banner ad

ചലച്ചിത്രം

ദി ബ്ലാക് ഹെന്‍ : നേപ്പാളി സിനിമയിലെ പുതു വിസ്മയം

ദി ബ്ലാക് ഹെന്‍ : നേപ്പാളി സിനിമയിലെ പുതു വിസ്മയം

ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ്, […]

December 29, 2015 അംബുജാക്ഷന്‍ 0 Comments Read More →
കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഉണ്ടായ പ്രധാന അവകാശവാദങ്ങളിലൊന്ന്. തീര്‍ച്ചയായും അവ മുഹ്‌സിന്റെ സുഹൃത്തുക്കളും ആരാധകരും ഉയര്‍ത്തിയ അവകാശവാദമാകാം. എന്നാല്‍ യഥാര്‍ത്ഥ മലപ്പുറം എന്നൊന്നില്ല എന്നിരിക്കെ ഇത്തരം അവകാശവാദങ്ങളില്‍ അര്‍ത്ഥമില്ല എന്നു കാണാം. കെ.എല്‍10 പത്തിലെ മലപ്പുറം […]

August 26, 2015 മുഹമ്മദ് ഷാ. എസ് 0 Comments Read More →
മാജിദ് മജീദി കണ്ട പ്രവാചകന്‍

മാജിദ് മജീദി കണ്ട പ്രവാചകന്‍

പ്രവാചക ജീവിതത്തെക്കുറിച്ച മാജിദ് മജീദിയുടെ സിനിമക്കായ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒന്ന്, പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയെ ആവിഷ്‌കരിക്കുന്ന സിനിമകളെടുക്കുന്ന മാജിദ് മജീദിയുടെ പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ച ആഖ്യാനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രണ്ട്, പ്രവാചകജീവിതത്തെക്കുറിച്ച് ഇതിന് മുമ്പ് സിനിമയെടുത്ത മുസ്തഫ അക്കാദ് യുദ്ധരംഗങ്ങളായിരുന്നു പ്രധാനമായും ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകജീവിതത്തിന്റെ സൂക്ഷമമായ അടരുകളെയാണ് മാജിദ് മജീദി ആവിഷ്‌കരിക്കുന്നത്. ഒരു നടനായും ഷോര്‍ട്ട്ഫിലിം […]

February 12, 2015 സഅദ് സല്‍മി 0 Comments Read More →

പുസ്തകം

മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍

മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍

എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് The Power of Religion in Public Space. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത് കുടുംബം അടക്കമുള്ള […]

January 8, 2016 കെ. അഷ്‌റഫ്‌ 0 Comments Read More →
ലിബറലിസത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം

ലിബറലിസത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം

ലബനാനിലെ ഒരു അറബ്‌-ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ജോസഫ് മസദ്, എഡ്വേര്‍ഡ് സൈദിന്റെ കീഴില്‍ പഠിക്കുകയും ഫലസ്ത്വീന്‍, പശ്ചിമേഷ്യ, ഓറിയന്റലിസം തുടങ്ങിയ മേഖലകളില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത അക്കാദമിക പണ്ഡിതനാണ്. രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ മസദിന്റെ ഡിസയറിംഗ് അറബ്‌സ് എന്ന പുസ്തകം അക്കാദമിക ലോകത്ത് മാത്രമല്ല, നവ രാഷ്ട്രീയത്തിന്റെ മേഖലയിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ആ പുസ്തകത്തില്‍ മസദ് ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍, പാശ്ചാത്യ ലൈംഗിക രാഷ്ട്രീയം എങ്ങനെയാണ് അറബ് മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിക്കുന്നത്, അതിനോട് അറബ് മുസ്‌ലിം ലോകത്തെ […]

November 26, 2015 കെ. അഷ്‌റഫ് 0 Comments Read More →
മ്യാന്‍മറും റൊഹീങ്ക്യന്‍ മുസ്‌ലിംകളും

മ്യാന്‍മറും റൊഹീങ്ക്യന്‍ മുസ്‌ലിംകളും

മ്യാന്‍മര്‍ എന്ന് അറിയപ്പെടുന്ന ബര്‍മയില്‍ നിന്നും രക്തരൂക്ഷിതമായ കലാപങ്ങളും പീഢനങ്ങളും കാരണം അവിടം വിട്ടോടി പോകാന്‍ നിര്‍ബന്ധിതരായ ജനതയുടെ സ്വപനങ്ങളുടെയും, പോരാട്ടത്തിന്റെയും, ഓര്‍മകളുടെയും സാക്ഷ്യപ്പെടുത്തലാണ് ”Forced to Flee: Visual Stories by Refugee Youth from Burma’ എന്ന അതിശക്തമായ 196 രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം. ബര്‍മയിലെ 135 ലേറെ വരുന്ന വംശജാതികളില്‍ ഒന്നാണ് റോഹിങ്ക്യകള്‍. വടക്കന്‍ റഖീന്‍ സ്‌റ്റേറ്റില്‍ ഏകദേശം 8 ലക്ഷം റോഹിങ്ക്യകളാണ് താമസിക്കുന്നത്. ഒരു ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്ന റോഹിങ്ക്യകള്‍ രാജ്യത്തെ […]

November 19, 2015 ഇര്‍ഷാദ്‌ 0 Comments Read More →

Person in Focus

വിശ്വാസമാണെന്റെ രാഷ്ട്രീയം

വിശ്വാസമാണെന്റെ രാഷ്ട്രീയം

ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും, റെസ്‌പെക്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവും,ബര്‍മിങ്ഹാമിലെ യുദ്ധ വിരുദ്ധ കൂട്ടായ്മയുടെ സംഘാടകയുമാണ് സല്‍മ യാഖൂബ്. കൂടാതെ ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലേക്ക് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബര്‍മിങ്ഹാമിലെ ചേരി ജനതക്കു വേണ്ടി പോരാടുന്ന ധീരയായ പോരാളി’ എന്നാണ് ബര്‍മിങ്ഹാം പോസ്റ്റ് അവരെ വിശേഷിപ്പിച്ചത്. സമര്‍ത്ഥയായ പ്രാസംഗിക എന്ന നിലയില്‍ സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോടെത്തിയിരുന്ന അവര്‍ ഒരേ സമയം ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും, ക്ഷമാപണ സ്വരമില്ലാത്ത മുസ്‌ലിം […]

July 23, 2013 എം. നൗഷാദ് / സല്‍മ യാഖൂബ് 0 Comments Read More →

Food

ഭക്ഷണവും സംഗീതവും

ഭക്ഷണവും സംഗീതവും

ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ്. […]

October 1, 2014 ബാസിത് 0 Comments Read More →

Blogging Verses

ദലിതര്‍, ഖുര്‍ആനിക വീക്ഷണത്തില്‍

ദലിതര്‍, ഖുര്‍ആനിക വീക്ഷണത്തില്‍

ഖുര്‍ആനില്‍ പലഭാഗങ്ങളിലും ദുര്‍ബലരെന്നും അടിച്ചമര്‍ത്തപ്പെട്ടവരെന്നും പരിഭാഷപ്പെടുത്തപ്പെടുന്ന ‘മുസ്തള്അഫീന’ എന്ന പദവും അത് ഉദ്ഭവിച്ച പദങ്ങളായ ‘ഇസ്തള്അഫു, ഇസ്തള്അഫുനി (അടിച്ചമര്‍ത്തപ്പെടുന്ന) എന്നീ പദങ്ങളും പതിനാലു തവണ കാണപ്പെടുന്നുണ്ട്. നാലാം അധ്യായം അന്നിസാഅ് (സ്ത്രീകള്‍), ഏഴാം അധ്യായം അല്‍ അഅ്‌റാഫ് (കോട്ടമതിലുകള്‍), എട്ടാം അധ്യായം അല്‍ അന്‍ഫാല്‍ (യുദ്ധമുതല്‍), ഇരുപത്തെട്ടാം അധ്യായം അല്‍ഖസസ് (ചരിത്രം), മുപ്പത്തിനാലാം അധ്യായം സബഅ് (ഷേബ) എന്നീ അധ്യായങ്ങളിലാണ് ഇത്തരം വാക്കുകള്‍ ഉള്‍കൊള്ളുന്ന സൂചനകളുള്ളത്. ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങളില്‍ എട്ടാം അധ്യായത്തിലെ ഇരുപത്തിയാറാം വാക്യമൊഴിച്ചുള്ള പദമെല്ലാം മോസ്സസിന്റെ […]

October 1, 2013 ഷമീര്‍ കെ. എസ് 0 Comments Read More →

Fiction Shelf

സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍

സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സാദ് വമ്പിച്ച ജനരോഷത്തിനു മുന്നില്‍ നിലം പതിച്ച ഏകാധിപതികളായ മുഅമ്മര്‍ ഖദ്ദാഫിയുടെയും ഹുസ്‌നി മുബാരകിന്റെയും കൂടെ ചേരുന്ന ദിവസത്തിനായി ലോകം  ആകാംഷയോടെ കാത്തിരിക്കുകയാണ്. ഭരണകൂടത്തിനെതിരെ വിമതസ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് സിറിയയില്‍ അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അസ്സാദിനെ പിന്തുണക്കുന്ന സൈന്യം തലസ്ഥാന നഗരമായ ദമസ്‌കസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടകം തന്നെ ദമാസ്‌കസിലും വാണിജ്യതലസ്ഥാനമായ ആലപ്പോയിലും ബോംബാക്രമണത്തില്‍ നിരവധി വിമതരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ വിപ്ലവസേന ദാമാസ്‌കസ് […]

August 17, 2012 ബഷര്‍ അല്‍ ഇബ്‌റാഹീം 0 Comments Read More →

Guest Column

മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം

മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം

ചുവടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ബൈബിളില്‍ പറയുന്ന എന്തിനേക്കാളും വിശാലമാണ് പ്രസ്തുത സൂക്തങ്ങള്‍. അല്‍ബഖറ അധ്യായത്തിലെ 40 മുതല്‍ 141 വരെയുള്ള സൂക്തങ്ങള്‍ വായിച്ചിട്ട് തുടക്കം മുതല്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇ...

May 30, 2013 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഒരു കേവല കഥാ പുസ്തകമായിരിക്കും എന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതോടൊപ്പം അതിന്റെ  ഘടനയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് പ്രതീക്ഷകളാണ്. സിനിമാപരസ്യങ്ങളുടെ ഉദാഹരണം നോക്കാം. അവര്‍ ഒരു ചിത്രത്തിലെ ഏറ്റവും മികച്ച കുറച്ച് ഭാഗങ്ങള്‍ ചേര്‍ത്ത് വ...

August 22, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
വായന, വ്യാഖ്യാനം

വായന, വ്യാഖ്യാനം

ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. എന്നാല്‍ അത് എത്രത്തോളം ഉത്തരങ്ങള്‍ നല്‍കുന്നു? ഒരു തലത്തില്‍ വായിക്കാന്‍ വളരെ എളുപ്പമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഭക്തരായ മുസ്‌ലിംകള്‍ എല്ലാ ദിവസവും ഭക്തിയോടെ അത് പാരായണം ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഭാഗമായ ഭക്തിയോടെയുള്ള പാരായണം നാം വായിക്കുന്നതെന്തോ അത് മനസ്സിലാക്കുന്നതില്‍ വളരെയൊന്നും നമ്മെ മുമ്പോട്ട് കൊണ്ടു പോകുന്നില്ല. മുസ്‌...

June 26, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting