹിന്ദു’ എന്ന സംവര്‍ഗം പോലുള്ള സംഗ്രഹങ്ങളുടെ പേരില്‍ ഉന്നയിക്കപ്പെടുന്ന ഏകജാതീയതയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളെ തുറന്ന് കാട്ടാന്‍ ഈ പരിശോധന സഹായകമാണ്. ഒ.ബി.സി പോലുള്ള സംവര്‍ഗങ്ങള്‍, ‘ഹിന്ദുക്കളില്‍’ നാലില്‍ മൂന്നും കീഴ് ജാതികളില്‍ നിന്നുള്ളവരാണ് എന്ന് ഓര്‍മപ്പെടുത്തുന്നു. അതായത് അവരില്‍ പകുതിയും ഒബിസിയില്‍ ഉള്‍പ്പെടുന്നു. കേവലം നാലില്‍ മൂന്ന് ഹിന്ദുക്കള്‍ മാത്രമാണ് ഉപരിജാതികളില്‍ പെടുക.

അതെ സമയം നൂറു കണക്കിന് ജാതികളെയും അതിന് കീഴില്‍ വരുന്ന ഡസന്‍ (dozen)കണക്കിന് ജാതി ഗണങ്ങളെയും വേര്‍തിരിക്കുന്ന പ്രധാന വ്യത്യാസങ്ങളെ അവഗണിച്ച് കൊണ്ടാണ് ഒ.ബി.സി സംവര്‍ഗം തന്നെ രൂപപ്പെട്ടത്. വിശാലമായ സന്ദര്‍ഭങ്ങളില്‍ പ്രായോഗിക രാഷ്ട്രീയവും രാഷ്ട്രീയ വിശകലനവും ഒ.ബി.സികളെ ഒന്നായി കൂട്ടിച്ചേര്‍ക്കുന്നതിനെ ആവശ്യമാക്കി. തുടര്‍ച്ചയായ വിഭജനത്തിന്റെയും സംയോജനത്തിന്റെയും അരങ്ങ് എന്ന നിലയില്‍ തന്നെ ഒ.ബി.സി സംവര്‍ഗം ഈ പ്രക്രിയകളെ എടുത്ത് കാട്ടാന്‍ നമ്മെ സഹായിക്കുന്നുണ്ട്. ഉദാഹരണമായി, ഇപ്പോള്‍ നടക്കുന്ന (കഴിഞ്ഞ) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള വിഭാഗങ്ങളെ പരസ്പരം വേര്‍തിരിക്കാനും പുതിയ രാഷ്ട്രീയ ബന്ധങ്ങളില്‍ കുരുക്കി നിര്‍ത്താനും രാഷ്ട്രീയ കക്ഷികള്‍ തന്ത്രം മെനയുന്നത് കാണാം. ഒ.ബി.സികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ തുടങ്ങിയ പഴയ ഒറ്റക്കല്‍ തൂണുകള്‍ക്ക് പകരം നമുക്കിപ്പോള്‍ തീവ്ര പിന്നാക്ക വിഭാഗങ്ങള്‍ (EBCetxremely backward classes), അതി പിന്നാക്ക വിഭാഗങ്ങള്‍ (MBCmost backward classes), മഹാദലിതുകള്‍, പസ്മന്ദ മുസ്‌ലിംകള്‍ തുടങ്ങി രാഷ്ട്രവ്യവസ്ഥയെ സങ്കീര്‍ണ്ണമാക്കുന്ന നിരവധി വിഭാഗങ്ങള്‍ നമുക്കുണ്ട്.
നമ്മുടെ രാഷ്ട്രവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് ഒ.ബി.സി കള്‍ നിലനില്‍ക്കുന്ന രണ്ടാം മാനം ജാതിയുമായി ബന്ധപ്പെട്ടതാണ്. ഒരു ധ്രുവത്തിന്റെ രണ്ടറ്റങ്ങളില്‍ നിലകൊള്ളുന്ന ദലിതുകള്‍, ഉപരിജാതികള്‍ എന്നിവയെ പോലെയല്ല ഒ.ബി.സി കള്‍. അവര്‍ ജാതി ശ്രേണിയുടെ മധ്യഭാഗത്താണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ജാതി പദവിയില്‍ നിന്നുള്ള സവിശേഷ അധികാരങ്ങളോ ദാരിദ്ര്യാവസ്ഥകളോ, തുല്യമായ അളവില്‍ (ഏറ്റക്കുറച്ചിലോടെ അല്ലാതെ) , അവര്‍ക്ക് ലഭിച്ചിട്ടില്ല. ആ അര്‍ത്ഥത്തില്‍ സ്വത്വത്തിന്റെ മറ്റ് മാനങ്ങളുമായി (വര്‍ഗം, പ്രദേശം, മതം) ബന്ധപ്പെട്ട് ജാതിയുടെ പരിമാണാത്മകമായ പങ്കും പ്രാധാന്യവും എന്ത് എന്നതിനെ കുറിച്ച് വളരെ സങ്കീര്‍ണ്ണമായ, എന്നാല്‍ ഉദ്പാദനക്ഷമമായ ചോദ്യങ്ങള്‍ കടന്ന് വരുന്ന അരങ്ങായി മാറുന്നു ഒ.ബി.സി സംവര്‍ഗം.

ഒ.ബി.സി സംവര്‍ഗത്തിനു കീഴില്‍ വരുന്ന ജാതികള്‍ ദലിതുകള്‍ നേരിടുന്നത് പോലുള്ള തീവ്രവും നിരന്തരവുമായ മുന്‍വിധികള്‍ക്ക് വിധേയരാകാത്തത് കൊണ്ട്, വര്‍ഗ പദവിയില്‍ (class status) വരുന്ന മാറ്റത്തിന്റെ സ്വാധീനം ജാതിയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു കൂടുതല്‍ സ്‌പേസ് ലഭിക്കുന്നു. സമകാലീന ലോകത്ത് ജാതി സ്വയം പുനരുത്പാദിക്കുന്നത് എങ്ങിനെയെന്നും ആ പ്രക്രിയയില്‍ ജാതി മാറുന്നത് എങ്ങിനെയെന്നും നമുക്ക് പഠിക്കേണ്ടി വരുന്നത് ഈ സന്ദര്‍ഭത്തിലാണ്.

മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയാല്‍ ജാതിവിവേചനത്തിന്റെ രണ്ടു വശങ്ങളും നേരിടാന്‍ സാധ്യതയുള്ള ഒരു വിഭാഗമാണ് ഒ.ബി.സി കള്‍. മേല്‍ജാതിക്കാര്‍ അവരെ ഇകഴ്ത്തുമ്പോള്‍ ജാതിശ്രേണിയില്‍ തങ്ങള്‍ക്ക് താഴെയുള്ളവരോട് അവര്‍ വിവേചനം കാട്ടുന്നു. തമിഴ് നാട് മുതല്‍ ഹരിയാന വരെ രാജ്യത്തുടനീളമുള്ള ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദളിതരെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ ഉള്ളത് ഒ.ബി.സി കളാണ് എന്ന കാര്യം നമുക്കറിയാം.

കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍, ഒ.ബി.സി കളെ പോലുള്ള മധ്യമ വിഭാഗങ്ങള്‍ എപ്പോഴും ജാതിയിലാണ്: അത് തങ്ങളോട് എന്ത് ചെയ്യുന്നു; അത് കൊണ്ട് എന്ത് ചെയ്യണം; തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്നു. അത് പോലെ ജാതിയെ അതിവര്‍ത്തിക്കുക എന്ന റിപബ്ലിക്കന്‍ ലക്ഷ്യം നേടിയെടുക്കാനും ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്.

പ്രാദേശിക അഭിലാഷങ്ങളുടെ ഏറ്റുപറച്ചില്‍

ഇപ്പോള്‍ നടക്കുന്ന (കഴിഞ്ഞ) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള വിഭാഗങ്ങളെ പരസ്പരം വേര്‍തിരിക്കാനും പുതിയ രാഷ്ട്രീയ ബന്ധങ്ങളില്‍ കുരുക്കി നിര്‍ത്താനും രാഷ്ട്രീയ കക്ഷികള്‍ തന്ത്രം മെനയുന്നത് കാണാം. ഒ.ബി.സികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ തുടങ്ങിയ പഴയ ഒറ്റക്കല്‍ തൂണുകള്‍ക്ക് പകരം നമുക്കിപ്പോള്‍ തീവ്ര പിന്നാക്ക വിഭാഗങ്ങള്‍ (EBCetxremely backward classes), അതി പിന്നാക്ക വിഭാഗങ്ങള്‍ (MBCmost backward classes), മഹാദലിതുകള്‍, പസ്മന്ദ മുസ്‌ലിംകള്‍ തുടങ്ങി രാഷ്ട്രവ്യവസ്ഥയെ സങ്കീര്‍ണ്ണമാക്കുന്ന നിരവധി വിഭാഗങ്ങള്‍ നമുക്കുണ്ട്.

ഇപ്പോള്‍ നടക്കുന്ന (കഴിഞ്ഞ) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള വിഭാഗങ്ങളെ പരസ്പരം വേര്‍തിരിക്കാനും പുതിയ രാഷ്ട്രീയ ബന്ധങ്ങളില്‍ കുരുക്കി നിര്‍ത്താനും രാഷ്ട്രീയ കക്ഷികള്‍ തന്ത്രം മെനയുന്നത് കാണാം. ഒ.ബി.സികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ തുടങ്ങിയ പഴയ ഒറ്റക്കല്‍ തൂണുകള്‍ക്ക് പകരം നമുക്കിപ്പോള്‍ തീവ്ര പിന്നാക്ക വിഭാഗങ്ങള്‍ (EBCetxremely backward classes), അതി പിന്നാക്ക വിഭാഗങ്ങള്‍ (MBCmost backward classes), മഹാദലിതുകള്‍, പസ്മന്ദ മുസ്‌ലിംകള്‍ തുടങ്ങി രാഷ്ട്രവ്യവസ്ഥയെ സങ്കീര്‍ണ്ണമാക്കുന്ന നിരവധി വിഭാഗങ്ങള്‍ നമുക്കുണ്ട്.

നമ്മുടെ രാഷ്ട്രവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് ഒ.ബി.സി കള്‍ നിലനില്‍ക്കുന്ന മൂന്നാം മാനം പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയത്തെ വ്യക്തമായി പ്രസ്താവിക്കുന്നതിലുള്ള അവരുടെ പങ്കുമായി ബന്ധപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും അതിനു ശേഷവും, നേരത്തേ അസ്പൃശ്യര്‍ എന്ന് ഗണിക്കപ്പെട്ടിരുന്നവരെ മാത്രമാണ് ജാതിയുടെ പ്രശ്‌നത്തിലൂടെ അഭിസംബോധന ചെയ്തിരുന്നത്. ദളിതുകളല്ലാത്ത പിന്നാക്ക ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റു ആദ്യമായി ശ്രമം നടത്തിയത് പരാജയപ്പെട്ട ആദ്യ പിന്നാക്ക ജാതി കമ്മീഷന്റെ രൂപത്തിലാണ്. 1955ല്‍ കമ്മീഷന്‍ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
‘നെഹ്‌റുവിയന്‍ ജാത്യാന്ധതയുടെ മൂര്‍ധന്യതയായിരുന്നു അത്. ജാതിയെ കുറിച്ചുള്ള മുഴുവന്‍ സംഭാഷണങ്ങളെയും അതോടെ ദേശിയ അരങ്ങില്‍ നിന്ന് പുറത്താക്കി.

എന്നാല്‍ 1960-ഓടെ ജാതി പ്രാദേശിക രാഷ്ട്രീയത്തിന്റെ അവഗണിക്കാനാവാത്ത ഘടകമായി മാറി. ശക്തരായ മധ്യമ ജാതികളുടെ ആവിര്‍്ഭാവം പല സംസ്ഥാനങ്ങളിലും ഉണ്ടായി. അവരുടെ ആളെണ്ണവും ഭൂസ്വത്തും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പരിഗണിക്കപ്പെടേണ്ട ശക്തിയായി മാറി. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കൊണ്ടേ ദേശിയ തലത്തില്‍ അധികാരം നിലനിര്‍ത്താനാകൂ എന്ന് വന്നു. പക്ഷെ കോണ്‍ഗ്രസ് ആധിപത്യത്തിന്റെ കാലത്ത്-ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെ – പ്രാദേശിക രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ കോണ്‍ഗ്രസ് വ്യവസ്ഥ മറച്ച് വെച്ചു. അത് കൊണ്ട് 1990ലെ മണ്ഡല്‍ വിപ്ലവാനന്തരം, ദേശിയ രംഗത്തേക്ക് മധ്യമ ജാതികള്‍ കടന്ന് വരുന്നതാണ് മുന്നണി രാഷ്ട്രീയത്തിന് വഴിയൊരുക്കിയത് എന്ന കാര്യം യാദൃഛികമല്ല. അത് രാഷ്ട്രവ്യവസ്ഥയുടെ ഫെഡറല്‍ ഘടനയെ ബലപ്പെടുത്തി.

1980നും 2004നുമിടക്ക് ലോക്‌സഭ ജാതിഘടനയെ കൂടുതല്‍ പ്രധിനിധീകരിച്ചു എന്ന് രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞരായ ക്രിസ്റ്റൊഫ് ജെഫ്രൊല്‍റ്റ്, ഗില്‍സ് വെര്‍നിയെസ് എന്നിവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേല്‍ജാതി പാര്‍ലമെന്റെറിയന്‍മാരുടെ എണ്ണം 50 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി അക്കാലത്ത് കുറഞ്ഞിരുന്നു. ഒ.ബി.സി അംഗങ്ങളുടെ എണ്ണം 11 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. ശക്തമായ ഒ.ബി.സി പ്രാതിനിധ്യത്തോടെ പ്രാദേശിക കക്ഷികള്‍ കടന്ന് വന്നതാണ് ഇതിന്റെ പ്രധാന കാരണം.

എന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് അടിത്തറ നഷ്ടപ്പെട്ടതോടെ 2009 മുതല്‍ ഈ പ്രവണത പിന്നിലേക്ക് പോയി. 2014ലെ തിരഞ്ഞെടുപ്പില്‍ മേല്‍ ജാതികള്‍ക്ക് 45 ശതമാനവും ഒ.ബി.സി.കള്‍ക്ക് 20 ശതമാനവും പ്രാതിനിധ്യമുള്ള ലോക്‌സഭ തിരിച്ച് വന്നു. ജനാധിപത്യത്തെ വിശാലമാക്കുവാന്‍ ഒ.ബി.സി.കള്‍ നല്‍കിയ സംഭാവനയെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നതോടൊപ്പം, ഒ.ബി.സി.കള്‍ രാഷ്ട്രീയം ‘പിടിച്ചടക്കി’ എന്ന മേല്‍ജാതി അവകാശവാദങ്ങളെ പൊളിച്ചടുക്കുകയും ചെയുന്നു.

അന്തിമ വിശകലനത്തില്‍, മറ്റൊരു വിഭാഗത്തിനും അവഗണിക്കാനാവാത്ത രാഷ്ട്രവ്യവസ്ഥയുടെ സക്രിയമായതും, അനുസ്യൂതം പരിണാമാത്മകമായതുമായ വിഭാഗം എന്ന നിലക്ക് ഒ.ബി.സി.യെ പറ്റി ചിന്തിക്കുന്നത് നല്ലതാണ്. അതിന്റെ വലുപ്പം കൊണ്ടും വൈവിധ്യമാര്‍ന്ന ഘടകങ്ങളുടെ സമുച്ചയം എന്ന നിലക്കും ഈ സംവര്‍ഗത്തിന്റെ ആന്തരിക ബലതന്ത്രം സമകാലിക രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ തന്നെ നിലനില്‍ക്കുന്നു. നമ്മുടെ രാഷ്ട്രവ്യവസ്ഥയുടെ നന്‍മയും, തിന്മയും, അവലക്ഷണവും (good, bad and ugly) കൃത്യമായി വെളിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ത്വരകമായി ഒ.ബി.സി. സംവര്‍ഗം മാറിയിട്ടുണ്ട്.
ബിഹാര്‍ വോട്ടെണ്ണലിന്റെ മുന്‍പ് (6-11-2015) ‘The Hindu’ വില്‍ വന്ന ഈ ലേഖനം, ലാലുനിതീഷ് മഹാസഖ്യത്തിന്റെ വിജയ പശ്ചാത്തലത്തില്‍ പ്രസക്തമാണ്

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting